Translate

Monday, May 27, 2013

അല്മായസ്ഥിതി

ആനക്കാര്യം എന്ന കവിത വായിച്ചപ്പോള്‍ അല്മായസ്ഥിതി എന്ന് പേരുകൊടുക്കാന്‍ തോന്നി. കവി ഉദ്ദേശിച്ചതാണെങ്കിലും അല്ലെങ്കിലും ഈ കവിതയിലെ ആന നമ്മുടെ സഭാധികാരികള്‍തന്നെ. 
ആഖ്യാതാവ് അല്മായനും. 
ആനപ്പിണ്ടത്തെ  പേടിച്ചു വഴി മാറി നടക്കേണ്ടതുണ്ടോ
കവിത വായിച്ചതിനുശേഷം ഓരോ വായനക്കാരനും പ്രതികരിക്കുമല്ലോ? 

ആനക്കാര്യം
ചാക്കോ സി. പൊരിയത്ത് 



ആനയൊന്നുമല്ലിതെന്നറിയാമെന്നാകിലു-
മാകെയൊരുഷ്ണം,
 കോച്ചിപ്പിടുത്ത, മിപ്പാതയില്‍
ആനയിട്ടൊരിച്ചൂടാറാത്ത വസ്തുവെപ്പോലും
പേടിക്കാനുപബോധമനസ്സു മന്ത്രിക്കുന്നു!
ഇത്രയ്ക്കു ഭയമില്ല ദൈവത്തെപ്പോലും,
 ദയാ-
ചിത്തനാണവിടുന്നെന്നറിവുള്ളവര്‍ നമ്മള്‍.
തെറ്റുകളേഴ,ല്ലെഴുപതുവട്ടവും ക്ഷമി-
ച്ചെപ്പൊഴും സ്‌നേഹിക്കുന്ന കാരുണ്യപാരാവാരം...
ദൈവത്തിന്‍ കാര്യം വേറെ,
 ആനതന്‍ കാര്യം വേറെ,
ആവുകില്‍ വഴിമാറിപ്പോകുന്നതല്ലോ ബുദ്ധി!
തന്‍തലപ്പൊക്കമെന്തെന്നറിയും മദയാന-
യ്‌ക്കെന്തിനു കാരുണ്യാദി മൃദുലവികാരങ്ങള്‍!
വന്‍തടി,
 യനായാസം മാറ്റുവോന്‍ താനെന്നുള്ള
ചിന്തയിലഭിരമിച്ചങ്ങനെ ഞെളിയുവോന്‍
തനിക്കുതുല്യംതാനേയുള്ളെന്ന മഹാഗര്‍വില്‍
ഭ്രമിക്കുമധികാരമത്തുമുണ്ടവന്നുള്ളില്‍.
പെട്ടെന്നെങ്ങാനും ചെന്നു ചാടൊലാ മുന്നില്‍,
 മദം
പൊട്ടിനില്ക്കുകയാണെന്നെപ്പൊഴും ബോധം വേണം!

ഒട്ടുകാലമിങ്ങനെ നിന്നോട്ടെ,
 മദപ്പാടു
വിട്ടൊഴിയവെ,
 വര്‍ഷമങ്ങനെ കൊഴിയവെ
കൊച്ചൊരു മരക്കൊമ്പും പൊക്കുവാന്‍ കഴിയാതെ
 
ഈച്ചയാട്ടുവാന്‍ തുമ്പിയനക്കാനാവാതെയും
മസ്തകം കുനിച്ചൊരു നില്പുനില്ക്കുമന്നിവന്‍
ഉത്തരം തിരയുന്ന ചോദ്യചിഹ്നമെന്നപോല്‍.

അതു പിന്നത്തെക്കാര്യ;
 മിപ്പോഴീ വഴിയോര-
ത്തൊതുങ്ങിപ്പതുങ്ങി നാം തടി കാക്കുക നന്ന്....!
 
 

http://sahryudayasamithi.blogspot.in/2013/05/blog-post_27.html

1 comment:

  1. Jijo Jose: If people sat outside and looked at the stars each night, I’ll bet they’d live a lot differently.

    Zach: How so?

    Jijo Jose: Well, when you look into infinity, you realize that there are more important things than what people do all day.

    ReplyDelete