Translate

Sunday, May 5, 2013

ധ്യാനം !

                        "ഉപനിഷത്തുകൾ " , "മഹാഭാഗവതം" , "ഭഗവത് ഗീത" പഠിക്കുകയൊ , ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത ഗുരുവായൂരാപ്പന്റെ കപടഭക്തരാണീ രാഷ്ടീയക്കാരാകമാനം ! അതുപോലെ മശിഹായുടെ മനസറിയാത്ത , സ്വയം അറിയാത്ത , വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം ! ഇതൊന്നു മാത്രമാണീ ലോകത്തിന്റെ ശാപം എക്കാലത്തും ! കൃഷ്ണൻ കുരുക്ഷേത്ര നായകനായി തൽക്കാലം തെമ്മാടികളെ ഇല്ലാതാക്കിയതു കൊണ്ടോ ,പാവം കർത്താവു കുരിശിൽക്കിടന്നു പിടഞ്ഞു മരിച്ചതു കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല ......"സ്വയം അറിഞ്ഞാൽ അറിവായ്‌"" ""...... "ഇത് മനസിലാക്കാൻ ഓരോ ആവരേജു ജനത്തിനും മനനത്തിലൂടെ കഴിഞ്ഞെങ്കിൽ മാത്രമേ ലോകം നന്നാവുകയുള്ളൂ ... ആയെങ്കിൽ ഇവിടമാണിവിടമാണു സ്വർഗം !...........................................................................                 ധ്യാനം ! വി.മത്തായി 6/5 ഇൽ," നീയൊ , അറയിൽ കയറി വാതിലുകളടച്ചു രഹസ്യത്തിൽ  നീ കാണുന്ന നിന്റെ പിതാവിനോടു  പ്രാർഥിക്കാ "  എന്ന മശിഹായുടെ തിരുക്കുരൽ !തലമുറകൾക്കെന്നും  അന്യം നിന്ന ഏക ദൈവവചനം ! കത്തനാരു സ്വയം ഇടയനും , ജനം കാലക്രമേണ ആടുകളും ആയപ്പോൾ ; പസ്സ്റ്റർ/പാതിരിമാരുടെ വാതോരാതുള്ള ജൽപ്പനങ്ങളുടെ നിലയ്ക്കാത്ത കുത്തൊഴുക്കിൽ അകപ്പെട്ടു , കാലമാം കടലിന്റെ അഗാധങ്ങളിൽ ആഴ്ത്തപ്പെട്ട ധന്യമായ തിരുവചനമാണു ധ്യാനം !സ്വന്തമായി ഒരു മനസുണ്ട് എന്നഭിമാനിക്കുന്ന ഓരോനരജന്മവും ദിനവും നിവർത്തിക്കേണ്ട സുപ്രധാനമായ ദിനചര്യയാണു ധ്യാനം ....മനസിന്റെ ആഴങ്ങളിലേക്കുള്ള ഏകാന്തമായ യാനമാണീ ധ്യാനം ! സ്വയം ഒരിക്കൽ മനസിന്റെ ഉള്ളറയിൽ ദൈവത്തിന്റെ തിരുമുഖം കാണാനാകുന്ന യജ്ഞമാണീ  ധ്യാനം ! അവന്റെ സ്വരംകെട്ടവനൊടൊന്നുരിയാടനാകുന്ന സ്വർഗ്ഗസമാനമായ പരമാനന്ദമാണീ ധ്യാനം !"അന്വേഷിപ്പീൻ കണ്ടെത്തും "എന്ന് തമ്പുരാൻ മൊഴിഞ്ഞ , ആ അന്വേഷണം തുടങ്ങാം നമുക്കിനിയും ..ആരെ അന്വേഷിക്കണം ?എവിടെ അന്വേഷിക്കണം ? എന്ന ചോദ്യങ്ങൾക്കുള്ള ഏക ഉത്തരമാണീ ധ്യാനം ! സ്വയം ആത്മാവിനെ അവനവന്റെ മനസിന്റെ മനസ്സിൽ കണ്ടെത്തുക ...അപ്പോൾ അവനവനെ (അവനിലായിരിക്കുന്ന പരമാത്മചയ്തന്യത്തെ) സ്വയം ഇടനെഞ്ചിൽ കണ്ടെത്തുക ! ഹാ..മായ..മായ.,സകലവും മായ  ! മായാത്തതൊന്നുമാത്രം , ഈ എന്റെ മനസും മനസിനെ ജീവിപ്പിക്കുന്ന നിത്യജീവനും ! ആ നിത്യജീവനാണെന്റെ യേശു !"ഞാൻതന്നെ വഴിയും സത്യവും ജീവനുമാകുന്നു " എന്ന തിരുവചനം ഉള്ളിലാകും ! ഇതിനെന്തിനൊരു പള്ളിയും പട്ടക്കാരനും? പിരിവും പാതിരിയുടെ പത്രാസും ? സിംഹാസങ്ങളും അരമനകളും? കുരിശടികളും കാശുവീഴ്ത്താൻ കുരിശടയാളത്തിൽ കിഴുത്തകളും? മാറ്റുവീൻ ശീലങ്ങളെ!  ധ്യാനം ഇനിയെങ്കിലും ശീലമാക്കൂ...വിജയം നേരുന്നു  

3 comments:


 1. ഇന്നലെ എഴുതിയതുതന്നെ ഇന്ന് വേറൊരു ശീർഷകത്തിലും മഷിയിലും പരസ്യം ചെയ്യാനാണോ സാക്ക് ഉദ്ദേശിച്ചത് എന്ന് ഞാൻ സംശയിക്കുന്നു. ഒരേ തരത്തിലുള്ള തെറി തന്നെ ഒരേ കൂട്ടരെ പറഞ്ജോണ്ടിരുന്നാൽ അവരോ നമ്മളോ നന്നാകുമോ സാറേ? സാറ് മനനം എന്ന് പറയുന്നതാണോ ധ്യാനം? എങ്കിൽ ധ്യാനം എന്താണെന്നും എങ്ങനെ സാധ്യമാക്കാമെന്നും അത് പരിച്ചയിചിട്ടില്ലാത്തവർക്ക് മനസ്സിലാകുന്ന ഭാഷയിൽ അല്പം എഴുതുക. എങ്കിൽ അത് ആർക്കെങ്കിലും ഉപകരിക്കും.

  "ഉപനിഷത്തുകൾ" , "മഹാഭാഗവതം" , "ഭഗവത് ഗീത" പഠിക്കുകയൊ, ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത ഗുരുവായൂരപ്പന്റെ കപടഭക്തരാണീ രാഷ്ടീയക്കാരാകമാനം! അതുപോലെ മശിഹായുടെ മനസറിയാത്ത, സ്വയം അറിയാത്ത, വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം!

  ഈ തെറിവാക്കുകൾ തന്നെ കേട്ട് കേട്ട് മടുത്തു സാറേ!

  ReplyDelete
 2. അനോണിമസും കദളിക്കാടനും തെറ്റായി ഉപയോഗിക്കുന്ന ഒരു പദമാണ് തെറി. എന്തെങ്കിലും പുരോഹിതരെ വിമർശിച്ചാൽ അദ്ദേഹത്തിന് അത് തെറിവാക്കാണ്‌. അല്മായനായ സെബാസ്റ്റിനെ സാക്ക് പാവയെന്നു വിളിച്ചതും തെറിയായിരിക്കുമല്ലൊ. മിശിഹായുടെ മനനമറിയാത്ത പുരൊഹിതരെന്ന് പറഞ്ഞാൽ എങ്ങനെ തെറിയാകും കദളിക്കാടാ? കൂടൽ വ്യക്തികളെ അധിക്ഷേപിച്ചിരുന്നുവെങ്കിൽ ഞാൻ താങ്കളുടെകൂടെ കൂടാമായിരുന്നു.

  ഇടക്കിടക്ക് ഫ്രാൻസീസ് മാർപാപ്പായും അച്ചന്മാരെ തെറി വിളിക്കുവാൻ തുടങ്ങിയിട്ടുണ്ട്.മാർപാപ്പായുടെ നാവില്നിന്ന് വന്നാൽ വിശുദ്ധ വചനവുമല്ലേ?

  രണ്ടു ഇന്ത്യാക്കാർസഹിതം പത്തു പുരോഹിതർക്ക് മാർപാപ്പ പട്ടം കൊടുത്തിരുന്നു. അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക. "ഗുരുവായ യേശുവിന്റെ നാമത്തിൽ നിങ്ങൾ പഠിപ്പിക്കൂ." അതിനർഥം യേശുവിന്റെ മനനം അറിഞ്ഞ് ഗുരുവിന്റെ വചനങ്ങളിൽക്കൂടി വൈദികൻ എന്ന കർമ്മം അനുഷ്ടിക്കുകയെന്നതാണ്. മാർപാപാ തുടർന്ന് പറഞ്ഞു. ഇന്ന് നിങ്ങൾക്ക് കിട്ടിയിരിക്കുന്ന ദൈവത്തിന്റെ കൃപയുടെ വചനം സർവ്വരെയും അറിയിക്കൂ. ദൈവത്തിന്റെ നിയമങ്ങളെ ധ്യാനിക്കൂ. പകരം നിങ്ങൾ വായിക്കുന്നതെന്തോ അത് വിശ്വസിക്കുന്നു. നിങ്ങൾ എന്ത് വിശ്വസിക്കുന്നുവോ അത് പഠിപ്പിക്കുന്നു. നിങ്ങൾ എന്ത് പഠിപ്പിക്കുന്നുവോ അത് പ്രായോഗികമാക്കുന്നു. ഓർമ്മിക്കുക, ദൈവത്തിന്റെ വചനങ്ങൾ നിന്റെ സ്വത്തല്ല. അത് ദൈവ വചനങ്ങളാണ്. സഭ ദൈവ വചനങ്ങളുടെ സൂക്ഷിപ്പുകാരൻ ആയിരിക്കണം."
  കൂടൽ പറഞ്ഞിരിക്കുന്ന അതേ ആശയങ്ങൾ മാർപാപ്പയും പറഞ്ഞിരിക്കുന്നു.

  മിശിഹായുടെ മനനം അറിയാത്ത പുരോഹിതരെ മാർപാപ്പയുടെ വാക്കുകൾ ഒന്ന് ശ്രദ്ധിച്ച് ഒരു ആത്മധ്യാനം നടത്തൂ. അനോണിമസ്സിന്റെ അഭിപ്രായത്തിൽ മാർപ്പാപ്പയും കൂടലും പറഞ്ഞത് തെറിയെന്നാണ്.

  ReplyDelete
 3. അനോണിമസ് എന്ത് പറഞ്ഞാലും കേള്ക്കാതെ തരമീല ,കാരണം ആളേ അനൊനിമസാണു !..ധ്യാനം അച്ചായന് പരിചയമുള്ള സാധനമല്ല .കാരണം കത്തനാർക്കിതു പിടിയില്ല ..ധ്യാനം എന്നത് സർവദാ ചലിക്കുന്ന , നനാവിഷയത്തിലെക്കും നെട്ടോട്ടമോടുന്ന സ്വന്തം മനസിനെ വിവേകം കൊണ്ടും , ശീലം കൊണ്ടും നെട്ടോട്ടത്തിൽ നിന്നും കുതിരയെ കടിഞ്ഞാണിട്ടു നിർത്തുംപോലെ ശാന്തമാക്കുക ! പിന്നീടു ബഹിർമുഖങ്ങളായ പഞ്ചേന്ദ്രിയങ്ങളെ മനസിന്റെ ഉള്ളിലേക്ക് തിരിക്കുക ! എന്നിട്ടാമനംകൊണ്ട് മനസിന്റെ ഉള്ളറകളിൽ മൌനമായി മരുവാനനുവദിക്കുക ....ചിന്തകളില്ലാതെയാകും വരെ വിവേകമാകുന്ന കടിഞ്ഞാൻ ശ്രദ്ധയോടെ നിയന്ത്രിക്കുക.. ..വളരെ ശ്രമകരമായ ഒരു തപസാണിതു ! കാളെത്തിന്നികീജന്മമിതാകുമൊ ആവൊ ? സ്വന്തം പേരുപറഞ്ഞു സ്വാഭിമാനാമുള്ളവനായി , ഈ ജന്മത്തിന് വിലകൊടുക്കാമെങ്കിൽ ബാക്കി പറഞ്ഞുതരാം.. തൽക്കാലമിതു മതി ,ഒന്നിച്ചായാൽ ദഹിച്ചില്ലങ്കിലൊ !

  ReplyDelete