Translate

Friday, May 10, 2013

എന്താണ് ചെയ്യേണ്ടത്?


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പു ശ്രി. സാക് നെടുങ്ങനാല്‍ പോസ്റ്റ്‌ ചെയ്ത ഒരു ലേഖനമാണ് ചുമ്മായിരിക്കുക, ധ്യാനത്തിലാവുക! ചെയ്യാനാവാത്ത കാര്യങ്ങളെക്കുറിച്ച് വീമ്പിളക്കിയും, അസ്സാദ്ധ്യ കാര്യങ്ങള്‍ പങ്കുവെച്ചും, യാതോരുപകാരവുമില്ലാത്ത കാര്യങ്ങള്‍ കേട്ടും ഉറക്കം പോലും കളഞ്ഞു നാം മുഴുകിയിരിക്കുന്നു. മനസ്സുകള്‍ വിഷലിപ്തമാക്കിക്കൊണ്ട്, ഭൌതികതയില്‍ തലയും പൂഴ്ത്തി നാം കഴിയുന്നു. ഇവിടെ പ്രകൃതിയുടെ ശാലീനതയും നാം കാണുന്നില്ല, നമ്മെത്തന്നെ തിരിച്ചറിയുന്നുമില്ല. പ്രകൃതിയിലേക്ക് നാം അലിഞ്ഞു ചേരുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ പ്രകൃതിയുടെതാകും, നമ്മുടെ വിഷമങ്ങള്‍ പ്രകൃതിയുടെതാകും, പ്രകൃതിയുടെ ധ്യാനാവസ്ഥ നമ്മുടെതുമാകും.

എന്തുകൊണ്ട് നാം ഇത് തിരിച്ചറിയുന്നില്ല?  ഇതൊരു ശീലമാക്കാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല? 

10 comments:

 1. And Jesus answered: “Seek not the law in your scriptures, for the law is life, whereas the scripture is dead. I tell you truly, Moses received not his laws from God in writing, but through the living word. The law is living word of living God to living prophets for living men. In everything that is life is the law written. You find it in the grass, in the tree, in the river, in the mountain, in the birds of heaven, in the fishes of the sea; but seek it chiefly in yourselves. For I tell you truly, all living things are nearer to God than the scripture which is without life.
  (from "The Essene Gospel of Peace )
  നമ്മൾ ആത്മീയത എന്നു കരുതുന്നതിൽ പ്രകൃതിയ്ക്ക് സ്ഥാനം ഇല്ലാത്തതാണ് കാരണം .

  ReplyDelete
  Replies
  1. മുടിയഴിച്ചിട്ട പെണ്‍കുട്ടിയെപ്പോലെ
   വള്ളികൾ വിടർത്തി അവൾ ...
   പെണ്ണിന്റെ ശിരസ്സിനഴകായ്
   പൂക്കൾ വിരിഞ്ഞുനിൽക്കുന്നു.

   അവളുടെ നേത്രങ്ങളിൽനിന്നുതിർന്ന
   കണ്ണുനീർച്ചാലുകളെപ്പോലെ
   അരുവികൾ.

   ചുണ്ടിനു മുകളിലെ
   കറുത്ത മറുകുപോൽ
   അങ്ങിങ്ങായി കൂറ്റൻ പാറകൾ
   നീ സുന്ദരിയാണെന്ന് ആകാശം
   അവളോട്‌ പറഞ്ഞു.
   പിന്നെ, നിലാവിന്റെ ഒരു കീറുകൊണ്ട്
   വാത്സല്യപൂർവ്വം അവളെ പുതപ്പിച്ചു.

   ഒക്ടോബർ 28, 2012 ലെ മാതൃഭൂമിയിൽ മലപ്പുറംകാരി സുമിയ മറിയം 12, എഴുതിയ കവിത. ശിശുക്കൾ ഭൂമിയുടെയും പ്രകൃതിയുടെയും ജീവനും സൌന്ദര്യവും സ്വമേധയാ തിരിച്ചറിയുന്നു. മുതിർന്നവരുടെ അഹന്ത പയ്യെപ്പയ്യെ അവരുടെ ആസ്വാദനശേഷിയെ മുരടിപ്പിച്ചു കളയുന്നു.

   Delete
  2. ഹോ! വല്ലാണ്ട് കവിത വരുന്നു,കുഴപ്പമുണ്ടാക്കരുത്‌. ........കേട്ടോ....

   ഞാനിന്നമ്മെയെന്നാരെ വിളിക്കേണ്ടു ചൊല്‍,
   എനിക്കുയിര്‍ തന്നൊരു മര്‍ത്ത്യദേഹത്തെയോ
   സ്നേഹിച്ചു പ്രേമിച്ചു ലാളിച്ചു പോറ്റുന്ന
   വിശ്വപ്രകൃതിയെനിക്കമ്മമ്മയല്ലെയോ!


   Delete
 2. I'll be very grateful if the entire text of the Essene Gospel of Peace or the link to it could be found.
  The text quoted by Anoop speaks volumes on what ought to be the Christian view of life.
  നമ്മൾ ആത്മീയത എന്നു കരുതുന്നതിൽ പ്രകൃതിയ്ക്ക് സ്ഥാനം ഇല്ലാത്തതാണ് കാരണം. Yes, the root of all the ailments in the church or outside it is this estrangement from things of nature. There's no end to the cruelty man is capable of. No one who is capable of being disrespectful to the things in nature will not hesitate to be cruel to human beings either. This is observable everywhere. I don't believe in people speaking of love in any sense, who enjoy eating meat that is gained through torturing and killing animals. There's a great duplicity in it. And duplicity of any kind is against love. I know there are many who would disagree. Let us hear what they've to say.

  ReplyDelete
 3. സാക് പറഞ്ഞത് ചുമ്മായിരിക്കുക ധ്യാനത്തിലാവുകയെന്നാണ്. അനൂപാണ് അതിന്‍റെ ഹൃദയത്തിലേക്ക് കടന്നത്‌. എന്ന് പറയാം. ധ്യാനം എന്ന് പറയുന്നത് ജീവന്‍ ജീവനെ കണ്ടെത്തുകയാണ് എന്നുള്ളതാണ് ഉള്ളിലുള്ള പരമാര്‍ത്ഥം. ഇവിടെ വസ്തുക്കളെയും, സൂഷ്മ ശരീരങ്ങളെയും, ജന്തുക്കളെയുമെല്ലാം, ജീവനുള്ളതെന്നും ഇല്ലാത്തതെന്നും വേര്‍തിരിക്കേണ്ടി വരും. എല്ലാറ്റിനും ജീവനുണ്ട്, ജീവന്‍ അല്‍പ്പം പോലും ഇല്ലാതെ യാതോന്നിനും ഇവിടെ ആയിരിക്കാന്‍ സാധ്യവുമല്ല. പക്ഷേ, ഉള്ള ജീവന്‍റെ ശതമാനമാണ് പ്രശ്നം. ജീവന്‍ തീര്‍ത്തു കുറഞ്ഞതിനെ മൃതം എന്ന് പറയുന്നു. ജീവനുള്ളതിലൂടെയെ ജീവനിലേക്ക് പ്രവേശിക്കാനാവൂ താനും. നല്ല ഫലം തരാത്ത വൃക്ഷം പോലെയാണ് പ്രചോദനം നല്‍കാത്ത വചനങ്ങളും; അവ തത്വത്തില്‍ മൃതമാണ്. ഇവിടെ ക്രൈസ്തവന്‍റെ പക്കലുള്ള വചനങ്ങളുടെ വ്യാകരണത്തിനല്ല പ്രശ്നം, അതില്‍ നാം സന്നിവേശിപ്പിച്ചിരിക്കുന്ന ജീവനാണ് പോരായ്മ. അത് വേണ്ടത്ര ഉണ്ടായിരുന്നെങ്കില്‍ അവ പത്തും നൂറും മേനി വിളവു തരുമായിരുന്നു. നാം അത് ചോര്‍ത്തിയെടുത്തു കളയുകയായിരുന്നില്ലേ?

  ചുമ്മായിരിക്കല്‍ എന്ന് പറയുന്നത് സര്‍വ്വ ഇന്ദ്രിയങ്ങളെയും നിശ്ശബ്ദമാക്കി പ്രപഞ്ചത്തിന്‍റെ ജീവനെ സ്പര്‍ശിക്കാനുള്ള ഒരു ശ്രമം ആയിരിക്കണം. അത് തരുന്ന നിശ്ശബ്ദത, വാസ്തവത്തില്‍ മൌനമല്ല, പ്രപഞ്ചവുമായുള്ള ഒരു ആഘോഷമായ സല്ലാപമാണ്.

  ഞാനാണ് ജീവന്‍ എന്ന് യേശു പറയുമ്പോള്‍ പ്രപഞ്ചത്തിന്‍റെ ജീവനുമായി സമരസപ്പെട്ട്, ആ ജീവനാണ് താനെന്നു തിരിച്ചറിഞ്ഞ ഒരു മഹായോഗിയെ നാം കാണണം. ഞാനാണ് സമുദ്രം എന്ന് പറയുന്നത് ഒരു പക്ഷെ ഒരു തിരമാലയായിരിക്കാം. ആ തിരമാലയെ ഒറ്റപ്പെട്ട ഏതാനും നിമിഷങ്ങള്‍ മാത്രം ആയുസ്സുള്ള ഒരു കൊമാളിയായല്ലല്ലോ നാം കാണേണ്ടത്? എന്നിലൂടെയെ ഒരുവന്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുകയുള്ളൂവെന്ന വചനം അക്ഷരാര്‍ത്തത്തില്‍ ശരിയാണ്. യേശുവായിരിക്കുന്ന സൂഷ്മതയിലൂടെ കടന്നെ നമ്മുടെ സൂഷ്മ ശരീരത്തിനു (ആത്മാവിന്) അതിലും സൂഷ്മമായ മറ്റൊന്നിലേക്കു പ്രവേശിക്കാനാവൂ. നാം താഴെയുള്ള അനേകം സൂഷ്മതലങ്ങളിലൂടെയും കടക്കുന്നുവെന്ന് ഓര്‍ക്കണം. എന്ത് ചെയ്യാം? നാം മനസ്സിലാക്കിയിരിക്കുന്നത് ക്രിസ്ത്യാനിയായിരുന്നാലെ രക്ഷയുള്ളൂവെന്നാണ്. ഒരു വചനത്തിന്‍റെ ജീവന്‍ ബോധപൂര്‍വ്വം ചോര്‍ത്തി കളയുന്നതിനു വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.

  ജീവന്‍ അപരന് എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുകയും അങ്ങിനെ സംഭവിക്കുമ്പോള്‍ ആഹ്ലാദിക്കുകയും ചെയ്യും സര്‍വ്വ സസ്യജാലങ്ങളും. ആ സമീപന രീതി അവയുടെ അടിസ്ഥാന ഗുണമാണ്. ജന്തുക്കളിലേക്ക് വരുമ്പോള്‍ അനിവാര്യമായ പരിണാമത്തിനു സന്മനസ്സോടെ വിധേയമാകുമെങ്കിലും മറ്റൊന്നിനു വേണ്ടി പങ്കുവെയ്ക്കപ്പെടാനുള്ള വ്യഗ്രത പൊതുവേ കുറവാണ്. ഇരട്ട ബോധതലമുള്ള (ഞാന്‍ ചിന്തിക്കുകയാണെന്ന് ചിന്തിക്കാന്‍ കഴിവുള്ള ഏക ജീവി മനുഷ്യന്‍ മാത്രം) മനുഷ്യന്‍റെ കാര്യത്തില്‍ അനിവാര്യമായ പരിണാമത്തിനു വിധേയമാകാന്‍ സന്മനസ്സുള്ളവരും കുറവ്, മറ്റുള്ളവര്‍ക്ക് വേണ്ടി പങ്കുവെയ്ക്കപ്പെടാന്‍ ആഗ്രഹമുള്ളവരും കുറവ്. വിശേഷ സിദ്ധിയായി ലഭിച്ച വിവേകം ഉപയോഗിച്ച് പരിണാമത്തിന്‍റെ ഗതിവേഗം കൂട്ടുകയെന്നത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രം സാധിക്കുന്നു.

  തത്വശാസ്ത്രങ്ങള്‍ തലങ്ങും വിലങ്ങും പായുമ്പോള്‍ നമുക്ക് പ്രകൃതിയോടു ചോദിക്കാം, അവ ഇതിനെല്ലാം മറുപടി പറയും. നീര്‍ചോലയുടെ ഗളഗളാരവത്തിന് പോലും വ്യാസനെക്കാള്‍ വിവരവും വിവേകവും ഉണ്ട്. സിംഹത്തിന്‍റെ ശക്തി സിംഹത്തിനെ അറിയൂ. ഗളഗളാരവത്തേ മനസ്സിലാക്കാനും അതിനോട് സംവദിക്കാനും ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ...അതായിത്തിരുക. പ്രപഞ്ചത്തെ അറിയുന്നവും അതായിത്തിരുന്നവന്‍ മാത്രം....അതല്ലേ നമ്മുടെയൊക്കെ ജന്മോദ്ദേശ്യം ആയിരിക്കേണ്ടത്?


  ReplyDelete
 4. ഞാൻ ഒന്നു തൊട്ടുപോയ ഒരാശയമുകുളത്തെ അനൂപ്‌ ഇതൾ വിടർത്തി നില്ക്കുന്നതായി കണ്ടു. ശ്രീ ജെ. മറ്റപ്പള്ളി ആ ഇതളുകളിൽ നിന്ന് വരുന്ന സൌരഭ്യത്തെ ആസ്വദിക്കേണ്ടതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടി. ഇങ്ങനെ ഒരാൾ മറ്റൊരാൾക്ക് പൂരകമായി വർത്തിക്കുമ്പോഴാണ് ഒരു ഗ്രൂപ്പ് ബ്ലോഗ് വികസിക്കുന്നത്.

  ഇത്രയും പറഞ്ഞതിനോട് കൂട്ടിച്ചേർക്കാൻ ഇനി എന്തുമാത്രം കിടക്കുന്നു. പ്രകൃതിയിലൂടെ മാത്രമേ നമുക്ക് ദൈവത്തിലെത്താൻ പറ്റൂ എന്നതാണ് സുവിശേഷത്തിന്റെയും കാതൽ. മറ്റൊന്നും നാം അന്വേഷിക്കേണ്ടതില്ല. അതുകൊണ്ട് ഈ അന്വേഷണത്തിൽ ഏവരും പങ്കുചേരണം എന്നാണെന്റെ അപേക്ഷ.

  ReplyDelete
 5. ഇവിടെ നിന്ന് മുകളിലോട്ടു പോകാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ ഞാനത് ചെയ്തേനെ. ഞാനും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് - ഏറ്റവും നല്ല സുഹൃത്ത് പ്രക്രുതിയാണെന്നുള്ളതാണത്. എന്ത് ചോദിച്ചാലും സത്യം മാത്രം പറയുന്ന പ്രകൃതിയുടെ മനോഹാരിത വാസ്ഥവത്തില്‍ കണ്ണിലൂടെയാണോ, കാതിലൂടെയാണോ അതോ മറ്റേതോ ഇന്ദ്രിയങ്ങളിലൂടെയാണോ നമ്മെ തോട്ടുണര്‍ത്തുന്നതെന്ന് നിശ്ചയമില്ല.

  പ്രകൃതിയുടെ ഒരു ഗുണം നമ്മുടെ പോരായ്മകളും പ്രശ്നങ്ങളും അതിനോട് പറഞ്ഞാല്‍ അത് സശ്രദ്ധം കേള്‍ക്കുകയും പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ്. ഇവ സംസാരിക്കുമത്രേ. ആയുര്‍വ്വേദത്തിന്‍റെ ആചാര്യനായ ധന്വന്തരിയും ശിക്ഷ്യനായ ചരകനുമൊക്കെ ഓരോ സസ്യങ്ങളോടും ചോദിക്കുമായിരുന്നത്രേ 'നിനക്കെന്തു ഗുണങ്ങള്‍ ഉണ്ടെന്നു'. അങ്ങിനെ ചോദിച്ചറിഞ്ഞാണത്രെത്രേ ആ ശാസ്ത്രം ഇത്രത്തോളം വളര്‍ന്നത്‌..

  ആധുനിക ശാസ്ത്രത്തിന്‍റെ പല മൌലിക കണ്ടുപിടുത്തങ്ങളുടെയും തുടക്കം പ്രകൃതിയിലെ വികൃതികളില്‍ നിന്നായിരുന്നത്രേ. അവ തീര്‍ത്തും നിസ്സാരങ്ങളെന്ന് തോന്നും; ഒരു ദിവസം നമുക്ക് വേണ്ട ഒക്സിജെന്‍ നാം വിലയ്ക്കു വാങ്ങിക്കുകയായിരുന്നെങ്കില്‍ കുറഞ്ഞത്‌ അയ്യായിരം രൂപയെങ്കിലും വരുമായിരുന്നു. ഇതെല്ലാം നമുക്ക് സൌജന്യമായി തരുന്നു...നാമോ...അവയെ വിറ്റു കാശാക്കുന്നു, നമ്മുടെ സ്വന്തമെന്നു ചാപ്പ കുത്തി അന്യനു നിഷേധിക്കുന്നു. എന്നിട്ടും യാതൊരു പ്രതികാരത്വരയുമില്ലാതെ പിറ്റേന്നും അതിന്‍റെ ദൌത്യം തുടരുന്നു....

  ഒരു നല്ല ഭാരതീയന്‍റെ ഒരു ദിവസം തുടങ്ങുന്നത് ഇതിനോടെല്ലാം നന്ദി പറഞ്ഞുകൊണ്ടാണെന്നു കേട്ടിട്ടുണ്ട്. ഏതൊരുവനും ഇഷ്ട മരവും ഇഷ്ട ജന്തുവും, ഇഷ്ട പറവയും, ഇഷ്ട സ്വരവുമൊക്കെയുണ്ടെന്നു പറയുന്ന ഭാരതീയ ഇതിഹാസങ്ങള്‍ എത്ര മനോജ്ഞമായാണ് പ്രകൃതിയെ കാണുന്നത്. ഒരു മരം വെട്ടണമെങ്കില്‍ല്‍പ്പോലും അനുവാദം വാങ്ങാതെ ചെയ്യുമായിരുന്നില്ല നാം.
  തോമ്മാ സ്ലീഹയാണ് ഇതൊക്കെ വിലക്കിയതെന്ന വസ്തുത സത്യമല്ല. കാലത്തിനേ ഇതൊക്കെ ഒരു ഭാരതീയന്‍റെ മനസ്സില്‍ നിന്ന് മാറ്റാന്‍ ആവുമായിരുന്നുള്ളൂ. നാളെ മുതല്‍ ഞായറാഴ്ച ആരും പള്ളിയില്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞാലും പതിവുപോലെ പള്ളി നിറഞ്ഞിരിക്കും. ഒരു പെരുമാറ്റം അതെന്തായാലും സ്വ ഭാവത്തില്‍ നിന്ന് മാറ്റാന്‍ കുറേ സമയമെടുക്കും.... പ്രകൃതിയിലേക്ക് മടങ്ങിയാല്‍ ഈ കളി നടക്കില്ല. അതിനു എന്നും പുതുമ കാണും, അങ്ങിനങ്ങിനങ്ങിനെ എന്നും പുത്തന്‍ ആയിരിക്കാന്‍ നമുക്ക് കഴിയുകയും ചെയ്യും.

  ReplyDelete
 6. മെയ് 12, 2013ലെ മാതൃഭൂമിയിൽ ഏതോ ക്രൂരൻ മുറിച്ചുകളഞ്ഞ തുമ്പികൈയുമായി ഒരു കാട്ടു കൊമ്പൻ സഹായത്തിനായി കാട്ടിൽ വസിക്കുന്ന ഒരു ഏകാകിമനുഷ്യന്റെ അടുത്തു ചെല്ലുന്ന കഥയുണ്ട്. അപകടം പിണഞ്ഞ വന്യജീവികളെ ശുശ്രൂഷിക്കുന്ന അയാളിൽ വന്യമൃഗങ്ങൾക്ക് എന്ത് വിശ്വാസമാണ്! അത്തരം മനുഷ്യർ ഉള്ളപ്പോൽത്തന്നെ ജീവികളുടെ വേദനയറിയാത്ത കാട്ടാളർ നമ്മുടെ ഇടയിൽ ധാരാളം. ഒരാനയുടെ തുമ്പിക്കൈ മുറിക്കുക എന്നാൽ ഒരു മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളും ഇല്ലാതാക്കുന്ന അവസ്ഥയാണെന്ന് അറിയാത്ത ദ്രോഹികൾ മനുഷ്യരാണോ? ഭാരതീയരുടെ എത്ര പഴയ മഹത്ത്വങ്ങൾ ഉരുവിട്ടാലും ഒരുത്സവത്തിന്റെ ഓളത്തിനായി എത്ര ആനകളെ വേണമെങ്കിലും മണിക്കൂറുകളോളം പീഡിപ്പിക്കാൻ മടിക്കാത്തവർ ഏത് ഈശ്വരനെയാണ് പ്രീതിപ്പെടുത്തുന്നത്? ഇങ്ങനെ ഏതെല്ലാം ക്രൂരവിനോദങ്ങൾ നമ്മൾ പരിഷ്കൃതർ തേടിപ്പോകുന്നു, പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്.

  പ്രകൃതിയെ സ്നേഹിച്ചു തുടങ്ങുമ്പോൾ അത് നമ്മോടു സംസാരിക്കുന്നത് കേൾക്കാനുള്ള ചെവി നമുക്കുണ്ടാവും. അങ്ങനെ കിടുന്ന അറിവ് മറ്റെല്ലാ അറിവിനേക്കാൾ മഹത്തരമായിരിക്കും താനും. എന്റെ ഒരു സുഹൃത്ത് ഈ അടുത്തൊരിടത്ത് തന്റെ കുടിലിന്റെ അടുത്തുകഴിയുന്ന ഒരു മൂർഖനുമായി ഒത്തുപോകുന്നു.

  ReplyDelete
 7. ഒരിടിവെട്ടില്‍മോഡവും ലാനും പോയതിനാല്‍മൂന്നാഴ്ചയോളമായി ഇന്റര്‍നെറ്റില്‍കയറാന്‍കഴിഞ്ഞിരുന്നില്ല. അവ തിരിച്ചു കിട്ടിയപ്പോള്‍എനിക്കു സുപ്രധാനമായ പങ്കുണ്ടെന്നു ഞാന്‍കരുതിയിരുന്ന അല്മായശബ്ദം ബ്ലോഗ് ശക്തവും ശ്രദ്ധേയവുമായ പോസ്റ്റുകളും കമന്റുകളും കൊണ്ട് അതീവ സമ്പന്നമായിരിക്കുന്നു. അതിലെ പോസ്റ്റുകളിലോ കമന്റുകളിലോ ആയി പലര്‍പറഞ്ഞിരുന്ന ചില കാര്യങ്ങള്‍ (സാക്ഷിയായിരിക്കുക, ചുമ്മായിരിക്കുക, ചുമ്മാതിരിക്കുക, സഹജമായി തോന്നുന്നവ മാത്രം ചെയ്യുക മുതലായവ) തന്നെയായിരുന്നു ആ ദിവസങ്ങളില്‍ഞാനെഴുതിയ കവിതകളിലും! ആ വസ്തുത എന്റെ അഹന്ത തകര്‍ത്തതോടൊപ്പം നമ്മുടെ ബ്ലോഗിലൂടെയും എന്നിലൂടെയും വരുന്ന ചിന്തകള്‍ക്ക് ചരിത്രപരമായ ഒരു നിയോഗത്തിന്റെ സ്വഭാവം കൂടി ഉള്ളതായി ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
  എന്റെ കവിതകൾ വായിക്കാന്‍ http://josantony-josantony.blogspot.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

  ReplyDelete