Translate

Sunday, May 26, 2013

ഒരിടവേള

അല്പം വിശ്രമത്തിനായി ഒരിടവേള.
ഗൗരവമായ ആശയവിനിമയങ്ങൾക്കു ശേഷം ഒരല്പ വിശ്രമത്തിനായി ഏതാനും മിനിറ്റ് സമയം അനുവദിക്കുക. ഒരിക്കലുമത് ഒരു നഷ്ടമായി തോന്നുകയില്ല. ക്ലാസിക്കൽ സംഗീതവുമായി അത്ര അടുപ്പമൊന്നുമില്ലാത്തവരും ഈ വീഡിയോലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്യുമെങ്കിൽ അപരിചിതമായ ഒരു സുന്ദരലോകം കണ്ടെത്താം. ആത്മാവിന്റെ കൂരിരുട്ടിലേയ്ക്ക് സംഗീതം പ്രകാശധാരയായി കടന്നുചെന്നതിന് ഒരുദാഹരണമാണിത്.

ആദ്യത്തെ മൂന്നര മിനിറ്റുകൾക്ക് മുമ്പ് ഡിസ്കണെകറ്റ് ചെയ്യരുത്.
 
http://www.youtube.com/watch?v=ZMGZQZRIsJE

ഇത്രയുമായപ്പോൾ എനിക്ക് തോന്നി, എങ്ങനെ ശ്രദ്ധിക്കണം എന്നതിനെപ്പറ്റി അറിവില്ലായെങ്കിൽ സംഗീതമെന്നല്ല, ഒന്നും ആസ്വദിക്കാനോ കേൾക്കുന്നതിൽ നിന്ന് എന്തെങ്കിലും ഗ്രഹിക്കാനോ ആർക്കുമാവില്ല എന്ന്. സംഭാഷണത്തിലേർപ്പെട്ടിരിക്കുന്നവരെ ശ്രദ്ധിച്ചാൽ എപ്പോഴും തന്നെ കാണാം, പറയുന്നതിലല്ലാതെ മറുവശത്തെ ശ്രദ്ധിക്കുന്നതിൽ ആർക്കും അത്ര കഴിവില്ലെന്ന്. രസിക്കുക എന്നതിന്റെ അര്ത്ഥം മനസ്സിലാക്കാൻ താത്പര്യമുണ്ടെകിൽ, ഈ രണ്ടാമത്തെ വീഡിയോയും കാണുക. 
http://www.youtube.com/watch?v=cSohjlYQI2A

No comments:

Post a Comment