Translate

Friday, June 28, 2013

വത്തിക്കാന്‍ ബാങ്കിലെ ക്രമക്കേട്: പുരോഹിതന്‍ അറസ്റ്റില്‍



റോം: വത്തിക്കാന്‍ ബാങ്കില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പുരോഹിതനെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. വത്തിക്കാന്‍ സാമ്പത്തികകാര്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവന്ന മോണ്‍സിങ്ങോര്‍ നണ്‍സിയോ സ്‌കരാനോയാണ് അറസ്റ്റിലായത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷനെ നിയോഗിച്ചിരുന്നു.

മോണ്‍സിങ്ങോറിനൊപ്പം മറ്റുരണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. അഴിമതി, വഞ്ചന തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ 20 മില്യണ്‍ യൂറോ ഇറ്റലിയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വത്തിക്കാന്‍ ബാങ്കിലെത്തിയ ചെക്കുകള്‍ നശിപ്പിച്ചത് അടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് മോണ്‍സിങ്ങോര്‍ നണ്‍സിയോ സ്‌കരാനോ ഇറ്റാലിയന്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. (Mathrubhumi)

5 comments:

  1. Inganathe aalukal panathe aanu snehikkunnathu.. mahaa pithaavine (eeswarane) alla.

    ReplyDelete
  2. റഷ്യൻ വിപ്ളവത്തെയും പാര്ടിയെയും പരിഹസിച്ച് ജോര്ജ് ഓർവെൽ എഴുതിയ Animal Farm എന്ന നോവൽ വായിച്ചിട്ടുണ്ടെങ്കിൽ അറിയാം അതിലെ പന്നികൾ , ആപ്പിളും പാലും തങ്ങൾക്കായി സംവരണം ചെയ്യാൻ കണ്ടുപിടിച്ച വിദ്യ. അത്തരം വിദ്യകൾ ഉപയോഗിക്കുന്ന പ്രമാണിമാരാണ് ഇന്ന് സഭയുടെ തലപ്പത്തിരിക്കുന്നത്. അവരാണ് സഭയുടെ തൂണുകൾ എന്ന വ്യാജേന സുഖസൌകര്യങ്ങൾ അടച്ചാസ്വദിക്കാനുള്ള സൂത്രങ്ങൾ എന്തുമാത്രം!

    "അവൻ നിങ്ങളുടെ ആട്ടിൻപട്ടത്തിന്റെ ദശാംശം എടുക്കും. ഇങ്ങൾ അവന്റെ അടിമകളാകും." സാമുവൽ 8 , 17- 18. അതി സമ്പന്നമായ പാലാരൂപതയുടെ മെത്രാൻ വരെ പുതിയ ഹോസ്പിറ്റൽ ഉണ്ടാക്കാനാനെന്നും പറഞ്ഞാണ് യൂറോപ്പിൽ എത്തി കാശ് പിരിക്കുന്നത്.

    ReplyDelete
  3. ഒരു കത്തോലിക്കനായി വളരണമെങ്കിൽ സ്വയം ബോധത്തെയും ബുദ്ധിയെയും പുരോഹിതന്റെ മുമ്പിൽ കാഴ്ച്ചവെക്കണം. അവൻ ചിന്തിക്കാൻ പാടില്ല. വിഡ്ഡിയായ പുരോഹിതൻ പത്ത് പ്രമാണങ്ങൾ ഒർമ്മിപ്പിക്കും. "ഞാൻ അല്ലാതെ മറ്റൊരു തമ്പുരാൻ ഉണ്ടാകരുത്." ആരാണീ 'ഞാൻ" തമ്പുരാൻ. പള്ളിയിൽ പഠിപ്പിക്കുന്ന ഈ വിഡ്ഡിയോ, ധൂപകുറ്റിയോ, വട്ടായിയോ?

    ആൽബെർട്ട് ഐൻസ്റ്റിനുപോലും മനസിലാകാത്ത ദൈവത്തിന്റെ അസ്ഥിത്വം പഠിപ്പിച്ചു പഠിപ്പിച്ച് ദശാംശമായി പഠിപ്പിക്കുന്നവൻ കൊഴുത്തു കഴിഞ്ഞു. വത്തിക്കാനിലെ പേരും പെരുമയും നേടിയ ഒരു പുരൊഹിതനാണ് നിയമത്തിന്റെ മുമ്പിൽ കീഴടങ്ങിയത്. കണക്കിലെ 27 മില്ല്യൻ ഡോളർ വെട്ടിച്ച സഭയുടെ വില്ലനായ ഈ പുരോഹിതൻ ഇനി എത്ര കോടി നന്മ നിറഞ്ഞ മറിയം ചൊല്ലിയാൽ ഈ പാപം തീരും. ആരുമില്ലാത്ത ദരിദ്രൻ മുതൽ വിധവയുടെ കണ്ണുനീർവരെ ആ പണചാക്കിലുണ്ട്. ചരിത്രത്തിലെ ഒഴുകിയ മനുഷ്യരക്തങ്ങളുടെ അതിരില്ലാത്ത കണക്കുംചാക്കിനുള്ളിലെ ചാരകൂമ്പാരത്തിൽ ഒളിഞ്ഞുകിടപ്പുണ്ടാവും.

    ലൈംഗിക കുറ്റാരോപണങ്ങളിൽ മുങ്ങികിടക്കുന്ന സഭയെ രക്ഷിച്ച മാമ്മോന്റെ പണവും അപഹരിക്കുന്നത് മാമ്മോൻ ‍ തന്നെ. കക്കുന്നത് കപ്പലിൽ കിടക്കുന്ന കള്ളൻ തന്നെ. എന്തൊരു വിരോധാഭാസം!

    വേലിക്കുതന്നെ വിളവു തിന്നണം. ചർച്ച് ആക്റ്റ് പാസായാൽ വേലി എങ്ങനെ വിളവു തിന്നും? ധനകാര്യം വിട്ടു കളിച്ചാൽ കുപ്പായത്തിന്റെ നീളം കുറയില്ലയോ? മോനിക്കായുടെ വസ്തു തട്ടിയെടുത്ത് ലോകം സഞ്ചരിച്ചു വഞ്ചിക്കുന്ന അഭിഷിക്തനെ വണങ്ങുന്ന ഭക്തരാണ് ലൊകമെമ്പാടുമുള്ളത്. ഈ സാമൂഹിക അസമത്വങ്ങൾക്ക്‌ പരിഹാരം തേടണമെങ്കിൽ മനുഷ്യനാണ് നന്നാകേണ്ടത്. പേ പിടിച്ചലഞ്ഞു നടക്കുന്ന ഭക്തജനങ്ങളെ ചീകത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ നഷടപ്പെടുന്നത് തലമുറകളെയും അവരുടെ തലമുറകളെയുമായിരിക്കും.

    മാമ്മോനെ സ്നേഹിക്കരുതെന്ന് അംശവടിയും ക്ലാവർ കുരിശും കൈകളിൽ ഏന്തി തങ്കം കെട്ടിച്ച രുദ്രാക്ഷയും കഴുത്തിലിട്ട് ഇടയ ലേഖനങ്ങൾവരെ ഇറക്കും. വചനം വായിച്ച് ഇവാരാദ്യം തത്ത്വങ്ങൾ സ്വന്തം ജീവിതത്തിൽ തന്നെ പ്രാവർത്തികമാക്കട്ടെ. തിമോത്തി ആറാം അദ്ധ്യായം പത്താംവാക്യം കൂടെകൂടെ വായിക്കട്ടെ.

    "എല്ലാ തിന്മകളുടെയും ഉറവിടം പണത്തിനോടുള്ള അതിമോഹമാണ്."

    വത്തിക്കാന്റെ രഹസ്യമറകൾ നീക്കി മാമ്മോനിൽനിന്ന് സ്വതന്ത്രമാവൂ? കള്ളങ്ങൾ, ഉപജാപങ്ങൾ, പണത്തിനുമേലുള്ള ആർത്തി, പേപിടിച്ച പുരോഹിതരുടെ ഹുങ്ക്, ബലാൽസംഗം, ഒരു വർഗത്തെ ഒന്നടങ്കം കൂട്ടക്കൊല നടത്തൽ, സഭയുടെ ആരംഭം മുതലുള്ള ലൈംഗികപീഡനങ്ങൾ ഇങ്ങനെയിങ്ങനെ ആ മറക്കുള്ളിലെ ചരിത്രതാളുകളിൽ നിറഞ്ഞിരിക്കുകയാണ്.

    ഫ്രാൻസീസ്, എനിക്ക് താങ്കളെ ഇഷ്ടമാണ്. എനിക്കല്ല, ജീവിക്കുന്ന ചരിത്രപുരുഷനായ അങ്ങയെ ലോകം മുഴുവനുമുള്ള മനുഷ്യജാതിയും ഇഷ്ടപ്പെടുന്നു. ആ സൌഹാർദം നീണാൾ വാഴണമെങ്കിൽ അങ്ങയുടെ മുമ്പിലുള്ള രഹസ്യമറകൾ മാറ്റണം. ആ മറക്കുള്ളിലെ പിശാക്കളെ ആട്ടിയോടിക്കണം. അഞ്ഞൂറ് വർഷത്തിന്മേൽ ഇവർ ക്രിസ്തുവിനെ മറന്നു ജീവിച്ചു. അങ്ങാണ് അസ്സീസിയെങ്കിൽ പ്രിയപ്പെട്ട അസീസി, സഭയ്ക്ക് മൊത്തം ശുദ്ധീകരണം വേണം. സഭ എന്ത് തെറ്റുകൾ ചെയ്‌താലും ആരും വിശ്വസിക്കുകയില്ല. അങ്ങ് തന്നെ തെറ്റുകൾ വിളിച്ചു പറഞ്ഞാൽ ലോകമെമ്പാടുമുള്ള ജനം ആത്മാവിൽ ഉണരും. പരിശുദ്ധാത്മാവിൽ സഭയുടെ ആദ്യമത വീണ്ടും വന്നെത്തും. സഭയുണരുമെന്നും തീർച്ച.

    P.S. അല്മായശബ്ദം ഇംഗ്ലീഷിൽ 'വീക്ഷണമെന്ന (vIews) ' അർഥമാക്കിയോ? 'ശബ്ദം' എന്ന വാക്കിനെക്കാൾ 'വീക്ഷണം' ശക്തി കുറഞ്ഞതും ബലഹീനതയുമായി തോന്നുന്നു. 'ജ്വാലയും' 'ശബ്ദവും' ഉചിത പദങ്ങൾ തന്നെ. ഏതാനും ഇംഗ്ലീഷ് തലക്കെട്ടുകൾ പരിഗണക്കായി ചേർക്കുന്നു.

    The lay 'Catholic voices';The Voice of the lay Faithful;The voice for lay Catholics;The lay reform group Voice of the Faithful

    ReplyDelete
  4. കുറേക്കാലം മുമ്പ് ഇത്തരം ഒരു വേദിയെപ്പറ്റി ചിന്തിച്ചപ്പോള്‍, ഒരു പ്രശസ്തനായ ഗ്രാഫിക് ഡിസൈനറെകൊണ്ട് വരപ്പിച്ചതാണ് ഈ ചിത്രം. പക്ഷേ, Indian Thoughts ന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ അത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. അത് അല്മായാ ശബ്ദത്തിന് കൊടുത്തു. അതാണ്‌ സംഭവിച്ചത്. അല്മായര്‍ ശബ്ദമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ളവരാണെന്ന ഒരു ചിന്ത അന്നാരും പ്രകടിപ്പിച്ചു കണ്ടില്ല. പ്രതിക്ഷേധത്തിന് വേണ്ടി മാത്രമുള്ള ഒരു വേദിയല്ലല്ലോ ഇത്. നല്ലത് ചെയ്യുമ്പോള്‍ നാം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓരോ കാര്യങ്ങളും സഭയില്‍ നടപ്പാകുമ്പോള്‍ അല്ലെങ്കില്‍ സഭയില്‍ നിലവിലുള്ള നടപടിക്രമങ്ങളെപ്പറ്റി, അത്മായരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി എഴുതാനുള്ള ഒരു വേദിയായെ ഈ ബ്ലോഗിനെ ഞാന്‍ കണ്ടിട്ടുള്ളൂ.മറ്റു പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഉപോല്‍പ്പന്നമായി മുന്നോട്ടു കൊണ്ടുപോകാവുന്നതല്ലെയുള്ളൂ. സഭയോട് പ്രതിക്ഷേധമുള്ളവര്‍ മാത്രമായിരിക്കണമെന്നില്ലല്ലോ ഇതില്‍ എഴുതുന്നത്.

    ഇപ്പറഞ്ഞത്‌ എന്‍റെ കാഴ്ചപ്പാട്. ബ്ലോഗ്‌ നടത്തുന്ന അട്മിനിസ്ട്രെറ്റര്‍ക്ക് ഇതിലെ Wording മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ ഭാഗഭാക്കാവുന്ന എല്ലാവരുടെയും അഭിപ്രായമാണ് പരിഗണിക്കേണ്ടതും.

    ReplyDelete
  5. Vatican City, Jul 1, 2013 / 04:27 pm (CNA/EWTN News).- Paolo Cipriani, director of the IOR, or “Vatican Bank,” resigned today, along with his deputy, Massimo Tulli, “in the best interest of the institute and the Holy See,” according to a Vatican statement.

    The Vatican Bank, officially known as the Institute for Religious Works, or IOR, has begun the process of finding permanent replacements to fill the positions.

    Meanwhile, Ernst von Freyberg, who was appointed president of IOR's supervisory board in February as part of the group's reform, has been appointed interim director, and his interim deputy will be Rolando Marranci.

    ReplyDelete