Translate

Saturday, October 5, 2013

ആധ്യാത്മികതയും ഭൗതികതയും


(എഡിറ്റോറിയല്‍ - സത്യജ്വാല മാസിക, 2013 സെപ്റ്റംബര്‍ )
ജോര്‍ജ് മൂലേച്ചാലില്‍ 










7 comments:

  1. http://www.ted.com/playlists/72/close_up_and_personal.html

    ആദ്ധ്യാത്മികതയെയും ഭൌതികതയെയും പറ്റി, സ്നേഹത്തെയും സൌന്ദര്യത്തെയും പറ്റി, അവകാശങ്ങളെയും കടമകളെയും പറ്റി നിറുത്താതെ നമ്മൾ സംസാരിക്കുന്നു, എഴുതുന്നു. മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്ത് അതിൽ കാണുന്ന മനുഷ്യാവസ്ഥകളെപ്പറ്റി ഒരിക്കൽ അറിഞ്ഞുകഴിഞ്ഞാൽ, മനുഷ്യവംശത്തിന്റെ ഭാഗമായി ജനിക്കേണ്ടിവന്നതിൽ നമ്മൾ ലജ്ജിക്കും, തീർച്ച. ഇത്തരം ക്രൂരതകൾ ഏറ്റവും കൂടുതൽ നമ്മുടെ സ്വന്തം നാട്ടിൽ നടക്കുന്നു എന്നറിയുമ്പോൾ ഏതെങ്കിലും കാര്യത്തെപ്പറ്റി നമുക്ക് അഭിമാനിക്കാനുണ്ടെന്നു തോന്നുന്നതുപോലും പാപമാണ്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. താഴെ കൊടുത്തിട്ടുള്ളതല്ലേ ഈ ലേഖനത്തിന്റെ സാരാംശം? ഇതല്ലേ ചര്‍ച്ചാവിഷയമാക്കേണ്ടത്? ...........പങ്കുവയ്ക്കുന്നതു സന്തോഷമാണെങ്കില്‍ അത് ആദ്ധ്യാത്മികത. മറിച്ചാണെങ്കില്‍, ഭൗതികത; അവനവനോടും മറ്റുള്ളവരോടുമുള്ള മനോഭാവം പോസീറ്റീവ് എങ്കില്‍ ആദ്ധ്യാത്മികത, നിഷേധാത്മകമെങ്കില്‍ ഭൗതികത; മറ്റുള്ളവരിലേക്കു ഹൃദയം വിടര്‍ത്തി പരിമളം പരത്തുന്നത് ആദ്ധ്യാത്മികത, പരിമളം വിട്ടുകൊടുക്കുവാന്‍ മടിച്ച് ഹൃദയം കൂമ്പിയടയ്ക്കുന്നതു ഭൗതികത..... പച്ച മലയാളത്തില്‍ പരാര്‍ത്ഥതാഭാവമാണ് ആദ്ധ്യാത്മികത, സ്വകാര്യമാത്രപരത ഭൗതികതയും. മനുഷ്യസഹജമായ സ്വാര്‍ത്ഥത അവനവനിലേക്കു മാത്രമായി വീണ്ടും സങ്കോചിപ്പിച്ചാല്‍, അതു സ്വകാര്യമാത്രപരത- ഭൗതികത-യായി. അതേ സ്വാര്‍ത്ഥതതന്നെ സമൂഹമെന്ന വലിയ 'സ്വാര്‍ത്ഥത'യിലേക്ക്, സംസ്‌കൃതിയിലേക്ക്, വികസിച്ചാല്‍ പരാര്‍ത്ഥത-ആദ്ധ്യാത്മികത-യും. ഈ പരാര്‍ത്ഥതാഭാവത്തിന്റെ പരമോന്നതാവസ്ഥയെ ദൈവികത എന്നു വിളിക്കാമെന്നും തോന്നുന്നു.
    ഇങ്ങനെ നോക്കുമ്പോള്‍ ആദ്ധ്യാത്മികതയെന്നാല്‍ , സ്‌നേഹവും അതിന്റെ ഫലമായ ഉദാരമനസ്‌കതയുമാണ്; ജീവിതത്തോടു മൊത്തത്തില്‍ പുലര്‍ത്തുന്ന 'yes' മനോഭാവമാണ്. ആരുടെ ദുഃഖവും സ്വന്തംപോലെ അനുഭവപ്പെടുന്ന ആര്‍ദ്രഭാവവുമാണത്. ശത്രുവിനോടും സൗഹൃദഭാവം പുലര്‍ത്താന്‍പോരുന്ന ഹൃദയവിശാലതയാണത്. .......

    ReplyDelete
  4. ശ്രീ ബാബു പലത്തുംപാട്ട് (ജർമനി) അയച്ചുതന്ന കുറിപ്പ്
    Sunday, 06 October 2013

    അത്രയ്ക്കങ്ങ് ആത്മീമയമാകരുത്: കന്യാസ്ത്രീകളോട് ഫ്രാൻസിസ് പാപ്പ

    റോമാ: ആത്മശുദ്ധിയുടെ പേരിൽ കോൺവെന്റുകളുടെ നാലു ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടി കഴിയാതെ സമൂഹവുമായി ഇടപഴകാൻ കന്യാസ്ത്രീകളോട് പോപ്പ് ഫ്രാൻസിസിന്റെ ആഹ്വാനം. കൃത്രിമമായ പുഞ്ചിരി മുഖത്തുവരുത്തുന്ന കന്യാസ്ത്രീകളെ കാണുന്പോൾ താൻ നിരാശനാകുന്നു. എയർഹോസ്റ്റസുമാരുടെ പുഞ്ചിരിയാണത്,​ മനസിൽനിന്ന് ഉത്ഭവിക്കുന്ന സന്തോഷമല്ല,​ അതിലുള്ളത് ​- പുരാതനമായ അസീസി ബസലിക്കയിൽ കുർബാനയ്ക്കുശേഷം അദ്ദേഹം അസീസിയിലെ പുരാതനമായ സാന്റാ കിയാരാ കോൺവെന്റിലെ കന്യാസ്ത്രീകളോട് പറഞ്ഞു.

    കോൺവെന്റിൽ കഴിയുന്നത് ആത്മപീഡനത്തോടെയായിരിക്കരുത്. കന്യാസ്ത്രീകൾ അത്രയ്ക്കങ്ങ് ആത്മീയമാകേണ്ട കാര്യമില്ല. മാനവികതയുടെ വിശേഷ വിജ്ഞാനികളാകണം അവർ. സമൂഹവുമായി സന്പർക്കം വേണം. സ്‌നേഹമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് അവ‌ർ ജീവിക്കേണ്ടത്. ക്ഷമിക്കാനും പൊറുക്കാനും കന്യാസ്ത്രീകൾക്ക് കഴിയണം. സഹിഷ്ണുതയുണ്ടെങ്കിൽ മാത്രമെ തങ്ങളെ വേർപിരിക്കുന്ന സാത്താന്റെ ശക്തിയെ അതിജീവിക്കാൻ അവർക്കു കഴിയുകയുള്ളു. പരസ്പരം സുഹൃദ്ബന്ധങ്ങൾ സൃഷ്ടിക്കണം. വീമ്പിളക്കരുത് - പാപ്പാ പറഞ്ഞു.

    ReplyDelete
  5. അധ്യാത്മികതയും ഭൌതികതയും എന്ന തലവാചകം ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ആധ്യാത്മികതയുടെ നിഷേധരൂപമാണ് ഭൌതികത അഥവാ നാസ്തികചിന്ത. ഇത് ജഡികമായ വിഷയമാണ്. പഞ്ചഭൂതങ്ങളെക്കൊണ്ടുള്ള വിഷയമാണ്. രണ്ടും വ്യത്യസ്തങ്ങളായ തത്ത്വചിന്തകൾതന്നെ. ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഈ വിഷയങ്ങളെ സംബന്ധിച്ച് ഗ്രന്ഥപ്പുരകളിൽ ഉണ്ട്. ഓരോ പണ്ഡിതരും നിർവചനം കൊടുത്തിരിക്കുന്നത് വ്യത്യസ്തങ്ങളായിട്ടാണ്. ഏതാനും വാചകങ്ങൾകൊണ്ട് ബ്രഹത്തായ ഈ വിഷയത്തെ എഴുതാൻ സാധിക്കുന്നതല്ല.

    ഭൌതികമായി ജീവിക്കുന്ന വ്യക്തി ആദ്ധ്യാത്മിക ചിന്തകനായി ജീവിക്കണമെന്നില്ല. ഇവിടെ തത്ത്വചിന്തയിൽ ഭൌതികവാദിയും അധ്യാത്മികവാദിയും പരസ്പര ബന്ധമില്ലാതെ രണ്ട് ധ്രുവങ്ങളിൽ സഞ്ചരിക്കുന്നു. ഭൌതികതയും ഭൌതിക ജീവിതവും രണ്ടും രണ്ടാണ്. ആദ്യത്തേത് തത്ത്വചിന്തകളും രണ്ടാമത്തേത് ജീവിതരീതികളുമാണ്. ആധ്യാത്മികത ബന്ധപ്പെട്ടിരിക്കുന്നത് രണ്ടാമത്തെ ഭൌതിക ജീവിതരീതികളിലാണ്, ഭാതികത തത്ത്വശാസ്ത്രത്തിലല്ല. അന്തമില്ലാത്ത തത്ത്വശാസ്ത്രത്തിന് ആധ്യാത്മിക ലോകത്തെ സൃഷ്ടിക്കാൻ സാധിക്കില്ല.

    എന്താണ് ഭൌതികജീവിതം. ഭൌതിക ജീവിതമെന്നാൽ ഭൌതികത അഥവാ തത്ത്വശാസ്ത്രം പറയുന്നതല്ല. പണത്തോടും സ്വത്തിനോടുമുള്ള അമിതാഗ്രഹം, നമുക്കുള്ളതെല്ലാം നഷ്ടപ്പെട്ടെന്ന ഭയം, എല്ലാം എന്റെതെന്ന് ചിന്തിക്കുക, സ്വാർത്ഥത, ദയ, കരുണ ഇല്ലായ്മ, സ്വയം പുകഴ്ത്തൽ, അധികാര ദുർവിനിയോഗം എന്നെല്ലാം ഭൌതിക ജീവിതത്തിന്റെ ഭാഗങ്ങളാണ്. അധ്യാത്മ വാദികൾ ഇതിനെ ജഡികങ്ങളെന്നൊക്കെ പറയും. അധ്യാത്മവാദത്തിന്റെ തത്ത്വങ്ങളിൽ ജീവിക്കുന്നവർ ലോകത്ത് ഒരു മനുഷ്യൻ പോലുമില്ല. കോപത്തെ സ്നേഹംകൊണ്ട് കീഴടക്കണമെന്ന് മതഗ്രന്ഥങ്ങളും തിന്മയെ നന്മകൊണ്ട് നേരിടണമെന്ന് ഭഗവദ്ഗീതയും പറയും. അത്യാഗ്രഹത്തെ ദൂരികരികാൻ വിശാല ചിത്തത വളർത്തുക, അസത്യത്തെ സത്യം കൊണ്ട് നേരിടുക എന്നെല്ലാം ഗ്രന്ഥങ്ങൾ നിറയെ ഉണ്ട്. ഇതെല്ലാം വായിച്ചുജീവിക്കാൻ സമയും ആർക്കുണ്ട്? ഇവിടെ ഭൌതികവാദവും ആത്മീയവാദവും തമ്മിലുള്ള എട്ടുമുട്ടലുകളാണ് മനസിലാക്കേണ്ടത്. ആത്മീയവാദികൾക്ക് നൂറായിരം മതങ്ങളാണുള്ളത്.

    ധനികനാണെങ്കിലും ദരിദ്രനാണെങ്കിലും ആധ്യാത്മികതയേ അളക്കുന്നത് നമ്മുടെ ജീവിതരീതികളനുസരിച്ചാണ്. ധനികരാജ്യങ്ങൾക്കും ദരിദ്രരാജ്യങ്ങൾക്കും ആധ്യാത്മികതയുടെ അളവുകൊലിൽ വ്യത്യാസം ഉണ്ടായിരിക്കും. അധ്യാത്മികതയിൽ ധനികനെ അളക്കുന്ന അതേ അളവുകൊൽകൊണ്ട് ദരിദ്രനെ അളക്കാൻ സാധിച്ചെന്ന് വരില്ല.


    ഉള്ളതെല്ലാം ദരിദ്രർക്ക് ദാനം ചെയ്ത് ബില്ഗേറ്റ്സ് ജീവിച്ചിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഈ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരിക്കുകയില്ലായിരുന്നു. ബിൽ ഗേറ്റ്സ് എന്ന ഒരു ദരിദ്രനുംകൂടി ലോകത്ത് കാണപ്പെടുമായിരുന്നു. ലക്ഷോപലക്ഷം ജനങ്ങളാണ് ഇന്ന് ബിൽഗേറ്റ്സ്മൂലം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അതിരില്ല. ഭൌതികവസ്തുക്കൾ തെരഞ്ഞെടുക്കാൻ എളുപ്പമാണ്. ആധ്യാത്മികത വരുമ്പോൾ ഭൌതികജീവിതത്തെ തരണം ചെയ്യണം. അങ്ങനെ സാമാന്യജനത്തിന് ജീവിക്കാൻ സാധിക്കില്ല. ജീവിച്ചാൽ സ്വയം നശിച്ച ഒരു ജീവിതവുമായിരിക്കും.

    ലോകത്തിന്റെ നിലനിൽപ്പിന് ഭൌതികജീവിതത്തിന് പ്രാധാന്യം കൊടുത്തേ മതിയാവൂ. തത്ത്വശാസ്ത്രങ്ങൾ ഇല്ലെങ്കിലും ലോകം നിലനില്ക്കും. ഭൌതിക ശാസ്ത്രങ്ങൾക്ക്‌ ഒരു ക്ഷീണവും വരില്ല. ഭക്ഷണം കഴിക്കണം, ജോലി ചെയ്യണം, വസ്ത്രം മേടിക്കണം, യാത ചെയ്യണം. ലോകൈകമായ ഈ വസ്തുതകൾ വെടിഞ്ഞ് മറ്റൊരു മനോവിഷയകമായ ലോകത്ത് ജീവിച്ചാൽ ആധ്യാത്മികതയെന്ന് പറയാം. സ്വന്തം കുടുംബം ഉള്ളവർ ഇങ്ങനെ മായാലോകത്ത് ജീവിച്ചാൽ, സന്തോഷവും സമാധാനവും ആസ്വദിച്ചാൽ ഭാര്യയും പിള്ളേരും പട്ടിണിയാകും. അല്ലെങ്കിൽ അവിവാഹിതനായി ജീവിക്കണം. നമ്മുടെ ലോകത്ത് നിർവഹിക്കേണ്ട കർമ്മമാണ്‌ അതിപ്രധാനം. സ്വന്തം ചുമതലകൾ പൂർത്തികരിച്ചിട്ട് ആധ്യാത്മികതയെ ചിന്തിക്കുന്നതായിരിക്കും യുക്തി.

    ആധ്യാത്മികതയെ സംബന്ധിച്ച് ഗൗതമ ബുദ്ധനും ക്രിസ്തുവും ഗാന്ധിയും അരിസ്റ്റൊട്ടിലുമൊക്കെ അനേക കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയെന്നതാണ് ഏറ്റവും വലിയ അദ്ധ്യാത്മികത. ധനികന് വിലകൂടിയ കാറ് വേണം, ഡ്രസ്സ്, താമസിക്കാൻ കൊട്ടാരം, നവ രത്നങ്ങൾ എല്ലാം വേണം. അവന്റെ സന്തോഷവും സമാധാനവും അവിടെയാണ്. അവന്റെ അധ്യാത്മികതയും അങ്ങനെതന്നെ. ഒരു സാധാരണക്കാരന് ചെറിയ കാറോ, ബൈക്കോ മതിയായിരിക്കും. അവന്റെ സന്തോഷവും അങ്ങനെ വന്നെത്തുന്നു. ദരിദ്രന് കുടിലും, കേറി കിടക്കാൻ വീടും പട്ടിണിയില്ലാത്ത ജീവിതവുമായാൽ അവനിൽ സമാധാനവും സന്തോഷവും ആത്മീയതയും ആയി. അതുകൊണ്ട് ഭൌതികവാദികളും ആത്മീയവാദികളും എന്തും പറയട്ടെ, സന്തോഷവും സമാധാനവും ആത്മീയതയും വ്യത്യസ്തമായ അളവുകോലിൽ കണ്ടെത്തേണ്ടത്‌ നമ്മൾതന്നെയാണ്‌.

    ReplyDelete
    Replies
    1. ഒരേ കാര്യംതന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് നോക്കുമ്പോള്‍ സുന്ദരമായും വിരൂപമായും കാണപ്പെടാം. ലോകം സുന്ദരമായി അനുഭവിച്ചറിയാനും സന്തോഷത്തോടെയും ശാന്തിയോടെയും ജീവിക്കാനും സഹായകമായ ഒരു വീക്ഷണകോണാണ് ആത്മീയത. ഭൗതികമായ വീക്ഷണത്തോടെ ജീവിതത്തെ സമീപിച്ചാല്‍ ആത്യന്തികമായ ശാന്തിയും സമാധാനവും നമുക്കു ലഭിക്കുകയില്ലതന്നെ. കാരണം മറ്റൊന്നുമല്ല, അയല്‍ക്കരന്‍ തനിക്കെതിരാണെന്നും അവനോടു മത്സരിച്ചു ജയിക്കുകയും അവനെ കീഴടക്കുകയും ചെയ്താലേ ജീവിതത്തില്‍ സംതൃപ്തിയുണ്ടാകൂ എന്നുമുള്ള വിചാരത്തോടെ ജീവിക്കുന്ന ഒരുവന് എന്ന്, എവിടെനിന്ന് ശാന്തി ലഭിക്കും? അതുകൊണ്ട് അപരന്‍ ശത്രുതയോടെ പ്രവര്‍ത്തിച്ചാലും അവനങ്ങനെ ചെയ്യുന്നത് അവന്റെ അജ്ഞതകൊണ്ടാണെന്നു മനസ്സിലാക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്. അങ്ങനെയായാല്‍ അവനോട് ശത്രുതയല്ല, സഹതാപമായിരിക്കും നമുക്കുണ്ടാകുക. അവനെ മിത്രമായി കാണാനുള്ള ഒരു വിവേകം നമുക്കുണ്ടായാല്‍ കാഴ്ചപ്പാട് ആത്മീയമാകും. കാഴ്ചപ്പാടാണ് ലോകത്തെ സ്വര്‍ഗമോ നരകമോ ആക്കുന്നത്. കൈമുട്ടു മടക്കാനാവാത്തവിധം തവി കെട്ടിവച്ച കൈകളോടെ പായസക്കലത്തിനുമുമ്പില്‍ നില്ക്കുന്നവരുടെ മനോഭാവമാണ് സ്വര്‍ഗവും നരകവും തമ്മിലുള്ള വ്യത്യാസം എന്നു കേട്ടിട്ടില്ലേ? അപരനെ സഹായിക്കാന്‍ നാം തയ്യാറായാല്‍ അപരനും നമ്മെ സഹായിക്കും എന്ന വിശ്വാസം, അതല്ലേ സ്വര്‍ഗരാജ്യത്തിന്റെ രഹസ്യം?
      ജീവന്‍ പരിണാമഫലമാണെന്നു സമ്മതിച്ചാലും ആ പരിണാമത്തിലുള്ള ക്രമം സംഭവ്യതാസിദ്ധാന്തമുപയോഗിച്ചു വിശദീകരിക്കാനാവില്ല എന്നതിനാല്‍ ദൈവവിശ്വാസം അത്ര അശാസ്ത്രീയമൊന്നുമല്ല. ആ ശക്തി നമ്മില്‍ത്തന്നെയുണ്ടെന്നു വിശ്വസിക്കാന്‍ കഴിയുന്നവന് ദൈവപരിപാലനയെന്തെന്ന്, വിശ്വാസത്തിന്റെ ശക്തി എന്തെന്ന്, അനുഭവിച്ചറിയാനുമാവും.

      Delete
  6. ജോസാന്റനി എഴുതിയത് ശരിയാണ്. മത- സാമുദായിക- സംഘടനാപ്രവർത്തനങ്ങളുടെ ബാഹുല്യങ്ങളെ പിൻപറ്റി, വേദനിക്കുന്ന മനുഷ്യരോടുണ്ടാകേണ്ട ഐക്യദാർഢ‍്യത്തെ മറക്കുന്ന മനോഭാവം ഇന്നത്തെ മതങ്ങളെ മലിനമാക്കിയിരിക്കുന്നു. ഒരു വലിയ വിഭാഗം മനുഷ്യർക്ക്‌ ദാരിദ്ര്യം സഹിക്കാവുന്നതിലും വളരെയധികമാണ്. ദാരിദ്യം എന്നാൽ ഭക്ഷണമില്ലായ്ക മാത്രമല്ലല്ലൊ. കിടന്നുറങ്ങാൻ സ്ഥലം, ശുചിത്വമുള്ള ചുറ്റുപാടുകൾ, വൈകാരികമായ സുരക്ഷിതത്വം, അത്യാവശ്യ മാനുഷിക ഇടപാടുകളെക്കുറിച്ചുള്ള അറിവ് എന്നിവയുടെ അഭാവവും ദാരിദ്ര്യത്തിന്റെ മുഖഭാവങ്ങളാണ്. ആദ്ധ്യാത്മികതയെ വ്യക്തിപരമായ എന്തോ കണ്ടെത്തലായി വ്യാഖ്യാനിക്കുമ്പോൾ ഇത്തരം വിഷയങ്ങൾ നിസ്സാരമായി പുറന്തള്ളപ്പെടുമെന്ന അപകടമുണ്ട്. ഈ മറവി പിടിച്ചവരാണ് നമ്മുടെ അഭിവന്ദ്യരിലും പിതാക്കന്മാരിലും പെരിയ ബഹുമാനപ്പെട്ടവരിലും അധികവും. സിദ്ധാന്തങ്ങളെയും അനുഷ്ഠാനങ്ങളെയും കർക്കശമാക്കുന്നതുകൊണ്ട് ആദ്ധ്യാത്മികത വളരുകയില്ല. ആദ്ധ്യാത്മികതയുടെ ഏറ്റവും സമഗ്രവും ഏറ്റവും ലളിതവുമായ നിർവചനം യേശു തന്നിട്ടുണ്ട് - നിന്നോട് അന്യർ ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നതുപോലെ അവരോടും ചെയ്യുക. അത് സാധിക്കാതെ വരുന്നിടത്തെല്ലാം നടമാടുന്നത് ഭൌതികതയാണ്.

    ReplyDelete