Translate

Sunday, April 20, 2014

ഒരു പുതിയ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊള്ളുക!

എന്റെകൂടെ 60-70 കളിൽ മുംബൈയിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് ഇപ്പോൾ ഗുജറാത്തിലാണ് താമസം. അദ്ദേഹം അയച്ചുതന്ന വിവരങ്ങളാണ് താഴെ. പള്ളിക്കാര്യങ്ങളിൽ അത്ര തത്പരനൊന്നുമല്ലെങ്കിലും ഇടക്കിങ്ങനെ ഓരോ നിരീക്ഷണങ്ങൾ അയക്കാറുണ്ട്. 

തട്ടില്‍ മെത്രാന്റെ അഹമദാബാദ് സന്ദര്‍ശനം കഴിഞ്ഞുപോയിട്ട്  ഒരു മാസം തികഞ്ഞില്ല, ഇവിടെ അടിതുടങ്ങി. അഹമ്മദാബാദില്‍ നേരത്തെ ഉണ്ടായിരുന്ന ഏക ഇടവക ജെസ്വിറ്റ് അച്ചന്മാരുടെ സെ. Xaviers School കാംപസ്സിലുള്ള ലെയോള ഹാള്‍ ഇടവകപ്പള്ളിയാണ്. നഗരം വികസിച്ചപ്പോള്‍ തല്‍ത്തെജ്  എന്ന സ്ഥലത്തു കുറെ മലയാളികളും കത്തോലിക്കരും ഉണ്ടായിരുന്നു. എല്ലാവരും കൂടി ഒന്നിച്ചു ഒറ്റക്കെട്ടായി പരിശ്രമിച്ചപ്പോള്‍ പള്ളിക്ക് ഗവ. അനുവാദം കൊടുത്തു. അനേകം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗുജറാത്തില്‍ അനുവദിച്ച ഏക ക്രിസ്ത്യന്‍ പള്ളിയാണ് തല്‍ത്തെജ് സെ. ജൂഡ് പള്ളി. അവിടെ മലയാളം കുര്‍ബാനയും ലത്തിന്‍ കുര്‍ബാനയും മുറക്ക് നടന്നുപോന്നു. മലയാളികളല്ലാത്ത ഗോവന്‍ കത്തോലിക്കരാണ് കൂടുതലും. സുറിയാനിക്കാര്‍ക്ക് സ്വന്തമായി ഇവിടെ ഒരു കക്കൂസ് പോലും ഇല്ലഎന്നാണ് ചിലർ കളിയാക്കി പറയുന്നത്.
അങ്ങിനെയിരിക്കെയാണ്‌ വിശുദ്ധ തട്ടില്‍ വന്നത്. മലബാറീകരണത്തിന് വേണ്ടി അടുത്തിടെ ഒരു യുവ MCBS ഫാ. അരുണ്‍ ചാക്കോയെ നിയമിച്ചിരുന്നു. അദ്ദേഹം വാര്‍ഡ്‌ തലത്തില്‍ കുടുംബ-കൂട്ടായ്മ തുടങ്ങി. അദ്ദേഹം നേരിട്ട് വന്ന് ബ്രെയിന്‍ വാഷിങ്ങും ഒപ്പം തുടങ്ങി. ആദ്യം ഒരു യോജിപ്പില്‍ ആയിരുന്നെങ്കില്‍ തട്ടില്‍ വന്നപ്പോള്‍ ആ ചടങ്ങില്‍ വികാരി പങ്കെടുത്തില്ല. വി. വാരത്തില്‍ യുദ്ധം മുറുകി. മലയാളം കുര്‍ബാനയുടെ സമയവും ചടങ്ങുകളെപ്പറ്റിയും ലത്തിന്‍ അച്ഛനും പറയില്ല ലത്തിന്‍ പരിപാടിയെപ്പറ്റി മലയാളം അച്ഛനും ഒന്നും പറയില്ല. ഓശാന ഞായറാഴ്ച രണ്ട് ഓല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു, ദുഃഖവെള്ളിയാഴ്ച ലത്തീന്‍കാരുടെ ഗോഗുല്‍ത്താ നാടകവും, തൊട്ടു പിറകെ മലയാളിയുടെ നാടകീയമായ ബൈബിള്‍ വായനയും നടന്നു. ഒരു വൈദികന്‍ യേശു ജെരൂസലേം പുത്രിമാരെ ആശ്വസിപ്പിക്കുന്നതും കുരിശിൽ കിടന്ന് വേദനകൊണ്ട് അലറുന്നതും ഒക്കെ അഭിനയിച്ചും കാണിച്ചു. 

വന്നുവന്ന്, അവസാനം മലയാളികൾക്ക് ഞായറാഴ്ച പള്ളിയില്‍ സമയം വേണ്ടത്ര കിട്ടിയില്ല. അതുകൊണ്ട് അവിടത്തെ ഈസ്റ്റർ കുര്‍ബാന നടന്നത് ശനിയാഴ്ച രാത്രി എട്ടരക്ക്. കുര്‍ബാന കൊടുക്കാനും കൂടാനും ഇവിടുള്ള ലത്തിന്‍ അച്ചന്മാര്‍ രണ്ടു പേരും വന്നില്ല. 

ഇവിടെ ഇപ്പോള്‍ ബൈബിള്‍ വായിക്കുമ്പോള്‍ എല്ലാവരും കൈ കൂപ്പി നില്‍ക്കേണ്ടതുണ്ട്. കുടുംബ-കൂട്ടായ്മ നടന്നാല്‍ അച്ഛന് അത്താഴം കൊടുക്കേണ്ടതുമുണ്ട്, അച്ചന്റെ സീറോ വ്യാഖ്യാനങ്ങൾ കേള്‍ക്കെണ്ടതുമുണ്ട്.

സംഘര്‍ഷം ജനസംസാരമായിക്കഴിഞ്ഞു. വളരെ ഐക്യത്തില്‍ നടന്നുപോരുന്ന ഒരു പള്ളിയായിരുന്നിത്. വേറൊരു പള്ളിക്ക് സ്ഥലം അടുത്തെങ്ങും കണ്ടെത്തുകയെന്നതും അതിനു ലൈസന്‍സ് വാങ്ങിക്കുന്നതും ദുഷ്കരം. രണ്ടുപേരും അച്ചടിച്ച വി. വാര നൊട്ടീസുകളും പരസ്പരം ഒറ്റപ്പെട്ടു തന്നെ നിന്നു. നേരത്തെ ഒരു സിറോ മലബാര്‍ ബിഷപ്പ് മുന്‍‌കൂര്‍ അനുവാദം വാങ്ങാതെ  ഇടവകയില്‍ കുത്തിത്തിരുപ്പിനു വന്നത് വിവാദമായിരുന്നു. അതിനു ശേഷം കുറെ വര്‍ഷങ്ങള്‍ സമാധാനമായി കഴിഞ്ഞ ജനത്തിനാണ്, ഇപ്പോള്‍ ഈ ലത്തിന്‍- മലബാര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടിവരുന്നത്. ഇവിടുള്ള സീറോ മലബാര്‍ ക്രിസ്ത്യാനികളില്‍ ഒരു നല്ല പങ്ക് ഈ തോന്ന്യാസം അംഗീകരിക്കുന്നവരല്ല. ഇപ്പോള്‍ അവരുട സംഖ്യ കൂടിയിട്ടുമുണ്ട്‌. കാത്തിരുന്നു കാണാം, ഫാ. അരുണ്‍ ചാക്കോക്ക് നാട് വിടേണ്ടിവരുമോന്ന്. 

എന്റെ കമെന്റ് : ആസ്ത്രേലിയയില്‍ മെല്‍ബോണ്‍ രൂപത വന്നതിന്റെ പേരില്‍ ഒളിവില്‍ കഴിയുന്ന കേരളിയര്‍ നിരവധി ആണെന്ന് ഇപ്പോൾ അവിടെയുള്ള തറക്കുന്നേൽ മാത്യു സാര്‍ പറയുകയുണ്ടായി. ഇപ്പോഴത്തെ നീക്കം കാണുമ്പോള്‍, ഇടുക്കി മെത്രാൻ മാര്‍പ്പാപ്പയെപ്പറ്റി പറഞ്ഞതും, അതിന് ആലഞ്ചേരി മൌനം പാലിച്ചതും ഒക്കെ ശ്രദ്ധിച്ചാല്‍, കേരള സഭയെ റോമില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള ഒരു ഗൂഡ ശ്രമം നടക്കുന്നുണ്ടെന്ന് ന്യായമായും സംശയിക്കണം. റോമിലെ പ്രൊക്കൂരാ ഹൌസ് വിവാദവും ശ്രദ്ധിക്കുക. അത് പാളിച്ചത് ഒരു നല്ല അളവിൽ നമ്മുടെ ബ്ളോഗിലെ എഴുത്തുകാരാണ്. ലത്തിന്‍കാരുമായി ഒരു ഓപ്പണ്‍ യുദ്ധത്തിനാണ് നമ്മുടെ മെത്രാന്മാര്‍ ശ്രമിക്കുന്നതെന്ന് സ്പഷ്ടം. പോപ്പ് ആവശ്യപ്പെട്ട കുടുംബസര്‍വ്വേ നടത്താൻ ഇവർ മനപ്പൂർവം ഒന്നും ചെയ്യാത്തതും, പ്രത്യേക താമരക്കുരിശു ണ്ടാക്കി അത് സ്വന്തമായി സ്വീകരിച്ചതും ക്രൂശിതരൂപം എടുത്തുമാറ്റിയതും, മറ്റനേകം ചിട്ടവട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുമൊക്കെ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  റോമിന്റെതില്‍നിന്ന് വ്യത്യസ്തമായ ഒരു മാര്‍ത്തോമ്മാ തിയോളജിയും ഇവര്‍ക്കുണ്ടെന്ന് ഓര്‍ക്കുക. സര്‍വ്വ അത്മായരെയും ഇവര്‍ വിഡ്ഢികളാക്കും, ഉറപ്പാണ്. സഭ പിളര്പ്പിലേക്കാണ് സഹോദരരെ പോവുന്നത്.ഏതു ഭാഗത്ത് നില്ക്കണമെന്ന് സ്വയം തീരുമാനിച്ചോളൂ. 
Tel. 9961544169 / 04822271922   

3 comments:

  1. "സഭ പിളര്പ്പിലേക്കാണ് സഹോദരരെ പോവുന്നത്.ഏതു ഭാഗത്ത് നില്ക്കണമെന്ന് സ്വയം തീരുമാനിച്ചോളൂ." ശ്രീ. നെടുങ്കനാലിൻറ്റെ ഈ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. ഏതു ഭാഗത്ത് നില്ക്കണമെന്ന് തീരുമാനിക്കുന്നതിന്പകാരം ഈ പ്രസ്ഥാനത്തോട് സലാം പറഞ്ഞ് അവനവൻറ്റെ വീട്ടിലെ കാര്യം നോക്കി ജീവിക്കുന്നതാണ് കരണീയം എന്നാണ് എൻറ്റെ അഭിപ്രായം.

    ReplyDelete
  2. അങ്ങനെയങ്ങ് പിണങ്ങിപ്പോകാതെ, ചാക്കോച്ചാ. ഓരോരുത്തരും അവരവരുടെ വീട്ടിൽ പോയി ബീയറും കുടിച്ചിരുന്നാൽ കക്കനാടും വത്തിക്കാനും തമ്മിലുള്ള ഗുസ്തി കണ്ടു കൈയടിക്കാൻ ആരുണ്ട്‌? യുദ്ധക്കളം കബന്ധങ്ങൾ കൊണ്ട് നിറഞ്ഞുകഴിഞ്ഞിട്ടുവേണം നമുക്കൊന്ന് ആഘോഷിക്കാൻ, അല്ലേ? രസകരമായത് വരാനിരിക്കുന്നതേയുള്ളൂ. അതുവരെ പിടിച്ചുനില്ക്കൂ, വിട്ടുപോക്ല്ലേ!

    Tel. 9961544169 / 04822271922

    ReplyDelete
  3. കുറെ വർഷങ്ങൾക്കുമുമ്പ് ന്യൂയോർക്കിൽ 40 വർഷംകൂടി വൈദ്യുതിപോയ കഥയോർക്കുന്നു. അന്ന് (ബ്ലാക്ക്‌ ഔട്ട്‌) കള്ളന്മാരുടെയും കൊള്ളക്കാരുടെയും സുവർണ്ണ ദിനമായിരുന്നു. ഡിപ്പാർമെന്റു സ്റ്റോറുകളും ബാങ്കുകളും കൊള്ളചെയ്തു കോടികണക്കിന് ഡോളർ അപഹരിച്ച രാത്രിയും . അഭിഷിക്തരായ ആലിബാബയും കൊള്ളക്കാരും സീറോമലബാർ പള്ളികൾ വത്തിക്കാനിൽ നിന്നും വേർപിരിയാൻ നോക്കിനില്ക്കയാണ്. തൃശൂർ, കാഞ്ഞിരപ്പള്ളി, കോതമംഗലം, ഇടുക്കി രൂപതകളിലെ അഭിഷിക്തരെ സൂക്ഷിക്കണം. കേരള ക്രിസ്ത്യൻ ചരിത്രത്തിൽ ഈ നാലെണ്ണത്തെപ്പോലെ നികൃഷ്ട ജീവികൾ എന്റെയോർമ്മയിലില്ല. ഇവരുടെ വേഷ ഭൂഷാദികൾ കൊള്ളക്കാർക്ക് ചേർന്നതാണ്.

    ReplyDelete