Translate

Monday, April 7, 2014

ചോദ്യപേപ്പര്‍ വിവാദം ആക്കിയത് മാനേജ്‌മെന്റ് തന്നെ!!

സഭാ നിലപാടിനെ ചോദ്യംചെയ്തപ്പോള്‍ ഭ്രാന്താശുപത്രിയില്‍ അടച്ചു; ജോലിയില്‍നിന്നും പിരിച്ചുവിട്ടപ്പോള്‍  ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയ കോളേജ് അധ്യാപകന്‍ ഡോ. സ്റ്റീഫന്‍ മറുനാടന്‍ മലയാളിയോട് പറയുന്നു:

(ശ്രീജിത്ത് ശ്രീകുമാരന്‍മ,\. 02/04/2014)


കൊച്ചി: നഷ്ടപ്പെടുമെന്ന് കരുതിയ ആനുകൂല്യങ്ങള്‍ തിരിച്ചുവാങ്ങിക്കൊണ്ട് പ്രൊഫ. ടിജെ ജോസഫ് പിടിയിറങ്ങിയിട്ടും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ന്യൂമാന്‍ കോളേജ് വിവാദമുക്തമാകുന്നില്ല. ടിജെ ജോസഫിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതടക്കമുള്ള തെറ്റുകളുടെ പേരില്‍ð കോളേജില്‍ð നിന്ന് പിരിച്ചുവിടപ്പെടുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത അധ്യാപകന്‍ ഡോ. സ്റ്റീഫന്‍ ഇപ്പോഴും പറയുന്നു, സര്‍വ്വ കുഴപ്പങ്ങളുടെയും കാരണം മാനേജ്‌മെന്റിന്റെ ഈ പിടിവാശിയാണെന്ന്. ജോസഫിന്റെ കൈനഷ്ടമായതും സലോമിയുടെ ജീവന്‍ നഷ്ടമായതും ഒക്കെ മാനേജ്‌മെന്റിന്റെ ദുര്‍വാശികൊണ്ടാണെന്ന് തറപ്പിച്ച് പറയുകയാണ് ഇടയ്ക്ക് ജോലി നഷ്ടമായപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തിയ ഈ സസ്യശാസ്ത്രജ്ഞന്‍.
ബോട്ടണിയില്‍ð ഒരു പഠനം പോലും നടത്താത്ത ഒരാള്‍ എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഒരു കോളേജില്‍ അധ്യാപികയായിരിക്കുകയും ഡോക്ടറേറ്റുള്ള ഞാന്‍ കോളേജില്‍ നിന്നും പുറത്താകുകയും ചെയ്ത സാഹചര്യത്തെ സമൂഹത്തിന് മനസിലാക്കിക്കൊടുക്കാനായിരുന്നു താന്‍ ഓട്ടോഡ്രൈവറായതെന്ന് ഡോ. സ്റ്റീഫന്‍ പറയുന്നു. അതില്‍ താന്‍ വിജയിച്ചതായും ന്യൂമാന്‍ കോളേജിലെ ബോട്ടണിവിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സ്റ്റീഫന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലാണ് ജോസഫിനെ അനുകൂലിച്ച് സ്റ്റീഫന്‍ സംസാരിക്കുന്നത്.
' സലോമിയുടെ രക്തക്കറ മായ്ച്ച് കളയാന്‍ സഭാ നേതൃത്വത്തിന് കഴിയുമോ? 

വിശ്വസിക്കുന്നത് സത്യദൈവത്തില്‍ ആണെങ്കില്‍ പിതാക്കന്മാര്‍ ആ പാവം മനുഷ്യന്റെ കാല്‍ കഴുകി മാപ്പ് പറയട്ടെ. സലോമിയുടെ രക്തക്കറ തലമുറകളുടെ മേല്‍ പതിക്കാതിരിക്കാന്‍ വിശ്വാസികള്‍ ഒരുമിച്ചുനിന്നു; മാനേജ്‌മെന്റ് മനസ്സില്ലാമനസ്സോടെ വഴങ്ങി; ടിജെ ജോസഫിനെ തിരിച്ചെടുത്തു.

ഞാന്‍ ടി.ജെ.ജോസഫിനെ പൂര്‍ണ്ണമായും പിന്തുണച്ചിരുന്നു. പക്ഷേ, എന്നെ പുറത്താക്കിയതിന് അത് ഒരു കാരണം മാത്രമാണ്. പ്രധാന കാരണം അതല്ല. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഉണ്ടായ ഒരു സംഭവമാണ്. അവിടെ ബിഎസ്സിക്ക് ബോട്ടണി പഠിക്കാത്ത, എംഎസ്സിക്ക് ബോട്ടണി പഠിക്കാത്ത ഒരാളെ ബോട്ടണി പ്രൊഫസറായി നിയമിച്ചു. ഈ ഇന്റര്‍വ്യൂ ബോര്‍ഡിലിരുന്ന് അഴിമതി നടത്തിയത് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ടിഎം ജോസഫാണ്. ഇത് ചോദ്യം ചെയ്തതിനാണ് എന്നെ കോളേജില്‍ നിന്ന് സസ്പന്റ് ചെയ്യുന്നത്. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ 26ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ഞാനൊരു നിരാഹാരസമരം പ്രഖ്യാപിച്ചു. പക്ഷേ, എന്റെ സഹോദരങ്ങളെയും കുടുംബാഗങ്ങളെയും ഉപയോഗിച്ച് എന്നെ ഭ്രാന്താശുപത്രിയില്‍ അടയ്ക്കുകയായിരുന്നു മാനേജ്‌മെന്റ് ചെയ്തത്. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ഈ പ്രിന്‍സിപ്പലും മാനേജ്‌മെന്റും ചേര്‍ന്നാണ് എന്നെ ഭ്രാന്തനാക്കി ഒന്നരമാസത്തോളം പൈങ്കുളം ഭ്രാന്താശുപത്രിയില്‍ അടപ്പിച്ചത്. എന്നെയും ടിജെ ജോസഫിനെയും പുറത്താക്കുമെന്നായിരുന്നു എന്റെ കുടുംബാംഗങ്ങളെ ധരിപ്പിച്ചിരുന്നത്. പിന്നീട് എട്ട് മാസം കഴിഞ്ഞാണ് എന്നെ തിരിച്ചെടുത്തത്. ഇപ്പോഴും വിദ്യാര്‍ത്ഥികളുടെയും, നാട്ടുകാരുടെയും ഇടയില്‍ എന്നെ ഒരു ഭ്രാന്തനായി ചിത്രീകരിക്കുകയാണ് പ്രിന്‍സിപ്പലും, മറ്റും ചെയ്യുന്നത്. - സ്റ്റീഫന്‍ പറയുന്നു. 

നേരത്തേതന്നെ ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജുമുണ്ടായിരുന്ന സ്റ്റീഫന്‍ ഭാര്യയും മൂന്ന്മക്കളുമടങ്ങുന്ന കുടുംബംപുലര്‍ത്താന്‍ മറ്റു മാര്‍ഗമില്ലാതയതോടെ ഓട്ടോഡ്രൈവറാകുകയായിരുന്നു. 
ഭാര്യയ്ക്കാണെങ്കിലും ജോലിയും ഉണ്ടായിരുന്നില്ല. 

ടി.ജെ.ജോസഫിനെ പുറത്താക്കാന്‍ കാരണം നോക്കിയിരുന്ന ചിലര്‍ ചോദ്യപേപ്പര്‍ വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നതാണ് സത്യം. വിവാദം ഉണ്ടാക്കിയത് തൊടുപുഴ ന്യൂമാന്‍ കേളേജിലെ പ്രിന്‍സിപ്പല്‍  ടിഎം ജോസഫും മലയാളം വിഭാഗത്തിലെ ഫാദര്‍ മാനുവല്‍ പിച്ചളിക്കാടനുമാണെന്ന് ഞാന്‍ പറയും. അല്ലെങ്കില്‍ കേവലം ഒരു ക്ലാസിലെ 25 കുട്ടികള്‍ മാത്രമെഴുതിയ ഒരു ചോദ്യപേപ്പര്‍ എങ്ങിനെ വിവാദമാകും. പ്രിന്‍സിപ്പലിനും ആ അച്ചനുമുള്ള വൈരാഗ്യമാണ് ആ പ്രശ്‌നമെല്ലാം ഉണ്ടാക്കിയത്. ഇതൊരു വലിയ പ്രശ്‌നമായിരുന്നില്ലല്ലോ. അവിടെത്തന്നെ പരിഹരിക്കാമായിരുന്നു. അതിന് നില്‍ക്കാതെ സാറിന്റെ കൈ വെട്ടിച്ചു. ഭാര്യയെ ആത്മഹത്യ ചെയ്യിപ്പിച്ചു. ആ കുടുംബം തകര്‍ത്തു. വിവാദമെന്ന് പറയുന്ന ചോദ്യപേപ്പര്‍ പുറത്ത് പോയതിനും കാരണക്കാര്‍ ഇവര്‍ തന്നെയാണെന്ന് ഞാനിപ്പോഴും കരുതുന്നു.
ജോസഫ് സാര്‍ സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ്. അഴിമതിക്കാരായ ഇവര്‍ക്ക് ഇത് രസിക്കുന്നില്ലായിരിക്കാം. അല്ലാതെ ജോസഫ് സാറിനെപ്പോലെ ഒരാളോട് വൈരാഗ്യം തോന്നാന്‍ വേറൊരു കാരണവും ഉള്ളതായി എനിക്കറിയില്ല. ഇവര്‍ക്ക് ജോസഫ് സാറിനെ ഇഷ്ടമല്ലെന്ന് എനിക്കറിയാം. പ്രിന്‍സിപ്പാള്‍ മാത്രമല്ലñ സഭയിലെ ഭൂരിഭാഗം ആളുകളും അന്ന് അവരോടൊപ്പം ഉണ്ടായിരുന്നു. സാറ് ഇത്രയും കാലം പുറത്ത് നില്‍ക്കാന്‍ പ്രധാന കാരണം കോളേജ് മാനേജര്‍ ഫാദര്‍ മലേക്കുടിയാണ്. ടിജെ ജോസഫ് ഈ കോളേജിലേക്ക് മടങ്ങിവരരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അവസാനം അദ്ദേഹത്തിന്റെ ഭാര്യയുടെ മരണം വേണ്ടിവന്നു അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍. 
കോളേജിലുള്ള അധ്യാപകരില്‍ðഭൂരിഭാഗവും ടിജെ ജോസഫിന് അനുകൂല നിലപാടുള്ളവര്‍ തന്നെയാണ്. പക്ഷേ, പലര്‍ക്കും അത് പുറത്തുപറയാന്‍ ഭയമായിരുന്നു. ഇനിയും അവിടെത്തന്നെó ജോലി ചെയ്യേണ്ടേയെന്നóചിന്തയാണ് പല അധ്യാപകരേയും മാനേജ്‌മെന്റിന് വഴങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഞാന്‍ ഒരു സംഭവം പറയാം. ടിജെ ജോസഫ് സാറിനെതിരായ കൈവെട്ടില്‍ പ്രതിഷേധിക്കാനായി കേരളത്തിലുള്ള മൊത്തം അധ്യാപകര്‍ പണിമുടക്കി പ്രകടനം നടത്തിയിരുന്നു. ഞാനും കാഷ്വല്‍ ലീവ് എടുത്ത് അതില്‍പങ്കെടുത്തയാളാണ്. കോളേജിലെ ഭൂരിഭാഗം അധ്യാപകരും അന്ന് ക്യാഷ്വല്‍ ലീവ് എടുത്ത് ആ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മാനേജര്‍ ഫാദര്‍ മലേക്കുടി അധ്യാപകരെ ഭീഷണിപ്പെടുത്തി ലീവ് ക്യാന്‍സð ചെയ്യിച്ചു. കേരളത്തിലെ അധ്യാപകര്‍ മുഴുവന്‍ ടിജെ ജോസഫിനെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചപ്പോള്‍ സ്വന്തം കോളേജിലെ അധ്യാപകരെ മാനേജ്‌മെന്റ് അതില്‍ല്‍നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ജോസഫിനെ തിരിച്ചെടുത്തതിന് പ്രധാന കാരണം സലോമി എന്ന ആ പാവം സ്ത്രീയുടെ ആത്മഹത്യ തന്നെയായിരുന്നു. പിന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഇടപെടലും. അദ്ദേഹമാണ് ജോസഫ് സാറിന് വേണ്ടി ബിഷപ് മാര്‍ ജോര്‍ജ്ജ് മഠിത്തിക്കണ്ടത്തിലിനെ വിളിച്ച് സംസാരിച്ചത്. ഞാന്‍ അറിഞ്ഞത് വിഎസിന് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ്. എല്ലാറ്റിനുമുപരി പഴയകോളേജ് മാനേജര്‍ ഫാ. മലേക്കുടി ഇപ്പോള്‍ ആ പോസ്റ്റിലില്ല. അതെല്ലാമായിരിക്കാം ടിജെ ജോസഫിന്റെ തിരിച്ചുവരവിന് കാരണമായത്. പക്ഷേ, ഒരുകാര്യത്തില്‍ðശത്രുക്കള്‍ വിജയിച്ചു. ഇത്രയും നല്ല ഒരു അധ്യാപകനെക്കൊണ്ട് കുട്ടികളെ ഇനി പഠിപ്പിക്കില്ല എന്ന് അവര്‍ മുന്‍പ് തന്നെó നിശ്ചയിച്ചുറപ്പിച്ചിരുന്നിരിക്കാം. അതില്‍ അവര്‍ വിജയിച്ചല്ലോ സ്റ്റീഫന്‍ പറയുന്നു. 
മാനേജ്‌മെന്റിനെതിരെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയാല്‍ എന്റെ ജോലിയെ ബാധിക്കുമെന്ന പേടി ഇപ്പോഴും എനിക്കില്ല. പിന്നെ പുതിയ ബിഷപ്പ് മഠത്തില്‍ കണ്ടത്തില്‍ പിതാവിന്റെ മുമ്പില്‍ðനിന്ന് എനിക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഞാന്‍ സത്യം മാത്രമാണ് പറയുന്നത്. അതിനാരെയും പേടിക്കുന്നുമില്ല- സ്റ്റീഫന്‍ വ്യക്തമാക്കുന്നു. ഞാന്‍ പറയാവുന്നിടത്തോളം പറയും. പിന്നെó ആരെയും തിരുത്താനാകുമെന്നുള്ള പ്രതീക്ഷ ഇപ്പോഴെനിക്കില്ല. മറ്റുള്ളവരെ തിരുത്തുതിനെക്കാള്‍ നല്ലത് ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. 
അടുത്ത മാസം എന്റെ വീടിന്റെ പാലുകാച്ചാണ്. ആ ദിവസം തന്നെ പാവപ്പെട്ടവര്‍ക്ക് ഞാന്‍ നിര്‍മ്മിച്ച് നല്‍കുന്ന മൂന്നു വീടുകളുടെ തറക്കല്ലിടലും നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മനുഷ്യ ജീവിതം പൂര്‍ണ്ണമാകൂ എന്നാണ് ഞാന്‍ കരുതുന്നത്. 

ഒരു പാവപ്പെട്ട അധ്യാപകന്റെ കുടുംബം തകര്‍ത്തയാളുകള്‍ ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു എന്ന വിഷമംമാത്രമേ തനിക്കിപ്പോഴുള്ളൂ എന്നും സ്റ്റീഫന്‍ പറയുന്നു.

1 comment:

  1. ഇടയലേഖനം.http://motivatione-books.blogspot.in/

    ReplyDelete