Translate

Tuesday, April 8, 2014

Leadership is Serving, not Ruling!

Joseph Mattam, S J


Shake off  dust of  Empire!
Leadership is Serving, not Ruling!
       Leadership is for serving, for foot-washing, for doing menial duties, not for overloading, making others fawn,  fumble and fall at our feet with folded  hands, for reducing people feel too small like  slaves and unequal by any stretch of imagination, which Jesus never did. Nor should his followers dream of doing it!
Joseph Mattam, S J
“Surely it is high time, and surely it would be to everyone’s advantage to ‘shake off the dust of the Empire that has gathered since Constantine’s day on the throne of St. Peter’” (Congar 1964: 127). These words spoken by the great John XXIII of happy memory will continue to challenge the Church leaders as long as they do not give up the ways of the Empire. 
 
Jesus had left no ambiguity about the nature and function of the leaders of his community. On no other area was Jesus clearer than on this. He spoke of it many times, even at the Last Supper, according to John and Luke. “You know that the rulers of the Gentiles lord it over them, and their great ones are tyrants over them. It will not be so among you; but whoever wishes to be great among you must be your servant, and whoever wishes to be first among you must be your slave; just as the Son of Man came not to be served but to serve… (Mt 20. 24-28. See also Luke 22.24-27; Jn 13.1-20; Matt 23.11).  Though we have done it for centuries, we may not easily evade the impact of chapter 13 of John, where Jesus, while affirming his role as Master, washes the feet of his disciples. The “foot-washing” is to be the norm for the disciples of Jesus, especially for the leaders.
 
Jesus’ understanding of leadership was a consequence of the new outlook that he brought into the world: a new way of looking at and relating to people. His table fellowship was a way of telling us not to look at people on the basis of their possession, position, action, group, gender or appearance. He saw everyone from God’s point of view and therefore saw everyone as brothers and sisters, not as high and low, pure and impure. He envisaged a community of equals as brothers and sisters.
Leaders made Lords in 4th century
Here the leaders have failed Jesus totally. For, from around the 4th century the leaders took on the ways of the world and those who were to be servants of the community began to be called and lived as Lords, Eminences, Excellencies, Holiness, etc. It is only too shameful to think of the position, the titles, the dress, the way of life of the leaders of the Disciples of Christ, the foot-washing God. With the conversion of Constantine, and other emperors, the practices of the feudal kingdoms and of the empire passed into the Church. One cannot exaggerate the evils that have entered the Church through the policies of the Emperor and of the empire. The Church leaders blindly followed the pattern of the empire. The realities of the Church were modelled after the realities of the empire: the genuflection and the kissing of the feet.
Thanks to the myth of the Donation of Constantine of honouring the pope with the emperor’s honours and all the adornments of an Emperor, the diadem, the phrygium, the shoulder scarf, the purple cloak and the red tunic and the sceptre were taken over by the Church leaders. The pallium, and the stola, the insignia of high officials, made their appearance in the 5th century. The crozier came in Visigothic Spain in the 7th century and in Gaul in the 8th. The Episcopal ring, the tiara, the red cloak and the red shoes, were introduced as early as the 8th century in Spain and Gaul. Titles like Dominus (Lord), “Dom so and so”, and “my Lord Bishop” all came from the Empire system. Eminence and Excellency came from the Byzantine court. Under Constantine and after his time, the bishops were given privileges and honours; they were ranked in the Order of the illustri and took their place in the hierarchy of the State.
Canon Law more Important?
The vocabulary in the Church was influenced by the court: the gospel became a “law”; God is the supreme emperor of the world, and the angels his ministers, Peter and Paul are the princes or senatores mundi - high dignitaries - of the world (Congar: 117).      Though claiming to have authority from the Gospels, it was in fact the feudal authority that justified the use of the titles and insignia and the whole system, and the day to day administration of the Church on feudal lines. In order to extricate the Church from subjection to secular powers, Pope Gregory VII wanted to strengthen the power of the papacy; he sought the help of canon law. The struggle between popes and secular princes leads to the understanding of the Church in an extremely juridical way, in terms of authority and powers. With Roland Bandinelli, who became Alexander III (1159-1181), “canon law was firmly established on the pontifical throne.” (Congar 1964: 104).  In the context of the pope’s struggle against Henry IV, Gregory VII spoke of the Church as “ecclesia non est ancilla, sed domina - the Church is not a servant but a mistress” (Congar 1964: 105), while well intentioned in the context, we know the harm it goes on doing in the world.
                  
Such a total deviation from the Gospels led a normally gentle St. Bernard to write to his former subordinate Eugenius III (pope from 1145 to 1153): “When the pope, clad in silk, covered with gold and jewels, rides out on his white horse, escorted by soldiers and servants, he looks more like Constantine’s successor than St Peter’s”, and about the bishops he said, that they “looked like young brides on their wedding-day” (Congar 1964: 125).
Far Behind Modern States!
The modern states have given up what they have borrowed from the Church, but the Church has not rejected what it has borrowed from the state. It is unfortunate. Nowhere is a servant called “Lord, Eminence, Excellency, Holiness”, etc., except as a joke or an insult. There is nothing to commend the present practice: special dress that they wear (I am not referring to a simple cassock), the funny hat, the red cap, the rings, the staff, etc., and above all, the titles.  Hence all these require a drastic revision and discarding. There is no harm at all in dropping all this special dress,  the titles like Reverend, Lord and Eminence - these have to go - they have no right to exist except as a remnant of the Roman Empire, which has nothing to do with the Church of the poor Galilean. The reluctance on the part of the hierarchy to give up this ‘pagan’ custom and to become ‘brothers’ to one another is very baffling, to say the least.
 Some of the Bishops who may read this may remember that during the 2000 year jubilee celebration in Bangalore, where all the Indian Bishops and a few ‘dignitaries’ from Rome were present, I spoke in the general assembly for five minutes about this. The total silence that followed my intervention was intriguing! I hope, one of the things that would happen in the new millennium is that all the Church authorities, beginning with the bishop of Rome, would revert to Jesus’ understanding of authority and its ways of exercising and expressing it. Jesus could be challenged even by a non Jewish woman, but our present leaders may not be questioned. Leadership in the Church is for service as friends, and all the gospels show in clear terms that Jesus’ life was one of service and if anyone wishes to follow him, s/he will have to be a servant of all. Obviously the term ‘service’ is used in the Church, and some of them even have the audacity to call themselves ‘servants’ but that is service of un-equals, of the high and low, of the ‘haves and have-nots’. Jesus meant service as friends, as equals, though with distinct and different functions (Jn 13).
Jesus Wanted Titles?
Are the bishops to be blamed for this anomaly?  Often many of them are ignorant. Once I was in a meeting in Bombay with the Bishops of the Western Region. The question of the titles for the leaders of the Church came up; one of the bishops of happy memory said: “Your Grace, My Lords and Rev. Fathers, you do not know what you are talking about; it is not that we want to be called Lords, etc., but it is what the Lord Jesus wanted” - we all looked at each other and smiled; we did not think we could carry on with men like him, so all kept quiet about the matter.
 
A few years ago in a seminar about priestly formation I had with the Bishops and seminary formation personnel of MP, the question of the titles again came up. After explaining what Jesus wanted, I asked them what prevented the bishops in India taking a decision for the new Millennium that they would not be called Eminences, Graces, Lords, but simply “brother so and so”? They all agreed that there was nothing to prevent them from doing it, but who will bell the cat? Who wants to give up privileges? I further added: we speak to the seminarians and students of theology about priesthood as service, not as honour, prestige and power. Even against young priests there are plenty of complaints that that they are very authoritarian and behave like ‘Lords’. Their eyes do not seem to be focused on the Lord Jesus, but on the ‘Lords’ they serve and obey now and are waiting to become like them, the moment they are ordained. Hence, if a radical change in the understanding of the priesthood is to be effected in the Church, at least in this matter a change from the top is necessary.
Lead by Example
All Christians belong to “a royal priesthood, a holy nation” (1 Pet. 2.9);  the leaders in this community have to represent Jesus who chose to be a servant, have to reveal Jesus as he revealed the Father in his attitudes, choices, compassion and whole life. It is agreed by all that the best way to lead is by example: “Set the Example and the tone”. Leading by example is a moral obligation. The leaders have a strong influence on the thoughts and behaviors of their followers – probably much stronger than one imagines. The leaders’ behavior is the real performance standard that team members will follow. Hence if we have to give a new ideal (which in fact is the oldest ideal from the NT) to our candidates for the priesthood, it is imperative that the present leaders, the Bishops, including the Bishop of Rome, and priests set the proper example and the desired tone and attitude. The leaders will have to show what they expect the new generations of leaders to become.
 
This great failure raises questions about the Church’s right to speak for Jesus and in his name. Only when the Church becomes what Jesus had envisaged it to be, namely, a servant Church, the leaders becoming truly servants and ceasing to be Lords, etc., then the Church regains its authority to speak for God and in God’s name. It is true that Vatican II spoke of the Church as a people of God, but we all know how it has been effectively negated in the Church since Vatican II. That concept has been buried and the presumed hierarchical nature gained predominance.
On which Authority,Bishops?
Jesus was often asked by whose authority he was doing what he was doing and he referred to his Father (Mk 11.27-33). There was a time in the Church when people were not familiar with the Bible, (even the New Testament), as it was in languages which ordinary people did not understand. But now that is not the case; people read the Bible and more especially the New Testament. They now know what Jesus wanted from the leaders in his Church; now they may no more ignore the teaching of Jesus. Could we ask our present leaders to explain to us on whose authority are they carrying on with these titles, and the special dress code, with the topi and the stick? Is it wrong for the community to ask its leaders to justify their practices on the basis of the New Testament? I have quoted above the texts that I see as coming from Jesus, telling us what we may expect from our leaders.  Since we do not get what we may rightly expect on the basis of the NT, may we not ask them if they have any other source of authority than the New Testament, and if they have, will they tell us that, so that we can follow them in good faith?
 
When our bishops and other leaders accept that we all make mistakes and are ready to own them up, abandoning all false claims, and return to Jesus’ ways they become more credible, the Church will become more humane, more like what Jesus wanted his community to be. The Church has to accept that it erred grievously when it followed the way of the empire instead of that of Jesus. Those who claim to be the direct successors of the Apostles have committed many blunders - not surprising at all.  Jesus himself made mistakes and was ignorant of certain things, which was not considered an imperfection in the Son of God. Everybody knows that mistakes have been made in the past and will be made in the future - there is nothing strange in accepting them, and repenting of them, and starting anew. It is much more authentic and credible when the leaders of the Church accept themselves as fallible, which in fact they are, yet trying to follow the path of Jesus, in spite of all their failures. Then the Church will be able to help fallible and weak humans, who would otherwise be intimidated by an infallible Church, and emperor like leaders. Jesus opted to be like us, instead of threatening us with his formidable divinity. The fact that false claims have been made and defended over the centuries is no reason for carrying on with them. Alternatives are possible. It is never too late to revert to the Gospels and Jesus’ teachings, especially on leadership in the Church and all become brothers/sisters. (Reference:Congar, Yves (1964): Power and Poverty in the Church, Helicon, Baltimore.)
  (Note: Writer is founder and dean for many years  of Jesuit  Regional Theologate in Gujarat. He is a regular invitee as speaker to various theological centres in Europe and USA besides to  Indian Bishops’ conferences and retreats.)

18 comments:

  1. ഭാരത കത്തോലിക്കാ സഭക്ക് എന്ത് സംഭവിച്ചു? അടുത്ത കാലത്തിവിടെ നടന്ന ജനശ്രദ്ധ ആകര്ഷിച്ച നിരവധി സംഭവങ്ങള്‍ മുന്നില്‍ ഭൂതത്തെപ്പോലെ കണ്ണു തുറിച്ചു നോക്കുന്നു. ബാംഗ്ലൂരിലും ആന്ധ്രയിലും നടന്ന രണ്ടു വൈദികരുടെ കൊലപാതകങ്ങള്‍, തൊടുപുഴയില്‍ സലോമിയുടെ ആത്മഹത്യയിലൂടെ തുടരുന്ന ഇനിയാരും അറിയാനില്ലാത്ത കൈവെട്ടു കേസ്, ഇടുക്കിയിലെ രാഷ്ട്രിയവും തുടര്ന്നു്ണ്ടായ കോലാഹലങ്ങളും, ആലപ്പുഴയിലെ ശ്രേയയെന്ന സാധു പെണ്കുട്ടിയുടെ മരണം, താമരശ്ശേരിയില്‍ വൈദികരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫിസ് അഗ്നിക്കിരയാക്കിയ സംഭവം, തലോറില്‍ ഒരു പള്ളിയുടെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍, ഞാറക്കല്‍ കന്യാസ്ത്രികളുടെ സ്കൂള്‍ പിടിച്ചെടുക്കല്‍, കാഞ്ഞിരപ്പള്ളിയിലെ മോനിക്കാ കേസ് ......... അങ്ങിനെ പലതും. ഇതിന് മുമ്പ്, സഭ ഇതുപോലെ ആകെ കുലുങ്ങിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. മാധ്യമങ്ങള്‍ കിട്ടിയ അവസരം ഉപയോഗിച്ച് സര്‍വ്വ വേദികളിലും സഭാ പിതാക്കന്മാരുടെ നേരെ ചെളി വാരി എറിയുന്നു. ഒരു മെത്രാനെ നികൃഷ്ടജീവി എന്ന് ഒരു MLA വിളിച്ചപ്പോള്‍ അതിനെതിരെ പ്രതിക്ഷേധിക്കാന്‍ യുവദീപ്തിക്കാര്‍ പോലും മുന്നോട്ട് വന്നില്ലായെന്ന് അറിയുക. എത്രമാത്രം മരവിപ്പിലാണ് വിശ്വാസികള്‍ എന്ന് കാണിക്കാന്‍ വേറെ ഒരു തെളിവും വേണ്ട. നിരവധി വൈദികരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും ലേഖനങ്ങളാണ് സഭയെ മുച്ചൂടും വിമര്‍ശിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള കത്തോലിക്കാ വായനക്കാരില്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നത്.
    ഇവിടെ മാര്ത്തോ്മ്മായുടെ പാരമ്പര്യം അടിച്ചേല്പ്പിക്കുമ്പോള്‍ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത് വൈദികരുടെ ബാലപീഡന കഥകളായിരുന്നു. നിരവധി നവീകരണ പ്രസ്ഥാനങ്ങള്‍ അത്മായരുടെതായി സഭയില്‍ ഉണ്ടാകാന്‍ ഇത് കാരണമായി. പക്ഷെ, സഭയുടെ ഉരുക്ക് മുഷ്ടിയുടെ മുമ്പില്‍ പ്രായേണ നിസ്സഹായരായി നില്ക്കാനേ അവക്കൊക്കെ കഴിഞ്ഞുള്ളൂവെന്നു തന്നെ പറയാം. സഭയുടെ വാതായനങ്ങള്‍ അനേകം നൂറ്റാണ്ടുകള്ക്ക് ശേഷം മലര്ക്കെ തുറക്കപ്പെട്ടത്‌ ഫ്രാന്സിസ് മാര്പ്പാപ്പയുടെ വരവോടെയാണ്. എന്താണ് സഭ, അഭിഷിക്തര്‍ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ അദ്ദേഹം മുഖത്തു നോക്കി പറഞ്ഞു. പക്ഷെ, ആ ശരികള്‍ ഇവിടെ വിശ്വാസികളുടെ ഇടയിലെത്തിക്കാന്‍ ഭാരതസഭ യാതൊരു ശ്രമവും നടത്തിയില്ല. കുടുംബ സര്‍വ്വേ നടക്കാത്ത രാജ്യങ്ങളില്‍ ഭാരതം മുമ്പില്‍ നില്ക്കു ന്നു. കേരളത്തില്‍ നിന്നുള്ള ഒരു സിറോ മലബാര്‍ മെത്രാന്‍ മറകൂടാതെ പറഞ്ഞത് ‘മാര്പ്പാപ്പയെ ഗൌനിക്കുന്നില്ല’ എന്നാണ്. പറഞ്ഞത് സോള്‍ ആന്ഡ്ല‌ വിഷന്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ്‌ എഡിറ്ററോട്. വിശ്വാസികളില്‍ പ്രത്യാശ വളര്ത്താന്‍ ഫ്രാന്സിമസ് മാര്പ്പാപ്പാക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്സാരമായ ഒരു കാര്യമല്ല; അദ്ദേഹത്തോടൊപ്പം പ്രവര്ത്തിച്ചിട്ടുള്ള ചില വൈദികരും, പ്രമുഖരായ അത്മായരും ചേര്ന്ന് ഒരു അന്തര്ദ്ദേ ശീയ അത്മായാ സംഘടനക്ക് രൂപം കൊടുക്കുകയും മാര്പ്പാ പ്പയുടെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യാന്‍ അതിടയായി. ഈ സംഘടനയിലൂടെ ലോകത്ത് സഭയുടെ പേരില്‍ നടക്കുന്ന സര്‍വ്വ ദുര്ഭടരണത്തിന്റെയയും കഥകള്‍ ഇപ്പോള്‍ വത്തിക്കാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്.
    ഭാരത സഭയില്‍ ഒരു നവീകരണം ആവശ്യമുണ്ട് എന്ന് ആദ്യം പ്രഖ്യാപിച്ചത് നമ്മുടെ വൈദികര്‍ തന്നെയാണ്. അവര്‍ തുടങ്ങി വെച്ച Indian Currents എന്ന പ്രസിദ്ധീകരണം അടുത്ത കാലത്താണ് രജതജൂബിലി ആഘോഷിച്ചത്. തിരുത്തല്‍ വേണ്ടത് എവിടെയൊക്കെയാണെന്ന് നിരവധി പണ്ഡിതര്‍ അതിലൂടെ തുടര്ച്ച യായി എഴുതി, ശരിയായ മാതൃകകള്‍ അവര്‍ എടുത്തു കാട്ടി. ബധിരകര്ണ്ണ ങ്ങളിലാണ് അവ പതിച്ചതെന്ന് പറയാതെ വയ്യ. പലരും ആരോപിക്കുന്നതുപോലെ വായനയും എഴുത്തും നമസ്കാര പുസ്തകങ്ങളില്‍ മാത്രം ഒതുക്കിയ SSLC + PhD ക്കാരായിരുന്നോ നമ്മുടെ പിതാക്കന്മാര്‍? മാനേജ്മെന്റ് വിഗ്ധരെയായിരുന്നോ മാത്തോമ്മാ കുരിശു തലക്കു പിടിച്ചവരെയായിരുന്നോ അതോ വിശ്വാസികള്ക്ക് മാതൃക കാട്ടാന്‍ കെല്പ്പുള്ളവരെയായിരുന്നോ മെത്രാന്മാരായി നാം നിയോഗിച്ചത്?

    ReplyDelete
  2. തുടര്‍ച്ച:
    സഭയുടെ സിദ്ധാന്തങ്ങളെക്കാള്‍ വേഗത്തില്‍ ലോകം വളരുന്നുവെന്നത് ആരും കണ്ടില്ല. എല്ലാവര്ക്കും മൊബൈല്‍ ഉപയോഗിക്കാന്‍ അറിയാം, കൊള്ളാം! പക്ഷെ, മൊബൈല്‍ യുഗവും അവസാനിക്കുകയാണ്, ക്ലൌഡും, ഗൂഗിള്‍ ഗ്ലാസ്സുകളും, നാനോ പെയിനുകളും പുറത്തിറങ്ങിക്കഴിഞ്ഞു. മെത്രാന്മാര്‍ അതിന് പിറകെ ഇപ്പോഴേ ഓടണം എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷെ, ലോകം എങ്ങിനെ ചിന്തിക്കുന്നു, അവര്ക്കെന്താണ്‌ വേണ്ടത് എന്നറിയാന്‍ അവര്‍ ശ്രമിക്കുകയെങ്കിലും വേണമെന്നാണ് താനും. മേജര്‍ ആര്ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിക്ക് ഇമെയില്‍ നോക്കാന്‍ അറിയില്ലായെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. ഏതായാലും, വിരുദ്ധ അഭിപ്രായങ്ങളുള്ള അത്മായരുമായി ഒരു ഡയലോഗ് അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് സ്പഷ്ടമാക്കിക്കഴിഞ്ഞു. ഇത് രണ്ടും ഒരു സഭാ ഭരണാധികാരിക്ക് ഒരു വലിയ കുറവല്ല; പക്ഷെ, കീഴിലുള്ള മെത്രാന്മാരെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയും, ഒരു മാതൃകയായി മാറാനുള്ള വൈമനസ്യവും കൂടി ഒപ്പം ചേര്ന്നാ ല്‍ അത് വിഷം തന്നെയാകുമെന്ന് പറയാതെ വയ്യ. പതിനേഴു ലക്ഷം രൂപയുടെ (പിരിച്ചെടുത്തത്) സ്വീകരണം അഹമ്മദാബാദില്‍ ഏറ്റു വാങ്ങുകയും, അമേരിക്കയില്‍ ലിമോസിനില്‍ സഞ്ചരിക്കുകയും ചെയ്യുന്ന നമ്മുടെ മേജര്‍ ആര്ച്ച്യ ബിഷപ്പിന്റെി കാര്യമാണ് ഞാന്‍ പറഞ്ഞത്.
    കേരളത്തില്‍ ഒരു ജോസഫ് പുലിക്കുന്നനെന്ന ഒറ്റയാള്‍ സൈന്യത്തെ ചെറുക്കാനെ സഭക്ക് കഴിഞ്ഞുള്ളു, തോല്പ്പിക്കാന്‍ ആയിട്ടില്ല. ഇന്നത്‌ അനേകം അണികളുള്ള ഒരു സേനയായി മാറി; സഭയും പിതാക്കന്മാരും പതറിയും തുടങ്ങി. അതാണ്‌ കോതമംഗലത്ത് നാം കണ്ടതും, ഇനി പലയിടത്തും കാണാന്‍ പോകുന്നതും. സൌമ്യരെന്ന് ഞാന്‍ കരുതിയവര്‍ പോലും സഭാ പിതാക്കന്മാര്ക്കെതിരെ ഫെയിസ് ബുക്കിലൂടെ പരസ്യമായി എഴുതിയത് ഞാന്‍ വായിച്ചു. ഏതൊരു ന്യൂമാന്‍ കോളെജിന്റെെ പേരിലാണോ അവിടെ മെത്രാന്‍ ഊറ്റം കൊള്ളുന്നത്‌ ആ കോളേജ് അത്മായരുടെ വിയര്പ്പി്ല്‍ നിന്ന് രൂപം കൊണ്ടതാണ്. ഒരത്മായന് സഭ ഭരിക്കുന്ന ഒരു സ്ഥാപനവും ഇതെന്റെതും കൂടിയാണെന്ന് പറയാന്‍ ധൈര്യമില്ലാത്ത ഒരവസ്ഥയാണ് സംജാതമായിട്ടുള്ളത്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് വരും തലമുറകള്ക്കു കൂടി പാര പണിയെണ്ടായെന്ന ചിന്ത പ്രൊഫ. ജോസഫിനെയും പിടി കൂടിയില്ലേ? ജൊസഫ് സാര്‍ ഉദ്ദരിച്ച വാചകം ശ്രി. പി. റ്റി കുഞ്ഞുമുഹമ്മദിന്റെപ സിലബസ്സിലുള്ള പാഠഭാഗത്ത് നിന്നുള്ളതാണെങ്കില്‍ പ്രൊഫ. ജൊസഫ് ഒരു തെറ്റും ചെയ്തിട്ടില്ല. അതാണ്‌ കോടതിയും യൂണിവേഴ്സിറ്റിയും പറഞ്ഞത്. കൊള്ളാത്ത സിലബസ് തലയില്‍ കയറ്റി വെച്ചത് ആരാണ്?
    യേശുവിന്റെെ വചനങ്ങള്ക്കല്ല മൂല്യച്യുതി സംഭവിച്ചത്, സഭ അതിന് കൊടുത്ത വ്യാഖ്യാനങ്ങള്ക്കാണ് തകരാര്‍. തെറ്റല്ലാത്തതെല്ലാം ശരിയെന്ന് യേശു പറഞ്ഞിട്ടില്ല, അങ്ങിനെ ഉദ്ദേശിച്ചിട്ടുമില്ല. സഭ യേശുബന്ധിതമായി മാറുകയെന്നതല്ലാതെ മറ്റൊരു മാര്ഗ്ഗവും നമ്മുടെ രക്ഷക്ക് എനിക്ക് നിര്ദ്ദേശിക്കാനില്ല. കാനോന്‍ നിയമങ്ങളല്ല സ്നേഹത്തിന്റെവ നിറവാണ് നമ്മുടെ വഴികാട്ടിയാവേണ്ടത്; ശിക്ഷാനടപടികളല്ല ക്ഷമയാണ് നമുക്കാവശ്യം; അറിവല്ല, ജ്ഞാനമാണ് നമുക്കാവശ്യം; സംഘടനകളെയല്ല സാന്മാര്‍ഗ്ഗികളെയാണ് നാം സൃഷ്ടിക്കേണ്ടത്‌; പുണ്യവാന്മാരെയല്ല പ്രബോധകരെയാണ് നമുക്ക് വേണ്ടത്, സിദ്ധന്മാരെയല്ല ഗുരുക്കന്മാരെയാണ് നമുക്ക് വേണ്ടത്; ഭരിക്കുന്നവരെയല്ല നയിക്കുന്നവരെയാണ് നമുക്ക് വേണ്ടത്; ഇരുളല്ല വെളിച്ചമാണ് നമ്മില്‍ നിറയേണ്ടത്‌. പണ്ടത്തേതു പോലെ സഭയെ ഉപേക്ഷിച്ചു പോകാതെ അതെന്റെ ജന്മാവകാശമാണെന്ന് കണ്ട് സമഗ്ര നവീകരണത്തിനു വേണ്ടി സുധീരം പൊരുതുന്ന അത്മായസഹോദരങ്ങളോട് ഒരു വാക്ക്, ദൈവേഷ്ടം ഇവിടെയും നടപ്പാകാന്‍ വേണ്ടി നിങ്ങള്‍ ചിന്തുന്ന വിയര്പ്പു തുള്ളികള്‍ ഒരിക്കലും വ്യര്ത്ഥമാവില്ല, ഭാരം ചുമക്കുന്നവരുടെ അത്താണിയായി എന്നും ഒപ്പമുണ്ടാവും, യേശുവെന്ന മഹാഗുരു.

    ReplyDelete
  3. ഫാ. ജോസഫ്‌ മറ്റത്തിന്റെ ഈ ലേഖനം വായിച്ചപ്പോൾ നമ്മുടെ സഭക്കു വന്നുപിണഞ്ഞ മൂല്യച്യുതിയെ ഓർത്തുള്ള നിരാശതയെക്കാൾ എന്നെ സ്പർശിച്ചത് യേശുവെന്ന മഹാഗുരുവിന്റെ അതിവിദൂരഫലമുളവാക്കുന്നതും എന്നാൽ നഗ്നമായ മാനുഷികതയോളം അടുപ്പം അനുഭവിപ്പിക്കുന്നതുമായ ഉള്കാഴ്ച്ചയുടെ മഹത്വമാണ്. യേശു ശിഷ്യരുടെ കാലുകഴുകുന്ന കഥയും അത് പെസഹാവ്യാഴാഴ്ച പള്ളികളിൽ ഒരു നാടകംപോലെ ആവർത്തിക്കുന്നതും ഏറെ നാളത്തേയ്ക്ക് എനിക്ക് ഒരുതരം തരംതാഴ്ന്ന വൈകാരികതയായി മുഖം തിരിച്ചുകളയാൻ പ്രേരിപ്പിക്കുന്ന വിഷയങ്ങളായിരുന്നു. എന്നാൽ, തന്റെ കാലംവരെ മനുഷ്യർ ഒരു മറുചോദ്യവുമില്ലാതെ ശരിയെന്നു ധരിച്ചിരുന്ന ഒരു ചിന്താരീതിയെപ്പറ്റി, ഒരു ജീവിതരീതിയെപ്പറ്റി, നേരേ തലതിരിഞ്ഞ ഒരു കണ്ടെത്തൽ നടത്തുകയും അതാണ്‌ ദൈവികതവരെ ഉയരാവുന്ന മനുഷ്യന്റെ അസ്തിത്വത്തിന് എല്ലാംകൊണ്ടും ചേരുന്നത് എന്ന് താത്ത്വികമായും പ്രാവർത്തികമായും ഉറപ്പിച്ചെടുക്കാൻ യേശുവെന്ന ഒരൊറ്റയാന് സാധിച്ചു എന്നത് എത്ര വാഴ്ത്തിയാലും അധികമായിപ്പോകാത്ത ഒരു മഹദ്സംഭവമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞത് സാവധാനമാണ്‌. ബെട്രാന്റ് റസ്സലിന്റെ 'ഞാൻ എന്തുകൊണ്ട് ക്രിസ്ത്യാനിയല്ല' എന്നൊരു നീണ്ട പ്രബന്ധമുണ്ട്. അതിൽ പറഞ്ഞിരിക്കുന്ന ഒരു കാരണം ആദ്യ ശതകങ്ങളിൽ തന്നെ ക്രിസ്റ്റ്യാനിറ്റി യേശുവിന്റെ പഠനത്തിന്റെ ഏറ്റവും കാതലായ ഘടകം ദൂരെയെറിഞ്ഞുകളഞ്ഞു എന്നതാണ്. അധികാരപ്രയോഗം ഒട്ടുമില്ലാത്ത സാഹോദര്യമായിരുന്നു സഭ വിട്ടുകളഞ്ഞത്. അതോടെയാണ് യേശു ധ്യാനത്തിലൂടെ കണ്ടെത്തുകയും ശിഷ്യർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത ദൈവസങ്കല്പവും സഭക്ക് നഷ്ടപ്പെട്ടത്. അങ്ങനെ പഴയനിയമത്തിലെ ദൈവം തിരിച്ചുവന്നു. അതിനോടൊപ്പം പഴയനിയമാകാലത്തെ വര്ഗ്ഗവേർതിരിവുകളും ശത്രുതയും വെറുപ്പും യുദ്ധക്കൊതിയുമെല്ലാം തിരിച്ചെത്തി. എന്തെല്ലാം കാര്യങ്ങൾ മനുഷ്യമഹത്വത്തിനു ചേരുന്നതല്ല എന്ന് യേശു അനുയായികളുടെ ഹൃദയങ്ങളിൽ സ്വന്തം മാതൃകയിലൂടെ ദൃഢമുദ്രണം ചെയ്തുവോ, അതെല്ലാം അനായാസമായി മനുഷ്യഹൃദയങ്ങളിലേയ്ക്ക് തിരികെക്കൊണ്ടുവരാൻ സഭാധികാരത്തിനു സാധിച്ചു. ഇരുപതോളം നൂറ്റാണ്ടുകൾ ആ തെറ്റ് നിലനില്ക്കുന്നു. ആ തെറ്റ് തിരുത്താനുള്ള ഉൾവളിച്ചം സഭയിൽ സംഭവിച്ചില്ല എന്നതു തന്നെയാണ് എന്തുകൊണ്ട് ഞാൻ ക്രിസ്ത്യാനിയല്ല എന്ന് ഇന്ന് അനേകായിരങ്ങളെക്കൊണ്ട് മൌനമായും ഉറക്കെയും പറയിപ്പിക്കുന്നത്. ഇടയ്ക്ക് ഒന്നോ രണ്ടോ വ്യക്തികൾ ഓരോ നൂറ്റാണ്ടിലും സഭയുടെ ഈ പാതകം ചൂണ്ടിക്കാണിക്കാനായി സ്വരമുയർത്തിയിട്ടുന്ദ്. എന്നാൽ ശക്തമായ പൌരോഹിത്യം അതെല്ലാം തല്ലിക്കെടുത്തി. ഇന്നിതാ ഒരു പോപ്പുതന്നെ ശരിയായ വഴി കാണിച്ച്, യേശുവിലെയ്ക്ക് സഭയെ തരികെ കൊണ്ടുപോകാൻ അശ്രാന്തപരിശ്രമം നടത്തുന്നു. എന്നാൽ, അതിന് ഏറ്റവും ശക്തമായ പ്രതിരോധം ഉയര്ത്തുന്നത് ഭാരതത്തിലെ ബ്രാഹ്മണമേല്ക്കൊയ്മയോട് എല്ലാത്തരത്തിലും സാദൃശ്യം വഹിക്കുന്ന ക്രിസ്തീയ പുരോഹിതനേതൃത്വമാണ്. ഫാ. കാപ്പന്റെ ഈ ലേഖനം വായിക്കുന്ന, വായിച്ചിട്ടുള്ള, ഏതാനും മെത്രാന്മാരെങ്കിലും കേരളത്തിൽ ഉണ്ടെന്ന് വെറുതെയൊന്ന് അനുമാനിക്കാം. അങ്ങനെയുണ്ടെങ്കിൽ, അവരുടെ കണ്ണ് തുറക്കപ്പെടട്ടെ. എത്രയവഹേളിതമാണ് ഇന്നത്തെ പുരോഹിത കാഴ്ചപ്പാടുകൾ, അവരുടെ വസ്ത്രങ്ങളും ചേഷ്ടകളും പെരുമാറ്റരീതികളുമെന്ന് അവർ തിരിച്ചറിയട്ടെ. എങ്ങനെയെല്ലാം അവർ വിശ്വഗുരുവിനെ ഹീനമായി അവഹേളിക്കുന്നുവെന്നും.

    All Christians belong to “a royal priesthood, a holy nation” (1 Pet. 2.9) എന്നത് മൂലകൃതിയിൽ പിന്നീടെപ്പോഴോ തിരുകിക്കയറ്റിയ വാക്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ കൂടെ ജീവിക്കയും ആ മാതൃകയിൽ ആകൃഷ്ടനാകുകയും ചെയ്ത പത്രോസിങ്ങനെ കുറിച്ചുവയ്ക്കുക അചിന്ത്യമാണ്. സഭയെപ്പറ്റി പൊതുവേയും, അധികാരത്തിന്റെ വിനിയോഗത്തെപ്പറ്റി പ്രത്യേകിച്ചും തിരുത്തി ചിന്തിക്കാൻ തയ്യാറാകുമെങ്കിൽ മാത്രമേ ക്രിസ്തുസഭക്ക് അതിന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിയൂ. അതുവരെ, ഈ നാട്ടിലെ ഏതു രാഷ്ട്രീയ പാർട്ടിയേയുംപോലെ അസത്യത്തിന്റെ പാതയിലൂടെ ചരിക്കാനും വിഘടനത്തിന്റെയും ചേരിപ്പോരിന്റെയും വിത്തുവിതച്ചുകൊണ്ട് സമൂഹത്തെ കൂടുതൽ കൂടുതൽ വിഷലിപ്തമാക്കാനും മാത്രമേ, യേശുവിന്റെ പേരല്ലാതെ മറ്റൊന്നും സ്വന്തമല്ലാത്ത സഭക്ക്, ചെയ്യാനാവൂ. ഈ ലേഖനം തയ്യാറാക്കിയ ജെയിംസ്‌ കോട്ടൂർ ഒരു വലിയ സേവനമാണ് ചെയ്തിരിക്കുന്നത്.

    tel. 9961544169 / 04822271922

    ReplyDelete
    Replies
    1. Dr. James Kottor sent me this correction, though what he means was clear from the very first line of my comment.

      "Thank you dear Zac for your beautiful reaction to:Shake of Dust of the Empire. But I am afraid your last sentence in it is misleading. The entire article is by Joseph Mattam sj not me. The only thing I did was to give it what I thought should be the proper headline and subheads.Also I sent it to some ten publications around the world, as thought it should get widest publicity." JAMES KOTTOOR

      Delete
    2. IN MY COMMENT I WRONGLY WROTE, TOWARDS THE END, 'ഫാ. കാപ്പന്റെ ഈ ലേഖനം'.IT SHOULD HAVE BEEN 'ഫാ. ജോസഫ്‌ മറ്റത്തിന്റെ ഈ ലേഖനം'. SO SORRY FOR THE INADVERTENT ERROR.

      Delete
  4. From Kerala Kaumudi
    Comment by Dingan Mon, • The University of Kansas

    അല്ലയോ യേശുദേവാ.. അങ്ങയുടെ കുഞ്ഞാടുകൾ കൂട്ടത്തിൽ ഒരുവനോട് കാണിക്കുന്ന ഈ അനീതി അങ്ങ് കാണുന്നില്ലേ?? അന്യൻ വിയര്ത്ത കാശുകൊണ്ട് ബെൻസേലും കോരോല്ലയെലും കേറി അപ്പോം തിന്നു വീഞ്ഞും കുടിച്ചു നടക്കുന്ന ഈ നാക്ക് വളച്ചാൽ അലവലാതിത്തരം മാത്രം പറയുന്ന ഈ ദുഷ്ട്ടന്മാരെ അങ്ങ് എന്തിനു പന പോലെ വളര്ത്തുന്നു. എല്ലാം നഷ്ടപ്പെട്ട ജോസഫ് മാഷിനെ വീണ്ടും കുരിശിൽ കയറ്റുന്ന ഇവരെ അങ്ങ് കാണുന്നില്ലേ..

    ReplyDelete
  5. From Kerala Kaumudi
    Comment by Tom Chacko Kanjirappally , Mahatma Gandhi University
    Prof. Joseph has been suffered deeply because of his freigious authority's dictatorship. He shouldn't go back and serve this evil religious institution again. People should this religious histories of how they control this church thro'the internet. We have last 65 years secular democratic govt.has been ruling the country. But they never liberated the people from religious dominations and slavery. All the politicians want to keep everybody under religious tyranny. Most of the western nations people are christians but they are completely free from religions. Govt. of India can introduce same kind of legislation in India. Why they are afraid?

    ReplyDelete
  6. From Kerala Kaumudi
    Comment by Mathew Philip
    Church again here crucifying this poor man. I have a doubt here that church supporting radical muslims or chiristanity

    ReplyDelete
  7. ഒട്ടും കുറവില്ലാതെ തുടർന്നുപോകുന്ന സഭയിലെ അധികാരദുർവിനിയോഗത്തെപ്പറ്റി പലരും ധാരാളം എഴുതുന്നു. സഭ ഇക്കാര്യത്തിൽ മാറ്റമൊന്നും വരുത്തുന്നില്ല എന്നാണ് അവരെല്ലാം കാണുന്നത്. എങ്കിൽ പിന്നെ, വിശ്വാസികൾ സ്വയം അതിനൊരു പ്രതിരോധം കണ്ടെത്തണം. ഞാൻ ചിന്തിക്കുന്നത് ഇങ്ങനെയാണ്. ചിന്തിക്കുക മാത്രമല്ല, ചെയ്യുന്നതും. തങ്ങളുടെമേൽ അധികാരം പ്രയോഗിക്കാൻ സന്നദ്ധരായി ആരെങ്കിലും നിന്നുകൊടുക്കാതെ അധികാരികൾക്ക് അവരുടെ അധികാരം വച്ചുകൊണ്ടിരിക്കാനാവില്ല. പുരോഹിതർ അധികാരം അടിച്ചേല്പ്പിക്കുന്നത് വിശ്വാസികളുടെ മേലെയാണ് എങ്കിൽ അത് അവർ നിന്നുകൊടുക്കുന്നതുകൊണ്ടാണ്. അവർക്കില്ലെന്ന് യേശു പറഞ്ഞിട്ടുള്ള അധികാരം ഞാൻ വകവച്ചുകൊടുക്കില്ല എന്നങ്ങു തീരുമാനിച്ചാൽ പ്രശനം പരിഹരിക്കപ്പെട്ടു.
    ഞാൻ ക്രിസ്ത്യാനിയാണ്. അതുകൊണ്ട് ഒരു വ്യക്തിയുടെമേലും ഞാൻ അധികാരം നടിക്കുകയോ, നടപ്പാക്കുകയോ ചെയ്തിട്ടില്ല, എന്റെ മക്കളുടെമേൽ പോലും. എന്നെ സഹായിക്കാൻ വരുന്ന പണിക്കാരോട് സമഭാവനയോടെയാണ് ഞാൻ പെരുമാറുക. അതുപോലെ, സമൂഹത്തിലോ സഭയിലോ ആരെങ്കിലും എനിക്ക് മുകളിലാണെന്ന തെറ്റിദ്ധാരണ എനിക്കില്ല. അങ്ങനെയെന്നെ തെറ്റിദ്ധരിപ്പിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടുമില്ല. ഒരു മനുഷ്യന് കൊടുക്കേണ്ട ബഹുമാനത്തിൽ കവിഞ്ഞൊന്നും ഒരു മന്ത്രിക്കോ പുരോഹിതനോ മെത്രാനോ മറ്റാർക്കെങ്കിലുമോ ഞാൻ കല്പിക്കാറില്ല. എനിക്കിഷ്ടമില്ലാത്തതോ, ഞാൻ അന്യായമെന്നു കരുതുന്നതോ എന്നിൽ നിന്ന് നേടാൻ ആരെയും ഞാൻ അനുവദിക്കാറില്ല. ഇതൊക്കെ പറയുന്നത്, ഇക്കാര്യത്തിൽ നമുക്ക് ഒരു വലിയ പങ്കുണ്ട് എന്ന് കാണിക്കാനാണ്. ക്രിസ്തീയ ചൈതന്യം എന്താണെന്ന് മനസ്സിലാക്കിയ ഒരാൾക്ക്‌ വ്യക്തികാര്യത്തിലായാലും പള്ളിക്കാര്യത്തിലായാലും, ഏതു പുരോഹിതനോടും ഒരനാവശ്യ വിട്ടുവീഴ്ചയും ആവശ്യം വരാത്ത രീതിയിൽ, നേർക്കുനേർ നിന്ന് സംസാരിക്കാം. മറ്റു മണ്ഡലങ്ങളിൽ എപ്പോഴും ഇതത്ര അനായാസമല്ലെങ്കിലും, സഭയിൽ ഇതൊക്കെ അനായാസം സാധിക്കുമെന്നതാണ് എന്റെയനുഭവം. അതുകൊണ്ട്, അനുവദനീയമല്ലാത്ത അധികാരം നിങ്ങളെ ശല്യം ചെയ്യുന്നുവെന്നു തോന്നുന്നുവെങ്കിൽ, അത് നിങ്ങളുടെയുംകൂടെ സമ്മതത്തോടെയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്തീയസഭയിൽ വിശ്വാസിക്ക് സ്വാതന്ത്ര്യം അനുഭവിക്കാനുള്ള സാഹചര്യം ഉണ്ട്, ഇല്ലെങ്കിൽ അതുണ്ടാക്കിയെടുക്കാനുള്ള വഴികൾ ഉണ്ട് എന്ന് മനസ്സിലാക്കുകയും തേടിക്കന്ടെത്തുകയുമാണ് വേണ്ടത്. അതിനുള്ള ബോധ്യവും അല്പം തന്റെടവുമുണ്ടെങ്കിൽ പൌരോഹിത്യത്തെ നിലക്കുനിറുത്താൻ വിശ്വാസിസമൂഹത്തിനും വ്യക്തികള്ക്കുപോലും സാദ്ധ്യമാണ് എന്നാണ് പറഞ്ഞുവരുന്നത്. അനുഭവത്തിൽ നിന്ന് ഞാനീപ്പറയുന്നത്‌ ചിലർക്കെങ്കിലും കരുത്തുപകരട്ടെ.

    ReplyDelete
  8. ഫ്രാന്സിസിന്റെ കാലഘട്ടത്തിലെ സഭ ക്രിസ്തുവിന്റെ കോലങ്ങള് നിര്മ്മിച്ച് കോലംകെട്ടുകളില് മാത്രം വിശ്വസിക്കുകയും അഭിരമിക്കുകയും ചെയ്തു. ദരിദ്രനും വിനീതനും ക്രൂശിതനുമായ സുവിശേഷത്തിലെ ക്രിസ്തു വിസ്മരിക്കപ്പെടുകയും തലയില് പൊന്കിരീടവും പകിട്ടുള്ള സ്വര്ണ്ണ അങ്കിയും ധരിച്ച് അധികാരത്തിന്റെ ചെങ്കോല് കൈയിലേന്തിയ 'ക്രിസ്തുരാജന്' എന്ന കൊളോണിയല് ക്രിസ്തുസങ്കല്പം പ്രബലമാവുകയും ചെയ്തിരുന്ന ഒരുകാലം. സഭാചരിത്രത്തിന്റെ ഈ ദിശാസന്ധിയിലാണ് തകര്ന്നദേവാലയത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് അയാള് ക്രൂശിതനെ കണ്ടുമുട്ടുന്നത്. അയാളുടെ ദൈവം അവശിഷ്ടങ്ങള്ക്കിടയിലായിരുന്നു. ആ ദൈവം ഓരം ചേര്ന്ന് നടന്നു. അത് സൗന്ദര്യത്തില് ലയിക്കുന്ന, വാനമ്പാടികളുടെ രാപ്പാട്ടിന് കാതോര്ക്കുന്ന, സൂര്യന്റെ സ്വര്ണ്ണമുടിയിഴകള്ക്കിടയില് ഭാവനയുടെ വിരലോടിക്കുന്ന, അരുവികളുടെ തെളിമയിലും കുളിര്മയിലും ഒളിഞ്ഞിരിക്കുന്ന ദൈവമായിരുന്നു. കാറ്റില് തൂവല് പോലൊരു ദൈവം. സ്നേഹത്തിന്റെ നിലയ്ക്കാത്ത നൃത്തമായിരുന്നു ആ ദൈവം. ''നൃത്തം ചെയ്യാനറിയാത്ത ഒരു ദൈവത്തില് എനിക്ക് വിശ്വസിക്കാനാവില്ല'' എന്ന് ഈശ്വരവാദികളേക്കാള് ഗൗരവമായി ഈശ്വരനെ പരിഗണിച്ച നിരീശ്വരവാദിയായ നീഷ്ചെ പറയുന്നതിന് എത്രയോ നൂറ്റാണ്ടുകള്ക്ക് മുന്പ് നൃത്തം ചെയ്യുന്ന ദൈവത്തെ അസ്സീസിയിലെ ആ കൊച്ചുമനുഷ്യന് കണ്ടുമുട്ടിയിരുന്നു. ചിരിതൂകി നില്ക്കുന്ന മുഖമില്ലാത്തൊരാള് ക്രിസ്തുശിഷ്യനേ അല്ലെന്ന് അയാള് നിസംശയം പറഞ്ഞു. സ്വര്ഗ്ഗത്തിന് വേണ്ടിയല്ലാതെ ഭൂമിക്കു വേണ്ടി അയാള് ദൈവത്തെ സ്നേഹിച്ചു.
    ക്രിസ്റ്റോഫർ കൊയ്ലോയുടെ ജീവചരിത്രത്തിന്റെ പരിഭാഷയിൽ, ജീജോ കുര്യൻ - fbൽ കണ്ടത്.

    ReplyDelete

  9. "If the Pope says something absurd the whole Catholic church would clap hands in joyful approval; because a Pope has said it; if a prostitute says something sublime the same community will shout her down because a prostitute has said it." This is often said to describe the unthinking herd mentality of Catholics.

    A non-entity or renegade like myself has been for years quoting Pope John XXIII, St. Bernard and Theologian Congar to make our bishops at least feel ashamed of their colorful imperial life style of a dead past, so that they may change at least to save their face, if not to save their souls. Now a man approved, Joseph Mattam sj, a theologian and a retreat preacher to them has spoken publicly, after speaking to them privately several times. Will our Indian bishops shout it down with their vociferous silence, as they always did? Will anyone muster courage to act on it or at least speak up in support? I doubt very much as my past experience with them gives me zero hope.

    Why, even a bishop, Alex Dias of Port-Blair went public in an article in Indian Currents(IC),making fun of episcopal megalomania for titles, flashy dress and comedian head gears after watching Cardinal investiture ceremony in which Archbishop Alancherry also was made cardinal. Bp. Alex instead wanted his readers to call him just his name Alex only. In response I wrote an article addressing him just Alex which brought so many reactions in IC but not a single Indian bishop wrote anything in support of Bishop Alex's plea. They stuck to their ominous deadly silence. Why stop there? How many of our Indian bishops have reacted to examples set by Pappa Francis? Hardly any even said a word in approval. Certain Kerala bishop is reported to have said he doesn't care what Pope does. Here think of the parable of the Vineyard.

    For these bishops who refuse to follow even the lead of Francis, fortunately there is one saving option: Just follow Pope Benedict. Retire and disappear from public life to stop being an eye-sore. About Benedict I wrote: He stole heaven like the good thief. I wish and pray many of our Kerala Bishops steal heaven ahead of all of us like good Pope Benedict." james kottoor

    ReplyDelete
    Replies
    1. You've said it well. But no, James, they won't do that. They don't believe in a heaven beyond the bombastic life they lead right now, despite Francis AND Benedict.
      സ്വർഗം പ്രണയിക്കുന്നവർക്കുള്ളതാണ്. ഒരിന്ത്യൻ മെത്രാൻ ഒരിക്കലും പ്രണയിക്കുകയില്ല. അവർക്ക് ചേരുന്ന ഒരു വാക്യം (ക്ഷമാപണത്തോടെ) ഇവിടെ എടുത്തെഴുതട്ടെ: "നിങ്ങളൊരിക്കലും പ്രണയിച്ചിട്ടില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ മലം സൂക്ഷിക്കുകയും അത് വിസർജിക്കുകയും മാത്രം ചെയ്യുന്ന ഒരു ജീവിയാണ് എന്നാണ്" (സുസ്മേഷ് ചന്ത്രോത്ത്)

      Delete

    2. Who can help me? I wrote what is below to post as reaction. Being blind like Barthimeus I thought I should seek second opinion from more enlightened ones like you. So please let me know what you think. Thanks. james


      " Reading through so many NEGATIVE, none positive, public reactions,against the priestly class, especially bishops, in this and other websites, I was simply reminded of 3 passages in the Bible:1. Mt. 23 in which Jesus rains down his woes -- fire and brimstone -- on the high-priestly class of his times, 2. Mt.25, which speaks of 10 bridesmaids, 10 talents and the last judgement, 3. Exod..7, which speaks of 10 plagues Yahweh sent down on Egypt's Pharaoh to harden his heart and finally soften him to let go the chosen people in his bondage.
      In the present case those who are furious against the priestly class is not Jesus, but the public at large (vox populi). Last judgement speaks of his predilection for those who show mercy and compassion to the poor, the suffering and marginalized. The 10 bridesmaids, 10 talents and 10 plagues speaks of God's fury and judgement against the hard-hearted, worldly-wise and self righteous.
      This ignorant idiot is at a loss to apply these passages to the present situation in the Catholic church in India, especially in its Syromalabar division (yes I can see it only as division) and draw the right lessons for all of us. What would be your wise suggestion to bring reconciliation between the attackers and attacked? Surgical elimination of the parasite (Ithikkanni) or cancerous outgrowth called the hierarchical priestly class on the body of Jesus made up of brothers, sisters, friends and well wishers, all equals? Won't it be like amputating the head to get rid of headache for ever?
      james kottoor"

      Delete
    3. According to me, if there are bishops and priests who read what we write, they don't have to feel themselves defenseless. They have all the right and means to make us wise by telling us where we judge them wrongly. You yourself, or anyone else for that matter, can write all the positive aspects of priesthood in the present church. There should surely be some reasons why this institution should go on existing, be it even with some modifications. And I believe, those who have so far pointed out the negative sides of it did so with the hope of seeing them corrected. If no correction is intended or undertaken, I think, the member in the body of Christ that offends through its sinful ways ought to be chopped off for the good of the whole.

      Delete
  10. അഭിഷിക്തരായവരുടെ കൈവിരലും മോതിരവും മുത്തുന്നത്‌ നൂറ്റാണ്ടുകളായി സഭയിൽ അനുഷ്ഠിച്ചുവരുന്ന മാമൂലുകളും ആചാരങ്ങളുമാണ്. മാർപാപ്പാ പീറ്ററിൻറെ പിൻഗാമിയെന്ന് സഭ പഠിപ്പിക്കുന്നു. എത്ര ഉന്നതനെങ്കിലും മാർപാപ്പായുടെയും കൈകൾ മുത്തണമെന്നുള്ളതാണ് പീറ്റർ പാരമ്പര്യം. അമേരിക്കൻ പ്രസിഡന്റ്മാർ മാർപാപ്പായുടെ കൈകൾ മുത്താൻ പാടില്ലാന്നും കീഴ്വഴക്കത്തിലുണ്ട്. പ്രസിഡന്റ് കെന്നഡി ജോണ്‍ ഇരുപത്തി മൂന്നാമൻ മാർപാപ്പയെ സന്ദർശിച്ച വേളയിൽ കത്തോലിക്കനെന്ന നിലയിൽ അദ്ദേഹം കൈ മുത്തണമെന്നാവശ്യമായി ചില മതമാമൂലികൾ അന്ന് രംഗത്തുവരുകയുണ്ടായി. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്നാണല്ലോ. സീസർ ഒരിക്കലും പീറ്ററിന്റെ കൈകൾ മുത്തിയതായി അറിവില്ല. രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയിൽ കെന്നഡിയന്ന് മാമൂലുകൾക്ക് വില കൽപ്പിച്ചില്ല. മാമൂലുകൾക്ക്‌ മാറ്റംവരുത്തി ജോണ്‍ മാർപ്പാപ്പാ കെന്നഡിയെയന്നു പ്രശംസിക്കുകയും ചെയ്തു.


    ഇത്തരം ആചാരങ്ങൾ ഹൈജിനിക്കല്ലെന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ പറയുന്നു. അനേകരുടെ ചുണ്ടിൽനിന്നടർന്ന തുപ്പലുതുള്ളികൾ മോതിരത്തിൽ പറ്റിയിരിക്കും. രോഗാണുക്കൾ പറ്റിയിരിക്കുന്ന മോതിരത്തിൽനിന്നും പകർച്ച വ്യാധികളായ രോഗങ്ങളും പടരാം. മോതിരത്തിലുള്ള തുപ്പൽകണികകളിൽനിന്നും എയിഡ്സ് വരെയുള്ള സാംക്രമികരോഗങ്ങളുമുണ്ടാകാം. മെത്രാൻമാർ പല്ലിട കുത്തുന്നതും പല്ലുകൾ വൃത്തിയാക്കുന്നതും മോതിരമുള്ള കൈവിരലുകൾകൊണ്ടാണ്. പ്രത്യേകിച്ച് പ്രായമായി മൂത്തു മുരടിച്ച യാഥാസ്ഥിതികരായ മെത്രാന്മാരുടെ കൈവിരലുകളും മോതിരവും കൂടുതൽ സൂക്ഷിക്കണം. യാഥാസ്ഥിതികത്വമെന്നു പറയുന്നത് മനസിലുള്ള ഒരു തരം രോഗമാണ്. അത്തരക്കാരാണ് സ്ഥാനത്തും അസ്ഥാനത്തും മോതിരംകൂട്ടി ദേഹത്ത് ചൊറിഞ്ഞുകൊണ്ട് നടക്കുന്നത്. പ്രായമാകുമ്പോൾ ത്വക്കുരോഗങ്ങളും ചൊറിച്ചിലും കൂടും. പുറമേ സമനിലതെറ്റിക്കൊണ്ടുള്ള മുരടിച്ച മൗലികതയും മെത്രാന്മാർക്ക് ചോറിച്ചിലുമുണ്ടാക്കും. രോഗം വരാതെ സൂക്ഷിക്കുന്നത് പാപമല്ല. മറ്റൊരുവൻ വഹിക്കുന്ന രോഗത്തിനെ നമ്മിലേയ്ക്ക് പകരാതിരിക്കാൻ കഴിയുന്നതും മെത്രാന്റെ മോതിരം മുത്താതെയിരിക്കുന്നതും നല്ലതാണ്. കാഞ്ഞിരപ്പള്ളി ബിഷപ്പിന് പണക്കൊതിയുണ്ടന്നെയുള്ളൂ. എന്നാൽ കോതമംഗലത്തെ അഭിഷിക്തൻ മനുഷ്യത്വം നശിച്ചവനാണ്. നിങ്ങളിൽ നേതാവ് ദാസനായിരിക്കണമെന്ന ക്രിസ്തു തത്ത്വം അയാളോട് പറഞ്ഞാൽ പോത്തിനോട് ചെവിയിൽ വേദമൂതുന്നപോലെയുള്ളൂ. പ്രൊഫസർ ജോസഫിനെതിരെ അടുത്തയിട പള്ളികളിൽ വായിച്ച ബിഷപ്പിന്റെ ഇടയലേഖനവും മനുഷ്യരക്തം കുടിക്കുന്നവരുടെ ഭാഷയിലായിരുന്നു. പ്രൊഫസറിന്റെ കാലുപിടിച്ച് കണ്ണുനീരിൽ പശ്ചാതാപിച്ചാലും സലോമിയുടെ മരണത്തിനുത്തരവാദിയായ നീചന്റെ പാപം ഒരിയ്ക്കലുമൊരിക്കലും തീരില്ല.അയാളുടെ ഉൾനാളങ്ങൾ മുഴുവനായി വിഷവായു നിറഞ്ഞിരിക്കുന്നു.


    നിങ്ങളിൽ യജമാനനായുള്ളവൻ ദാസനായിരിക്കണമെന്നുള്ള തിരുവചനമനുസരിച്ച് മെത്രാനും പുരോഹിതരും സേവനത്തിനായി നിയോഗിച്ചിട്ടുള്ള ദാസരാണ്. ഭക്തരുടെ പണംകൊണ്ട് അഭിഷിക്തർ വയറുകൾ കായാതെ ജീവിക്കുനില്ലേ? പോത്തിനെപ്പോലെ അന്നം ഭക്ഷിച്ചുകൊണ്ട് വിശ്വാസിലോകത്തോട് നന്ദികേടും കാണിക്കണോ? വസ്ത്രം ചോദിക്കുന്നവന് മേലങ്കിയൂരി കൊടുക്കാൻ പറഞ്ഞ യേശുവിന്റെ വചനങ്ങളെ ധിക്കരിക്കുന്നതും ഇവർ മാത്രം. അഭിഷിക്തലോകം തട്ടിപ്പുകാരുടെ സംഘടനയായി അധപതിച്ചു. തെറ്റുകൾ ചെയ്‌താൽ തിരുത്താൻ സാധിക്കും. അതിന് മാപ്പുണ്ട്. എന്നാൽ, തെറ്റുകൾ മാത്രമേ ചെയൂള്ളൂവെന്ന മനസ്ഥിതിയ്ക്ക് പരിഹാര മാർഗവുമില്ല. എഴുത്തുകളയച്ചാൽ അഭിഷിക്തർ മറുപടി കൊടുക്കാത്തും തെറ്റുകൾ നിറഞ്ഞ ചാരകൂമ്പാരത്തിൽ അവർ മൂടിക്കിടക്കുന്നതുകൊണ്ടാണ്. തെറ്റുകളെയിഷ്ടപ്പെടുന്ന കീഴ്വഴക്കവും ജനമദ്ധ്യേ അവരെ നികൃഷ്ട ജീവികളുമാക്കി. ഓട്ടോറിക്ഷയിൽ കർദ്ദിനാൾ സഞ്ചരിച്ചുവെന്ന് വാർത്ത പത്രത്തിലുമിടും. സ്വർണ്ണംകൊണ്ടുള്ള രുദ്രാക്ഷയും ധരിച്ചുകൊണ്ട് സഞ്ചരിച്ചുവെന്നുകൂടി വാർത്തകളിൽ ചേർക്കണമായിരുന്നു. ഇത്തരം സ്വയം പ്രശംസംസകൾകൊണ്ട് ഫ്രാൻസീസ് മാർപാപ്പായാകില്ല.


    പ്രായം കുറഞ്ഞ ഒരു പുരോഹിതൻ എഴുന്നേറ്റുനിന്ന് പ്രായമുള്ളവരെ ബഹുമാനിക്കുന്ന കീഴ്വഴക്കം തുടർന്നാൽ തന്തയും തള്ളയും വളർത്തിയ പുരോഹിതനെന്നെങ്കിലും കാണുന്ന ജനം പറയും. പീറ്ററിന്റെ പിൻഗാമികളെങ്കിൽ മത്സ്യം പിടിച്ച് ജീവിക്കട്ടെ. വീടുകളിൽ മത്സ്യം വിറ്റും പീറ്റർ ഉപജീവനം നടത്തിയിരിക്കാം. പകരം തട്ടിപ്പു നടത്തുന്നവരെ ദാസരായി എങ്ങനെ കാണും? വിശുദ്ധ വസ്തുക്കൾ നായ്ക്കൾക്കുള്ളതല്ല. നായ്ക്കളും യജമാന്റെ മേശപ്പുറത്തുനിന്നു തെറിക്കുന്ന അപ്പം ഭക്ഷിക്കുന്നുണ്ടല്ലോ ഗുരോവെന്ന സമരിയാക്കാരിയുടെ വാക്കും സത്യമാണ്. ഇവർ ഭക്ഷിക്കുന്നത് തെറിച്ചുപോവുന്ന അപ്പമല്ല മറിച്ച് നേർച്ചകൊടുക്കുന്നവരായ യജമാനരുടെ മേശയിൽനിന്നും കട്ടുതിന്നു വയറു വീർപ്പിക്കുന്നു. വിധവയെ വിഴുങ്ങുകയും ചെയ്യും. വീടിനു തീയുംവെക്കും.. അത്തരം ക്ഷുദ്ര ജീവികളായ അഭിഷിക്തരും പുരോഹിതരുമാണ് കാഞ്ഞിരപ്പള്ളി കോതമംഗലം രൂപതകളെ ഭരിക്കുന്നത്‌.

    ReplyDelete
  11. ഞാൻ കൊണ്ടുപോയിക്കൊടുത്ത സത്യജ്വാല വായിച്ചിട്ട് ബന്ധുവായ ഒരു സത്യക്രിസ്ത്യാനി ചോദിച്ചു, ഒരു ക്രിസ്ത്യാനിക്ക് ഇങ്ങനെയൊക്കെ എഴുതാൻ പറ്റുമോയെന്ന്. അദ്ദേഹത്തിൻറെ വിലയിരുത്തലിൽ ഞാനെഴുതുന്നവ എന്നെ ക്രിസ്ത്യാനിയല്ലാതാക്കുന്നു. ശരിയാണ്, എഴുത്ത് സത്യത്തിന്റെ വെളിപ്പെടുത്തലായിട്ടാണ് ഞാൻ കാണുന്നത്. സത്യം ക്രിസ്ത്യാനിക്ക് ദഹിക്കുകയില്ല എന്നയവസ്ഥയാണ് ഇന്നത്തെ സഭയിൽ നിലനില്ക്കുന്നത്. തീവ്രവിശ്വാസികൾക്കിഷ്ടം അവർ പള്ളിയിൽ കേൾക്കുന്ന വണക്കമാസക്കഥകളാണ്.
    ക്രിസ്തുമതത്തിനകത്തുനിന്നുകൊണ്ട്, സ്വന്തം ജീവിതയാഥാർഥ്യങ്ങൾ പോലും തുറന്നുപറയാനാവില്ല. ആദ്ധ്യാത്മികമായ കണ്ടെത്തലുകൾപോലും വെളിപ്പെടുത്താൻ സഭ സമ്മതിക്കുകയില്ല. അതിനുപകരം, സത്യം പറയുന്നവരെ ചുട്ടുകളയാനാണ് സഭയിലെ പൌരോഹിത്യത്തിനിഷ്ടം. വിശ്വാസികളുടെ അജ്ഞതയെ ചൂഷണംചെയ്തുകൊണ്ട് അധികാരതാത്പര്യം സംരക്ഷിക്കാൻ പൌരോഹിത്യം എന്നും മുന്കൈയെടുത്തിട്ടുണ്ട്. ഭൗതികാധികാരത്തെപ്പോലും തീരുമാനിക്കുന്നത് തങ്ങളായിരിക്കണമെന്ന വാശിയാണ് കേരളത്തിലെ പൌരോഹിത്യം ഇന്ന് കൊണ്ടുനടക്കുന്നത് എന്ന് ഈയിടെയായി കൂടുതൽ വ്യക്തമാക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യാനാവാത്തവിധം മതത്തിന്റെ ഇടപെടലുകൾ എല്ലാ മേഖലകളിലും വളര്ന്നുകഴിഞ്ഞിരിക്കുന്നു. ഈ വഴി സാധാരണക്കാരനെ നയിക്കുന്നത് മറ്റു മതങ്ങളെയും അപരനെത്തന്നെയും സംശയദൃഷ്ടിയോടെ കാണുകയും വെറുക്കുകയും ചെയ്യുന്നതിലേയ്ക്കാണ്. മതേതരത്വവും മതസൌഹാർദ്ദവും പ്രസംഗിക്കുന്ന കേരളത്തിലെ വ്യത്യസ്ത സമൂഹങ്ങൾ എന്തുകൊണ്ട് പൊതുവായ സ്കൂളുകൾ മതി, എല്ലാ കുട്ടികളും അവയിൽ പഠിച്ചാൽ മതി എന്ന് ഒരു തീരുമാനമെടുക്കാത്തത്? ഉയർന്ന ഒരു സംസ്കാരത്തിൽ, ദൈവവും സന്മാർഗ്ഗ നിയമങ്ങളും എല്ലാ മനുഷ്യർക്കും ഒന്നും ഒരുപോലെയുമാണെങ്കിൽ, അവരവരുടെ സ്കൂളുകളുണ്ടാക്കുന്നത് കുട്ടികളുടെ തലയിലേയ്ക്ക് തങ്ങളുടേതായ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ തിരുകിക്കയറ്റുന്നതിനു വേണ്ടിയല്ലേ? രാജ്യത്തെ ഒന്നായി കാണുകയാണ് വേണ്ടതെങ്കിൽ, എന്തുകൊണ്ടാണ്, തിരഞ്ഞെടുപ്പുകാലത്ത്‌, അവനവന്റെ പ്രദേശത്തിന് കൂടുതൽ വികസനം കൊണ്ടുവന്ന സ്ഥാനാർഥിയെ ജയിപ്പിക്കാൻ ആഹ്വാനം ചെയ്യപ്പെടുന്നത്? എന്തുകൊണ്ടാണ് അവനവന്റെ നാട് മാത്രം നന്നാക്കാൻ എമ്മെല്ലെമാരും എംപിമാരും കൊണ്ടുപിച്ചു പരിശ്രമിക്കുന്നത്? വേർതിരിവുകൾ, ഏതർത്ഥത്തിലായാലും, ക്രിസ്തീയതക്ക് എതിരാണെന്ന് നമ്മുടെ പുരോഹിതർ പോലും അംഗീകരിക്കുന്നില്ല എന്നതല്ലേ സത്യം? സേവിക്കുക എന്നത് തിരഞ്ഞെടുത്ത ചിലരെ മാത്രമാകുമ്പോൾ അത് സേവനമല്ല, പക്ഷപാതമാണ്, തന്കാര്യമാണ്. സുവിശേഷം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവര്ക്ക് ഈ വെളിപാടുണ്ടാകേണ്ടാതാണ്. Leadership is serving, not ruling എന്ന് ഫാ. ജോസഫ് മറ്റം പറയുന്നത് ഈ അർത്ഥത്തിലും കൂടെയാണ്. എന്താണ് ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നതിന്റെ അന്വേഷണം നമ്മൾ ക്രിസ്ത്യാനികൾ ഇനിയെങ്കിലും തുടങ്ങേണ്ടിയിരിക്കുന്നു.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. പൌരോഹിത്യം മൂല്യച്ചുതിയിൽ മൂക്കുകുത്തിയതിന്റെ പച്ചയായ പ്രതിഷേധ ഗദ്യകവിതകളാണു മുകളീലെന്റെ സ്നേഹിതർ ശ്രീ ജോസഫ്‌ മാത്യുവും ശ്രീ സക്കരിയാച്ചായനും കുറിച്ചിരിക്കുന്നത്! ഈ ചിന്തകളുടെ മറ്റൊരു രചനയാണ് എന്റെ "അപ്രിയ യാഗങ്ങൾ "എന്നെഴുതുന്നതിൽ എനിക്കഭിമാനമുണ്ട്‌ !വായിക്കൂ ,മനസിലാകുംവരെ വായിക്കൂ.. പ്രബുദ്ധരാകൂ ..മരിക്കും മുൻപേ ക്രിസ്തുവിന്റെ മനസറിഞ്ഞ മനുഷ്യനാകൂ...എന്നാൽപിന്നെ നമുക്കെന്തിനീ ആത്മീകാടിമത്തം ? samuelkoodal @gmail .com ലേക്ക് നിങ്ങളുടെ email വിലാസം അയച്ചുതരൂ .."അപ്രിയ യാഗങ്ങളുടെ "(33 കവിതകൾ)കോപ്പി email ചെയ്തുതരാം ..ശുഭദിനം!

    ReplyDelete