Translate

Monday, June 9, 2014

MONDAY, JUNE 9, 2014



വികാരി ജനറല്‍ ഒത്തുതീര്‍പ്പിനിറങ്ങി
Report : By Joy Kochuvarkey

08/06/14.
വികാരി ജനറല്‍ ജോര്ജ്ജ് കോമ്പാറയുടെ നേത്രുത്വത്തി ല്‍ മുല്ലക്കര പള്ളി വികാരിയും ചേറ്റുപുഴ മഠത്തിലെ ഒരു കന്യാസ്ത്രീയും കൂടി  ഫാ. രാജു കൊക്കന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വസതിയിലെത്തി അനുര്ന്ജ്ഞന ശ്രമം നടത്തിയതായി അറിയുന്നു.

6 comments:

  1. പറയുന്നത് സ്നേഹിതര്‍ എങ്ങിനെ എടുക്കും എന്നെനിക്കറിയില്ല എങ്കിലും പറയട്ടെ, കൊക്കനോ പിച്ചളക്കാടനോ ആണോ നവീകരണ വിപ്ലവകാരികളുടെ ടാര്‍ജെറ്റ്‌? മാമ്പഴം മോശമായാല്‍ മാങ്ങയെ അല്ല കുറ്റപ്പെടുത്തേണ്ടത്, മാവിനെയാണ്. വണ്ടിയുടെ വേഗത കുറയുന്നത് ടയറിന്റെ കുഴപ്പം കൊണ്ടായിരിക്കില്ല, എന്ജിനായിരിക്കും പ്രശ്നം. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വ്യതിചലിക്കാനെ വാര്‍ത്തകള്‍ വൈകാരികമായി കൈകാര്യം ചെയ്തതുകൊണ്ട് സാധിക്കുകയുളൂ.

    ReplyDelete
  2. സഭാനവീകരണക്കാരുടെ ലക്ഷ്യം സഭയിൽ കാലോചിതവും അടിയന്തിരവുമായി വരുത്തേണ്ട മാറ്റങ്ങളാണന്നും സെൻസേഷണൽ ന്യൂസിന് വലിയ പ്രാധാന്യം നൽകേണ്ടതില്ലന്നുമാണ് അടുത്ത കാലത്തെ ചില പോസ്റ്റുകളിൽനിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്.മാങ്ങയെയല്ല മാവിനെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന ശ്രീ. മടറ്റപ്പള്ളിയുടെ അഭിപ്രായത്തിൽ വളരെ കഴമ്പുണ്ട്. അല്മായശബ്ദത്തിൻറ്റെ പരമമായ ലക്ഷ്യവും അതായിരിക്കണം. എങ്കിലും അല്മായശബ്ദം ഒരു സോഷ്യൽ മീഡിയ ബ്ലോഗായതിനാൽ കൊക്കനും, പിച്ചളക്കാടനും, പ്രൊഫ. ടി. ജെ. ജോസഫും, ആനിക്കുഴിക്കാട്ടിൽ മെത്രാനുമെല്ലാം വിമർശനവിധേയരായിരിക്കും. വികാരി ജനറാളുംമറ്റും പെണ്‍കുട്ടിയുടെ വസതിയിൽ അനുരജ്ഞനത്തിനെത്തിയെങ്കിൽ ശ്രീ. മടറ്റപ്പള്ളി പറഞ്ഞതുപോലെ മാവായ സഭയിലും എൻജിനായ പോലീസ് ഡിപ്പാർട്ടുമെൻറ്റിനും സംഭവിച്ച ജീർണ്ണതയെയാണ് വിളിച്ചറിയിക്കുന്നത്. വൈദികർക്കെല്ലാം നാണക്കേടുണ്ടാക്കിയ ഒരു പരട്ട കൊക്കനെ വിടുക. സഭാധികാരത്തിൻറ്റെ നെറികേടാണ് തിരുത്തപ്പെടേണ്ടത്.
    പാശ്ചാത്യ രൂപതകളിൽ ആയിരുന്നു കൊക്കാൻ എങ്കിൽ വൈദികപണിപോയി ജയിലിലോ അതല്ലായെങ്കിൽ ഉപജീവനത്തിനായി വല്ല കൂലിപ്പണിക്കോ പോകേണ്ടിവരുമായിരുന്നു.
    നസ്രാണി കത്തോലിക്കാസഭാധികാരത്തിൻറ്റെ നീതിബോധമില്ലായ്മയും ഹുങ്കും പണവും അധികാരവിളയാട്ടവുമെല്ലാമാണ് ഇതിൻറ്റെയെല്ലാം അടിയൊഴുക്ക്. മേത്രാൻറ്റെയും പട്ടക്കാരുടെയും അനാവശ്യമായ പത്ത്രാസ് കളഞ്ഞിട്ട് അവർ സഭയെ ശുശ്രൂഷിക്കട്ടെ. ജോസഫ് പുലിക്കുന്നേൽ സാറ് ആവർത്തിച്ചാവർത്തിച്ച് പറയുന്നതുപോലെ കോൻസ്റ്റൻറ്റൈൻറ്റെ സഭയെ വിട്ട് വിശുദ്ധഗ്രന്ഥത്തിലെ യേശുവിലേയ്ക്ക് നാം തിരിച്ചു പോകണം. എങ്കിലേ ഈ ആധുനിക നൂറ്റാണ്ടിൽ കത്തോലിക്കാസഭക്ക് നിലനില്പ്പ് ഉണ്ടാകുകയൊള്ളൂ. അതിനായി അല്മായശബ്ദം ശബ്ദിക്കട്ടെ.
    ഇന്നലെ എൻറ്റെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം കേൾക്കേണ്ടതാണ്. അമേരിക്കയിലെ മിച്ചിഗൻ സ്റ്റെയ്റ്റിലുള്ള കലമസു (Kalamazoo) രൂപതയിലെ റിറ്റയേർട്‌ മെത്രാൻ ആ സുഹൃത്തിൻറ്റെ ഇടവകാംഗമാണ്. എല്ലാ ആഴ്ച്ചയിലും പള്ളിക്ക് നല്കേണ്ട പൈസ എൻവലപ്പിൽ ഇട്ട് കൊടുക്കും. അദ്ദേഹത്തിന് രൂപതയിൽനിന്നും കിട്ടുന്ന പെൻഷനിൽനിന്നുമാണ് ഈ സ്തോത്രക്കാഴ്ച്ച. അദ്ദേഹം ചില ദിവസങ്ങളിൽ വിശ്വാസികളോടൊരുമിച്ച് ദിവ്യബലിയിൽ സംബന്ധിക്കുന്നു. അദ്ദേഹം തനിയെ ഒരു വീട്ടിൽ താമസിക്കുന്നു. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്നു. നമ്മുടെ റിറ്റയേർട് മെത്രാന്മാർ അരമനയിൽ കുടികിടപ്പല്ലേ? അവരുടെ പെൻഷൻ കാര്യം ആർക്കറിയാം? ഉടയതമ്പുരാനുപോലും അക്കാര്യം അറിയാമെന്ന് തോന്നുന്നില്ല. വിശ്വാസികളുടെ കൂടെനിന്ന് അവർ ദിവ്യബലിയിൽ സംബന്ധിക്കുന്ന കാര്യം അചന്തനീയമല്ലേ? എവിടേയും അവർക്ക് ഉന്നതസ്ഥാനം വേണം.
    മെത്രാന്മാരെയും വൈദികരെയും അല്മായരെയും യഥാർത്ഥ യേശുശിഷ്യരാക്കാനാണ് സഭാ നവീകരണക്കാരും അല്മായശബ്ദവും പരിശ്രമിക്കണ്ടത്.

    ReplyDelete
  3. അടുത്ത കാലത്ത് ഈ ബ്ലോഗ്ഗില്‍ കണ്ടു വരുന്ന പോസ്റ്റുകളെ ശ്രദ്ധിക്കുമ്പോള്‍ അത്മായാ ശബ്ദത്തിന്‍റെ നാഡിയിടിപ്പും അറിയാം. ഇത് സോഷ്യല്‍ മീഡിയാ ആണ്, സഭാ സംബന്ധമായ വാര്‍ത്തകള്‍ വായിക്കാന്‍ ധാരാളം പേര്‍ ഇവിടെ വരികയും ചെയ്യുന്നുണ്ട്. അവരെ നിരാശപ്പെടുത്തണം എന്നാ അഭിപ്രായവുമല്ല എനിക്കുള്ളത്. പക്ഷെ, ഓരോ വാര്‍ത്തയും സെന്‍സേഷണല്‍ ആക്കി മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ ധാരാളം നല്ല ആളുകള്‍ ഈ ബ്ലോഗ്ഗിനെ ഉപേക്ഷിച്ചു പോകുമെന്നും അറിയാതിരിക്കരുത്. അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ അതിനെ സമചിത്തതയോടെ ആസ്വദിക്കാനുള്ള ഒരു കഴിവ് നാം ആര്ജ്ജിച്ചേ മതിയാവൂ. ആ ഒരു ചിന്താഗതിയോടെ നാം മുന്നേറുമ്പോള്‍ എല്ലാ ക്രിസ്ത്യാനികളും ഒപ്പം അണി ചേര്‍ന്നെന്നുമിരിക്കും.
    സഭാപരമായ/വിശ്വാസപരമായ/ചരിത്രപരമായ/താത്വികമായ ധാരാളം അറിവുകള്‍ പങ്കു വെയ്ക്കാന്‍ ശേഷിയുള്ള നിരവധിപേര്‍ ഇവിടെ ഉണ്ടെന്നതാണ് എന്നെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. അറിയാനുള്ള ഒരാഗ്രഹം, അല്ലെങ്കില്‍ മനസ്സിലാക്കാനുള്ള ഒരു വ്യഗ്രത. അത്തരം പോസ്റ്റുകള്‍ കുറച്ചു നാളായി കാണാനേ ഇല്ല. ഇതുപോലൊരു ഒരു സ്ഥിതി വിശേഷം ഉണ്ടാക്കിയാല്‍ അതിനു നാം വലിയ വില കൊടുക്കേണ്ടി വരും. സാദാ വാര്‍ത്തകളും വേണം, പക്ഷെ, ഒന്നും ഒരു പരിധിക്കപ്പുറത്തേക്ക് പോകാന്‍ പാടില്ല.
    യൂദാസിന്റെ ചരിത്രം പഠിച്ചാല്‍ യൂദാസ് ചതിയനായിരുന്നു എന്ന അഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. അതുപോലെയാണ് കൊക്കനും പിച്ചളക്കാടനുമെല്ലാം. തലതിരിഞ്ഞ ഒരു തത്വശാസ്ത്രത്തിന്റെ ഇരകളാണ് എല്ലാവരും. പക്ഷെ, എല്ലാവരും മനുഷ്യരാണ്. അവരെ ഈ പരുവത്തില്‍ ആക്കിയെടുക്കുന്നതില്‍ നമുക്കെല്ലാം പങ്കുമുണ്ട്. വൈദികര്‍ക്കു വിവാഹ ജീവിതം ആവശ്യപ്പെടാന്‍ അത്മായര്‍ക്കും കഴിയുമല്ലോ. ശ്രി ചാക്കോ കളരിക്കല്‍ ചൂണ്ടിക്കാണിച്ചതുപോലെ പ്രധാനപ്പെട്ട കാര്യം നാം വിട്ടു കളയരുത്. നമ്മുടെ ജോലി ഭാരിച്ചതാണ്. സഭയെന്ന ഈ എഞ്ചിന്‍ അഴിച്ചു പണിത് ട്യൂണ്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സത്യത്തിനു വേണ്ടി വാദിക്കുകയും കോടതികളില്‍ ആണെങ്കില്‍ കള്ളസാക്ഷി മാത്രം പറയുകയും ചെയ്യുന്ന തരം അഭിഷിക്തരാണ് ഇപ്പോള്‍ നമുക്കുള്ളത് - ഒരുതരം ചിന്തിക്കീറപ്പെട്ട വ്യക്തിത്വങ്ങള്‍. അവര്‍ പറയുന്നതല്ല ചെയ്യുന്നത്. അവര്‍ കാനോന്‍ നിയമത്തിന്‍റെ അടിമകളാണ് അല്ലാതെ വചനത്തിന്റെ പ്രതിനിധികള്‍ അല്ല. അവരെ നല്ല മാതൃക കാട്ടി തിരുത്താന്‍ നമുക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?

    ReplyDelete
  4. Comment by Thomas Mathew

    റേഷ്യനരി വാങ്ങിച്ചാല്‍ അതില്‍ നിറച്ചും കല്ലും പല്ലിക്കാട്ടം മുതല്‍ ചത്തപാറ്റവരെ കണാം.

    ഇതെല്ലാം പെറുക്കി കളയാതെ കഞ്ഞിവെച്ചാല്‍ ഇതാരു കഴിക്കും?

    'സ്വാമിയേ ശരണം' ഫിലോസഫിയല്ല നവീകരണത്തിനു ആവശ്യം. അതു ഭീരുവിന്റെ കാഴ്ചപാടാണ്. എല്ലാം വെട്ടിതുറന്നു പറയാനുള്ള ആത്മധൈര്യമാണ് സാമഹ്യ പുരോഗതിക്കും നവീകരണത്തിനും ആവശ്യമായ പ്രാഥമിക ഘടകം.

    ReplyDelete
  5. ശ്രീ മറ്റപ്പള്ളി സാറിന്റെ 'സഭയെ' കാറിനോടുള്ള ഉപമ ശരിയാകാം ; പക്ഷെ ആരിതിന്റെ എഞ്ചിൻ പണിയും ? എവിടെയുണ്ടാ മെക്കാനിക് ? എന്താണവറ്റെ കൂലി ? യഹൂദസഭയെ ഒന്ന് നന്നാക്കാനും എഞ്ചിൻ ട്യൂണ്‍ ചെയ്യാനും പണ്ടൊരു മുപ്പതുകാരൻ തുനിഞ്ഞു ; ഫലമോ "ഏലീ ഏലീ ലമ്മാ സബക്താണീ "(എന്റെ ദൈവമേ ,എന്റെ ദൈവമേ എന്നെ കൈവിട്ടതെന്തു? )എന്നുറക്കെ നിലവിളിയും മരണവും കൂലി ! വേണ്ടാ വേണ്ടാ ..നന്നാക്കാൻ സാധിക്കാത്ത കാറുകൾ ഇടിച്ചു പരത്തി പപ്പടം പോലാക്കി കുന്നുകൂട്ടുന്ന അമേരിക്കൻ രീതിയാണീ കലികാലത്തിനുത്തമം! mr . തോമസ്‌ മാത്യൂ പറഞ്ഞ " ഫിലോസഫിയല്ല നവീകരണത്തിനു ആവശ്യം. അതു ഭീരുവിന്റെ കാഴ്ചപാടാണ്. എല്ലാം വെട്ടിതുറന്നു പറയാനുള്ള ആത്മധൈര്യമാണ് സാമഹ്യ പുരോഗതിക്കും നവീകരണത്തിനും ആവശ്യമായ പ്രാഥമിക ഘടകം." ഇതാണെന്റെ മതം!

    "ദൈവത്തെക്കുറിച്ചു ABCD അറിയാത്ത ,'ആത്മീകത' എന്തെന്നറിയാത്ത ളോഹകൾ പറയുന്നതും കാണിക്കുന്നതും അല്ല ക്രിസ്തീയത" എന്ന വലിയസത്യം ജനമനസുകളിൽ സ്ഥിരീകരിക്കുക എന്ന സുവിശേഷ വേല ഓരോ ക്രിസ്ത്യാനിയും സ്വയം ഏറ്റെടുക്കണം എന്നാണെന്റെ പ്രാര്ത്ഥന ...

    ReplyDelete
  6. ശ്രീ മറ്റപ്പള്ളിയുടെ എൻ‍ജൻ‍ ട്യൂനിങ്ങനെ സംബന്ധിച്ചുള്ള ഉപമ കൊള്ളാം. പക്ഷെ എൻ‍ജനെ പറ്റി വിവരമുള്ളവനെ എൻ‍ജൻ‍ നന്നാക്കുവാനും ട്യൂണ്‍‍ ചെയ്യുവാനും സാധിക്കുകയുള്ളൂ.
    ഈ പണി പഠിപ്പിച്ചു തന്നതിന്റെ പേരിലാണല്ലോ പുരോഹിതവര്‍ഗ്ഗം സ്വാമിഗുരുദേവനെ കുരിശില്‍ കയറ്റിയെന്ന ശ്രീ. കൂടലന്റെ വാദവും ശരിയാണ്.

    ശ്രീ. തോമസ് മാത്യു പറഞ്ഞതുപോലെ ''സ്വാമിശരണം'' ജപം ഉരുവിട്ടതുകൊണ്ട് ഒന്നും സംഭവിക്കാൻ‍ പോകുന്നില്ല. മാത്രമല്ല
    സ്വാമിഗുരുദേവൻ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന് എൻ‍ജൻ‍ ശരിയാക്കി തരുമെന്നുള്ള ചിന്താഗതിയും തെറ്റാണ്. കാരണം കളത്തില്‍ ഇറങ്ങി, പഠിപ്പിച്ച പണി ചെയ്യുവാനുള്ള ഉപദേശം തന്നിട്ടാണ് യേശു വിട പറഞ്ഞത്.

    എൻ‍ജൻ‍ നന്നായാലും എത്രയോ പേര്‍ വഴിതെറ്റി പോകുന്നു. പക്ഷെ ക്രിസ്തുവിനെ അനുഗമിക്കുന്നവൻ‍ ഒരിക്കലും വഴി തെറ്റുകയില്ല.

    ReplyDelete