Translate

Monday, February 16, 2015

ഭാരത കത്തോലിക്കാ സഭ പിളര്‍പ്പിലേക്ക്?


Modyfy
സീറോ മലബാര്‍ സഭക്കുള്ളില്‍ വ്യാപകമായി അത്മായാ ധ്രുവീകരണം നടക്കുന്നതിനിടയിലാണ്, കത്തോലിക്കാ ബിഷപ്പുമാര്‍ തമ്മില്‍ മൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. സമീപ കാലത്ത് ഇതാദ്യമായാണ് ഒരു ബിഷപ്പിനെ CBCI പരസ്യമായി വിമര്‍ശിച്ചതെന്നത്‌ ഗൌരവത്തോടെയാണ് മാധ്യമങ്ങള്‍ കാണുന്നത്. 'മോഡി ദൈവത്തിന്റെ ദാസന്‍' എന്ന് കത്തോലിക്കാ സഭയിലെ ഒരു ഷെവലിയര്‍ എഴുതിയത് അന്നേ കടുത്ത വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.  കേരള കത്തോലിക്കാ സഭയെ BJP ക്യാമ്പില്‍ എത്തിക്കാനുള്ള ഏതാനും ബിഷപ്പുമാരുടെ ശ്രമം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങള്‍ തന്നെ ആയതാണ്.

സഭയെ മുച്ചൂടും നശിപ്പിക്കാന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്, മോഡിയെ 'വിശുദ്ധീകരിച്ചു' സ്വകാര്യ ആവശ്യങ്ങള്‍ നേടാനുള്ള ചില മലയാളി മെത്രാന്മാരുടെ നീക്കത്തെ ആണ് CBCI പരസ്യമായി എതിര്‍ത്തിരിക്കുന്നത്. Church Citizens' Voice തല്സംബന്ധമായി പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍: 


Clash of Clans: In Church Fight Over Modi
‘Modi’fying the Syro Malabar !

CBCI says it is not hosting Modi event. Bishops divided over Modi?

2 comments:

  1. I am unable to understand why CBCI has an objection in the relation between the Prime Minister of India and the Syro Malabar Church. It is the Prime Minister of our beloved Country (not Mr. Modi) is attending the Seminar. We Syro Malabar Catholics are Indians first and Christians second. However, it seems that the whole lot of CBCI, except the Syro Malabar Bishops, are Christians first and Indians second (or third, fourth considering Rome and Portugal).

    ReplyDelete
  2. ശ്രീ മോഡി തെരഞ്ഞെടുത്ത ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. ഇന്ന്. അദ്ദേഹത്തെ കാണേണ്ടത് ഒരു പ്രത്യേക വർഗീയ പാർട്ടിയുടെ വക്താവായല്ല. ശ്രീ വാജ്പേയും സർദാർ പട്ടേലും മറ്റനേക നേതാക്കന്മാരും സ്വാതന്ത്ര്യ ഭടന്മാരും RSS -ൽ പ്രവർത്തിച്ചിട്ടുണ്ട്. മോഡിയെ വളർത്തിയെടുത്തത് ആർ.എസ് എസ് ആയിരുന്നു. മഹാത്മാഗാന്ധിജിയും ആർ.എസ് എസ്. യോഗങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുക്കുമായിരുന്നു. യേശുവിനെ കുരിശിൽ ക്രൂശിച്ചുവെന്നു പറഞ്ഞ് യഹൂദജനത്തെ ഒന്നായി ക്രിസ്ത്യൻ സഭകൾ വെറുത്തിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ അവരുടെ കിണറ്റിൽ വിഷം കലർത്തിയിരുന്നു. ഒരു യൂദാസ് യഹൂദനായതുകൊണ്ട് ഇന്നുള്ള യഹൂദ ജനം അതിനുത്തരവാദികളൊ ? ഒരു ഗോഡ്സെയെന്ന ഭീകരൻ ആ സമൂഹത്തിൽ ജനിച്ചെങ്കിൽ അയാളുടെ നയങ്ങൾ രാജ്യത്തിന്‌ പിന്തുടരാൻ സാധിക്കില്ല. രാജ്യം വിഭജിച്ചപ്പോൾ അയാളെതിർത്തു. ഗാന്ധിയെ വധിക്കവഴി അയാൾ കണ്ട മാർഗം ക്രൂരമായിരുന്നു. അയാളിലെ അന്നത്തെ ഭീകരവർഗീയതയുടെ കാരണക്കാരും ന്യൂന പക്ഷങ്ങളായിരുന്നു.

    പിതാക്കന്മാരെന്നും തിരുമെനിമാരെന്നും വ്യാജ നാമങ്ങളുള്ള അഭിഷിക്ത ലോകത്തിന് മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാരെ ഓരോ വിധത്തിൽ ചരടു വലിക്കാൻ എക്കാലവും സാധിക്കുമായിഅരുന്നു. മോഡിയുടെ ഇന്ത്യാ വെറും സാമുദായികമായ സീറോ മലബാർ സഭയുടെ താല്പര്യം മാത്രം നോക്കിയാൽ പോരാ. ഇവിടെയുള്ള മഹാ ഭൂരിപക്ഷം ജനങ്ങളോടും നീതി കാണിക്കേണ്ടതായുണ്ട്.

    മരാമത്ത് പണിക്കാരനായ ചാവറ കുരിയാക്കോസ് ഏലിയാസച്ചനും മദർ ഉപ്പറസ്യാ (?)യും ദൈവദാസനും ദൈവദാസിയുമൊക്കെയാണെങ്കിൽ ശ്രീ മോഡിയും ദൈവ ദാസൻ തന്നെയാണ്. തെരഞ്ഞെടുക്കുന്നവൻ ദാസനാണെന്നാണ് വെപ്പ്. സീസറിനുള്ളത് സീസറിന് കൊടുക്കൂ. സീസറെയും ബഹുമാനിക്കാൻ കർത്താവു പറഞ്ഞിട്ടുണ്ടല്ലോ.

    'ഘർ വാപസി'യിൽ ക്കൂടി ഹൈന്ദവ സഭകൾ ക്രിസ്ത്യാനികളെ മതം മാറ്റുന്നെങ്കിൽ, അഭിഷിക്തർ വേദനിക്കേണ്ട ആവശ്യമില്ല. ഒരു പാലമിട്ടാൽ മറുവശത്തുനിന്നും മനുഷ്യന് കടക്കുന്ന വിധമായിരിക്കണം. മതം മാറാനുള്ള അവകാശം ആർക്കും ഭരണഘടനയനുവദിച്ചിട്ടുണ്ട്. പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആകരുതെന്ന് മാത്രം. അങ്ങനെ മതം മാറ്റിയാൽ ഈ രാജ്യത്ത് കോടതികളും അതിനുമപ്പുറം ഉപരികോടതികളുമുണ്ട്. പിടിയരിയിൽക്കൂടി മതം മാറ്റിയാൽ ഒരുവന്റെ വിശപ്പ് മാറില്ല.

    മൂന്നു പേർക്കുള്ള കുപ്പായം ഒറ്റയ്ക്ക് ധരിക്കുന്ന പുരോഹിതാ... ശ്രീ സാമുവേൽ കൂടൽ ഒർപ്പിക്കുന്ന പോലെ കർത്താവിന്റെ വചനം ഒന്നുകൂടി വായിക്കൂ. മേലങ്കികൂടി ഊരിക്കൊടുത്തിട്ട് ഇനിയെങ്കിലും ദരിദ്രനോട് വചനം ശ്രവിക്കാൻ പറയൂ. . ആദ്യം അവന്റെ വിശപ്പിന്റെ വിളി ശ്രവിക്കൂ. എന്നിട്ടാകട്ടെ മതം മാറ്റം. ഹലോ ബിഷപ്പുമാരെ... രാജകീയ വേഷങ്ങളും ധരിച്ച് കോണ്‍സ്റ്റാന്റിൻ ചക്രവർത്തിമാരായി ഞെളിയാതെ മദർ തെരസായുടെ കൽക്കട്ടാ തെരുവുകളും ഓടകളും വൃത്തിയാക്കൂ. നിങ്ങളുടെ വില കൂടിയ കുപ്പായത്തിൽ അദ്ധ്വാനിച്ച ചെളിയുണ്ടെങ്കിൽ ജനം നിങ്ങളെ ബഹുമാനിക്കും. അപ്പോസ്തോലന്മാർ അന്നന്നത്തെ അപ്പമേ തേടിയുള്ളൂ. നേർച്ചയിട്ടവന്റെ പണംകൊണ്ട് രാജകീയ കൊട്ടാരത്തിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും താമസിച്ച് കുബേരരാജകുമാരന്മാരായി നടക്കുന്ന നിങ്ങളുടെ കപട മുഖം ഇന്നത്തെ യുഗം തിരിച്ചറിഞ്ഞുകഴിഞ്ഞു.

    പ്രധാനമന്ത്രിയെന്ന നിലയിൽ ക്രിസ്ത്യാനികളെ മോഡിയാക്രമിക്കാൻ ഒരുമ്പെടില്ല. മതേതരരാജ്യത്തിന്റെ തലവനെന്ന നിലയിൽ തലയുയർത്തി ലോകത്തിന്റെ മുമ്പിൽ, യുണൈറ്റഡ്‌ നാഷന്റെ മുമ്പിൽ സമാധാനം പറയേണ്ടതും അദ്ദേഹമാണ്. സാമൂഹ്യ ദ്രോഹികളുടെ പള്ളി തകർക്കൽ നെഹ്രുവിന്റെ കാലം മുതലുണ്ടായിരുന്നു. ശങ്കർ മന്ത്രി സഭയുടെ കാലത്ത് പീ.റ്റി. ചാക്കോ പള്ളികൾ തകർക്കുന്നുവെന്ന് അന്നത്തെ പത്രങ്ങളുടെ തലക്കെട്ടായിരുന്നു. ഡൽഹിയിലെ പള്ളി തകർക്കലും രാഷ്ട്രീയ മുതലെടുപ്പിനുള്ള ഒരടവെന്നു കണക്കാക്കിയാൽ മതി. അതിന്റെ പിന്നിലും അഭിഷിക്തരുടെ കറുത്ത കൈകളുടെ വിരുതുമുണ്ടാകാം.

    കൂടെ കൂടെ ക്രിസ്ത്യൻ പള്ളികളെ ആക്രമിച്ചിട്ടും ഭീകരാവസ്ത സൃഷ്ടിച്ചിട്ടും മോഡി സർക്കാർ അഭിഷിക്തർക്ക് മറുപടി നല്കുന്നില്ലെന്നും ആവലാതിപ്പെടുന്നു. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശെരിയിലും അല്മായരുടെ പ്രശ്നങ്ങളുണർത്തിക്കാൻ സമാധാനപരമായി പ്രകടനം നടത്തിയവർക്കെതിരെ ഗുണ്ടകളെയും പോലീസിനെയും വിട്ട് ആക്രമിച്ചത് ഈ മെത്രാന്മാർ മറന്നു പോയോ.? തൃശ്ശൂരിൽ മുനിവര്യനു തുല്യമായ സ്വാമിയച്ചനെ കയ്യപ്പാസ് തിരുമേനി പോലീസിനെ ക്കൊണ്ട് പീഡിപ്പിച്ചതും മറക്കണോ?

    \കത്തുകളയച്ചാൽ ശ്രീ ആലഞ്ചേരിയോ ഏതെങ്കിലും ബിഷപ്പോ എത്രപേർക്ക് മറുപടിയയക്കും. അദ്ദേഹത്തിന് വിദേശത്തു താമസിച്ചുള്ള ഡിഗ്രിയുണ്ടെങ്കിലും സെമിനാരിയുടെ മതിൽക്കെട്ടിൽ വളർന്നതുകൊണ്ട് മര്യാദയുടെ സംസ്ക്കാരം തെല്ലുപോലും അറിയില്ല. ഒരു ഈർക്കിലിസഭയായ സീറോ മലബാർ തലവന് എഴുത്തയച്ചാൽ മറുപടിയെഴുതാൻ സമയമില്ലെങ്കിൽ കോടാനു കോടി ജനങ്ങളുടെ നേതാവായ മോഡിയിൽനിന്ന് അതിൽക്കൂടുതൽ പ്രതീക്ഷിക്കണോ?

    ReplyDelete