Translate

Saturday, February 21, 2015

എല്ലാത്തരം അടിമത്തവും സഹിക്കുന്ന മലയാളി

3 comments:

  1. PA Mathew

    ഒരു സ്വകാര്യ ചര്‍ച്ചയില്‍ നിന്ന്:
    കേരളത്തിലെ ഇന്നത്തെ കത്തോലിക്കാ സഭയുടെ അടിസ്ഥാനം വിശ്വാസമോ ഭക്തിയോ അല്ല, മറിച്ച് ഭയമാണ്, വൈദീകഭയം. പണ്ടൊക്കെ ദൈവം ശിക്ഷിക്കും എന്നാണ് പഠിപ്പിച്ചിരുന്നത്. ഇന്ന് ദൈവത്തെ ആര്ക്കും ഭയമില്ലാതായി. ഇപ്പോള്‍ ശിക്ഷ വിധിക്കുന്നതും, അത് ഇവിടെത്തന്നെ നടപ്പാക്കുന്നതും വൈദീകരാണ്. “തങ്ങളില്‍ ഒരാള്‍ തെറ്റ് ചെയ്‌താല്‍, അവനെ ഞങ്ങള്‍ സംരക്ഷിക്കുകയല്ലാതെ പിന്നെ കല്ലെറിയണോ” എന്ന് പരസ്യമായി ചോദിക്കാനുള്ള ധാര്‍ഷ്ട്യം ഒരു പുരോഹിത പ്രമാണിക്കുണ്ടായതിന്റെ കാരണവും ജനങ്ങളുടെ ഈ ഭയമല്ലാതെ മറ്റൊന്നല്ല.

    ReplyDelete
  2. "ഭയം" എന്ന ഭാവം തന്നെ ദ്വൈതഭാവത്തില്‍ നിന്നുമാണ് താനേ വിരിയുന്നത് ! "ഞാനും പിതാവും (ദൈവവും ) ഒന്നാണെന്ന്" അവനവന്‍ സ്വയമറിവില്‍ മനസുറപ്പിച്ചവന്‍ പിന്നെ ആരെയാണ് നാം ഭയപ്പെടേണ്ടത്? "ദൈവഭയം", അത് ദൈവത്തെ അറിയാത്ത വിവരദോഷിക്കത്തനാര്‍ ജനത്തിന്റെ തലയില്‍ കയറ്റിവച്ച മിഥ്യയായ ചുമടുമാത്രമാണ് ! അറിവിന്റെ അരുണോദയത്തില്‍ താനേ അലിഞ്ഞില്ലാതെയാകുന്ന കൂരിരുൾ പോലെയാണ് ,"ഭയവും ദൈവഭയവും"! ദൈവത്തെ അവനവന്റെ ഉള്‍ക്കാംപിലെ സത്യനിത്യജീവനായി (ചൈതന്ന്യമായി )സ്വയം ധ്യാനത്തിലൂടെ (ക്രിസ്തു നമ്മെ കാണിച്ചുതന്ന മനസിന്‍റെ അറയിലെ പ്രയോഗം ) ഓരോരുത്തനും സദാ കണ്ടെത്താനാകും സംശയമില്ല ! അപ്പോള്‍ അവനു ഭയമില്ല ,ജീവിതത്തില്‍ ഒരു കത്തനാരില്ല അവനെ തീറ്റിപ്പോറ്റുന്ന പാഴ്ച്ചിലവുമില്ല; പിന്നവന്പ ള്ളിയില്ല പള്ളിപ്പരീശകൊള്ളയില്ല ,ആത്മീയ ചൂഷണമില്ല ,ആത്മീകാന്ധതയുമില്ലേയില്ല !
    ഒരു ജലകണിക എന്തിനു മഹാസിന്ധുവിനെ ഭയപ്പെടണം ? ഒരു മണല്‍ത്തരി എന്തിനു ഹിമാലയത്തെ ഭയന്നിരിക്കണം ?ദൈവം കോപിക്കുന്നില്ല ധ്വംസിക്കുന്നുമില്ല ! ഇതെല്ലാം നമ്മെപ്പറ്റിക്കാനുള്ള പുരോഹിതന്റെ വെറും മതങ്ങളാണ് (അഭിപ്രായങ്ങളാണ്) ! ക്രിസ്തുവിനെ അനുസരിച്ചു പള്ളിയില്‍ പോകാതെയിരുന്നാൽ ഈ മേനകെടുവല്ലതും വരുമോ എന്റെ അച്ചായന്മാരെ ....

    ReplyDelete
  3. കേരളത്തില്‍ മുതലാളിവര്‍ഗ സര്‍വാധിപത്യം
    ഇ.വി. ശ്രീധരന്‍
    Posted on: Sunday, 22 February 2015

    കാവല്‍ക്കാരന്റെ ജോലി ചെയ്തു ജീവിക്കുന്ന ഒരു പാവം തൊഴിലാളിയായിരുന്നു ചന്ദ്രബോസ്. ആ തൊഴിലാളിയെ മുഹമ്മദ് നിസാം എന്ന മുതലാളി അടിച്ചുകൊന്നു. നിസാം ചവിട്ടി ഒടിച്ച വാരിയെല്ലിന്റെ ഭാഗങ്ങള്‍ ചന്ദ്രബോസിന്റെ ആന്തരികാവയവങ്ങളില്‍ തറഞ്ഞുകയറി ആന്തരികാവയവങ്ങള്‍ക്ക് ചതവുകളും മുറിവുകളുമേല്‍ല്പിച്ചു. പാമ്പിന്‍ തോലുകള്‍ കൊണ്ടുണ്ടാക്കിയതും അഞ്ച് ലക്ഷം രൂപ വിലവരുന്നതുമായ ഷൂ കൊണ്ടാണ് നിസാം ചന്ദ്രബോസി നെ ചവിട്ടി നുറുക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മുഹമ്മദ് നിസാം എന്ന മുതലാളി
    ചന്ദ്രബോസ് എന്ന പാവപ്പെട്ട തൊഴിലാളിയെ അടിച്ചു കൊല്ലുകയായിരുന്നു. നിസാമിന്റെ
    സഹധര്‍മ്മിണി അമല്‍ തോക്കെടുത്തുകൊണ്ടുവന്നിരുന്നെങ്കില്‍ നിസാം ചന്ദ്രബോസിനെ
    വെടിവച്ചുകൊന്നേനെ. അങ്ങനെ ഏതെല്ലാമോ അര്‍ത്ഥങ്ങളില്‍ കേരളം മുതലാളി വര്‍ഗ സര്‍വാധിപത്യത്തിലേക്ക് പ്രവേശിക്കുന്നു. തൊഴിലാളികള്‍ കൊഴിഞ്ഞുപോകുന്നു. ബോധമുണ്ടായിരുന്നപ്പോള്‍ പൊലീസ് ചന്ദ്രബോസിന്റെ മൊഴി പോലുമെടുത്തില്ല.
    പൊലീസാണല്ലോ സാധാരണ ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഭരണകൂട യന്ത്രം ഈ യന്ത്രം മുതലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ സുരക്ഷ ഏറ്റെടുത്ത പ്രതീതി യാ ണുള്ളത്.
    മുഹമ്മദ് നിസാം എന്ന മുതലാളിയെ മുന്‍നിറുത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കനുഭവ പ്പെടുന്ന മുതലാളിവര്‍ഗ സര്‍വാധിപത്യത്തെക്കുറിച്ച് നമുക്കാലോചിക്കേണ്ടതുണ്ട്.
    പണ്ട് സോഷ്യലിസം സ്വപ്നം കണ്ട സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരും തൊഴിലാളികളു മൊക്കെ ഇന്ന് സോഷ്യലിസത്തെ മറന്നുകളഞ്ഞിരിക്കുന്നു. സോഷ്യലിസം ഈ ഭൂമുഖത്തിനി ഉണ്ടാവുകയില്ല എന്ന് സാധാരണ ജനങ്ങള്‍ക്കറിയാം. രാഷ്ട്രീയം തൊഴിലാക്കിയ രാഷ്ട്രീയ നേതാക്കന്മാര്‍ മാത്രമാണിപ്പോള്‍അവരുടെ നിലനില്പിന്റെ ഭാഗമായി പാവപ്പെട്ട ജനങ്ങള്‍ക്ക് സോഷ്യലിസം വാഗ്ദാനം ചെയ്യുന്നത്. ജനങ്ങള്‍ക്ക് സോഷ്യലിസം എന്ന സ്വപ്നം നല്‍കുന്ന നേതാക്കന്മാര്‍ മുതലാളിത്തത്തിന്റെ അടുക്കളയിലും തീന്‍മേശയിലും ജീവിതം ഇറക്കിവച്ചവരാണ്. മുതലാളിത്തത്തിന്റെ അടുക്കളയും തീന്‍മേശയും താമസംവിനാ തൊഴിലാളിവര്‍ഗത്തിന് നല്ല നാളെ വാഗ്ദാനം ചെയ്ത നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കന്മാരുടെ ഒരുപാട് അവിഹിത കാര്യങ്ങള്‍ തുറന്നു പറയും.
    ഇങ്ങനെയൊരുപാട് കാര്യങ്ങള്‍ മരിക്കുന്നതിനു മുമ്പോ തൂക്കിക്കൊല്ലപ്പെടുന്നതിനുമുമ്പോ തുറന്നു പറയാനിടയുള്ള ഒരാളാണ് മുഹമ്മദ് നിസാം എന്ന മുതലാളി. മുഹമ്മദ് നിസാം പറയണമെന്നാഗ്രഹിച്ചാലും നമ്മുടെ പൊലീസ് അയാളുടെ മൊഴി എടുക്കുകയില്ല. കാരണം അയാള്‍ മരണവേളയില്‍ സത്യം പറഞ്ഞാല്‍ നമ്മുടെ ജനനേതാക്കന്മാരും ഭരണ നിര്‍വാഹകരുമൊക്കെ കെണിയും.
    ഇതിലൊന്നും വലിയ കാര്യമില്ലെങ്കിലും ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടികള്‍ എന്നവകാശപ്പെടുന്ന നാലാം വേദക്കാര്‍ വെറുതേ കായലിലോളമിളക്കുമെന്നാണ് കേരളത്തില്‍ കൊടികുത്തിക്കൊണ്ടിരിക്കുന്ന മുതലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ ഒരു പറച്ചില്‍. മുതലാളിത്തത്തോട് വല്ലാത്തൊരു ചായ്‌വുണ്ട് ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക്. പാവങ്ങള്‍ക്കുവേണ്ടി വാദിച്ചുകൊണ്ടിരുന്ന പ്രതികരണശേഷി രാഷ്ട്രീയ നേതാക്കന്മാര്‍ മുതലാളിത്തത്തിന് അടിയറവെച്ച ഒരു കാലമാണിത്. നമ്മുടെ ജനകീയ നേതാക്കള്‍ ജനങ്ങളെ സ്നേഹിക്കാത്തവരായിത്തീര്‍ന്നിരിക്കുന്നുവെന്ന വലിയ സത്യം വിളിച്ചുപറഞ്ഞിട്ടാണ് അനന്തമൂര്‍ത്തി തന്റെ ജീവിതത്തോട് യാത്ര പറഞ്ഞത്. ദരിദ്രരായ പാവങ്ങള്‍ക്കാരുമില്ല എന്ന സത്യമാണ് ചന്ദ്രബോസിന്റെ മരണം നമ്മള്‍ മലയാളികളെ ബോദ്ധ്യപ്പെടുത്തിയത്. ദരിദ്രന്മാര്‍ കൂടുതല്‍ കൂടുതല്‍ സമ്പന്നന്മാരുടെ അടിമകളായിത്തീരുകയാണ്. ദരിദ്രരായ പാവങ്ങളെ മുഹമ്മദ് നിസാമിനെപ്പോലുള്ള മുതലാളിമാര്‍ക്ക് അടിച്ചുകൊല്ലാം. ലക്ഷങ്ങളുടെ കാറുകള്‍ കയറ്റി പാവങ്ങളെ കൊല്ലാം.
    [Message clipped] View entire message

    ReplyDelete