Translate

Sunday, February 15, 2015

കൊച്ചി സമ്മേളനത്തിന് ഒരുക്കങ്ങള്‍ ധൃതഗതിയില്‍ !

Palarivattom

സമ്മേളനം 28-02-2015 ശനിയാഴ്ച. 
രെജിസ്ട്രേഷന്‍ 9 AM ന് ആരംഭിക്കും.

കൊച്ചി സമ്മേളനഹാളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ:  
സ്ഥലം: പാലാരിവട്ടം  SNDP യോഗം ഓഡിറ്റോറിയം 

ട്രെയിനിൽ എറണാകുളം നോർത്തിൽ വരുന്നവർ, അവിടെനിന്നു കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക. 

ട്രെയിനിൽ എറണാകുളം സൗത്തിൽ വരുന്നവർ അവിടെനിന്നു ജോസ്ജംഗ്ഷനിലെത്തി കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക, 

ബസ്സിൽ വൈറ്റില ഹബ് ബസ്സ്റ്റാന്റിൽ എത്തുന്നവർ, ഇടപ്പള്ളി-ആലുവാ ബസ്സിൽ കയറി ബൈപ്പാസുവഴി പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി,  എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക. 

ബസ്സിൽ ആലുവാ-ഇടപ്പള്ളി ബൈപ്പാസുവഴി  വരുന്നവർ, ഇടപ്പള്ളി ടോൾ കഴിഞ്ഞ്  പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി, എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക.

 ബസ്സിൽ ആലുവ ഹൈവേയിലൂടെ വരുന്നവർ നേരേ പാലാരിവട്ടം ജംഗ്ഷനിലിറങ്ങുക.

പാലാരിവട്ടം ജംഗ്ഷനിൽനിന്നും തമ്മനം റോഡിൽ കയറി, വലതുവശത്തുള്ള ക്ഷേത്രത്തിന്റെ നേരെ എതിർവശത്തുള്ള ചെറിയ ടാർ റോഡിലൂടെ 50 മീറ്റർ നടന്നാൽ സമ്മേളനസ്ഥലമായി. 

കൂടുതൽ വിവരങ്ങൾക്ക്: 
റെജി ഞള്ളാനി-9447105070,  കെ.കെ. ജോസ് കണ്ടത്തിൽ-8547573730, 
ഫാ. ഷിബു കെ.പി-9446128322, കെ.ജോർജ്ജ് ജോസഫ്- 9496313963

2 comments:

  1. കെ. സി. ആർ. എം. മുൻ സന്ന്യസ്ഥരുടെ കൊച്ചി സമ്മേളനം ലൈവായി കാണാൻ സാധിക്കുമോ?.
    സാധിക്കുമെങ്കിൽ വെബ്സൈറ്റ് കൂടി ഒന്നറിയിക്കുമോ. താങ്ക്സ്. ഇത് അമേരിക്കയിൽ നിന്നാണ്
    ആവശ്യപ്പെട്ടിരിക്കുന്നത്.

    ReplyDelete
  2. ശ്രീ ദേവസ്യവര്‍ക്കിയുടെ അമേരിക്കന്‍ ആശ നിരാശയാവുകയില്ല ! ദൈവം നയിക്കുന്ന ഈ "നല്ലശമരായരുടെ" പ്രവര്‍ത്തനത്തില്‍ ശ്രീ ദേവസ്യ കൂടി കൈകോര്‍ക്കുവാന്‍ (താങ്കള്‍ കൂടി ഇതില്‍ പങ്കാളിയാകുവാന്‍) ആഗ്രഹിക്കുന്നുവെങ്കില്‍, ദയവായി ഇതിലേക്ക്താങ്കളുടെ സഹായഹസ്തം വിനീതമായി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ! ദൂരത്തിരുന്നും വാക്കുകള്‍ കൊണ്ടെങ്കിലും ഇതിനു നന്മനേരുന്ന ആ പൊന്നുമനസിന്‌ "സമാധാനം" സമ്മാനമായി കാലം തന്നിരിക്കും !"സന്മനസുള്ളവര്‍ക്ക് സമാധാനം"!

    ReplyDelete