Translate

Thursday, July 23, 2015

മിഴിയറിയാതെ - ഒരു നല്ല മലയാളം ഹ്രസ്വചിത്രം


https://youtu.be/hrPUIBnzwAY

"എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്റെ ഫലം നിങ്ങള്‍ തിന്നരുത്; അത് തിന്നുന്ന നാളില്‍ നിങ്ങള്‍  മരിക്കും' (ഉല്‍പ്പത്തി 2, 17) അറിവിനെ, വിജ്ഞാനത്തെ മനുഷന് വിലക്കുന്ന ഒരു മതമാണ്‌ ബൈബിള്‍ അവതരിപ്പിക്കുന്നത്‌!  "ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി, പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു "(ദാവീദിന്റെ അന്പത്തിഒന്നാം സങ്കീര്ത്തനം അഞ്ചാം വാചകം )എന്ന് പള്ളിയില്‍ പാടുന്ന ഒരുവനേ ഇതുപോലൊരു അകൃത്യം വളരെ കൂളായി ചെയ്യാനാവൂ! പാപപുണ്യങ്ങള്‍, ധര്മാധര്‍മങ്ങള്‍ ഇവയെ വകതിരിച്ചറിയാന്‍ അവകാശമില്ലാത്ത ഒരു പ്രാകൃതമതം! "മാതാപിതാ = ഗുരുദൈവം" എന്ന സമവാക്യമറിയാത്ത അജഗണത്തിനു മാത്രമേ ഇങ്ങിനെ ചിന്തിക്കാനാവൂ ... 

എനിക്കുമുന്‍പേ അഞ്ചു മക്കളെപ്പെറ്റു ഇടമച്ചിയായ അമ്മയുടെ വയസാംകലത്തെ ആറാം പുണ്യമാണ് ഞാൻ! പക്ഷെ, എന്റെ അമ്മയെ സ്നേഹിക്കാന്‍ എന്റെയപ്പച്ചന്‍ തൊണ്ണൂറ്റിയൊന്നു വയസു വരെ ജീവിച്ചിരുന്നു! സ്ത്രീകള്‍ക്ക് "ഗര്‍ഭംകാലം"  സുഖമുള്ള ഒരസുഖകാലം തന്നെയാണ്! ആ അസുഖം ബാധിച്ച അമ്മയെ നിഷ്കാരുണ്യം വീട്ടില്‍ നിന്നും അടിച്ചിറക്കുന്ന "എച്ചിലിനുസമരായ മക്കളെ" എനിക്കും നേരിട്ടറിയാം! ദൈവത്തെയറിയാത്ത /ദൈവഭയമില്ലാത്ത മനുഷ്യമൃഗങ്ങള്ക്ക് മാത്രമേ ഈവിധമാകാനാവൂ...ചിന്തിക്കൂ...ചിന്തിക്കൂ...അച്ചായാ , ചിന്തിക്കൂ...
...https://youtu.be/hrPUIBnzwAY

2 comments:

  1. Praiseworthy film in every way. Well done guys.

    ReplyDelete
  2. അടുത്ത ജന്മം
    എനിക്ക് അമ്മയുടെ കാല്പാദമായി ജനിക്കണം.
    അമ്മ നടക്കുമ്പോൾ കരുതലോടെ നില്ക്കണം
    അമ്മ ക്ഷീണിക്കുമ്പോൾ
    ആ ഭാരം എന്നിലേയ്ക്കെടുക്കണം
    സ്നേഹപൂർവ്വം അമ്മയെ ചുമക്കണം.
    എന്നാലുമാവില്ല അമ്മയോളം കരുതൽ.
    എന്നാലും തീരില്ല അമ്മയോടുള്ള കടപ്പാട്
    (Adapted from words of Sharadhi Pappan)
    കാരണം, ഈ ജന്മത്ത് ഇതൊന്നും ഞാൻ ചെയ്തില്ല!

    ReplyDelete