Translate

Friday, March 24, 2017

പുരോഹിത ലൈംഗിക വീഴ്ചകൾ





അടുത്തകാലത്തായി പുരോഹിതരുടെ ലൈംഗിക വീഴ്ചകളെപ്പറ്റി നാം അനുദിനം കേട്ടുകൊണ്ടിരിക്കുന്നു. കേക്കുന്ന സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോ ഒരു പ്രത്യേക ക്രൈസ്തവ പുരോഹിത സംസ്കാരം (മെത്രാ-വൈദിക-കന്യാസ്ത്രി രഹസ്യധാരണ) അതിൽ ലയിച്ചുകിടപ്പില്ലേയെന്ന് നാം സംശയിക്കണം. ഒരൊറ്റ ഘടകം മാത്രമാണ് വൈദികരുടെ ലൈംഗിക വീഴ്ചകക്ക് കാരണമെന്ന് അനുമാനിക്കാ നമുക്ക് സാധ്യമല്ല.

ആദ്യമെതന്നെ നാം ചിന്തിക്കേണ്ടത് പുരോഹിത പാപമോചനം കുന്ന പ്രവൃത്തിയി വ്യാവൃതരായിരിക്കുന്നവരാണെന്ന വസ്തുതയാണ്.   പാപിക മനഃസമാധാനത്തിനായി അവരെ സമീപിക്കുന്നു. വൈദികറെ വികാരത്തെ നിയന്ത്രിച്ചുകൊണ്ട്, പാപികക്ക് ആത്മധൈര്യം കി, അവരെ ആശ്വസിപ്പിച്ച് ഒരു പുതുജീവിതത്തിലേയ്ക്ക് നയിക്കുകയെന്നതാണ് അദ്ദേഹത്തിനിക്ഷിപ്തമായിരിക്കുന്ന കടമ. ഭീകരമായ ലൈംഗിക കുറ്റവാളികളെയും നല്ല നാളെയിലേയ്ക്ക് നയിക്കുകയാണ് ഒരു പുരോഹിത ചെയ്യേണ്ടത്. അത് അദ്ദേഹത്തിറെ ജോലിയുടെ ഭാഗം മാത്രമാണ്. ഒരു വൈദികനെ സംബന്ധിച്ചുള്ള കുറ്റാരോപണങ്ങ ഒരു മെത്രാറെ മുപിലെത്തുമ്പോ മെത്രാനും ചിന്തിക്കുന്നത് മുടിയനായ പുത്രൻറെ പിതാവിൻറെ സ്ഥാനത്തുനിന്നാണ്.  സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകേണ്ടതാണെങ്കിലും, പുരോഹിത ലൈംഗിക അതിക്രമത്തിൻറെ ഗൗരവവും അതുകൊണ്ട് ഇരകൾക്കു സംഭവിക്കുന്ന ശാശ്വതമായ ഹാനിയേയും സംബന്ധിച്ചുള്ള  യഥാർത്ഥ ഗ്രാഹ്യം  വൈദികർക്കോ മെത്രാന്മാർക്കോ ഉണ്ടെന്ന് തോന്നുന്നില്ല. അതിൻറെ പ്രധാന കാരണം അവർ പീഡിതരുടെ കഥ ഇരുന്ന് കേട്ടിട്ടില്ലന്നുള്ളതാണ്. മാനന്തവാടി മെത്രാൻ കൊട്ടിയൂരെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുമായിരുന്ന് അവളുടെ വേദനകളെ മനസ്സിലാക്കിയതായി നാം കേട്ടില്ല. എന്നാൽ റോബിനെന്ന അച്ചൻ മെത്രാനുമായി ഇടപഴക്കിയിരുന്ന വ്യക്തിയാണ്. ഇവിടെ മെത്രാനും-ഇരയും, മെത്രാനും-വൈദികനും തമ്മിലുള്ള അടുപ്പത്തിൻറെ വിഷയം പ്രാധാന്യമർഹിക്കുന്നതാണ്. കാരണം മെത്രാന്  ഇരയുടെ വശം അമൂർത്തമാണ്.

വേറൊന്ന്, വൈദികരുടെ ഇടയിലുള്ള ഒരു പ്രവണതയാണ് പൗരോഹിത്യത്തെ ഉയർത്തികാണുകയും കാണിക്കുകയുമെന്നുള്ളത്. വൈദികർക്ക് പ്രത്യേകാൽ എന്തോ അന്തസ്സും ദൈവകൃപയുമുണ്ടെന്ന് അവർതന്നെ ധരിച്ചുവശായിരിക്കുന്നു. ആ അന്തസ്സും ദൈവകൃപയും എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതാണെന്നും പുരോഹിതഗണം കരുതുന്നു. ഒരു പുരോഹിതൻ എത്ര തെറ്റുകാരനാണെങ്കിലും അദ്ദേഹം പുരോഹിതനാണ്. എന്തു വിലകൊടുത്തും ആ പൗരോഹിത്യത്തെ നിലനിർത്തുക എന്നത് പൗരോഹിത്യാധിപത്യത്തിൻറെ നിലപാടാണ്. അതുകൊണ്ടാണ് മെത്രാന്മാർ ഒരു വ്യക്തിയിലെ പൗരോഹിത്യത്തെ നിലനിർത്താൻവേണ്ടി പെടാപ്പാടുപെടുന്നത്. ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ ബിവ്യബലിയെ ബഹുലീകരിക്കുന്നതിൽ അർത്ഥമില്ലെന്നു സ്ഥാപിച്ച കാ റാണറെ  (Karl Rahner) സഭ നിശബ്ദനാക്കി. കാരണം ഒരു പുരോഹിതൻറെ പ്രധാന തൊഴിൽ ദിവ്യബലി അർപ്പണമാണല്ലോ. തെമ്മാടികളായ വൈദികരെ സംരക്ഷിക്കുന്ന മറ്റു വൈദികരും മെത്രാന്മാരും പൗരോഹിത്യമെന്ന അന്തസ്സിനെ അവമാനിക്കുകയും നല്ല പുരോഹിതർക്കത്‌ ദുഷ്‌പേരിന് കാരണമാകുകയും ചെയ്യുന്നു. നല്ല പുരോഹിതർ എന്തുകൊണ്ട് കൂട്ടമായി ഇതുസംബന്ധമായി കൂടുതൽ വാചാലരാകുന്നില്ല എന്നത് എന്നെ വിസ്മയിപ്പിക്കുകയും അതോടൊപ്പം കുണ്ഠിതനാക്കുകയും ചെയ്യുന്നു. പുരോഹിതർ പൗരോഹിത്യത്തിൻറെ സംരക്ഷണാർത്ഥം മാത്രം നിലകൊണ്ട് തെറ്റിനെതിരായി വാതുറക്കാത്തത് ഖേദകരം തന്നെ. വൈദികരിലും ഗൗരവതരമായ തെറ്റുകളിൽ ഉൾപ്പെടുന്നവരുണ്ടെന്ന് പുരോഹിതർതന്നെ സമ്മതിക്കാത്തിടത്തോളം കാലം അവരിലുള്ള സഭാപൗരരുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. സഭ അജഗണങ്ങളുടെ ആധ്യാത്മികവും സാൽമാർഗ്ഗികവുമായ കാര്യങ്ങൾക്ക് ഊന്നൽനൽകാതെ 'കൂദാശ ഫാക്ടറി' മാത്രമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് തോന്നിപ്പോകുന്നു. കൊടും പാപിയായ വൈദികൻറെ ദിവ്യബലിയും യഥാർത്ഥ ബലിയാണെന്ന് മെത്രാന്മാരും വൈദികരും പഠിപ്പിക്കുമ്പോൾ ആ ബലിയെയും വിശ്വാസികളെയും അവർ നിന്ദയോടെയാണ് കാണുന്നത്. സാധാരണക്കാർക്ക് ദിവ്യബലിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതുമാത്രം മതി. ഒരു പാപിയായ മെക്കാനിക്കിനും കാറോടിക്കാം. പക്ഷെ സഭ അങ്ങനെ ഓടുമോ? സഭാസിദ്ധാന്തം ദിവ്യബലിയെ സംരക്ഷിക്കാനാണ്; മോശമായ പുരോഹിതരെ രക്ഷിക്കാനല്ല. തെറ്റുചെയ്തയാൾ മനസ്തപിക്കുകയും സിവിൽ കോടതി ചുമത്തുന്ന ജയിൽവാസവും കഴിഞ്ഞു തിരിച്ചെത്തുമ്പോൾ സമൂഹാംഗമാകുമെങ്കിലും പഴയ പൗരോഹിത്യപദവി നഷ്ടപ്പെട്ടുപോകുന്നത് ലോകനീതി മാത്രമാണ്. അയാളെ വീണ്ടും വൈദികപദവിയിൽ നിയമിക്കുന്ന മെത്രാൻ അധർമിയാണ്.

ലൈംഗിക കൈയേറ്റത്തിൻറെ ചരിത്രമുള്ള വൈദികനെ മറ്റിടവകയിലോട്ടോ രൂപതയിലോട്ടോ സംസ്ഥാനത്തോട്ടോ രാജ്യത്തോട്ടോ പറിച്ചുനടുന്ന മെത്രാൻരീതി അധാർമ്മികവും അപലപനീയവുമാണ്. സഭ വൈദികർക്ക് നാടകം കളിക്കാനുള്ള വേദിയും അല്മായർ അവരെ  പിന്താങ്ങുന്ന വർഗവുമല്ല. ഇരയെക്കാൾ വലിയവനല്ല അതിക്രമംചെയ്ത വൈദികൻ.

പുരോഹിത ലൈംഗിക അതിക്രമങ്ങൾ കാരണം അർപണപൂർവം ജീവിക്കുന്ന വൈദികർ അനുഭവിക്കുന്ന വ്യഥ നാമാരും മനസ്സിലാക്കാതെ പോകരുത്. അത് ക്രൈസ്തവ ദീനദയാലിത്വത്തിൻറെ ഭാഗമായിരിക്കണം.

1 comment:

  1. ഈ സാറിന്റെയൊരു രോദനം! സാറേ, ഈ മെത്രാനും കർദ്ദിനാളും ഒക്കെ ഇതിനേക്കാൾ തറകളായിരുന്നു പണ്ട് ! ഇന്ന് തുടങ്ങിയതല്ല ഇവരുടെ ഈ ആഭാസത്തരം ! തെമ്മാടിക്കത്തനാരന്മാരെ ഇവർ ഇന്ന് ചോദ്യം ചെയ്‌താൽ, അവറ്റകൾ ഇതുങ്ങളുടെ കളർ ളോഹയിൽ കേറി ഹോളി കളിക്കും!, അറിയാമോ?.. നാം ''സ്വയം അറിഞ്ഞവർ'' [ദൈവത്തെ നമ്മിലെത്തന്നെ ബോധചൈതന്യമാണെന്നു അറിഞ്ഞവർ] ''ഞാനും പിതാവും ഒന്നാകുന്നു'' എന്ന് ബോധ്യം വന്നവർക്കെന്തിനാണീ കർത്താവ് വെറുത്ത [പള്ളിയും പാതിരിയും അവരുടെ വെപ്പാട്ടിമാരും ഉൾപ്പെടുന്ന] ഈ നാറ്റക്കേസുകൾ ? അവരെ വരും തലമുറയും ബോധമുള്ള ഇന്ത്യൻ ജനതയും ''കാലത്തിന്റെ ഒഴുകുന്ന വെറുപ്പിൽ'' മുക്കിക്കൊല്ലും! അങ്ങനെ ''അവന്റെ രാജ്യം ഭൂമിയിൽ താനേ വരും'' നിശ്ചയം !

    എന്റെ ഒരു സ്നേഹിതൻ, മാർത്തോമാ സഭയിലെ പണ്ടത്തെ ഒരു പാതിരി [അമേരിക്കൻ റിട്ടേൺ ], മാരാമണ്ന്നുവച്ചു എന്നോട് സംസാരത്തിനിടയിൽ ""ഈ സഭകൾ ഈ കുർബാനപ്പണി ഒന്ന് നിർത്താമോ ,എങ്കിൽ ജനം നന്നാവും " എന്ന് ! എനിക്ക് കാര്യം അന്നേരം പിടികിട്ടിയില്ല ,പിന്നീട് അന്വേഷിച്ചപ്പോൾ കണ്ടെത്തി , ആ കത്തനാരുടെ പ്രസ്താവന സത്യമാണെന്നു! പക്ഷെ ആ ജീവി ഇപ്പോൾ മറ്റൊരു സഭയിലെ കളർ ളോഹവാങ്ങി അവരുടെ മെത്രാനായി സുഖിച്ചു വാഴുന്നു ! കർത്താവ് പോയി കുരിശിൽ വീണ്ടും തൂങ്ങട്ടെ ! ആമ്മേൻ ..samuelkoodal

    ReplyDelete