Translate

Wednesday, March 29, 2017

സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്.

   

കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളെ വേണ്ട . മറ്റുകാര്യങ്ങളിൽ കുഴപ്പമില്ല. കത്തോലിക്കാസഭാ തീരുമാനം വിവാദമാകുന്നു. എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്. 

സ്ത്രീകൾക്കെതിരെ കത്തോലിക്കാസഭ നീങ്ങുകയാണ്. വലിയ ആഴ്ചയിൽ നടക്കുന്ന മഹനീയമായ ചടങ്ങുകളിൽ ഒന്നാണ് കാൽ കഴുകൽ ശുശ്രൂഷ.  റോമിൽ നടന്ന കാൽകഴുകൽ ചടങ്ങിൽ മാർപ്പാപ്പ സത്രീകളുടെ പാദങ്ങൾ കഴുകി മാതൃക കാട്ടി. എന്നാൽ അഭിവന്ദ്യ മാർ ആലഞ്ചേരിയുടെ ഉത്തരവുപ്രകാരം കത്തോലിക്കാ പള്ളികളിൽ നടക്കുന്ന കാലുകഴുകൽ ചടങ്ങിൽ നിന്നും സ്ത്രീകളെ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നു.
സ്ത്രീകളെ അടിമകളായും രണ്ടാംകിട പൗരന്മാരായും ലൈംഗീക ഉപഭോഗവസ്തുവായും കണ്ടാൽ മതിയെന്ന സഭാ പുരോഹിതരുടെ നിലപാടാണിത്. ഇത് മനുഷ്യാവകാശ ലംഘനവും സ്ത്രീകളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണ്. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ശക്തമായി ഇതിനെ അപലപിക്കുകയാണ്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫാദർ റോബിന്റേതുൾപ്പെടെയുള്ള പീഢനക്കേസ്സുകളിലും പുരോഹിതരുൾപ്പെട്ട കൊലപാതകക്കേസ്സുകളിലുമെല്ലാം സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകൾ. പുറത്തറിയാതെ പോകുന്നതും ഒതുക്കിത്തീർത്തതുമായ സ്ത്രീവിഷയങ്ങൾ അനവധിയാണ്. പുരോഹിതർ വിളമ്പിനൽകുന്ന കപട ആത്മീയതക്കും കുതന്ത്രങ്ങൾക്കും ചുക്കാൻ പിടിക്കുന്നതും സ്ത്രീകൾതന്നെ. പള്ളിയിലേയ്ക്കുള്ള പണപ്പിരിവിനും ,കുർബാനക്കും, വൈദികർ നിർദ്ദേശിക്കുന്ന എല്ലാ ഭക്തസംഘടനകൾക്കും മുന്നിട്ടു നിൽക്കുന്നതും സ്ത്രീകൾതന്നെ.     ധ്യാനകേന്ദ്രങ്ങളിലെ ഇവരുടെ സാന്നിധ്യത്തിനും സാമ്പത്തികസ്രോതസ്സിനും അയിത്തമില്ലതാനും. കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിയാൽ പുരോഹിതരുടെ ബ്രഹ്മചര്യത്തിന് ഇടർച്ചയുണ്ടാകുമെന്നാണോ അഭിവന്ദ്യ മാർ ആലഞ്ചേരി പറയുന്നത്.  പരിശുദ്ധ കന്യകാമാതാവിനെകൂടാതെ  മദർ തെരേസ, അൽഫോൻസാമ്മ പോലുള്ള പുണ്യവതിമാരെ അകത്തും പുറത്തും പൊരിവെയിലത്ത് റോഡരികുകളിലും ഇരുത്തി കോടാനുകോടി സമ്പാതിക്കുന്നതിനും പുരോഹിതർക്ക് യാതോരു ലജ്ജയും ഇല്ല. ഈ പുരോഹിതരെ പത്തുമാസം ഉദരത്തിൽ ചുമന്ന് പ്രസവിച്ച് വളർത്തി വലുതാക്കിസെമിനാരിയിലേയ്ക്കയച്ചതിനു പിന്നിലെ പ്രധാന കരവും സ്വന്തം മാതാവിന്റേതുതന്നെയാണ്. യേശുവിന്റെ സഭയാണിതെന്ന് ഇവർ പറയുന്നുവെങ്കിൽ ആ യേശുവിനു ജന്മം നൽകിയത് മാതാവല്ലേ. ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് സ്ത്രീ സമൂഹത്തെ അപമാനിക്കുവാൻ ശ്രമിക്കുന്നത് തെറ്റാണ്. പുരോഹിതരുടെ ലൈംഗീക അതിക്രമങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടും അതുമറച്ചുവെച്ച് പള്ളിമുറികളിൽ സി. സി. ടി.വി ക്യാമറാകൾ പിടിപ്പിക്കുവാൻ തീരുമാനിച്ചും, സ്ത്രീകൾ പള്ളിമുറിയിൽ കയറരുതെന്ന നിർദ്ദേശം നൽകിയും പുരോഹിതർ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണ്. ഏതുവിധത്തിൽ നോക്കിയാലും സഭയുടെ വളർച്ചയുടെ അടിത്തറ സ്ത്രീസമൂഹമാണെന്നുകാണാം. 

തുല്യ നീതിയും, സാമൂഹികനീതിയും ഉറപ്പുവരുത്തുമെന്നുള്ള സഭയുടെ കാട്ടുനീതി ഇങ്ങനെയാണ്. ഇതിനെതിരെ പൊതു സമൂഹം രംഗത്തുവരണം പ്രത്യേകിച്ച് സഭാവിശ്വാസികൾ . കൂടാതെ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും സ്ത്രീകളും ഓപ്പൺ ചർച്ച് മൂവ്‌മെന്റിനോടൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്.
സാഭാനേതൃത്വത്തിന്റെ അപരിഷ്‌കൃതമായ  ഈ തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ  സഭയുടെ കണ്ണു തുറപ്പിക്കുന്നതിനും പരിശുദ്ധ മാർപ്പാപ്പക്കു പിൻതുണ പ്രഖ്യാപിച്ചും, സാമൂഹിക നീതിക്കും സ്ത്രീ സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഓപ്പൺ ചർച്ചു മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കത്തോലിക്ക പുരോഹിതരുടെ കാർമികത്വത്തിൽ പെസഹാ വ്യാഴാഴ്ച   സത്രീകളുടെ പാദങ്ങൾ കഴുകി യേശുവിന്റെ മഹനീയ ശുശ്രൂഷാനുസ്മരണം  നടത്തുന്നതാണ്. അഭിവന്ദ്യ പിതാവ് ഈ തീരുമാനം പുനപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

റെജി ഞള്ളാനി , 
ചെയർമാൻ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് 
  ഫോൺ 9447105070.

  ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി.  
      
 .കെ. ജോർജ്ജ് ജോസഫ് ,                                                                                                                സംസ്ഥാന സെക്രട്ടറി. 

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. "സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്."
    ഈ തലവാചകത്തിൽ തന്നെ ഒരു കല്ലുകടി എനിക്ക് അനുഭവപ്പെടുന്നു! ആദാമും ക്രിസ്തുവും ഒഴികെ സകലമോന്മാരെയും പെറ്റു മുലയൂട്ടി വളർത്താൻ സ്ത്രീ ആവശ്യമെങ്കിൽ, പുരുഷന്റെ എന്നല്ല ദൈവത്തിന്റെ ശക്തിതന്നെ സ്ത്രീയാണെങ്കിൽ, "ശിവൻപാതി ശക്തിപാതി" എന്ന ചൊല്ല് മറന്നു, ,പരിശുദ്ധാത്മാവ് നിറഞ്ഞ നാവുകൊണ്ട് പോപ്പ് പറഞ്ഞതും മറന്നു, ,കാലുകഴുകലിൽ സ്ത്രീകളെ കേരളത്തിൽ ഒഴിവാക്കണമെന്നു വിവരമില്ലാത്ത അധികാരികൾക്ക് ദുര്വാശിയെങ്കിൽ, പെണ്ണാടുകളെ, നിങ്ങൾ കൂട്ടമായി ഇന്നുമുതൽ പള്ളികൾ ബഹിഷ്‌ക്കരിക്കൂ ...പ്രശ്നവും അതോടെ മര്യാദയ്ക്കാകും ! ളോഹയിട്ട പുരുഷൻ പുരുഷന്മാർക്കായി ഇനിയും കുര്ബാന/കൂദാശ ചെയ്യട്ടെ ! പുരുഷ പൗരോഹിത്യത്തിന്റെ കൂദാശകൾ സ്ത്രീകളെ നിങ്ങൾ ബഹിഷ്‌ക്കരിക്കൂ....ഒറ്റ ഞായറാഴ്ച നിങ്ങൾ പള്ളികൾക്കു ''ഹർത്താൽ'' കൊടുക്കൂ കത്തനാര് നിന്നിടത്തു തന്നെ നിന്ന് കാളയെപ്പോലെ മുള്ളും നിശ്ചയം!
    പക്ഷെ സ്ത്രീകൾ ഇല്ലാത്ത കേരളത്തിൽ ഇത് നടപ്പില്ല ! കാരണം ''പെണ്മ'' നശിച്ച സ്ത്രീകളുടെ വെറും രൂപമുള്ള കോലങ്ങളാണേറെയും! "ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി" എന്നൊക്കെ പറഞ്ഞാൽ ''എന്തോന്ന് ഭാവം എന്തോന്ന് ശുദ്ധി''? എന്നൊക്കെ ഇവർ ചോദിച്ചുകളയും ! അറുപതും എഴുപതും കഴിഞ്ഞ വിധവകൾ ഒരു കൂസലുമില്ലാതെ ആരെയൊക്കെയോ കാണിക്കാൻ വേണ്ടി ലിപ്സ്റ്റിക്കും ഖുറെക്സും ഇട്ടു ഫുൾ മക്അപ്പിൽ പള്ളിയിൽ വരുന്ന കലികാലമാണിത്! കുമാരനാശാന്റെ വീണപൂവിനെ ഓർമ്മിപ്പിക്കുന്ന വീണ'മാറും' പൊക്കിക്കെട്ടി ആ നടത്തം കണ്ടാൽ കള്ളിച്ചെല്ലമ്മയും തോറ്റുപോകും! ഇവറ്റകൾക്കെങ്ങിനെ പെണ്മയ്ക്കുവേണ്ടി പോരാടാനാകും!? ''എടാ കത്തനാരേ, നിന്നെ വയറ്റിലിട്ടതും മുലയൂട്ടി വളർത്തിയതും നിന്റെ തന്തയില്ലായിരുന്നെടാമോനെ; ഈ അമ്മയായിരുന്നു ! നീ മെത്രാനായാലും കർദ്ദിനാൾ അല്ലഅങ്ങ് പോയി പോപ്പായാലും ഞാൻ നിനക്കു അമ്മതന്നെയാണ് കുഞ്ഞേ ! ദൈവം മനുഷ്യനായിട്ടും എന്നെ ''അമ്മെ'' എന്ന് വിളിച്ചാരാധിച്ചതു നീ മറന്നുപോയോട പാതിരി പയ്യന്മാരെ''? എന്ന് ചോദിക്കാൻ അമ്മമാരുടെ പൊന്നുമനസുള്ള ഒരമ്മ എന്നിനിയും ഈ ദൈവത്തിനെ നാട്ടിൽ പിറക്കും? അന്നാളിലെ അവർ പുരുഷന്റെ കുത്തകകളെ തകർക്കൂ.!.''കാലുകഴുകൾ'' നിന്റെ തന്തയുടെ കാലു നീ പോയി കഴുകു ,നിനക്ക് അമ്മയായ ഞാൻ എത്ര ഭാഗ്യദോഷി ? ഞാൻ വിലപിക്കുന്നു'' എന്ന് പറയാൻ ഇവിടെ ഒരമ്മ ഇനിയും അവതരിക്കുമോ? ഇല്ല samuelkoodal

    ReplyDelete