Translate

Monday, March 6, 2017

മനസിന്റെ മൌനമാണ് പ്രാര്‍ത്ഥന!

ഇനിയെന്ത് പറയാൻ, Asianet ലെ ധന്യയായ സന്ധ്യാസൂര്യകുമാര്‍ 'കവര്‍ സ്റ്റോറി' യിലൂടെ പൌരോഹിത്യത്തെ , അവരാല്‍ വഞ്ചിക്കപ്പെട്ട മനനമില്ലാത്ത 'ക്രിസ്ത്യാനി' എന്ന ഇരുകാലി ആടുകളെ, ആക്ഷേപ ഹാസ്യത്തില്‍ മുക്കി കൊന്നില്ലേ ? കുരിശില്‍ മരിച്ചവന് ഇതുകണ്ട് തെല്ലോരാശ്വാസം കിട്ടിക്കാണും നിശ്ചയം!  ക്രിസ്തു അവതരിപ്പിച്ച ജീവന ശൈലി പാടെ മറന്നു, പാതിരിപ്പുറകെ പോയ തലമുറകളെ ഓര്‍ത്ത്‌ അവന്‍ വിലപിച്ചും കാണും!

അച്ചായ , ഇനിയെങ്കിലും ക്രിസ്തുവിനെ അനുസരിക്കൂ.. നീ പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകതെയിരിക്ക് ..കത്തനാരുടെ കളര്‍ ലോഹ കണ്ടു, തീ കണ്ട  ഈയലുകല്പോലെ അവരോടടുക്കാതെയിരിക്കൂ ..വഴിയില്‍ പാതിരിയെ /പാസ്ടരെ കണ്ടാല്‍, മുഖം തിരിച്ചു നമ്മുടെ വെറുപ്പിന്റെ സാക്ഷ്യത്തിനായി നിലത്ത് തുപ്പൂ.. ആ തുപ്പല്‍ കൊണ്ട് കാലം ചേറുണ്ടാക്കി ഇവന്റെയൊക്കെ കണ്ണുകള്‍ [ക്രിസ്തു കുരുടനെയെന്നപോലെ] സുഖപ്പെടുത്തും !

എന്റെ പ്രിയ KCRM കാരെ നമുക്ക് മാതൃകയായി ഇവന്റെയൊക്കെ                ജല്പ്‌ന കൂടാശകള്‍ ഇനിയെങ്കിലും വെടിയാം ..പള്ളിപറമ്പില്‍ എന്നതിനുപകരം അവനവന്റെ പറമ്പില്‍ ; അല്ലാഞ്ഞാല്‍ ശവദാഹം നമുക്ക് നടത്താം മറ്റു കോടാനുകോടി ഭാരതീയരെപ്പോലെ ..ഇവന്റെയൊക്കെ ധൂപകുറ്റിയും  ധൂപം വൈകലും സ്വന്തം പാപങ്ങളെ മൂടാന്വേണ്ടി ചൊല്ലി തീര്‍ക്കട്ടെ !കാലം കൊഞ്ഞനം കുത്തട്ടെ ...

അഭിഷക്തരെന്നു സ്വയം ചമഞ്ഞു നടന്ന പാതിരീ ,നിനക്ക് നാണമില്ലേ നീയും സിനിമാനടനും തുല്യനെന്നു വാദിക്കാന്‍? നിങ്ങള്‍ ളോഹയിട്ടു /അവര്‍ ചായമിട്ടു ! നിങ്ങള്‍ കുര്ബാനനാടകം കളിച്ചു / അവരോ  ജീവിതത്തിന്റെ പച്ചയായ പകര്‍പ്പും രംഗത്ത് വന്നാടി ! അവര്‍ 'ഫ്രീ സെക്സ്'  ഫാഷനാക്കി/നിങ്ങളോ സെക്സ് പാപമെന്നോതി അതില്‍ തന്നെ മുങ്ങാമ്കുഴിയിടുന്നു ! സോടോമ്യ പാപമായ 'ഹോമോ സെക്സ്'  ഉം ,കര്‍ത്താവിന്റെ ആക്ഷേപിക്കുന്ന മണവാട്ടിമാരുടെ 'ലിസ്ബിയനും' സ്വധര്‍മമാക്കി! നീയും സിനിമാക്കാരനും തുല്യനെന്കില്‍ അള്‍ത്താരയും ദിവ്യ ബലിയും ഉപേക്ഷിക്കൂ ! അത് നിങ്ങളുടെ അധര്‍മ്മത്തിന്റെ വെറും നരബലിയാകട്ടെ !

ആന്റണി പറഞ്ഞതുപോലെ ഇവനെയൊക്കെ ക്രിമിനലുകളായി കരുതി നിയമവും കാലവും കൈകാര്യം ചെയ്യട്ടെ ! ഈ ക്രിമിനലുകളുടെ മുന്നുല്‍ കുംപസരിക്കാനായി മുട്ടുകുത്തിയ്‌ നമ്മുടെ നഷ്ടയാമങ്ങളെ ഓര്‍ത്ത്‌ നമുക്ക് വിലപിക്കാം..ഇവനൊക്കെ വാഴ്ത്തിതന്ന തിരുവോസ്തിയെ നോക്കി ഇളിച്ചു പുഞ്ചിരിച്ച ക്രിസ്തുവിനെ നമുക്ക് നമ്മിലെ 'അഹം ബോധമായി' കണ്ടെത്താം; അതിനായി  അവന്റെ മത്തായി ആറിന്ലെ  പ്രാര്‍ത്ഥനയെക്കുറിച്ചുള്ള 'സ്റ്റഡി ക്ലാസ്സ്‌' ഇല്‍  പന്കെടിക്കാം ..മൌനം, മനസിന്റെ മൌനമാണ് പ്രാര്‍ത്ഥന! samuel koodal

No comments:

Post a Comment