Translate

Wednesday, March 22, 2017

ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !

ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !
മദമിളകിയ പൗരോഹിത്യ മതങ്ങളിൽ വിശ്വസിച്ചു, "ഞാൻ " എന്ന 'സംജ്ഞ' തന്നെയാണ് 'ദൈവമെന്നു' പറഞ്ഞ ക്രിസ്തുവിന്റെ വാക്കുകൾ & "അയൽക്കാരനെ സ്നേഹിക്കൂ'' // ''ശത്രുവിനെ സ്നേഹിക്കൂ " എന്ന വചനപ്പൊരുളും [ വചന രഹസ്യവും] , .കൃഷ്ണന്റെ ''ഗീതയും'' രാമന്റെ ''ധർമ്മബോധവും'' മറന്ന,   "പ്രാകൃതരെങ്കിലും തങ്ങൾ പരിഷ്‌കൃതർ'" എന്ന ''മിഥ്യാബോധവും'' ചിന്തയിൽ  സ്ഥിരപ്പെടുത്തിയ [ദൈവങ്ങൾ മരിച്ചുപോയ] ഈ ''ദൈവത്തിന്റെ സ്വന്തം നാട്ടിൽ'' ഇന്നിതാ അയൽക്കാരനെ പുണരാനാവാത്തവൻ മരത്തെ വാരിപ്പുണർന്നു നിർവൃതിയിലാകുന്നു ! 
പുതിയ ലോകത്തിനു വേണ്ട നിര്മാണത്തിനാവശ്യമായ പുതിയ ചിന്തയുടെ  ബീജത്തിന്റെ ''സ്കലനം'' ഉണ്ടായോ അതിൽ പങ്കെടുത്ത ജനമേ നിങ്ങള്ക്ക് ? മീഡിയാ നിങ്ങൾക്ക് ? കണ്ടു സുഖിച്ചവരെ നിങ്ങള്ക്ക് ? 
പക്ഷെ എനിക്ക് ദുഖമായിരുന്നു ! കാരണം നാളെ നമ്മൾ കടലിനെ വാരി പുണരും കുളിരിനുവേണ്ടി ! കാറ്റിനെ പുണരും പ്രാണവായുവിനു വേണ്ടി ! രാത്രിയെപ്പുണരും ഇരുളിനുവേണ്ടി !    മേഘങ്ങളെ പുൽകാൻ  ശ്രമിക്കും ഇത്തിരി കുളിര്മയ്ക്കുവേണ്ടി !  മുളയ്ക്കാത്ത മുകുളങ്ങളെ സ്വപ്നത്തിൽ പുണരും ആഹാരത്തിനു വേണ്ടി ! 
എന്നിരുന്നാലും നിങ്ങൾ ദൈവത്തെ അറിയില്ല "ഈശാ  വാസമിദം സർവം "എന്ന ഭാരതീയ മന്ത്രം മറന്നുപോയ ജനത്തിനോട് എന്തിനീ പാഴ് വേല   asiyanette / ginners  bookke  ?എങ്കിലും നിങ്ങൾക്കെന്റെ ആത്മപ്രണാമം !! പ്രണാമം നിങ്ങൾ ചെയ്യുന്ന നന്മകളെ ഓർത്ത് ഒരു മനുഷ്യ സ്നേഹിയുടെ ചക്കരയുമ്മ..!!!

കർത്താവിന്റെ പ്രതിപുരുഷന്മാരുടെ പള്ളികളിലെ ബാലപീഡനവും സ്വവർഗ്ഗരതിയും , കർത്താവിന്റെ മണവാട്ടിമാരുടെ സഭയിലെ പൗരോഹിത്യ വെപ്പാട്ടിജീവിതവും സ്വവർഗ്ഗരതിയും, ജനത്തിന്റെ "living together" മുന്നേറ്റവും കാരണം കാലത്തിനു വട്ടുപിടിച്ചോആവൊ ? മനുഷ്യൻ മരത്തെ കെട്ടിപ്പിടിക്കുന്നുഎന്നിട്ടു സ്വയം ധന്യനാവുന്നു ! അവരുടെ പിതാമഹന്മാർ "ശരീരബോധത്തിൽ" ചെയ്തുകൂട്ടിയ പ്രകൃതി ഹത്യയാണിതിന് കാരണം എന്നറിയാതെ, ആരോ പറയുന്ന പുത്തൻ പ്രേമകല ശീലമാക്കുന്നു ! നല്ലതുതന്നെ , സംശയമില്ല! മനുഷ്യാ , പ്രകൃതിയെ ഇനിയെങ്കിലും നീ സ്നേഹിക്കൂ ....പ്രകൃതിയാണ് ഈശ്വരൻ എന്ന് മനസിലുറച്ചു നീ ഇനിയെങ്കിലും പിതാക്കന്മാരെപ്പോലെ പ്രാകൃതരാവാതിരിക്കൂ ..
പെണ്ണ് പ്രസവിച്ചില്ലെങ്കിലും വയറുചാടി മുലയും വീണു! എന്നിരുന്നാലും ഒരുവൾക്കും ''പെണ്മ'' എന്തെന്ന് അറിയുകയുമില്ല ! ''സ്ത്രീത്വം മറന്ന ഭാരതസ്ത്രീയും'' അവളുടെ വളർച്ചയും [സമത്വം എന്ന ഹുങ്കും] കാരണം നശിച്ച കുടുംബജീവിതവും കാരണം ഇന്നവളുടെ മക്കളെ മരത്തെ പുണരുന്നവരാക്കി! കാലമേ ,നിനക്കഭിനന്ദനം! 
തൂണിലും തുരുമ്പിലും ദൈവത്തെയറിയാൻ "ഈശാ വാസമിതം സർവം " എന്ന വചനാമൃതവും ഓരോ മനസുകളിൽ ഭാരതസനാതന മതം വിളമ്പിയെങ്കിലും, ആ അറിവിനെ ഒന്ന് രുചിക്കാതെ , ജനം പുരോഹിത മതങ്ങളിൽ അടിമപ്പെട്ടുപോയതിന്റെ പ്രായച്ചിത്തമായി മാത്രമാണീ ''മരം ചുംബന യോഗം'' കേരളം ഇന്നലെ നടത്തിയത്! ,മനുഷ്യാ, എത്ര മരത്തെ നീ മാറിമാറി പുണർന്നാലും, നീ നിന്റെ മനസിനെ ഒരു മാത്രപോലും അറിഞ്ഞില്ലങ്കിൽ നിനക്ക് ഹാ കഷ്ടം !               so better ''mind your mind." 
ഏഷ്യാനെറ്റ് ഈ മൃതപ്രായരെക്കൊണ്ട് മരത്തെയും ചുംബിച്ച ചടുലത പുരോഹിതനെയും വെല്ലുന്നു!! അഭിനന്ദനം ..samuelkoodal ..

1 comment:

  1. മണമുള്ള ഒരു പൂവിനെ ചുംബിക്കാൻ ആരും കൊതിക്കും! നിറമുള്ള പൂ ചൂടുവാനും മനുഷ്യരേറെ ! എന്നാൽ ഒരു മതവും എത്ര മദം പൊട്ടിയിട്ടും ഇന്നയോളം നമ്മോടു പറയാത്ത ജീവനസത്യം "മരത്തെ പുണരൂ" എന്ന് ആഹ്വാനം വെറുമൊരു മീഡിയ ചെയ്തപ്പോൾ, കേരള ഗവർണ്ണർ വരെ മരത്തെ പുണർന്നു ! 'ആ നിമിഷത്തിന്റെ നിർവൃതിയിൽ, ആ മനം ഒരാളിലത്തെന്നലായി മാറി! ബഹുമാനപ്പെട്ട കേരളാ ഗവർണർ തന്റെ ജീവിതത്തിലെ "അനർഘ നിമിഷം" എന്നോതി , ആ നിമിഷത്തെത്തന്നെ കുളിരണിയിച്ചു!

    ധന്യമായ ആ നിമിഷത്തിൽ അവിടെയാകാൻ എനിക്കായില്ലല്ലോ എന്നാണെന്റെ ദുഃഖമിന്നു ! മറിച്ചു, ആ നിമിഷം [ഏഷ്യാനെറ്റു ഓഫ് ചെയ്തിട്ട്] ,എന്റെ മുറ്റത്തെ / അല്ല പറമ്പിലെ ആ തേൻവരിക്കപ്ലാവിനെയെങ്കിലും എനിക്കും ആലീസിനും കൈകോർത്തു വാതാരിപ്പുണരാൻ ആയില്ലലോ എന്ന് വേറൊരു ദുഃഖം! ഈ രണ്ടു ദുഖങ്ങളും മനസ്സിൽ വഹിച്ചു ഞാൻ ഇന്നലെ കിടന്നുറങ്ങിയപ്പോൾ എന്റെ സ്വപ്നത്തിൽ എന്റെയപ്പച്ചൻ വന്നു എന്നോട് "എടാ മോനെ ,നീ നിന്റെ സഹോദരങ്ങളെ നിർമ്മല സ്നേഹത്തോടു എത്ര പ്രാവശ്യം വാരിപ്പുണർന്നിട്ടുണ്ട് ! അമ്മയെ എത്ര /എന്നെയെത്ര / നിന്റെ മക്കളെയെത്ര /നിന്റെ മരുമക്കളെ എത്ര ? നിന്റെ കൊച്ചുമക്കളെയെത്ര /എന്നൊരു ചോദ്യാവലി എന്നോട് ! സത്യം ഞാൻ ഉണർന്നുപോയി !

    ഇനിയെന്നെ മരണത്തിനുപോലും ഉറക്കാനാവില്ല ! ഈ ശരീരം ഞാൻ ഇവിടെ ഇട്ടേച്ചുപോകുമ്പോൾ, കൂദാശാചൊല്ലി കാശീടാക്കാൻ പള്ളിയും പട്ടക്കാരനും വരും,! എന്നാകിലും ഞാൻ ''അന്നും ജീവിച്ചിരിക്കുന്നു'' എന്ന സത്യം അറിയാതെ, പാവം എന്റെ മക്കൾ തേങ്ങി കരയുമായിരിക്കാം ..അൽപബുദ്ധികൾ ! കരയട്ടെ കരയട്ടെ, അല്ലാഞ്ഞാൽ പോയി ഗീത പഠിക്കട്ടെ !

    ജീവിതത്തിന്റെ വഴിവക്കിൽ കണ്ട സകല ളോഹയിട്ട ''പേക്കിനാവുകളെയും'' ഞാൻ ഇന്നലയോളം ''അപ്പാ / അച്ഛാ/ പിതാവേ'' എന്നൊക്കെ വിളിച്ചു അവന്റെയൊല്ലാം കൈമുത്തി മുത്തി എന്റെ കീശയും കാലിയാക്കി !, /സ്വന്തം അപ്പനെയോ/ സ്വർഗ്ഗത്തിലെ അപ്പനെയോ അറിയാനോ, അനുസരിക്കണോ മനസുകൊണ്ടെങ്കിലും വാരിപ്പുണരാണോ എനിക്ക് കഴിഞ്ഞുമില്ല ! ഹാ ,ഞാനെത്ര നീചൻ /എന്റെ ഉൾക്കണ് തുറപ്പിക്കാൻ , ''മനുഷ്യരെക്കൊണ്ട് മരത്തിനും ചുബനം കൊടുപ്പിച്ച'' ഏഷ്യാനെറ്റ് എന്നും മീഡിയാകളിൽ അധി ധന്യയാണ് ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ! അഭിനന്ദനത്തിന്റെ പൂചെണ്ടുകൾ പ്രിയരേ.. samuelkoodal

    ReplyDelete