Translate

Sunday, March 26, 2017

കത്തനാരേ, കോണകമൊരു ശീലമാക്കൂ...

കത്തനാരേ, കോണകമൊരു ശീലമാക്കൂ...

"'അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ  
കരപങ്കജം കൊണ്ടവൻ തലോടി ;തങ്കക്കുടമെന്നു കൊണ്ടാടി; 
ഗാഢം പുണർന്നു ,അങ്കുരിത പുളകം കളർന്നെഴുമെൻ കപോലമതിങ്കൾ അൻപൊടു തിങ്കൾ മുഖത്തെ അണച്ചധരത്തെ നുകര്ന്നും, പല ലീല തുടര്ന്നു " 
എന്ന് മാധുരിയമ്മയെക്കൊണ്ട് ദേവരാജൻ മാസ്റ്റർ പാടിച്ച ,''ഇരയിമ്മൻ തമ്പി ചൊല്ലും ശൃംഗാര പദലഹരി'', കുട്ടിക്കാലത്തേ കേട്ട്  രസിച്ചു വളർന്ന എനിക്കീ ശശീന്ദ്രൻ മന്ത്രിയെ കല്ലെറിയാൻ,മനസ്സാവുകില്ല ! "നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ'' എന്ന എന്റെ  ക്രിസ്തുവിന്റെ ''വേശ്യക്കുള്ള ന്യായീകരണം'' ഓർക്കുമ്പോൾ ..പാവം മന്ത്രിയുടെ വയസുകാലത്തെ മൂരിശൃംഗാരത്തോടു ഒരിത്തിരി സഹതാപമേയുള്ളൂ. 

മീഡിയ പറയാൻ മറന്ന ഒരു കാര്യം, ഈ ഇര ഈ സംഭാഷണത്തിൽ രസിച്ചിരുന്നതുകൊണ്ടാണ് നമുക്കിത്ര നീളത്തിൽ ശബ്ദലേഖനം കേൾക്കാനായത് ! സ്വരത്തിൽ അരുചി തോന്നിത്തുടങ്ങിയപ്പോളേ ഫോൺ കട്ട്  ചെയ്യണ്ട മഹതി, അത് കേട്ട് രസിച്ചു റെക്കോർഡ് ചെയ്തു, ലോകത്തിനു മുൻപിൽ ആ ജീവിതം നാറ്റിയത് ശരിയെന്നു ഘോഷിക്കുന്നവരെ, ഹ കഷ്ടം! ''വിശ്വാസവഞ്ചന'' കൊലപാതകത്തിന് തുല്യം തന്നെയാണെന്നാണെന്റെ നീതിബോധം!

എന്നാൽ ''ആസനത്തിൽ ആലുകിളിച്ചാലും അതുമൊരു തണലാക്കി മാറ്റുന്ന'' മറ്റിതര രാഷ്ട്രീയക്കാരെ ഒത്തുനോക്കുമ്പോൾ, ''ശശീന്ദ്രൻ ഒരു തറവാടി''  എന്നേ, തെറ്റും കുറ്റവും ചെയ്യുന്ന പാപികളായ സാധാ ക്രിസ്ത്യാനിക്ക് പറയുവാനായ്ക്കൂ ..'എറർ ഈസ് ഹുമൈൻ' [രാജ്യം കൊള്ളയടിച്ചില്ലല്ലോ]!  എന്നാൽ വീട്ടിൽ കൂദാശയ്ക്കുവന്നു ''അപ്പനെ ലോത്താക്കുന്ന'' തനി നിക്രിഷ്ട ജീവികളെ ന്യായീകരിക്കാൻ, പള്ളിയിൽ വരുന്ന സകല മഹതികളെയും ''അച്ഛനെ കുമ്പസാരിച്ചു ആക്കുന്നവളാമാരെന്നു'' പറയുന്ന കർദ്ദിനാളിന്റെ മനഃസാക്ഷിയില്ലാത്ത മനസ്സിനോട് തെല്ലും ഒത്തുചിന്തിക്കാൻ  എനിക്ക് ആവുകില്ലൊരുനാളും! പള്ളികളിൽ ഹാശാ ആശയിൽ ഈക്കുറി പെണ്ണാടുകളുടെ നീണ്ട നിര കുമ്പസാരിക്കാൻ കാണുകയില്ല നിശ്ചയം ! കാരണം , പെണ്ണിനെ പള്ളിയിൽ വിളിച്ചുവരുത്തി ആക്ഷേപിക്കുന്ന പാതിരിമൂത്തവരുടെ ഈ നീതികേടു മാനമുള്ള മഹതികൾ ഇനിയും സഹിക്കുകയില്ല! എന്നിട്ടും ''ഓൾ കുമ്പസാരിച്ചു പാതിരിയെ പാപിയാക്കാനാണ് പള്ളിയിൽ വരുന്നതെങ്കിൽ'' പള്ളിയിലും നാളെ ''സദാചാര പോലീസ്'' ഉണ്ടാവുകയില്ലെന്നാരു കണ്ടു ? പാതിരി താറുടുക്കു ..കോണകശീല ഒരു ശീലമാക്കൂ ..samuelkoodal
No comments:

Post a Comment