Translate

Saturday, October 4, 2014



സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന്‌ യേശുദാസ്‌
Story Dated: Thursday, October 2, 2014 04:06-Mangalam News
mangalam malayalam online newspaper
തിരുവനന്തപുരം: സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന്‌ ഗായകന്‍ കെ.ജെ യേശുദാസ്‌. സ്‌ത്രീകള്‍ ജീന്‍സിട്ട്‌ മറ്റുള്ളവരെ വിഷമിപ്പിക്കരുത്‌. ജീന്‍സ്‌ ധരിച്ചാല്‍ അതിനുമപ്പുറമുള്ളത്‌ ശ്രദ്ധിക്കാന്‍ തോന്നും. മറച്ച്‌ വയ്‌ക്കേണ്ടതിനെ മറച്ച്‌ വയ്‌ക്കണമെന്നും യേശുദാസ്‌ പറഞ്ഞു. മറച്ച്‌ വയ്‌ക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ്‌ നമ്മുടെ സംസ്‌കാരമെന്നും യേശുദാസ്‌ പറഞ്ഞു.
ആകര്‍ഷണീയത കൊടുത്ത്‌ വേണ്ടാത്തത്‌ ചെയ്യാന്‍ പ്രേരിപ്പിക്കരുത്‌. സൗമ്യതയാണ്‌ സ്‌ത്രീയുടെ സൗന്ദര്യമെന്നും യേശുദാസ്‌ പറഞ്ഞു. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുനന്ദര കേരളം പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കവെയായിരുന്നു യേശുദാസിന്റെ വിവാദ പ്രസ്‌താവന.
--------------------------------------------------------------------------------------------------------------------------------------------
 Comment by George Kuttikattu

ആദ്യമായിത്തന്നെ പറയട്ടെ, യേശുദാസിനെപ്പോലെയുള്ളവർ മദ്ധ്യയുഗ കാലത്തിലേയ്ക്ക് ചിന്തയിൽ തിരിച്ചു പോകുന്നത് കാണാൻ കഴിയുന്നു. കേരളത്തിലെ ക്രിസ്ത്യാനി സ്ത്രീകൾ കുറെക്കാലങ്ങൾക്ക് മുൻപുവരെ പൊതുവെ ധരിച്ചിരുന്നത് മുണ്ടും ചട്ടയും ആയിരുന്നു. ചിലവിഭാഗം സ്ത്രീകൾ നീളക്കയ്യൻ ചട്ടയെ ഉപയോഗിക്കുകയുള്ളൂ. ഹിന്ദു സ്ത്രീകൾ ഒരു തരം ബ്ലൌസും (റൌക്ക എന്ന് പറയും) മുണ്ടും ധരിച്ചു വന്നു. മാറ് മറയ്ക്കാൻ ചിലപ്പോൾ ഒരു കച്ചകുറിമുണ്ടെന്നു (തോർത്തുമുണ്ട്)പറയപ്പെട്ട ഒരു തുണി കഷണം കൊണ്ട് മറച്ചു നടന്നിരുന്നു. അതിനും കുറേക്കൂടി മുമ്പ് സ്ത്രീകൾ മാറ് മറയ്ക്കാതെ നടന്ന ഒരു കാലം കേരളത്തിൽ സർവ്വസാധാരണമായിരുന്നു. അന്ന് ജനസമൂഹത്തിൽ പെണ്‍കുട്ടികളും മുതിർന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അന്ന് ആരും സ്ത്രീകളുടെ മാറ് മറയ്ക്കാതിരുന്നതിനെപ്പറ്റി പരാതിപ്പെട്ടില്ല. ആർക്കും ആ രീതി മറ്റുള്ളവര്ക്ക് വല്ലതുമൊക്കെ തോന്നാനുള്ള ഒരുകാര്യങ്ങളും ഉണ്ടായില്ല. ആവലാതിപ്പെട്ടുമില്ല. പക്ഷെ, ആദ്യമായി സ്ത്രീകൾ മാന്യമായി സാരിയെന്ന വസ്ത്രം ധരിച്ചു തുടങ്ങിയപ്പോൾ,അതുടുത്ത് ആരാധനാലയങ്ങളിൽ പോയപ്പോൾ ചില സമുദായങ്ങളിലെ ആത്മീയ മുന്തൂക്കക്കാർ അതിനെ പാശ്ചാത്യ പരിഷ്ക്കാരമെന്നും, മാന്യതയില്ലാത്ത വസ്ത്രം ധരിക്കുന്നുവെന്നും ക്രൂരമായി ആരോപിച്ചതും ഓർക്കുന്നു. പിന്നീടത്‌ ഇന്ദിരാഗാന്ധി സാരിയുടുത്ത കാലം മുതൽ സാരി ഇന്ത്യയുടെ ദേശീയ സ്ത്രീ വസ്ത്രമായി മാറിഎന്നാണ് പറച്ചിൽ .വസ്ത്രധാരണത്തിലെ കേരളത്തിലെ പരിവർത്തനങ്ങൾ പലപ്പോഴായി മാറിക്കൊണ്ടിരുന്നു. ഒറ്റമുണ്ട് മാറ്റി ഡബിൾ മുണ്ടുകൾ പുരുഷന്മാർ ഉപയോഗിച്ച്. പിന്നീടത്‌ അവരും പാന്റുകളിലേയ്ക്കും കടന്നുവന്നു.. പ്രിയപ്പെട്ട യേശു ദാസ്, യൂറോപ്യൻ സംസ്കാരം മോശമാണെന്ന് പറയുന്ന വികല പണ്ഡിതന്മാർ പറയുന്നതുപോലെ സ്ത്രീകൾ പാന്ടുപയോഗിച്ചതുകൊണ്ട് മറ്റുള്ള സഹമനുഷ്യർക്കു ഒന്നും പ്രത്യേകമായി സംഭവിക്കുന്നില്ല. ബിക്കിനിയും ഉടുത്തു യൂറോപ്പിൽ സ്ത്രീകൾ പാർക്കുകളിൽ വിശ്രമിക്കുന്നു. അവിടെ ഇന്ത്യയിൽ നടക്കുന്ന സ്ത്രീകൾക്ക് നേരയുള്ള കൂട്ട ലൈംഗിക ആക്രമണം നടക്കുന്നില്ലല്ലോ . തുളഞ്ഞിറങ്ങുന്ന വേണ്ടാത്ത ചിന്തകൾ കൊണ്ടുനടക്കുന്നവർ എവിടെയും ഉണ്ട്. അവരെത്തന്നെ ഉള്ളിലേയ്ക്ക് തിരിഞ്ഞു നോക്കാൻ പറയുക. സ്ത്രീകളുടെ അവകാശവും സ്ത്രീ സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്ന ഒരു ചിന്തയാണ് സ്ത്രീകൾ എന്ത് ധരിക്കണം എന്ന് പറയുന്നത്.

1 comment:

  1. "മുലക്കരം കൊടുക്കുവാൻ പിശുക്കനെൻ മുത്തച്ഛന്റെ
    മടികാരണം ആമനം മതം വെറുത്തു ;
    പിടിച്ചിട്ടഴിക്കും ജമ്പർ ,അത് ഭയന്നെൻ മുത്തശ്ശി
    മതം മാറി പാതിരിതൻ വഴിക്കു വന്നു !"
    (അപ്രിയ യാഗങ്ങൾ ) എന്ന് ഞാൻ എന്റെ ദാസേട്ടന്റെ ചെവിയിൽ ഇതാ ബഹുമാനപുരസരം മൂളുന്നു ...മാറുമറയ്ക്കാൻ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന എന്റെ മുൻ തലമുറയെ ഞാൻ ഓർക്കുന്നു! സ്ത്രീ എന്നും പുരുഷന്റെ ഉപഭോഗവസ്തുവായിരുന്ന നമ്മുടെ സംസ്കാരത്തെ ഒരു ജീന്സിനും വ്യപിച്ചരിക്കാനാവില്ല ! ക്രിസ്തു "സ്ത്രീയെ കാമത്തോടെ നോക്കുന്നവൻ പോലും വ്യപിചാരം ചെയ്യുന്നു " എന്ന മനസിന്റെ അതിസൂഷ്മ കണ്ടെത്തലും ദാസേട്ടന്റെ ചെവിയിൽ മൂളുന്നു ..ലോകമേ ചെവിചായിക്കൂ ..സോ,.."മൈൻഡ് യുവർ മൈൻഡ്"

    ReplyDelete