Translate

Saturday, November 1, 2014

മെഗാ ക്വിസ്സ്‌ 2014

(കഴിഞ്ഞ മത്സരത്തില്‍ എല്ലാവരും ശരിയുത്തരം അയച്ചതുകൊണ്ടും, രണ്ടായിരത്തോളം BMW കാറുകള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലഭിക്കില്ലാ എന്ന് പറഞ്ഞതുകൊണ്ടും ആ മത്സരം റദ്ദാക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. ഈ മെഗാ ക്വിസ്സ്‌ വിജയികള്‍ക്ക് നാല് വചന പ്രഘോഷണങ്ങളില്‍ സ്തോത്രകാഴ്ച കൊടുക്കാതെ കുടുംബസഹിതം പങ്കെടുക്കാനുള്ള പാസ്സ് ലഭിക്കുന്നതാണ്. പക്ഷേ, ഏതെങ്കിലും തരത്തില്‍ അവിടെനിന്നും സൌഖ്യം ലഭിച്ചാല്‍ നിര്‍ബന്ധമായും സാക്ഷ്യം പറയേണ്ടതാണ്. ദുബായി യൂത്ത് ലീഗ്)

ചോദ്യം 1: വികസന ഫണ്ടുണ്ടാക്കാന്‍ മിസ്സ്‌ ഇന്ത്യ 2014നെയും ബോളിവുഡ് താരങ്ങളെയും കൊണ്ടുവന്ന്, ടിക്കറ്റ് വെച്ച് ‘കാരുണ്യ നൈറ്റ്’ നടത്തിയ രൂപത?
(അ) ഫരീദാബാദ് (ആ) ചിക്കാഗോ (ഇ) ബോംബെ (ഈ) കല്‍ക്കട്ട

ചോദ്യം 2: “മോശം ഭക്ഷണം കഴിച്ചും അധികാരികളുടെ ഭീഷണി കേട്ടും ഞങ്ങള്‍ മടുത്തു.” (ചാനലില്‍ കേട്ടത്). ഇത് പറഞ്ഞതാര്?
(അ) പൂജപ്പുര ജയില്‍വാസികള്‍ (ആ) ഇറാക്കില്‍ ജോലി ചെയ്ത നഴ്സുമാര്‍ (ഇ) കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജു ഹോസ്ടലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ (ഈ) കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍.

ചോദ്യം 3: ധ്യാനത്തില്‍ പങ്കെടുക്കാത്തവരെ പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്ന ഒരു പ്രമുഖ സ്ഥാപനം?
(അ) ഹാഹാ സണ്ടേ സ്കൂള്‍ വിലങ്ങുതടി (ആ) അമല്‍ജ്യോതി കോളേജ് കാഞ്ഞിരപ്പള്ളി (ഇ) കൊക്കരക്കോ കോളേജ് കൃഷിയൂര്‍ (ഈ) പാരമ്പര്യം കോളേജ്, എപ്പര്‍ക്കിസ്താന്‍

ചോദ്യം 4: ഡാര്‍വിന്‍ പറഞ്ഞത് ശരിയെന്ന് മാര്‍പ്പാപ്പാ. ഇനി എന്ത് സംഭവിക്കും?
(അ) ഡാര്‍വിനെ വിശുദ്ധനായി പ്രഖ്യാപിക്കും (ആ) നൂറ്റൊന്നു മെത്രാന്മാര്‍ ഒപ്പിട്ട പരാതി റോമിനയക്കും (ഇ) വേദപാഠ പുസ്തകം തിരുത്തും (ഈ) വചനോല്‍സവത്തില്‍ ഇതുവരെ പങ്കെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കും.

ചോദ്യം 5: വിജയദശമിക്ക് പള്ളികളില്‍ എഴുത്തിനിരുത്ത്, ഓണത്തിനു കാഴ്ച്ചക്കുലകളുമായി പാട്ട് കുര്‍ബാന... അങ്ങനെ പലതും. ഇനി ഹിന്ദുക്കളുടെ ആചാരങ്ങളില്‍ നിന്ന് നമുക്ക് പകര്‍ത്താന്‍ എന്തുണ്ട്?
(അ) പറയെടുപ്പ് (ആ) കളഭാഭിഷേകം (ഇ) ആറാട്ട് (ഈ) പൊങ്കാല

ചോദ്യം 6: ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണം കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഏകദേശം മൂന്നില്‍ രണ്ടായി കുറഞ്ഞു - (2001-ലെ സെന്‍സസില്‍ 2.32 ശതമാനം ക്രിസ്ത്യാനികളാണ് ഇന്ത്യയിലുണ്ടായിരുന്നത്, 2011-ല്‍ ഇത് രണ്ടില്‍ താഴെയായി മാറി).  ഏറ്റവും ക്ഷിണം പറ്റിയത് സിറോ മലബാര്‍ സഭക്കാണെന്നും പറഞ്ഞു കേള്‍ക്കുന്നു. കേരള കത്തോലിക്കര്‍ എന്ത് ചെയ്യണം?
(അ) എല്ലാവരും ഒഴിഞ്ഞു പോകുന്നത് വരെ നോക്കിയിരിക്കണം (ആ) ലിസ്റ്റിലുള്ളവരെ പൊതിഞ്ഞു പിടിക്കണം (ഇ) പിരിഞ്ഞു പോകുന്നവരില്‍ നിന്ന് എക്സിറ്റ് ഫീ ഈടാക്കണം (ഈ) ഇടവകതലത്തില്‍ ഇന്ഷുറന്സ് ഏര്‍പ്പെടുത്തണം

ചോദ്യം 7: വര്‍ഷങ്ങളായി പൊയ്ക്കൊണ്ടിരുന്നതും, അംഗമായിരുന്നിട്ടുള്ളതും ആയ ഡല്‍ഹി ലത്തിന്‍ ഇടവകകളില്‍തന്നെ തുടരാന്‍ ആഗ്രഹിച്ച്, സംയുക്ത ഇടയലേഖനത്തിനെതിരെ അറുനൂറോളം കുടുംബങ്ങള്‍ മാര്‍പ്പാപ്പാക്ക് പരാതി അയച്ചു. എന്ത് തോന്നുന്നു?
(അ) ‘അണ്ണാ, പൈസ താ തിരുനാളില്‍ ...’ (ആ) ‘ഡല്‍ഹിയോമാ ഫരിദാബാദ് ഗമയാ,’ (ഇ) നമുക്ക് പാത്തിരിക്കാം, നിങ്ങള്ക്ക് സമാധാനം. (ഈ) കാറ്റേ നീ വീശരുതിപ്പോള്‍ ......

ചോദ്യം 8: രൂപത അതിരൂപതയാക്കാന്‍ എന്ത് ചെയ്യണം?
(അ) ലെറ്റര്‍ പാഡ്/നെയിം പ്ലേറ്റ് മാറ്റണം (ആ) മെത്രാന്‍റെ തൊപ്പിയുടെ ഷേപ്പ് മാറ്റണം (ഇ) ആകെ തൊഴിലാളികളുടെ എണ്ണം കൂട്ടണം (ഈ) രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വനം/കായല്‍/മരുഭൂമി വന്യജീവികള്‍ ഇവയില്‍ ഏതെങ്കിലും കാണണം  

ചോദ്യം 9: ഒക്ടോബറില്‍ റോമില്‍ നടന്ന പ്രത്യേക കുടുംബനവീകരണ സിനഡില്‍ ഒരത്മായനെപ്പോലും ഇന്ത്യയില്‍ നിന്ന് ക്ഷണിച്ചിട്ടില്ലെന്നു അറിഞ്ഞപ്പോള്‍ ഏറ്റവും ദുഖിച്ചതാര്?
(അ) ഭാരതീയ കത്തോലിക്കര്‍ (ആ) മാര്‍പ്പാപ്പാ (ഇ) ട്രാവല്‍ ഏജന്‍സികള്‍ (ഈ) ഷെവലിയര്‍മാര്‍

ചോദ്യം 10: കുരീപ്പുഴ, ഒളരി, തലോര്‍, ഞാറക്കല്‍ എന്നീ സ്ഥലങ്ങളില്‍ പൊതുവായി കാണപ്പെടുന്നത്  
(അ) അത്മായരുടെ മുന്നേറ്റം (ആ) മെത്രാന്മാരുടെ പിടിവാശി (ഇ) ഇടയലേഖനങ്ങളുടെ കുറവ് (ഈ) പള്ളിയില്ലെങ്കിലും ജീവിക്കാമെന്നുള്ള ആത്മവിശ്വാസം

ചോദ്യം 11: ആദ്യം മെത്രാന്‍ മണിയടിച്ചു, ഇപ്പോള്‍ മണി മെത്രാനെ അടിക്കുന്നു. എവിടെ?
(അ) ഇടുക്കി (ആ) കോഴിക്കോട് (ഇ) തൃശ്ശൂര്‍ (ഈ) കോട്ടയം

ചോദ്യം 12: പ്രവാചകന്മാരെ പേടിച്ച് പൊലീസ് കാവലില്‍ കഴിയേണ്ടി വന്ന കന്യാസ്ത്രികളുളള സ്ഥലം? 

(അ) ഞാറക്കല്‍ (ആ) നെടുംകണ്ടം (ഇ) തൊരപ്പങ്കുഴി (ഈ) ഈശ്വരമംഗലം

No comments:

Post a Comment