Translate

Wednesday, January 25, 2012

പാലാ മെത്രാന് ഒരു തുറന്ന കത്ത്


ബഹുമാനപെട്ട പിതാവേ,

അളവറ്റ സമ്പത്തും അധികാരവും താങ്കള്ക്കുലള്ളതിനാല്‍ സ്വാഭാവികമായും താന്കള്‍ സ്തുതിപാഠകരാല്‍ ചുറ്റപെട്ടിരിക്കും.  തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരാന്‍ പാലായിലെ അരമനയില്‍ ഒരാള് പോലും ഉണ്ടാകില്ല എന്ന ബോധ്യം കൊണ്ടാണ് ഈ കത്തെഴുതുന്നത്.

മാനത്തൂര്‍ പള്ളിയില്‍ സംഭവിച്ചത് താങ്കള്‍ക്കു അറിവുള്ള കാര്യമാണല്ലോ.  ഒരു മൃതദേഹത്തെ അപമാനിച്ച ആ വൈദികന്‍ (ഫാ. മൈക്കിള്‍ നരിക്കാട്ട്), ഒരു സാധാരണ ക്രിസ്ത്യാനി ആയിരിക്കാന്‍ പോലുമുള്ള യോഗ്യത ഇല്ലാത്തയാള്‍ ആണ്.  അദ്ദേഹം താങ്കളുടെ നാട്ടുകാരനും സഹപാഠിയും ആയിരുന്നു എന്ന് ലോകം അറിഞ്ഞത് ഒരു തരത്തിലും താങ്കള്‍ക്കു ഭൂഷണമല്ല.

ഒരു കുറ്റവാളിയെ രക്ഷപെടുത്തുമ്പോള്‍ പത്തു കുറ്റവാളികള്‍ സൃഷ്ടിക്കപെടുകയാണെന്നു പിതാവ് മനസ്സിലാക്കണം.  സ്ഥലമാറ്റകുപ്പായമാണിയിച്ചു നരിക്കാട്ടച്ചനെ രക്ഷപെടുതുമ്പോള്‍ അത്തരക്കാര്‍ എത്ര  പേര്‍ക്കാണ് ഇത്തരം തെറ്റുകള്‍ വീണ്ടും ചെയ്യാന്‍ ധൈര്യം കിട്ടുന്നതെന്ന് ചിന്തിച്ചു നോക്കുക.  താന്കള്‍ ജനത്തിന്റെ ഇടയനാനെന്ന തോന്നല്‍ ഉണ്ടെങ്കില്‍, മൃതദേഹത്തെ അപമാനിക്കുകയും ഇടവകക്കാരെ അവഹേളിക്കുകയും ചെയ്ത ഈ വൈദികനെ മാതൃകാപരമായി ശിക്ഷിക്കുകയും അദ്ദേഹത്തെകൊണ്ട് ബന്ധപെട്ടവരോട് മാപ്പ് പറയാന്‍ ആവശ്യപെടുകയും ചെയ്യുക. കൂടാതെ, പരേതന്റെ കുടുംബത്തിനു ഉചിതമായ നഷ്ടപരിഹാരവും നല്കുക.

യുറോപ്പിലും അമേരിക്കയിലും ലൈംഗിക കുറ്റവാളികളായ പുരോഹിതരെ രക്ഷപെടുത്തിയ അരമനാധികൃതരുടെ കയ്പേറിയ അനുഭവങ്ങള്‍ പിതാവിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

ഇല്ലങ്കില്‍, താങ്കളുടെ ബാക്കിയുള്ള ഔദ്യോഗികകാലം മുഴുവന്‍ ഇത്തരം വൈദികരെ രക്ഷിക്കുക എന്നത് മാത്രമായിരിക്കും താങ്കളുടെ ജോലി.

പിതാവിന് സല്‍ബുദ്ധി തരാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു.

അലക്സ്‌ കണിയാംപറമ്പില്‍ 

7 comments:

  1. Dear Alex,
    Ezhutu kollaam.But call a methraan a methraan,not pithaavu! Johny.

    ReplyDelete
  2. ശവമടക്കിനു ആവശ്യമില്ലാത്ത പ്രാധാന്യം നമ്മള്‍ നല്‍കുന്നതുമൂലമുണ്ടായ ഒരു വിഷയമാണിത്. പാശ്ചാത്യ നാടുകളില്‍ ശവമടക്കും ഒരു വ്യവസായമായിരുന്നൂ, എന്നാല്‍ കേരളം അതെറ്റെടുത്തിരിക്കുന്നൂ. മോശയെ എവിടെയടക്കി ആരടക്കി? അബ്രഹത്തെ അയാള്‍ തന്നെ വിലകൊടുത്തു വാങ്ങിയ മണ്ണില്‍ മൂടി, സാറയെ കുഴിച്ചിടാന്‍ സ്ഥലമില്ലാതെ അലയുന്ന അബ്രാഹത്തെയും കാണാം Gen 23:19, എന്തിനു ആദ്യം ദൈവം പ്രസധിച്ച ആബേലിനെ എവിടെ ആര്‍ കുഴിച്ചിട്ടു? പുതിയനിയമത്തില്‍ യേശു ആരുടെ ശവമടക്ക് നടത്തി? സ്നാപകന്റെയോ , ലാസറിന്റെയോ( സ്നേഹിതനായിരുന്ന) ശവമാടക്കുപോലും ഒഴിവാക്കി? ഒരിക്കല്‍ കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്‍റെ അപ്പനെ അടക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ യേശു പറഞ്ഞത് , നീ വരിക " മരിച്ചവര്‍ തന്നെ മരിച്ചവരെ അടക്കട്ടെ" എന്ന്. യേശുവിനെ ദേവാലയ പരിസരത്തുപോലും കുഴിച്ചിട്ടില്ല, ധനവാന്റെയും ലാസരിന്റെയും ഉപമയിലെ വൃണം ബാധിച്ചു ഒന്നുമില്ലാത്ത തെണ്ടിയായ( ലോകപ്രകാരം) ലാസരെ അടക്കിയതായിപ്പോലും പറയുന്നില്ല . ധനവാന്‍ മരിച്ചു അടക്കി ( ചിലപ്പോള്‍ മഹാപുരോഹിതനും , മന്ത്രിയും ഒക്കെ വന്നുകാണും) . ഫലമോ ലാസര്‍ പരുധീസയില്‍ ധനവാന്‍ യാതനാ സ്ഥലത്ത്. മരിച്ചാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എത്രയും വേഗം മറവു ചെയ്യുക, അതിനു ഒരു പുരോഹിതന്റെയും ആവശ്യമുള്ളതായി ബൈബിള്‍ പറയുന്നില്ല. പുരോഹിതര്‍ ഉണ്ടെങ്കിലും കുഴപ്പമില്ല, നമ്മുടെ ഈ ജഡശരീരത്തിലായിരിക്കുവോളം നമ്മള്‍ ദൈവത്തില്‍ നിന്നകന്നവരാണ്.{ കൊരിന്ത്യർ 2 - 5:6 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.} ഒട്ടുമിക്ക ശവമടക്കുകളിലും പങ്കെടുക്കാറുള്ള ചിലരെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് . അതില്‍ അടുപ്പമുള്ള ചില ചന്ഗാതികളോട് കാരണം തിരക്കിയപ്പോള്‍ , നമ്മള്‍ പോയില്ലെങ്കില്‍ നമ്മള്‍ മരിച്ചാല്‍ ആരും കാണില്ല എന്നാ വിദക്തോപധെശമാണ് ലഭിച്ചത്. ചിലര്‍ ട്രാവല്‍ ഏജന്റുമാരും , ഇന്ത്യന്‍ കടക്കാര്‍ , real estate ....സംഖടനകള്‍ etc പലപ്പോഴും നമ്മള്‍ ശവമടക്കിനു പോകുന്നത് , നമ്മള്‍ മരിക്കുമ്പോള്‍ എല്ലാവരും വരാന്‍ വേണ്ടിയാണെന്ന് ആര്‍ക്കാനരിയാത്തത്? അന്നുമുതല്‍ ഞാന്‍ മാത്രമല്ല ഈ വിഭാഗത്തില്‍ പെടുന്നതെന്ന് മനസിലായി. കുട്ടപ്പാന്‍റെ വെട്ടുകാരുടെ മാനസിക വിഷമം ഞാന്‍ മനസിലാക്കുന്നൂ, എന്നാല്‍ വികാരിയടക്കിയില്ലെങ്കില്‍ എന്തോ കുഴപ്പം വരുമെന്ന് അവര്‍ തെറ്റിദ്ധരിക്കാന്‍ ഇടയായത്തില്‍ നാമോരോരുത്തരും ഉത്തരവാധികലാണ്. സമൂഹത്തെ ബോധവല്‍ക്കരിക്കണം. പിന്നെ ഒരു കമ്പ്യൂട്ടര്‍ അപേക്ഷ കൊടുക്കഞ്ഞിട്ടനിതെന്നു പറഞ്ഞാല്‍ ഇന്നലെ പിറന്ന കുഞ്ഞുപോലും വിശ്വസിക്കില്ല , നാം യഥാര്‍ദ്ധ കാരണം കണ്ടുപിടിക്കയും പ്രസിദ്ധികരിക്കയും വേണം.
    പിപ്പിലാഥന്‍.
    മത്തായി 8:21-
    ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നുപറഞ്ഞു.
    യേശു അവനോടു: “നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു

    ReplyDelete
  3. ശവസംസ്കാരം ഒരു വലിയ ആഘോഷമാക്കി മാറ്റിയത് നമ്മുടെ സഭാധികാരികള്‍ തന്നെയാണ്. നമ്മുടെ പല കപട്ബുധിജീവികള്ക്കും അതില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുന്നില്ല. സഭയുടെ ഉദേശമാകട്ടെ, മര്യാദയ്ക്ക് ജീവിചില്ലെന്കില്‍ നേരെ ചൊവ്വേ അടക്കുകയില്ലെന്നും, അങ്ങനെ പരേതനെയും ബന്ധുക്കളെയും സമൂഹത്തില്‍ അവമാനിക്കും എന്ന് ഭീഷണിപെടുത്താന്‍ തന്നെയാണ്.

    ജനത്തിന് സുബോധം ഉണ്ടാകുമ്പോള്‍ പള്ളി സിമിത്തെരിയെക്കാള്‍ Electric Cremetorium ആണ് അഭികാമ്യം എന്ന് മനസ്സിലാകും. പക്ഷെ, അത് വരെ, ഇത്തരം കാപാലികന്മാരെ മൃതശരീരം വച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നത്തില്‍ നിന്ന് തടയേണ്ടിയിരിക്കുന്നു

    ReplyDelete
    Replies
    1. 'ഈ ലോകം കാണുന്നേരം
      ഓക്കാനം വന്നിടുന്നു
      ഛര്‍ദ്ദിക്കുവാന്‍ വയ്യെ-
      ന്റെ മുഖത്താകും'(കുഞ്ഞുണ്ണി)

      പണ്ട് ഭൂരിഭാഗത്തിനും ചാണകം മെഴുകിയ തറയായിരുന്നപ്പോള്‍ സമ്പന്നര്‍ തറ സിമിന്റിട്ടു. ക്രമേണ അവര്‍ അത് മൊസൈക്കിലേക്കും, ടൈലിലേക്കും, മാര്‍ബിളിലേക്കും, ഗ്രാനൈറ്റിലേക്കും മാറിക്കൊണ്ടിരിക്കുന്നത് സാധാരണക്കാരനും സമ്പന്നനും തമ്മിലുള്ള വ്യത്യാസം നിലനിര്‍ത്താനാണ്. വാഹനങ്ങളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ.അപ്പോള്‍ പിന്നെ ശവക്കോട്ടയില്‍ എന്തിനു കുറക്കണം. ആളുകളുടെ മനോഭാവം മാറണം എന്നു പറയാറുണ്ട്. മാറുന്നുമുണ്ട്. പക്ഷേ അത് സാധാരണക്കാരന്‍ സമ്പന്നന്റെ മനോഭാവത്തിലേക്കാണെന്നു മാത്രം. വിവാഹാഘോഷങ്ങളുടെ കാര്യമെടുക്കുക. ആകെ ഒരു കല്ല്യാണത്തിനെങ്കിലും സമ്പന്നത കാണിക്കാനാണ് (കടമെടുത്താണെങ്കിലും)
      പാവപ്പെട്ടവന്റേയും പരിശ്രമം. പണം കൈയിലില്ലാത്ത കാലത്തോളം മാത്രം ഗാന്ധിയന്‍.
      'ശവസംസ്‌കാരം ഒരു വലിയ ആഘോഷമാക്കി മാറ്റിയത് നമ്മുടെ സഭാധികാരികള്‍ തന്നെയാണ്' ആണോ ? അവര്‍ നാടോടിയപ്പോള്‍ നടുവേ ഓടിയെന്നല്ലേ ഉള്ളൂ ?
      പിന്നെ വിശ്വാസികള്‍ ഒപ്പീസ് ചൊല്ലാന്‍ പാടില്ലെന്ന പുതിയ നിയമം വന്നതു മുതല്‍, രാത്രിയില്‍ കൂട്ടിരിക്കുന്നവര്‍ക്ക് നാക്കു കുഴയുമോ എന്നു പേടിക്കാതെ രണ്ടെണ്ണം വിടാം. ഇവരെയൊക്കെ സമ്മതിക്കണം. എത്ര നല്ലവര്‍.

      Delete
  4. ആദരണീയ പുരോഹിതനായിരുന്ന അലോഷ്യസ് ഫെര്‍ണാണ്ടസ് സ്വന്തം മൃതശരീരം മെഡിക്കല്‍ കോളജിനു ദാനംചെയ്തുകൊണ്ടു കാണിച്ചിരിക്കുന്ന മാതൃകയെപ്പറ്റി ആദരാഞ്ജലികളോടെ നമുക്കേവര്‍ക്കും അനുസ്മരിക്കാം. നവാബ് രാജേന്ദ്രന്റെ മൃതശരീരത്തിനു സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍, അദ്ദേഹത്തിനു നിത്യശാന്തികിട്ടാന്‍, നമുക്കു പ്രാര്‍ഥിക്കാം.

    ReplyDelete
  5. we all going to die
    show the world that we can be covered under the earth or burnt to ashes with out a priest standing near by. And I promise you I am a leader.

    ReplyDelete
  6. Who is this pippiladan? Whoever it is, I agree with him. His comment make some sense, we all have responsibilities to gave unnecessary important to body( dead).Need to find the real reason for the denial.

    ReplyDelete