Translate

Thursday, January 5, 2012

Canada - Judge Frees Jailed Bishop

Canada - Judge Frees Jailed Bishop - NYTimes.com:


2 comments:

  1. പോട്ടയിലെ ഒരു വൈദികന്‍റെ പ്രസംഗം കഴിഞ്ഞ ദിവസം കംപുട്ടറില്‍ യൂട്യുബില്‍ കൂടി കേള്‍ക്കുവാന്‍ ഇടയായി. അശ്ലീലചിത്രങ്ങള്‍ കാണുന്നവന്‍ വ്യപിചാരത്തെക്കാള്‍കുറ്റക്കാരന്‍ എന്നു ഭക്തന്‍റെ തലയില്‍ അടിച്ചുകേറ്റുന്നു.
    ഉടന്‍ പ്രേയിസ് ദി ലോര്‍ഡ്‌ എന്നും.നല്ല പ്രായോഗികപരിജ്ഞാനമുള്ള
    പണ്ഡിതനെപ്പോലെ സരസഹൃദയനും വാചാലനുമാണ് ഈ പുരോഹിതന്‍. അശ്ലീലചിത്രങ്ങള്‍ കാണുന്നവന്‍ വ്യപിചാരിയേക്കാള്‍ പാപിയാണ്, കുറ്റവാളിയെന്നൊക്കെ ആശാന്‍ തട്ടിവിടുകയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്‌താല്‍ വിവാഹ മോചനത്തിനായി സഭയുടെ കോടതിയില്‍ പരാതി സമര്‍പ്പിക്കുവാന്‍ ഭാര്യക്ക് അവകാശമുണ്ട് എന്ന് ഈ ധ്യാനഗുരു ഭക്തജനങ്ങങ്ങളോട് പറയുന്നു. ഇദ്ദേഹം പറയുന്നത് വിവാഹിതരുടെ ലൈംഗികതയെപ്പറ്റിമാത്രം.

    ഇയാള്‍ ദീപിക,സത്യദീപംപത്രങ്ങള്‍ മാത്രമേ വായിക്കുകയുള്ളുവെന്നു തോന്നുന്നു. ഇന്ന് ഏതു പാശ്ചാത്യ അമേരിക്കന്‍ പത്രങ്ങള്‍ വായിച്ചാലും ആദ്യം കാണുന്നത് ലൈംഗിക കുറ്റവാളികളായ
    വൈദികപുരോഹിതരെപ്പറ്റിയാണ്. ക്യാനഡായില്‍ നിന്ന് ഒരു ബിഷപ്പിന്‍റെ കമ്പ്യൂട്ടറില്‍
    ആയിര കണക്കിന് ബാലികാബാലന്മാരുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയതില്‍ ശിക്ഷിച്ച
    കഥയാണ് ഏറ്റവും പുതിയവാര്‍ത്ത. പതിനെട്ടു വയസ്സു താഴെയുള്ളവരുടെ ഇത്തരം ചിത്രങ്ങള്‍
    കൊണ്ട് നടക്കുന്നത് നിയമത്തിനു എതിരാണ്.ശി ഷാര്‍ഹമാണ്. ഈ ചിത്രങ്ങള്‍സഹിതം നടക്കുവാന്‍ ദുര്‍ബുദ്ധി സാത്താന്‍ ഉപദേശിച്ചത് ‌ ഇയാള്‍ ഒരു ഭാഗ്യം കെട്ടവനായതുകൊണ്ടാണ്.

    ഗര്‍ഭചിദ്രം ജനിക്കാന്‍പോവുന്ന കുഞ്ഞുങ്ങളുടെ രക്തപുഴയെന്നു വാചാലമായി പ്രസംഗിക്കുന്ന വത്തിക്കാന്‍ പുരോഹിതരുടെ ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ നിശബ്ദത പാലിക്കുന്നു. അശ്ലീല ചിത്രങ്ങളുടെ പ്രചരണം അമേരിക്കയില്‍ പന്ത്രണ്ടു ബില്ല്യന്‍ ഡോളറിന്‍റെ ഒരു ബിസിനസ്
    ആണ്. അമേരിക്കയില്‍ മൂന്നിലൊന്നു ആള്‍ക്കാര്‍ അശ്ലീല ചിത്രങ്ങളില്‍ മതി മറന്നവരെന്നു
    സ്ഥിതിവിവര കണക്കുകള്‍ പറയുന്നു. പുരോഹിതരില്‍ അറുപതുശതമാനം അശ്ലീല ചിത്രങ്ങളില്‍ ലഹരി പിടിച്ചവരെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

    കാനഡായിലെ ബിഷപ്പ് സഭയോടും ജനങ്ങളോടും ഈ കുറ്റ കൃത്യങ്ങളില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്.
    ഇതുപോലെ കേരളത്തില്‍ എത്രയോ പിടികിട്ടാകള്ളന്മാര്‍ മാന്യന്മാരായ ആട്ടിടയന്മാരായി വിശ്വാസികളെ വഞ്ചിച്ചു പണവും തട്ടിയെടുത്തു ജീവിക്കുന്നതും നാം കാണുന്നു.

    ReplyDelete