Translate

Monday, January 2, 2012

പട്ടക്കാരെ നേരെയാക്കാനും ഡോളറിനു കഴിയും


ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെയും, മലയാളി നേഴ്സുമാര്‍ക്കെതിരെയും  വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ധാര്‍മികരോഷം കൊള്ളുന്ന കേരളത്തിലെ നമ്മുടെ രൂപതാമെത്രാന്മാര്‍, അമേരിക്കയില്‍ കുടിയേറി ജീവിക്കുന്ന അവരുടെ രൂപതയില്‍പ്പെട്ട അജഗണങ്ങളെഅവരുടെ സഹമെത്രാനായ മാര്‍ അങ്ങാടിയത്ത് വിശ്വാസപരമായും, വൈകാരികമായും പീഡിപ്പിക്കുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നത് തികച്ചും അപലപനീയമാണ്.

സീറോ മലബാര്‍ സഭയില്‍ കല്‍ദായ പാരമ്പര്യം നടപ്പാക്കുക എന്ന  പേരില്‍ കേരളത്തിലെ ഒട്ടു മിക്ക രൂപതകളിലും കേട്ട്കേള്‍വി പോലും ഇല്ലാത്ത പേര്‍ഷ്യന്‍ കുരിശും, അല്ത്താരവിരിയും മാര്‍ അങ്ങാടിയത്ത് ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിശ്വാസികളില്‍ നിര്‍ദയം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധവും, സഭാവിരുദ്ധവും, ജനദ്രോഹപരവും, സീറോ മലബാര്‍ ബിഷപ്‌ സിനഡ്ന്‍റെ  തീരുമാനങ്ങളെ കാറ്റില്‍ പരത്തിക്കൊണ്ടും ഉള്ള മാര്‍ അങ്ങാടിയത്തിന്റെ ഈ താണ്ഡവ നൃത്തത്തെപ്പറ്റി അമേരിക്കന്‍ വിശ്വാസികള്‍ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാത്ത മത മേലധ്യക്ഷന്മാര്‍ ഇല്ല എന്ന് തന്നെ പറയാം. എന്നിട്ടും കണ്ണുമടച്ചു, വായും പൊത്തി, ഒന്നും അറിഞ്ഞില്ല എന്നഭിനയിക്കുന്ന ഒരു വൃന്ദം ഭീരുക്കളായ ബിഷപ്പുമാരെയാണ് അമേരിക്കന്‍ വിശ്വാസികള്‍ കാണുന്നത്.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ പ്രശ്നങ്ങളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ "മറ്റൊരു മെത്രാന്റെ ഭരണ മേഖലയില്‍ ഇടപെടുവാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങളുടെ ബിഷപ്പുമായി തന്നെ ചര്‍ച്ച ചെയ്തു തീര്‍ക്കണം" എന്ന് പറഞ്ഞു  തടിതപ്പുകയാണ്‌ കേരളത്തിലെ പല മെത്രാന്മാരും ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞു അമേരിക്കന്‍ പ്രശ്നത്തില്‍ നിന്നും “സാ” മട്ടില്‍ തലയൂരുന്നത് അധാര്‍മ്മികവും, നിരുത്തരവാദിത്വപരവും, ഗൌരവതരമായ കൃത്യവിലോപവും ആണെന്ന് ഞങ്ങള്‍ വാദിക്കുന്നു.

ഞങ്ങളുടെ ഈ വാദമുഖത്തിനു ന്യായങ്ങള്‍ അനവധിയാണ്.

1.                കേരളത്തിലെ മറ്റെല്ലാ രൂപതകളേയും അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ് ചിക്കാഗോ രൂപത. കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നും ഉള്ള വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ രൂപത . കുരിശു വിവാദം അവിടെ നില്‍ക്കട്ടെ: വെറും രണ്ടോ മൂന്നോ രൂപതകിളില്‍ മാത്രം പിന്തുടര്‍ന്ന് കൊണ്ട് പോകുന്ന ആചാരങ്ങളും രീതികളും ഇങ്ങനെയുള്ള ഒരു സമ്മിശ്രസമൂഹത്തില്‍ അടിചേല്‍പ്പിക്കുന്നത് എവിടുത്തെ മര്യാദയാണ്

2.                ചിക്കാഗോയില്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കുന്നതിന് മുമ്പേതന്നെ അമേരിക്കയില്‍ നമ്മുടെ സഭക്ക്  പല ദേവാലയങ്ങളും മിഷനുകളും ഉണ്ടായിരുന്നു. അക്കാലത്ത് ഇതുപോലുള്ള കുരിശു വിവാദമോ, പ്രാദേശികവാദമോ ഈ സമൂഹത്തില്‍ നിലവിലില്ലായിരുന്നു. അങ്ങനെ സമാധാനത്തോടെ മുമ്പോട്ട്‌ പോയിരുന്ന ആ  സമൂഹത്തില്‍ ഈ രൂപത വന്നത് ഇവിടുത്തെ വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടല്ല; പ്രത്യുത കേരളത്തിലെ മെത്രാന്‍ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് വത്തിക്കാന്‍ അത് ചെയ്തത്. 

3.               അമേരിക്കന്‍ പൌരത്വം നേടി എന്നത് കൊണ്ട് ഇവിടെയുള്ള സീറോ മലബാര്‍ വിശ്വാസികള്‍ കേരളത്തെ കൈവിട്ടു എന്ന് നമ്മുടെ ബിഷപ്പുമാര്‍ കണക്കാക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. അമേരിക്കന്‍ വിശ്വാസികള്‍ ഇവിടെ വെറും പ്രവാസികള്‍ മാത്രമാണ്. സാധിച്ചാലും ഇല്ലെങ്കിലും വിശ്രമ ജീവിതം നമ്മുടെ കൊച്ചു കേരളത്തില്‍ നയിച്ച്‌ അവിടെ ത്തന്നെ മരിച്ചു മണ്ണടിയണം എന്ന് സ്വപ്നം കാണുന്നവര്‍ ആണ് അവര്‍. മാതൃരാജ്യത്തിലേക്കും മാതൃ ഇടവകയിലെക്കും തിരിച്ചു വരുന്ന ഒരു ദിനം സ്വപ്നം കാണുന്ന അവരുടെ ചീട്ടു കീറി, അവരിനി ഒരിക്കലും നാട്ടിലേക്ക് വരില്ല എന്ന് പ്രതീക്ഷിക്കുന്നത്, മെത്രാന്മാരാകട്ടെ, ബന്ധുമിത്രാധികള്‍ ആകട്ടെ, ശരിയല്ല. 

4.               അമേരിക്കയില്‍ ജീവിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ അവരുടേതല്ലാത്ത തീരുമാനത്തിന് വിധേയരായി വിശ്വാസപരമായി പീഡിപ്പിക്കപ്പെടുകയാണ്. അജഗണങ്ങളുടെ ആത്മീയക്ഷേമം ഉറപ്പു വരുത്തുവാന്‍ അവരുടെ മാതൃ രൂപതയിലെ മെത്രാന്മാര്‍ക്ക് ഉള്ള കടമയില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു മാറുവാന്‍ സാധ്യമല്ല. 

5.               ആകപ്പാടെ കണക്കുകൂട്ടിയാല്‍, പാല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി എന്നീ രൂപതകളില്‍ നിന്നുള്ള വിശ്വാസികള്‍ തികച്ചും ന്യൂനപക്ഷമാണ്. അതായത് ചിക്കാഗോ രൂപതയിലെ ഭൂരിപക്ഷം വിശ്വാസികളും ഈ മേല്‍പ്പറഞ്ഞ രൂപതകള്‍ ഒഴിച്ചുള്ള മറ്റു രൂപതകളില്‍ നിന്നുള്ളവരാണ്. വസ്തുത ഇതെന്നിരിക്കെ, ഭൂരിപക്ഷം വരുന്ന ഈ വിശ്വാസികളെ അവരുടെ മാതൃ മെത്രാന്മാര്‍ കൈവിട്ടിരിക്കുകയാണ്. അവരുടെ ക്ഷേമം ഉറപ്പു വരുത്തുവാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. ന്യൂനപക്ഷ, പിന്നോക്ക ചിന്താഗതിക്കാരന്‍ ആയ മാര്‍ അങ്ങാടിയത്ത് തന്റെ ഇടുങ്ങിയ തത്വസംഹിതകള്‍ ഒരു ഭൂരിപക്ഷത്തിന് മേല്‍ അടിചെല്‍പ്പിക്കുകയാണ്. കൌശലവും, കള്ളവും പറഞ്ഞു വിശ്വാസികളെ അദ്ദേഹം വഴി തെറ്റിക്കുകയാണ്. ജനങ്ങളെ തെറ്റിധരിപ്പിച്ചും, സമൂഹത്തെ ഭിന്നിപ്പിച്ചും അദ്ദേഹം തന്‍റെ അജണ്ട നിര്‍ദയം നടപ്പാക്കി കൊണ്ടിരിക്കുകയാണ്.  അദ്ദേഹത്തിന്‍റെ ചിന്താഗതികളോട് യോജിക്കുന്ന പുരോഹിതരെ മാത്രം അദ്ദേഹം ഇറക്കുമതി ചെയ്യുന്നു. ചോദിക്കാനും പറയാനും ഒരു മെത്രാനും ഇല്ല. 

കേരളത്തിലെ ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പ് കിട്ടിയില്ല എന്ന് വേണ്ട. അവര്‍ ശരിക്കും മനസ്സിലാക്കണം. ഒരു പറ്റം സത്യവിശ്വാസികളെ ഇടയന്‍റെ അങ്കിയണിഞ്ഞ അങ്ങാടിയത്തു എന്ന ചെന്നായ്ക്കു മുമ്പില്‍ എറിഞ്ഞിട്ടു കൊടുത്തുകൊണ്ട് സിംഹാസനത്തില്‍ സുഖമായി എക്കാലവും ഭരിചിരിക്കാം എന്ന് സ്വപ്നം കാണേണ്ട. അമേരിക്കന്‍ സീറോ മലബാര്‍  വിശ്വാസികള്‍ ഉയര്‍ത്തെഴുന്നെറ്റു കൊണ്ടിരിക്കുന്നു. അവര്‍ പ്രതികരിക്കാനും ശബ്ദം ഉയര്‍ത്താനും തുടങ്ങിയിരിക്കുന്നു.

കേരളത്തിലെ മെത്രാന്മാര്‍ അമേരിക്കന്‍ പ്രശനത്തില്‍ ഉടനടി ഇടപെട്ടില്ലെങ്കില്‍ അത് താമസംവിനാ അവരുടെ പ്രശനം ആയി മാരും. ഇവിടുത്തെ വിശ്വാസികള്‍ അതങ്ങനെയാക്കി മാറ്റും. അതിനുള്ള കരുക്കള്‍ നീക്കുവാന്‍ കര്‍മ്മധീരരായ ചില അമേരിക്കന്‍ വിശ്വാസികള്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഏറ്റുമുട്ടലുകള്‍ കേരളത്തില്‍ എന്നവര്‍ തീരുമാനിച്ചു കഴിഞ്ഞു. പള്ളി പണിയാന്‍ മാത്രമല്ല, പട്ടക്കാരെ നേരെയാക്കാനും ഡോളറിനു കഴിയും എന്ന് നമ്മുടെ ബിഷപ്പുമാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

(കടപ്പാട്: http://syromalabarvoice.blogspot.com)

2 comments:

  1. വത്തിക്കാന്‍റെ നയമ നുസരിച്ചു സീറോ മലബാര്‍ പള്ളികളുടെ അധികാരം കേരളത്തില്‍ മാത്രമേയുള്ളൂ. ഭാരതത്തിന്‍റെ
    മറ്റു ഭാഗങ്ങളില്‍പ്പോലും സീറോ മലബാറുകാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.എന്തിനു ഇവരുടെ പ്രാചിനവികൃതപാരമ്പര്യങ്ങള്‍ കേരളത്തിനു പുറത്തു വ്യാപിപ്പിക്കണം.ഇവരുടെ വിഡ്ഢിവേഷങ്ങളും കല്‍ദായകൊള്ളക്കാര്‍ കൊണ്ടുവന്ന ആരാധനക്രമങ്ങളും ‍ ഇന്ത്യക്കാര്‍ക്ക്തന്നെ കുറച്ചിലാണ്. വാനര സംസ്ക്കാരമെന്നു വിശേഷിപ്പിക്കും.

    വത്തിക്കാന്‍റെ നിയമം അനുസരിച്ച് അമേരിക്കന്‍ ബിഷപ്പിന് അങ്ങാടിയത്തിന്‍റെമേല്‍ പരമാധികാരമുണ്ട്. ഉപദ്രവകാരികളായ ഇവരെ നിയന്ത്രിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ കൂടുവാന്‍ സാധ്യതയുണ്ട്. അമേരിക്കയിലെ എല്ലാ അതിരൂപതകളെയും ഇവരുടെ തോന്ന്യാസങ്ങള്‍ അറിയിച്ചാല്‍ നന്നായിരിക്കും. വത്തിക്കാനും
    ലത്തീന്‍ രൂപതകളും ചിറ്റമ്മ നയമാണ് സീറോ മലബാറു റീ ത്തുകളോട് എന്നു പരാതി വത്തിക്കാനില്‍ എത്തി
    കഴിഞ്ഞു.
    താഴെയുള്ള ലിങ്കിലെ ലേഖനത്തില്‍ കൂടുത വിവരങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

    "Generally, the leaders of the Eastern Catholic churches such as the Syro-Malabar church enjoy full freedom to elect bishops and erect dioceses only in their church's traditional territory; otherwise, the responsibility is left to the pope, often in consultation with the Latin-rite bishops of the region concerned."


    ഒരു സീറോ മലബാര്‍ അച്ചന്‍റെ വിലാപം വായിക്കുക:
    http://www.catholicnews.com/data/stories/cns/1101393.htm

    ReplyDelete
  2. മലബാര്‍വോയിസ്‌ബ്ലോഗില്‍ പോയി കുറച്ചുനേരം ചിലരുടെ അഭിപ്രായങ്ങള്‍ വായിച്ചു. പച്ച മലയാള തെറികള്‍ ബോഗുകളില്‍ ഉടനീളമുണ്ടെങ്കിലും വായിക്കുവാന്‍ വളരെ രസകരമാണ്.എന്നാല്‍ അടങ്ങാത്ത ദേഷ്യം അങ്ങാടിയത്തും ശിങ്കിടികളോടും പ്രകടിപ്പിച്ചിരിക്കുന്നതും കാണാം. അങ്ങാടിയത്തിനെ ചിക്കാഗോരൂപതയില്‍നിന്ന് സ്ഥലംമാറ്റുമെന്നുള്ള
    വാര്‍ത്തകളും വളരെ സന്തോഷത്തോടെയാണ് മലബാര്‍വോയിസ് എഴുതിയിരിക്കുന്നത്. അങ്ങാടിയെ വെറും പൊട്ടനായിട്ടാണ് ചിക്കാഗോരൂപതക്കാര്‍ കാണുന്നത്.

    താമസിയാതെ അങ്ങാടിയത്തും ചക്കിയാത്തും ആലന്ചെരിയും റോമിലെത്തുമെന്നും ഒരുപക്ഷെ ആലന്ചെരിയുടെ തലയില്‍ പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലുകള്‍സഹിതം കര്‍ദ്ദിനാള്‍ തൊപ്പി കിട്ടുമ്പോള്‍ അങ്ങാടിയത്തിനു ആര്‍ച്ച്ബിഷപ്പിന്‍റെ പദവി ലഭിക്കുമോയെന്നാണ് ചിക്കാഗോക്കാരുടെ ഭയം.

    അല്മെനികളുടെ മക്കളെ നല്ല ക്രിസ്ത്യാനികളായി വളര്‍ത്തുവാനും വേദപാഠം കുഞ്ഞുങ്ങള്‍ സ്വായത്തമാക്കുവാനും നല്ല ഉദ്ദേശത്തോടെ
    കൈഅയച്ചു സംഭാവനചെയ്ത ദേവാലയത്തില്‍
    കൊടുംവിഷം ഉള്ളില്‍ ചെന്ന വൈദികചെന്നായ്ക്കള്‍ കൊടികുത്തി വാഴുന്നുവെന്നു പലരും ചിന്തിക്കുന്നു. അറബികുപ്പായമണിഞ്ഞു വന്നെത്തിയിരിക്കുന്ന
    ഈ വൈദികരെ അമേരിക്കയില്‍നിന്നുതന്നെ ഓടിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
    കാല്‍കാശിനു കൊള്ളാത്ത ഒരുവന്‍
    മെത്രാന്‍പദവിയില്‍ തൂങ്ങിപിടിച്ചു കിടക്കുകയാണെന്നും പത്തുകൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ഒരു പുരോഗതിയും നേടാതെ സഭയെ നശിപ്പിക്കുകയാണ് ചെയ്തതെന്നും ബ്ലോഗില്‍ ഒരാളിന്‍റെ അഭിപ്രായം. ക്ലാവര്‍കുരിശു,
    താമര കുരിശുവെന്നൊക്കെ പറഞ്ഞു ജനങ്ങളെ തമ്മില്‍ അടിപ്പിക്കുകയായിരുന്നു ഇയാളുടെ തോഴിലെന്നും അറിയുന്നു. വളരെയധികം സമാധാനത്തോടെ കഴിഞ്ഞിരുന്ന മലയാളീ ക്രിസ്ത്യാനികള്‍ പലരും ഇയാള്‍ തമ്മില്‍ അടിപ്പിച്ചതുമൂലം പലരുംകണ്ടാല്‍ പരസ്പരം മിണ്ടുകപോലുമില്ല. ഒരു വൈദികന്‍ സുപ്രധാന കണക്കുകളില്‍ തിരുമറിവ് നടത്തി പിന്നീട് വന്ന വൈദികനെ കണക്കുകള്‍ ബോധ്യപ്പെടുത്താതെ സ്ഥലം വിട്ടുവെന്നും അറിഞ്ഞു. അല്ത്താരയില്‍ നുണകള്‍ കൂടാതെ കോടതികളിലും കള്ള സാക്ഷി
    പറയുവാന്‍ ഈ തട്ടിപ്പ് വൈദികന്‍ വിരുതനായിരുന്നുവെന്നും ബ്ലോഗിലുണ്ട്.

    അടുത്ത ചിക്കാഗോബിഷപ്പ് തുണ്ടത്തില്‍ എന്ന അങ്ങാടിയത്തിന്‍റെ ഈനാഞ്ചാത്തി എന്നതിലും അവര്‍ ഭയപ്പെടുന്നു. അയാള്‍ക്ക്‌ അമേരിക്കയില്‍ അനേക വര്‍ഷങ്ങള്‍ പരിചയമുണ്ട്. ഒരു ബിഷപ്പിനെ വാഴിക്കുമ്പോള്‍ സ്ഥാനംഒഴിയുന്ന ബിഷപ്പിന്‍റെ അഭിപ്രായങ്ങള്‍ അന്വേഷിക്കാറുണ്ട്. ആ സ്ഥിതിക്ക് തുണ്ടത്തു അങ്ങാടിയത്തിന്‍റെ ഏറ്റവും വിശ്വസ്ഥനുമാണ്. എന്തുകൊണ്ടും ബിഷപ്പാകുവാന്‍ തുണ്ടത്ത് യോഗ്യനുമാണ്. കാരണം അങ്ങാടിയത്തും പവ്വത്തും തുണ്ടത്തിനോട് മുള്ളരുതെന്നുപറഞ്ഞാല്‍ അതും കേള്‍ക്കുന്ന ഒരു വിശ്വസ്തനും കൂടിയാണ്.‍

    അങ്ങാടിയത്തിനെ കേരളത്തിലേക്ക് വിടരുതെന്ന്
    ഭക്തജനങ്ങള്‍ക്ക്‌ ഒരു അപേക്ഷയുണ്ട്. അദ്ദേഹത്തെ വടക്കേ ഇന്തിയിലോ ആഫ്രിക്കയിലെക്കോ തട്ടണമെന്നു
    ബഹുജനം ആഗ്രഹിക്കുന്നു. ചിക്കാഗോരൂപതയില്‍ പാപങ്ങള്‍ഇദ്ദേഹംചെയ്തു കൂട്ടിയിട്ടുണ്ട്. അത് മുഴുവന്‍ ഈ തിരുമേനി കഴുകികളയണമെന്നാണ് ഒരു വിശ്വാസിയുടെ അഭ്യര്‍ഥന. അള്‍ത്താരയില്‍
    ശവപ്പെട്ടി വരച്ചുവെച്ച ഈ പാപിയായ ബിഷപ്പിനോടൊപ്പം ഉണ്ടക്കണ്ണന്‍, കുള്ളന്‍ സക്കറിയാ എന്നീ കത്തനാന്മാരെയും നാടുകടത്തുവാന്‍ മുറവിളി കൂട്ടുന്നു. റോമില്‍ പോവുമ്പോള്‍ ഈ
    ക്ലാവര്‍കുരിശും വടിയും മാര്‍പാപ്പയെ എല്പ്പിക്കണമെന്നു അപേക്ഷയുണ്ട്. ഏതോ ഒരു സുരെഷച്ചന്‍ കിടക്കയാണ് ബലിപീടമെന്നു
    പള്ളിപ്രസംഗത്തില്‍ പറഞ്ഞുപോലും. അങ്ങാടിയത്തു ഈദിയാമിന്റെ നാട്ടില്‍ പോവുമ്പോള്‍ ചേരയുടെ നടുതുണ്ട് തിന്നു വേറൊരു
    തുണ്ടാനായില്ലെങ്കില്‍ പൊട്ടന്‍ എന്ന പേര് എന്നും കിടക്കുമെന്നാണ് ഈ ചെങ്ങാതി
    അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിക്കാഗോയില്‍ പൊട്ടനും കഴിഞ്ഞു അദ്ദേഹം വിഡ്ഢിക്കും ഭൂഷണനായി വാഴുന്നുവെന്നാണ് പൊതുജനസംസാരം. തുണ്ടാത്തിലിനു വാല്യക്കാരന്‍ ആകുവാന്‍ പോലും യോഗ്യതയില്ലന്നും കരുതുന്നു. കള്ളകരച്ചില്‍,
    നുണ, വഞ്ചന എന്നീ തീയോളജി ഡിഗ്രികളുള്ള തുണ്ടം ബിഷപ്പായാല്‍ കുഞ്ഞാടുകളുടെ ദൈവവിളി കശാപ്പുശാലയില്‍നിന്നു ശ്രവിക്കാമെന്നും ഒരു സരസന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.അങ്ങാടിയത്തിന്‍റെ
    ക്രൂരപ്രവര്‍ത്തികള്‍ മനസ്സിലാക്കിയ വത്തിക്കാന്‍ തൊപ്പി തിരികെ മേടിക്കുമെന്നും സംസാരമുണ്ട്.

    ReplyDelete