Translate

Sunday, January 8, 2012

ഉപകാരസ്മരണകളെപ്പറ്റി

ഉപകാരസ്മരണകളെപ്പറ്റി ഒരു സംശയം: ഉദ്ദിഷ്ടകാര്യം സാധിച്ചവര്‍ അക്കാര്യം ഏതെങ്കിലും പത്രത്തില്‍ പരസ്യം ചെയ്യുന്നത് എന്തുദ്ദേശ്യത്തോടെയാണ്? ചോദിച്ചത് തന്നതിന്, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മദ്ധ്യസ്ഥനോടോ മദ്ധ്യസ്ഥയോടോ അവര്‍ നന്ദിപ്രകടനം നടത്തുകയാണെങ്കില്‍, അതിനൊരു പത്രത്തിന്റെയൊ മാസികയുടെയോ സഹായം വേണ്ടതെന്തുകൊണ്ട്? ഉദ്ദിഷ്ടകാര്യം ചോദിച്ചത് പത്രം വഴിയല്ലല്ലോ, പിന്നെയെന്തിനാണ് ഉപകാരസ്മരണക്ക് അതിന്റെയാവശ്യം തോന്നുന്നത്?

സ്വര്‍ഗത്തിലിരുന്ന് ഈ വിശുദ്ധരൊക്കെ, എന്നും കാപ്പികുടി കഴിഞ്ഞ്, മലയാളം മാസികകളും പത്രങ്ങളും മറിച്ചുനോക്കുന്നുണ്ടെങ്കില്‍ എതെങ്കിലും ഒരെണ്ണത്തില്‍, അന്നന്നു വാരിവിതറിയ അനുഗ്രഹങ്ങളുടെ ഒരു ഫുള്‍ ലിസ്റ്റ് അടിച്ചുവിട്ടാല്‍ ധാരാളം പോരേ? തങ്ങളില്‍ ആരാണ് കൂടുതല്‍ മിടുക്കര്‍ എന്ന് നോക്കിയിട്ട്, സ്വര്‍ഗവാസികള്‍ക്കും അല്പം തമ്മില്‍ത്തല്ല് നടത്താമല്ലോ. എന്തെങ്കിലും നേരമ്പോക്ക് അവിടെയും വേണമല്ലോ.  
 
അതോ, അതൊന്നുമല്ലേ കാര്യം. ഈ പുണ്യാളരൊക്കെ ആഗ്രഹിക്കുന്ന ഒന്നുണ്ട്. പ്രശസ്തി - ഭൂമിയിലുള്ള മിക്ക അല്‍മായരും എല്ലാ പുരോഹിതവര്‍ഗവും ഏറ്റവും ആഗ്രഹിക്കുന്ന കാര്യം. സ്വര്‍ഗത്തിലെ വാഴ്ത്തപ്പെട്ടവര്‍ക്കും വിശുദ്ധര്‍ക്കും തങ്ങള്‍ ദൈവസന്നിധിയില്‍ ആണെന്നുള്ള ആനന്ദം മതിയാകുന്നില്ല, കണ്ണീരിന്റെ ഈ താഴ്വരയില്‍ അവര്‍ വിട്ടിട്ടുപോയ വിവരംകെട്ട മനുഷ്യരുടെ മനസ്സുകളില്‍ കുടികൊള്ളാനുള്ള ആഗ്രഹം ഇനിയും തീര്‍ന്നിട്ടില്ല. അതിനര്‍ത്ഥം അവര്‍ സ്വര്‍ഗത്തിലല്ല എന്നായിരിക്കണമല്ലോ. അപ്പോള്‍, ഈ മാദ്ധ്യസ്ഥപ്രാര്‍ത്ഥനകളും വരംകിട്ടലുമൊക്കെ ശുദ്ധമാന മാനസിക വിഭ്രാന്തികള്‍ മാത്രമാണെന്നല്ലേ മനസ്സിലാക്കേണ്ടത്. പക്ഷേ, ഒരു കാര്യം മറക്കുന്നു - ഇത്തരം വിഭ്രാന്തികള്‍ ഇല്ലെങ്കില്‍ ഇന്നുള്ള മാധ്യമകോടീശ്വരന്മാര്‍ എങ്ങനെ വളരും? ഭക്തിക്കച്ചവടം എങ്ങനെ തഴയ്ക്കും? രാജ്യത്തിന്റെ GDP എങ്ങനെ ഉയരും? 
        

10 comments:

  1. Why you do not criticize Matha Amruthaanantha Mayi, Sayibaaba, Vellappalli Nadeshan, P.K Narayana Panikkar, Panakkadu Thangal or any other idiots like that? Pick the log from your eyes before you try to pick a speck from somebody else's especially the saints. Okay!

    You seem to have a mental illness that is characterized by disturbed or unusual thinking, loss of interest in life, and strong or inappropriate emotions. So I advise you to take Clozapine 900mg daily for your entire life. You seem to require the maximam daily dosage of Clozapine for now.
    I suggest immediately booking an appointment with a very experienced psychiatrist who has the expertise needed to treat your extreme stupidity.

    ReplyDelete
  2. I got the link for this blog through email.Thanks a lot for that.I congratulate all behind this initiative...

    ReplyDelete
  3. It will be great if you will publish your esteemed opinion about what is happening in the catholic church. An outsider-view will be of great importance to renewal of the institution. Also invite your friends to do so. Thanks in advance.

    ReplyDelete
  4. Mr. നെടുങ്കനാല്‍,
    Who the hell you think of yourself mister? Who are you to renew catholic church? Remember: We do not need your opinion or a Hindu's. Go to HELL!

    ReplyDelete
  5. Who told you, dear Anonymous, that I have the intentionof renewing a system that has nothing to do with me? The catholic church is to me like any other social instituion existing in this world - just a means to keep people in check. Fortunately I'm beyond its reach. But I earnestly wish the total anihilation of the humbugs in it.
    If you don't need my opinion, just ignore it. why do you scratch your head reading it?
    As for going to hell, I've no idea where it is. Hell is a product of the church and is created, probably, just for its fold. No one else has to fear it.

    ReplyDelete
  6. Zakaria,

    With respect, let me tell you that you have some problem. If you dont like someone pay respect to a saint, you dont need to worry.
    If you dont belong to the church, why dont you look after yourself rather than running after the church like a wild animal?

    Jomon

    ReplyDelete
    Replies
    1. Dear Jomon:

      Then I am afraid I too, like Zacharias, have some problem. I personally don’t feel that I belong to the Church, but I reserve my right to raise my voice and fight against the exploitation by the church of the weaker section of the society. This is a social issue.

      I saw your remark (in another comment) calling someone “fox” [ഭിരുക്കലാണ് (കുറുക്കന്‍) ഒളിച്ചിരുന്നു കുവുന്നത്]

      Are you much better? Where is your profile and your contact details? How do we know you are Jomon? You could be a Dash Achan pretending as Mr. Jomon. You too are a fox, according to your own theory. A case of Pot calling the Kettle black.

      Delete
  7. ഭക്തരുടെ പണംപിടുങ്ങാന്‍ ഓരോ കാലത്തും പുതിയപുതിയ
    പ്രസ്ഥാങ്ങങ്ങള്‍ഇവര്‍ ആരംഭിക്കും. ഒരു അച്ചന്‍ ബലാല്‍സംഗംചെയ്ത
    കഥ കേട്ടിട്ടുണ്ടോ എന്ന് മറ്റൊരു ത്രെഡില്‍ ചോദ്യമുണ്ടായിരുന്നു. ധാരാളം കഥകള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ഇദ്ദേഹം വായിക്കുന്നില്ലേ? ഈ പീഡിയോ പീഡനങ്ങള്‍ക്ക്
    നൂറുകണക്കിനു വൈദികരെ കുറ്റക്കാരായി കണ്ടെത്തിയത് ആ ബഹുമാനപ്പെട്ട വൈദികന്‍ കണ്ടില്ലെന്നു നടിക്കുന്നു. എട്ടും പോട്ടുമില്ലാത്ത കുട്ടികളെ
    പ്രലോഭിച്ചു വശത്താക്കി അവരെ മാനസികരോഗികളാക്കുന്നത് ബാലാല്സംഗത്തെക്കാള്‍ ക്രൂരമാണെന്നു മനസ്സിലാക്കുന്നില്ലേ? കോടതികള്‍ ശിക്ഷിച്ചതല്ലാതെ അരമനകള്‍ ഇവരില്‍ എത്രപേരെ ശിക്ഷിച്ചു? അല്മേനിയുടെ പരാതികള്‍ പുല്ലുവില കല്‍പ്പിച്ചു കുറ്റവാളികളെ മറ്റു പള്ളികളിലേക്ക്‌
    സ്ഥലംമാറ്റിയാല്‍ ഇവരുടെ പരമാവധി ശിക്ഷാവിധിയുമാകും.

    പരസ്യങ്ങളില്‍ക്കൂടി ഭക്തരുടെ കൂടുതല്‍ പണം തട്ടിയെടുത്തു പുണ്യാളന്മാരെ
    തല്ലുകുട്ടിക്കുന്ന പ്രസ്ഥാനങ്ങള്‍ ഒരു കാലത്ത് ഇവരുടെ കൊയ്ത്തു കാലമായിരുന്നു. കമ്പ്യൂട്ടര്‍ വളരുന്നതോടെ പത്രവായനക്കാരുടെ എണ്ണം കുറഞ്ഞു.
    സാക്കു സാറിനു അറിയത്തില്ലേ, സോമാലിയയില്‍ കടല്‍കൊള്ള നടത്തുവാന്‍ ഇവര്‍ക്ക് കഴിവില്ല. അതുകൊണ്ടാണ് അതിലും കൂടുതല്‍ വിദേശപണം നേടുന്ന
    'പോട്ട' പോലുള്ള പ്രസ്ഥാനം തുടങ്ങിയത്. കൊള്ള കൂടുതലും ഭക്തരില്‍നിന്നുമാത്രം.

    മാസമുറ അനുസരിച്ച് നോവ്‌വരുന്ന സ്ത്രീകള്‍ക്കും രോഗം ഭേദമാകാന്‍
    അല്ത്താരയില്‍ നിന്നു പ്രാര്‍ഥിക്കും. പിന്നെ കൂട്ടകരച്ചിലും നിലവിളിയും.
    പനയ്ക്കല്‍അച്ചന്‍തൊട്ടു യേശുവേ യേശുവേ എന്നു കൂവുന്നത് പരിശുദ്ധ ആത്മാവിന്‍റെ ശബ്ദത്തിലാണ്. മാസമുറക്ക് നോവ്‌വരുന്ന സ്ത്രീയുടെ രോഗം സൌഖ്യപ്പെട്ടുവെന്നു മൈക്കില്‍ക്കൂടി പരിശുദ്ധ ആത്മാവിന്‍റെ സന്ദേശവും കിട്ടി. മെനോപോസ് എന്ന അനുഗ്രഹത്താല്‍ ഇനിമേല്‍ ശായിത്താന്‍ ഈ സ്ത്രീയെ പീഡിപ്പിക്കുകയില്ലെന്നും സന്ദേശം.

    ഇവിടെ ക്രിസ്ത്യാനികള്‍ മാത്രമല്ല ഹിന്ദുക്കളും മുസ്ലിമങ്ങളും വരുന്നു. നിര്‍ഭാഗ്യര്‍, ഘോരരോഗം പിടിപ്പെട്ടവര്‍,ദുഖിതര്‍ ഏവരും എത്തുന്നത്‌ അത്ഭുധങ്ങള്‍ തേടിയാണ്.സര്‍വ്വേ എടുക്കുകയാണെങ്കില്‍ കേരളത്തിലെ മാനസ്സികരോഗികളില്‍ അമ്പതുശതമാനംപേരും പോട്ട ഭ്രാന്തു പിടിച്ചവരാണെന്ന് കാണാം. അത്ഭുതങ്ങളില്‍ പരാജയപ്പെട്ടു പോട്ടയില്‍ നിന്നു വന്നെത്തുന്ന അനേകര്‍ക്ക്‌
    ആത്മഹത്യാപ്രവണതയും കൂടുതലാണ്.ദുര്‍ബലരായവരുടെ മനസ്സിനെ താളംതെറ്റിക്കുന്ന പല അടവുകളും ഈ ധ്യാനകേന്ദ്രങ്ങളില്‍ കാണാം.ഇതു സ്ഥാപിച്ച നായിക്കന്‍പറമ്പന്‍ കോടികളുമായി മുങ്ങി വിദേശ വാസത്തിലെന്നു കേട്ടു. മനസ്സും ആത്മാവും ശരീരവും സുഖപ്പെടുത്തി ദാരിദ്ര്യവും നിര്‍ഭാഗ്യതയും ചൂഷണം ചെയ്യുകയാണ് ഇക്കൂട്ടരുടെ ജോലി.

    ക്രിസ്ത്യാനികളല്ലാത്തവരെ ആകര്‍ഷിക്കുവാന്‍ അരവിന്ദാക്ഷമേനോന്‍ എന്ന ഒരു കള്ള പ്രവാചകന്‍ അവിടെയുണ്ട്.പണ്ഡിതനാണെന്നാണ് ഈ പാമരന്‍റെ വിചാരം. ഈണം വെച്ചുള്ള ഒരേ പ്രസംഗം തകര്‍ത്തു പതിറ്റാണ്ടുകളായിചെയ്യുന്നു. വേദങ്ങളിലെ പുരുഷസൂക്തം യേശുവാണെന്നാണ് അവിടെ വരുന്ന ഹിന്ദുക്കളെ കബളിപ്പിക്കുന്നത്. വേദങ്ങളുടെ കാലവും ക്രിസ്തുവിന്റെ കാലവും സഹ്രാബ്ദങ്ങള്‍ വിത്യാസമുണ്ടെന്നു എന്തുകൊണ്ട് ഈ വിഡ്ഢികള്‍ മനസ്സിലാക്കുന്നില്ല. പഴയ ഹിന്ദുഭക്തിഗാനങ്ങളും പൂന്താനത്തിന്റെ ശ്ലോകങ്ങളും ജ്ഞാനപാനയും ഈ തട്ടിപ്പു പ്രസ്ഥാനത്തിലുണ്ട്.

    ReplyDelete
  8. Jomon said:With respect, let me tell you that you have some problem. If you dont like someone pay respect to a saint, you dont need to worry.
    If you dont belong to the church, why dont you look after yourself rather than running after the church like a wild animal?

    I'm honored to be compared to a wild animal, instead of a saint. But the problem you mentioned has not been found yet. To make you envious, let me assure you that I'm yet devoid of any serious problem. A minor, however, could come up this Saturday evening, when the procession passes by my house with a lot of noise, carrying the statues of Sebastianos, Geevargees, and parishudha maathaavu and so on and the vicar notices that I have no candles lit in front of my house to welcome them.

    ReplyDelete
  9. എല്ലാ മതങ്ങളിലും നവീകരണത്തിന്റെ ആവശ്യകതയുണ്ട്. പോട്ട മതഭ്രാന്തിന്റെ വികൃത മുഖം കുറച്ചെങ്കിലും കാണാന്‍ അവസരം ഉണ്ടായ ഒരാളാണ് ഞാന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കേരളത്തിനു പുറത്തുള്ള ഒരു നഗരത്തില്‍ ജോലിക്കായി എത്തിയപ്പോള്‍ ഒരു വീട് വാടകക്കെടുത്ത്‌ സുഹൃത്തുക്കളോടൊപ്പം താമസിക്കാനിടയായി. അന്ന് ഒപ്പം പഠിച്ചിരുന്ന, ഒരു ക്രിസ്ത്യന്‍ സുഹൃത്തിനെയും മറ്റൊരു ക്രിസ്ത്യന്‍ സുഹൃത്തിനെയും ജോലി തേടാന്‍ സഹായിക്കാനായി കൂടെ താമസിച്ചു കൊള്ളാന്‍ ക്ഷണിക്കുകയുണ്ടായി. ഇന്നത്തെ കാലത്ത് ഹിന്ദുക്കളുടെ ഇടയില്‍ തീരെ കാണാന്‍ സാധിക്കാത്ത നിത്യ പ്രാര്‍ഥനയും മറ്റും ചെയ്തിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതാകട്ടെ ആ വീട്ടില്‍ ഉണ്ടായിരുന്ന ചെറിയ പൂജാ മുറിയില്‍ ഇരുന്ന് അര മണിക്കൂര്‍ മാത്രമെടുത്ത് തീര്‍ത്തും നിശബ്ദമായി ചെയ്യുന്നതും. എന്‍റെ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ തങ്ങളുടെ മുറി അവരുടെ പ്രാര്തനകള്‍ക്കും ഉപയോഗിച്ചിരുന്നു. എന്നാല്‍ താമസിയാതെ എന്‍റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു. മറ്റുവിശ്വാസങ്ങളെ കുറിച്ച് അറിയാനുള്ള ആകാംക്ഷയായിരിക്കുമെന്നാണ് തുടക്കത്തില്‍ ഞാന്‍ കരുതിയത്‌. അധികം താമസിയാതെ തന്‍റെ പോട്ട വിശ്വാസങ്ങള്‍ ഒന്നൊന്നായി അദ്ദേഹം എന്നിലേക്ക്‌ ചൊരിയാന്‍ തുടങ്ങി. യേശുവിന്റെ വരവിനെക്കുറിച്ച് ഹൈന്ദവ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നു പോട്ടയില്‍ വച്ച് സാക്ഷ്യപ്പെടുത്തിയ ഒരു ഹൈന്ദവ 'വേദ പണ്ഡിതനെ' പറ്റിയും അദ്ദേഹം എന്നെ ഉദ്ബോധിപ്പിച്ചു. എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇതെല്ലാം പറഞ്ഞുതരുന്നതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് സഹതാപമാണ് തോന്നിയത്. സത്യം പറഞ്ഞാല്‍ ഈ മാതിരിയുള്ള അതിരുവിട്ട മതാവേശം മറ്റുള്ളവരുടെ മനസ്സില്‍ ക്രിസ്ത്യാനികളെക്കുറിച്ചുള്ള ബഹുമാനം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. ഞാന്‍ തിരിച്ചു അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്തു മുറിപ്പെടുത്താതെ വിടുകയാനെന്നുള്ള സൌമനസ്യം പോലും തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈന്ദവ അധ്യാത്മിക ഗ്രന്ടങ്ങളില്‍ ഏതെങ്കിലും ഒന്ന് കുറച്ചെങ്കിലും പഠിച്ചിട്ടുള്ള ഒരാള്‍ക്ക്‌ അതൊരു കുട്ടിക്കളി മാത്രമാണ്. ഒരു എഞ്ചിനീയറിംഗ് ബിരുദ ധാരിയില്‍ നിന്നാണ് ഈ അനുഭവമുണ്ടായതെന്നതാണ് എന്നെ അമ്പരപ്പിച്ച വസ്തുത.

    ReplyDelete