Translate

Monday, January 2, 2012

Catholic Church Unveils Order for Ex-Episcopalians - NYTimes.com

1 comment:

  1. കാന്‍ബെറി ആര്‍ച്ച്ബിഷപ്പിന്‍റെ കീഴിലുള്ള
    ക്രിസ്ത്യന്‍സമൂഹത്തിന്‍റെ ഒരുവിഭാഗം കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്നതോടുകൂടി ചരിത്രപരമെന്നു വത്തിക്കാന്‍ വിശേഷിപ്പിക്കുന്നു. എപ്പിസ്കോപ്പല്‍ സഭയില്‍ സ്ത്രീകള്‍ക്ക് പൌരാഹിത്യം നല്‍കിയതില്‍ പ്രധിഷേധിച്ചു ഇവര്‍ സഭയില്‍നിന്നു പിരിഞ്ഞു റോമന്‍ സഭയില്‍ചേര്‍ന്നു.

    വിവാഹിതരായ പുരോഹിതര്‍ക്കും കത്തോലിക്കാ സഭയില്‍ വന്നുചേര്‍ന്നവര്‍ക്കു പൌരാഹിത്യം തുടരാം. കത്തോലിക്കാസഭയുടെ കാനോന്‍നിയമം എവിടെ, ഇതു രണ്ടുതരം നയമെന്നല്ലേയെന്നാണ് വിമര്‍ശകരുടെ ചോദ്യം? മറ്റൊരു സഭയില്‍നിന്നും ചെക്കേറിയ ഇവരുടെ വിവാഹം
    നിയമസാധുതയില്ലായെന്നും സഭ ന്യായികരിക്കുന്നു. വിവാഹം അസാധുവെന്നു സഭ കരുതുന്നനിലക്ക് വിവാഹതര്‍ക്ക് അവരുടെ പൌരാഹിത്യം തുടരുന്നതില്‍ ബുദ്ധിമുട്ടില്ല. കാനോന്‍ നിയമം
    അനുസരിച്ചു എപ്പിസ്കോപ്പല്‍
    സഭയുടെ പൌരാഹിത്യം സഭ ന്യായികരിച്ചു പറയുന്നു.

    സ്ത്രീക്ക് പൌരാഹിത്യം എപ്പിസ്കോപ്പല്‍ സഭ കൊടുത്തു തുടങ്ങിയതാണ്‌ ഇവരെ സഭവിടുവാന്‍ പ്രേരിപ്പിച്ചത്. ഓര്‍ക്കുക!!! വന്നു കൂടിയിരുക്കുന്നവര്‍ സ്ത്രീവിരോധികളാണ്. സെന്‍റ് പോളിന്‍റെ സ്ത്രീനിയമങ്ങള്‍ അപ്പാടെ
    നടപ്പിലാക്കണമെന്നു ചിന്തിക്കുന്നവര്‍. പുരുഷന്‍റെ തല യേശുവിന്‍റെയും സ്ത്രീയുടെ പുരുഷന്‍റെയുമെന്നു
    ചിന്തിക്കുന്നവര്‍. സ്ത്രീക്ക് സഭാകാര്യങ്ങളില്‍ സംസാരിക്കുവാന്‍ അവകാശമില്ല. ദൈവസൃഷ്ടിയില്‍ സ്ത്രീ പൂര്‍ണ്ണയല്ലായെന്നൊക്കെ ബൈബിള്‍ കൊട്ടി ഘോഷിക്കുന്ന ഇവര്‍ വിശ്വസിക്കുന്നു.പുരോഹിതന്‍ ഭ്രിഷ്ടം തിരിഞ്ഞു ബലിയര്‍പ്പിക്കുമ്പോള്‍
    സ്ത്രീ തലമുണ്ടിട്ടുകൊള്ളണമെന്ന് സീറോ പുരോഹിതരെങ്കില്‍ ഇതിനകം ഇടയ ലേഖനമിറക്കിയേനെ!!!

    മലങ്കര യാക്കൊബായില്‍നിന്നു മാര്‍ ഈവാനിയോസും അനുയായികളും വിവാഹിതരായ പുരോഹിതരുമായിട്ടായിരുന്നു അന്ന്
    കത്തോലികാസഭയുമായി പുനരൈക്യപ്പെട്ടത്.
    എപ്പിസ്കൊപ്പലുകാര്‍ കാഫിറ്റെരിയാ കത്തോലിക്കര്‍ എന്നും റോമ്മാസഭയെ പരിഹസിക്കാറുണ്ട്. ഒരു ചെറിയവിഭാഗം എപ്പിസ്കോപ്പല്‍ സഭയില്‍നിന്നു പിരിഞ്ഞുപോയെങ്കിലും ഇവരുടെ പള്ളികളില്‍ മുന്‍ കത്തോലിക്കര്‍ കൈപൊക്കുവാന്‍ പറഞ്ഞാല്‍ ഇരുപതു ശതമാനം മുതല്‍ എഴുപത്തഞ്ചു
    ശതമാനംവരെ കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞവരാണെന്നു കാണാം. 'എതിര്‍ വായ്ക്കൊന്നു മറുവാ ചൊല്ലീട' എന്നുള്ള കത്തോലിക്കപുരോഹിതരില്‍ മനംനൊന്താണ് പലരും സഭവിട്ടുപോയത്.

    മനുഷ്യരെല്ലാം ക്രിസ്തുവില്‍ ഒന്ന് എന്നാല്‍ സ്ത്രീ വേറെ, സ്വവര്‍ഗ വിവാഹത്തിനുള്ള എതിര്‍പ്പ്, മുതലായ തത്വസംഹിതകളുള്ള ഈ മതഭ്രാന്തന്മാര്‍ വത്തിക്കാനെപ്പോലെതന്നെ കുടുംബാസൂത്രണത്തെ എതിര്‍ക്കുമ്പോള്‍ എന്തെ ഇവര്‍ പഞ്ഞം പട വസന്ത എന്നീ രോഗങ്ങള്‍ മൂലം നരകിക്കുന്ന പെറ്റു പെരുകുന്ന ആഫ്രിക്കന്‍ ജനതയെ ചിന്തിക്കാത്തത്?

    നമ്മുടെ സ്വവര്‍ഗപാതിരികള്‍ക്കും അള്‍ത്താര ബാലന്മാരെ ചൂണ്ടയിടുന്നവര്‍ക്കും ഒരു
    സുവര്‍ണ്ണാവസരമിതാ, എപ്പിസ്ക്കൊപ്പല്‍
    സഭയില്‍ സ്വവര്‍ഗക്കാര്‍ക്കും ഔദ്യോഗികമായി പുരോഹിതരാകാം. ഇവരെ സ്വാഗതം ചെയ്തുകൊണ്ട് ഒരു എപ്പിസ്കോപ്പല്‍ ബിഷപ്പിന്‍റെ ആഹ്വാനമുണ്ട്. എങ്കില്‍ ആയിരകണക്കിന് നമ്മുടെ കുഞ്ഞുങ്ങള്‍ രക്ഷപ്പെടുമായിരുന്നു.!!!

    ReplyDelete