Translate

Tuesday, January 10, 2012

സഭാനവോത്ഥാനം: സഭയുടെ പന്നി


സഭയുടെ പന്നി



പണ്ട് പണ്ട്; എന്നുവച്ചാല്‍, സെപ്റ്റിക് കക്കൂസും യൂറോപ്യന്‍ ക്ലോസറ്റും വരുന്നതിനു മുമ്പ് കുഴികക്കൂസുകളാണ് ഉണ്ടായിരുന്നത്. അരമനകളില്‍ തിരുമേനിമാരും മോണ്‍സിഞ്ഞോര്‍മാരും അരമനവാസികളായ കത്തനാരന്മാരും നിത്യകര്‍മ്മം നിര്‍വ്വഹിക്കുന്നത് കുഴിക്കക്കൂസുകളിലായിരുന്നു. ധാതുഭുഷ്ടിയുള്ള വിസര്‍ജ്യവസ്തുക്കള്‍ ആഹരിക്കുന്നതിന് കുഴിയില്‍ നാടന്‍ പന്നികള്‍ ഉണ്ടായിരുന്നു.
അങ്ങനെ കാര്യം സുഗമമായി നടന്നുപോരുമ്പോള്‍ ഒരു പന്നി കുഴിയില്‍നിന്നും പുറത്തുചാടി. തിരുമേനി കല്പിച്ചിട്ടും പന്നി എല്ലാം കുത്തിമറിച്ച് അരമനവളപ്പിലൂടെ ഓടുകയാണ്. കാര്യം ഗുരുതരമാകയാല്‍ കൂട്ടമണി അടിച്ചു. വിശ്വാസികള്‍ എത്തി. 'സഭയുടെ പന്നിയാണ്, പിടിക്കണം' എന്ന് തിരുമേനി കല്പിച്ചു. വിശ്വാസികള്‍ പന്നിക്കു പുറകെ ഓടി. പന്നി അടുത്തുള്ള ആറ്റിലേക്ക് ചാടി.
''സഭയുടെ പന്നി'' ആറ്റിലൂടെ ഒഴുകുന്നത് കണ്ടുസഹിക്കാന്‍ അവശ ക്രൈസ്തവനും മരംവെട്ടുതൊഴിലാളിയുമായ മര്‍ക്കോസിന് കഴിഞ്ഞില്ല. അവന്‍ ആറ്റിലേക്ക് എടുത്തുചാടി, 'സഭയുടെ പന്നി'യുമായി കരയ്‌ക്കെത്തി. പന്നിയെ വീണ്ടും കുഴിക്കക്കൂസില്‍ പ്രവേശിപ്പിച്ചു.

 അരമനപറമ്പിലൂടെ തടിവെട്ടാന്‍ പോകുന്ന മര്‍ക്കോസ് പലപ്പോഴും കുഴിക്കക്കൂസിന് അടുത്തുനിന്ന് താന്‍ രക്ഷിച്ച, സഭയുടെപന്നിയെ സന്തോഷത്തോടെ കാണുമായിരുന്നു. കാലം പിന്നെയും കഴിഞ്ഞു. ഒരു ദിവസം മര്‍ക്കോസ് ചെല്ലുമ്പോള്‍ കുഴിയില്‍ പന്നിയെ കാണുന്നില്ല. മര്‍ക്കോസ് പന്നിയെക്കുറിച്ച് കുശ്ശിനിക്കാരനോട് അന്വേഷിച്ചു. കുശ്ശിനിക്കാരന്‍ പറഞ്ഞു: 'മിനിഞ്ഞാന്ന് തിരുമേനിയുടെ ജന്മദിനമായിരുന്നു. മൂന്നാല് മെത്രാന്മാരും മോണ്‍സിഞ്ഞോര്‍മാരും അച്ചന്മാരും ഊണിന് ഉണ്ടായിരുന്നു. ഒരു വലിയ 'വങ്കേത്തി' (Banquet) നടന്നു. പന്നി പീഞ്ഞാലി ആയിരുന്നു മുഖ്യ വിഭവം.' മര്‍ക്കോസ് രക്ഷിച്ച പന്നിയെ ആണ് കൊന്നത് എന്നും കുശ്ശിനിക്കാരന്‍ പറഞ്ഞു. മര്‍ക്കോസിന് ദുഃഖം തോന്നി.
കാലം പിന്നെയും കഴിഞ്ഞു. ..........

സഭാനവോത്ഥാനം: സഭയുടെ പന്നി:

'via Blog this'

2 comments:

  1. മര്‍ക്കോസിന്റെ കഥയുടെ ബാക്കി വായിച്ചിട്ടും അവനോളം പോലും തന്റേടം തനിക്കില്ലല്ലോ എന്നോര്‍ത്തായിരിക്കണം ആരും ഇവിടെ കമന്റിടാത്തത്? ചര്‍ച്ച് ആക്ടിന്റെ ആവശ്യകത ധ്വനിപ്പിക്കുന്ന ഈ കഥ എഴുതപ്പെട്ടിട്ട് ദശകങ്ങള്‍ കഴിഞ്ഞു എന്നോര്‍ക്കുമ്പോഴാണ് പുലിക്കുന്നന്റെ ക്രാന്തദര്‍ശിത്വത്തെ ആരും അഭിനന്ദിച്ചുപോകുക. ചര്‍ച്ച് ആക്ടിനുവേണ്ടിയുള്ള മുന്നേറ്റം പുനരുജ്ജീവിപ്പിക്കുക ദളിത് ക്രൈസ്തവരായിരിക്കും എന്നൊരു ധ്വനിയും ഈ കഥയിലുണ്ടോ?

    ReplyDelete
  2. അന്നു മാര്‍ക്കൊസ്സു വെള്ളത്തില്‍ ചാടിയത് പന്നിയെ രക്ഷിക്കുവാന്‍ ആയിരുന്നു. മാര്‍ക്കവാസിയായ
    മാര്‍ക്കോസ് ഇപ്പോള്‍ ശയിത്താനെ ഭയപ്പെടുന്നു. മാര്‍ക്കോസ് രക്ഷപ്പെടുത്തിയ പന്നികളെ തിന്ന
    ബിഷപ്പുമാര്‍ മരിച്ചിട്ട് മരിച്ചിട്ടു കാലങ്ങള്‍കഴിഞ്ഞു. മരിച്ച ബിഷപ്പുമാര്‍‍ പന്നികളായി പുനര്‍ജന്മം ലഭിച്ചു മെത്രാന്റെ കക്കൂസില്‍ തന്നെ വളരുന്നു. ചെയ്ത പാപങ്ങള്‍ക്ക്‌ പരിഹാരമായി കര്‍ദ്ദിനാള്‍‍വരെ ആ പന്നികളുടെയിടയില്‍ ഉണ്ട്. അവരില്‍
    പന്നിയെതിന്ന ബിഷപ്പും പന്നിയായി വീണ്ടുംജനിച്ചു ബിഷപ്പിന്‍റെ കക്കൂസിലുണ്ട്. ഈ പന്നിപിതാവ് . അന്നു മാര്‍ക്കൊസിന്‍റെ പ്രിയപ്പെട്ട പന്നിയെ തിന്ന തിരുമെനിയല്ലേ. മാര്‍ക്കോസിന്‍റെ കക്കൂസില്‍ വിസര്‍ജിക്കുന്ന കാഷ്ടംതിന്നു അവന്‍ അവിടെ കിടക്കട്ടെ. അന്നു പന്നിയെ രക്ഷപ്പെടുത്തിയെങ്കില്‍ ഇന്ന് പന്നി മെത്രാന്‍ തിരുമേനിയെ രക്ഷപ്പെടുത്തുവാന്‍ മര്‍ക്കോസിന് സൌകര്യമില്ല.

    ReplyDelete