Translate

Tuesday, January 10, 2012

'നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ കര്‍ത്താവേ'.

ഒരു കാലത്ത്, സഭയോടൊപ്പം മരണം വരെ ജിവിക്കണമെന്നു കരുതിയ ഒരാളാണ് ഞാന്‍..... എവിടൊക്കെയോ സ്പെല്ലിംഗ് തെറ്റുണ്ടെന്ന് തോന്നിയപ്പോള്‍ സ്വന്തം നിലക്ക് പഠനം തുടങ്ങി. അപ്പോളാണ് എന്തുമാത്രം പ്രശ്നങ്ങളിലാണ് ഒരു കേരളാ ക്രിസ്ത്യാനി ജിവിക്കുന്നതെന്ന് മനസ്സിലായത്‌. യേശുവിന്റെ ജിവിത മാര്‍ഗം പിന്തുടരാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതിനു പകരം സഭയുടെ മാറുന്ന നിയമാവലി പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി സഭ മാറി. വി. ബൈബിള്‍ പി ഓ സി സ്വന്തം നിലക്ക് തിരുത്തിയെന്ന് കണ്ടപ്പോള്‍ തരിച്ചു നിന്ന് പൊയ്. സ്നേഹിക്കുന്ന ദൈവത്തെ വേണ്ടപ്പോള്‍ പുതിയ നിയമം, ശിക്ഷിക്കുന്ന ദൈവത്തെ വേണ്ടപ്പോള്‍ പഴയ നിയമം. അനുഷ്ടാനങ്ങളുടെ ആധികാരികത സ്ഥാപിച്ചു വിശ്വാസികളെ എത്ര നാള്‍ ഭയത്തില്‍ കൊണ്ടുപോകാമെന്ന് എനിക്ക് അറിയില്ല.

ഭയം ഒരു വികാരവും സ്നേഹം ഒരു ഉര്‍ജ്ജവും ആണ്. ഇവയുടെ പല അളവിലുള്ള കുടിചെരലാണ് സര്‍വ വികാരങ്ങളുടെയും കാതല്‍..... സ്നേഹം ദൈവത്തെയും ഭയം സാത്താനെയും പ്രതിനിധീകരിക്കുന്നു. എത്ര മാത്രം ഭയം നമ്മില്‍ ഉണ്ടോ അത്രയും ദൈവത്തില്‍ നിന്ന് നാം അകന്നിരിക്കും. എത്ര മാത്രം സ്നേഹം നമ്മില്‍ നിറഞ്ഞിരിക്കുന്നോ അത്രയും കുടുതല്‍ നാം ദൈവത്തോട് അടുത്തിരിക്കും. മാലാഖമാരുടെ സംഭാഷണം നമുക്ക് ഗ്രാഹ്യമാവണമെങ്കില്‍ നാം സ്നേഹത്തിലാണ് ആയിരിക്കേണ്ടത്. അതുകൊണ്ടാണ് മാലാഖമാര്‍ പ്രത്യക്ഷപ്പെടുംപോളൊക്കെ 'നിങ്ങള്‍ ഭയപ്പെടരുതു' എന്ന് പറയുന്നത് തന്നെ. ദൈവവുമായി ഒരു ഒത്തുചേരല്‍ ഒരിക്കലും ഭയത്തില്‍ സംഭവിക്കുന്നില്ല. ഭയം എടുത്തു കളഞ്ഞാല്‍ സഭക്ക് ഒരു പ്രസ്ഥാനമായി നിലനില്‍ക്കാനാവില്ല, അതൊരു സത്യം. ഭയമില്ലെങ്കില്‍ സാത്താനെവിടെ? വ്യവസ്തകളില്ലാത്ത, നിത്യ സ്നേഹമായ ദൈവം, എങ്ങിനെ മനുഷ്യനെ എന്ന് ശിക്ഷിക്കുമെന്നാണ് ഇവര്‍ പറയുന്നത്? രൂപവും ഭാവവും ഇല്ലാത്ത ദൈവം എങ്ങിനെ സിംഹാസനത്തിലിരിക്കുമെന്നാണ് പറയാന്‍ കഴിയുക. ഞാന്‍ യേശുവിന്റെ ശിക്ഷ്യത്വം ഉപേക്ഷിക്കാന്‍ തയ്യാറുള്ള വ്യക്തിയല്ല. അതിനു വേദങ്ങളെ വെല്ലുവിളിക്കേണ്ട കാര്യവുമില്ല. എന്റെ ജിവതത്തില്‍ യേശു നല്ലൊരു സ്നേഹിതനും വഴികാട്ടിയുമാണ്.
യേശു കാട്ടികൊടുത്ത സ്നേഹത്തിന്റെ മാര്‍ഗം ആരെയാണ് ആകര്ഷിക്കാത്തത്? സഭയെകൊണ്ടു പ്രയോജനമില്ലായെന്നു പൂര്‍ണ ബോധ്യം വന്നപ്പോള്‍ Disciples of Christ for Peace ( DCP ) എന്നൊരു പ്രസ്ഥാനത്തിന് സ്വാമി സച്ചിദാനന്ദ ഭാരതി രൂപം കൊടുത്തു. അദ്ദേഹം പണ്ടൊരു ക്രിസ്ത്യാനി ആണെന്ന് അറിയാവുന്ന നിരവധി RSS കാരാണ് അവിടേക്ക് ഇരച്ചു കയറുന്നത്. നാഗ്പൂരില്‍ അവര്‍ ഒരു ആശ്രമം തന്നെ സ്വാമിജിക്ക് വെറുതെ കൊടുത്തു. നിരവധി അച്ചന്മാരും കന്യാസ്ത്രികളും അദ്ദേഹത്തിന്റെ കുടെയ്ണ്ട്. ഏതാനും ബിഷപ്പുമാരുടെ പിന്തുണയും അവര്‍ക്കുണ്ട്. യേശുവിന്റെ ശിഷ്യന്മാര്‍ എങ്ങിനെ സ്നേഹത്തില്‍ ജിവിച്ചോ അങ്ങിനെ ജിവിക്കുകയാണ് അവരുടെ ലക്‌ഷ്യം. ശ്രി യോഗനന്ദ പരമഹന്സന്‍ റാഞ്ചിയില്‍ YSS ( Yogoda Satsang Society ) സ്ഥാപിച്ചു. അതിന്റെ രണ്ടു ലക്ഷ്യങ്ങളിലൊന്ന് യേശുവിന്റെ സ്നേഹം ജിവിതത്തില്‍ പകര്‍ത്തുകയാണ്. സഭയില്ലാതെ യേശുവില്ല എന്നൊരു സങ്കല്പം വേണ്ട.
പഴയ നിയമം മുഴുവന്‍ സത്യമാണെന്ന് ആര്‍ക്കു പറയാന്‍ കഴിയും? അതിലെ നാള്‍ വഴി പ്രകാരം ഒരു തലമുറയ്ക്ക് 25 വര്ഷം വെച്ച് കണക്കു കുട്ടിയാല്‍, മനുഷ്യനുണ്ടായിട്ടു കൂടിയാല്‍ വെറും 3000 വര്ഷം. പഴയ നിയമത്തിലെ നല്ല അംശങ്ങളും സത്തയും ഉള്കൊള്ളുന്നതിനു പകരം, ഏഴാം ദിവസം സ്രഷ്ടാവ് മടുത്തു വിശ്രമിചെന്നു വിശ്വസിച്ചാല്‍ മണ്ടന്മാരവുന്നത് നാം തന്നെ.
ഇവിടെ പഠിപ്പിക്കുന്നതല്ല നാം അമേരിക്കയില്‍ പഠിപ്പിക്കുന്നത്. ഇവിടുത്തെ പാപമല്ല അവിടുള്ളത്. അമേരിക്കന്‍ യേശുവും, ഇന്ത്യന്‍ യേശുവുമോ? അവിടെ ഒരാള്‍ മരിച്ചാല്‍ ഫ്യുനെരല്‍ ഹോമിലാണ് കൊണ്ട് പോവുന്നതും സംസ്കരിക്കുന്നതും, അല്ലാതെ പള്ളി സെമിത്തേരിയില്‍ അല്ല. അതുകൊണ്ട് ശരിരത്തിന് കോട്ടം തട്ടുമെന്നു പേടിച്ചു, സഭയെ നമ്പി നില്‍ക്കേണ്ട കാര്യമില്ല .
സത്യം നല്‍കുന്ന ഒരു സാധനമാണ് സ്വാതന്ത്ര്യം. അത് സ്വയം എടുക്കുന്നതാണ്. ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്‌ടിച്ച ദൈവം ഈ പ്രപഞ്ചത്തിലെ എല്ലാ സാദ്ധ്യതകളില്‍ കുടെയും നമ്മോടു സംസാരിക്കും. അത് കേള്‍ക്കാതെ പള്ളിയില്‍ കൂടെ മാത്രമേ മുമ്പില്‍ വരാവു എന്ന് ദൈവത്തോട് പറയുന്ന സഭ, അത് നയിക്കുന്നതാരായാലും, ദൈവത്തിനു വില പറയുക തന്നെയാണ്. എല്ലാറ്റിനെയും സ്നേഹിക്കുകയെന്നു പറഞ്ഞാല്‍ എല്ലാറ്റിനെയും അനുഗമിക്കുകയെന്നല്ല അര്‍ത്ഥമാകുന്നത്. സഭയോടും നമുക്ക് വേണം ബഹുമാനം, കാരണം അതാണ്‌ യേശുവിനെ നമുക്ക് കാട്ടിതന്നത്. അത് കൊണ്ട് അതിനെ അനുഗമിക്കനമെന്നു നിര്‍ബന്ധമില്ല. അതിന്റെ പിറകെ പൊയ് സ്വര്‍ഗത്തില്‍ ചെല്ലാമെന്നു ആര്‍ക്കും വ്യാമോഹം വേണ്ട. അവര്‍ പുറത്താക്കിയപ്പോള്‍ പലരും രക്ഷപെട്ടു. മദര്‍ തെരേസ മഠത്തില്‍ നിന്നിറങ്ങി ദരിദ്രരുടെ ഇടയിലേക്ക്, വി. അല്ഫോന്സാമ്മക്ക് മഠത്തില്‍ കിട്ടി കൊണ്ടിരുന്ന ഗംഭീര സല്ക്കാരത്തിന്റെ കഥകള്‍ പഴയ തലമുറ മറന്നിട്ടില്ല. രാമപുരത്തു കുഞ്ഞച്ചനെയും പള്ളിക്കാര്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്‌.... ഏതായാലും പുതുതലമുറ മേത്രാന്മാരാരെയും ദൈവ ദാസനക്കണമെന്നു ആരും ചിന്തിക്കുന്നു പോലും ഇല്ല. കാലാ കാലങ്ങളില്‍ അധികാരികള്‍ കൂടിയിരുന്നു തീരുമാനിച്ചതെല്ലാം യേശുവിന്റെ തലയില്‍ വെച്ച് മനുഷ്യരെ പേടിപ്പിച്ചു നിര്‍ത്താന്‍ ഇനി പറ്റുമെന്ന് തോന്നുന്നില്ല. ഒരുകാലത്ത് മാനസാന്തരത്തിന് വേണ്ടിയായിരുന്നു പ്രാര്‍ത്ഥന. അതിനു മുന്‍പ് ശുദ്ധീകരണ സ്ഥലത്തിന് വേണ്ടിയായിരുന്നു കടിപിടി (ഇപ്പോള്‍ അത് ജപ്തി ചെയ്തിരിക്കുകയാണ്). പറയുമ്പോള്‍ ആരും സങ്കടപ്പെടരുത്; ദയനീയമാണ് കല്ടായവല്‍കര്നത്തിന്റെ ബാക്കി പത്രം. കേരളം വിട്ടാല്‍ എല്ലായിടത്തും ഭീകര വിഭാഗീയത സൃഷ്ടിക്കാന്‍ ഇതിനു കഴിഞ്ഞു. നന്ദി പവ്വത്തില്‍ പിതാവേ.
യേശു പറഞ്ഞ ഒരു കാര്യം കുടി ഓര്‍മിപ്പിക്കുന്നു. മാമോനെയും ദൈവത്തെയും ഒരുപോലെ പ്രിതിപ്പെടുത്താന്‍ ആര്ക്കുമാവില്ല. നയന മനോഹരമായ പള്ളിയങ്കനങ്ങളും, ചുളിവു പറ്റാത്ത ഉടയാടകളും ദൈവത്തെയല്ല മാമോനെ ആണ് ഓര്‍മിപ്പിക്കുന്നത്‌. . നിത്യവിധിക്ക്; നമുക്കും വാദിക്കാം ' ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ കര്‍ത്താവേ'.

ജോസഫ്‌ മറ്റപ്പള്ളി

5 comments:

  1. If I understand you correctly, you are advocating that there is no need "follow" (like sheep). Would it not then relapse to a Hindu-like social system where religion hardly controls the person ? How would observance be sustained ? I do see as a weakness of the Hindu system, that many a Hindu goes through life without going beyond the ritual, and that too is largely optional to the Hindu. In any case I am with you that if religion does not instruct a person to be a better person (strenghtening love and chipping away fear), it hasn't served its higher purpose. Regards

    ReplyDelete
  2. മതത്തില്‍ നിന്നു ആധ്യാത്മികതയാകുന്ന സത്ത് അഥവാ കാതല്‍ വേര്‍തിരിച്ചെടുത്ത്‌ സാധാരണക്കാര്‍ക്ക് നല്‍കാനുള്ള സംവിധാനം ഉണ്ടായെങ്കിലെ മതം കൊണ്ടുദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ. ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത് "മതം പഴത്തൊലിയാണ് ആധ്യാത്മികതയാണ് പഴം" എന്നാണ്. അതായത്‌ മതത്തിന് അതിന്റെ ചട്ടക്കൂടുകളിലൂടെയും ആചാരങ്ങളിലൂടെയും അകത്തുള്ള കാമ്പിനെ പൊതിഞ്ഞു രക്ഷിക്കുന്ന ധര്‍മ്മം മാത്രമേ ഉള്ളൂ. കഴിക്കുന്ന ആളിന്റെ അടുത്തെത്തുന്നത് വരെ. കഴിക്കുന്ന ആള്‍ എടുക്കേണ്ടത് അകകാമ്പ് മാത്രം. ഈ പ്രക്രിയ ജനങ്ങള്‍ക്ക്‌ കൃത്യമായി മനസ്സിലാകണമെങ്കില്‍ , നിരന്തരമായ പുനരന്വേഷണം പ്രോത്സാഹിപ്പിക്കുന്നതാവണം മതം. പുതിയ കാലത്തിനും, പുതിയ മനുഷ്യര്‍ക്കും, പുതിയ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അതില്‍ നിന്നു സ്വയം കണ്ടെത്തിയെടുക്കണം. അതിന് കാണാതെ പഠിച്ച് ഉരുവിടല്‍ മാത്രം പോര, അനുഷ്ടിക്കലും അതില്‍ നിന്നു കിട്ടുന്ന അനുഭവവും വേണം. നിരന്തര ചോദ്യം ചെയ്യല്‍ വേണം. ഭയം ഇതിനെയെല്ലാം നശിപ്പിച്ചു കളയും. അതുകൊണ്ട് ഈശ്വര ഭയമല്ല, ഈശ്വര ബോധമാണ് വേണ്ടത്.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കാര്യപ്രസക്തമായ ഇത്തരം നല്ല കാര്യങ്ങള്‍ എഴുതുമ്പോഴും കര്‍ത്താവ് പേരില്ലാത്തവനായി ഒളിഞ്ഞിരിക്കുന്നതിലെ ഗുട്ടെന്‍സ് പിടികിട്ടുന്നില്ല. അതുപോലെ, ചുമ്മാ good എന്നെഴുതിയാല്‍ പോരാ, ആരെഴുതിയ ഏത്‌ കാര്യത്തെപ്പപറ്റിയാണ് അഭിപ്രായം പ്രകടിപ്പിക്കുന്നത് എന്നുകൂടി ചേര്‍ത്താല്‍ വായന എളുപ്പവും രസമുള്ളതുമാകും.

    ReplyDelete