Translate

Monday, April 7, 2014

കോതമംഗലം സഭാധികാരിയുടെ ഇടയലേഘനത്തിൽ സഭയുടെ നടപടികളെ ചോദ്യം യ്യുന്ന തും കുറ്റ പ്പെടുത്തുന്നതും അടിസ്ഥാനരഹിതമാണെന്ന് ! (മാതൃഭൂമി)


വിശ്വാസികളുടെ പണംകൊണ്ട്  അരമനയിൽ ‍ ആഡംബരജീവിതം നയിക്കുന്ന  കോതമംഗലം സഭാധികാരി ആധുനികയുഗത്തിലെ  ഹിറ്റ്‌ലറോ ?

ചോദ്യപേപ്പർ ‍ വിവാദം സൃഷ്ടിച്ചത് ന്യൂമാൻ ‍ കോളേജിലെ പ്രിന്‍സിപ്പൽ ‍ ടി.എം. ജോസഫും മലയാളവിഭാഗത്തിലെ ഫാദർ ‍ മാനുവൽ ‍ പിച്ചളിക്കാടനുമാണെന്ന് അല്‍മായശബ്ദം(06.04.2014)
കോളേജ് മേനേജര്‍ ഫാ.മലേക്കുടിയുൾ ‍പ്പടെയുള്ള ഇവരാണ് ഈ ദുരന്തത്തിന്റെ കാരണക്കാർ ‍.



തിരിച്ചെടുത്തെങ്കിലും പ്രൊഫ. ടി.ജെ. ജോസഫ് കുറ്റവിമുക്തനല്ലെന്ന് സഭ

Posted on: 07 Apr 2014

Mathrubhumi

കോതമംഗലം: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട് മത തീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫ. ടി.ജെ. ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെക്കുറിച്ച് വിശദീകരണങ്ങളുമായി കോതമംഗലം രൂപത. സംഭവത്തില്‍ രൂപതയ്ക്കും സഭയ്ക്കുമെതിരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ക്കു മറുപടിയായിട്ടാണ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഞായറാഴ്ച കുര്‍ബാനയ്ക്കിടെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

പ്രൊഫ. ജോസഫിന്റെ നടപടികള്‍ സഭയേയും രൂപതയേയും കോളേജ് മാനേജ്‌മെന്റിനേയും കുഴപ്പത്തിലാക്കിയെന്നും തിരിച്ചെടുത്തതുകൊണ്ട് പ്രൊഫ. ജോസഫ് കുറ്റവിമുക്തനാവുന്നില്ലെന്നും സര്‍ക്കുലര്‍ പറയുന്നു. പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പുതു മാധ്യമങ്ങളില്‍ സഭയ്‌ക്കെതിരേ വിമര്‍ശനങ്ങളുയരുന്നതില്‍ സര്‍ക്കുലര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.

മത നിന്ദയും ദൈവ നിന്ദയും കലര്‍ന്ന ചോദ്യപ്പേപ്പര്‍ തയ്യാറാക്കി പരീക്ഷയ്ക്ക് നല്‍കിയത് പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാഗത്തുനിന്നു വന്ന തെറ്റാണെന്ന് സര്‍ക്കുലര്‍ പറയുന്നു.

ഒരു കുട്ടിതന്നെ ചോദ്യത്തില്‍ മാറ്റം വരുത്തി മത നിന്ദ ദ്യോതിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി ഉത്തരം എഴുതി ഇക്കാര്യം സാറിനെ അറിയിക്കുകയും ചെയ്തിരുന്നു.

ഇത് പിന്നീട് വാര്‍ത്തയാവുകയും വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തു. കോളേജിനും മാനേജ്‌മെന്റിനുമെതിരെയും ഭീഷണികളുമുയര്‍ന്നു. ഇത് മറക്കാന്‍ സമയമായിട്ടില്ലായെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

പ്രൊഫ. ജോസഫ് നല്‍കിയ വിശദീകരണത്തില്‍ തൃപ്തിയാവാത്തതുകൊണ്ട് അന്വേഷണ ശേഷം യൂണിവേഴ്‌സിറ്റി നിബന്ധന പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

വിവാദ ചോദ്യപ്പേപ്പറും തുടര്‍ന്നുള്ള സംഭവങ്ങളും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ അകല്‍ച്ചയും നിസ്സാരവത്കരിക്കാനാവില്ല.

2013 നവംബറില്‍ തൊടുപുഴ മജിസ്‌ട്രേട്ട് കോടതി പ്രൊഫസറെ കുറ്റവിമുക്തനാക്കി. മാനേജ്‌മെന്റ് പ്രൊഫസര്‍ക്കെതിരെ എടുത്ത ശിക്ഷാ നടപടിക്കെതിരെ അദ്ദേഹം യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ കോടതിയില്‍ നല്‍കിയ കേസ് അപ്പോഴും തുടരുകയായിരന്നു.
ട്രൈബ്യൂണല്‍ നടപടി പുരോഗമിക്കുമ്പോഴും അദ്ദേഹത്തിന് വിരമിക്കലിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കു വേണ്ടി മാനേജ്‌മെന്റ് ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും സര്‍ക്കുലറിലുണ്ട്.

യൂണിവേഴ്‌സിറ്റി ട്രൈബ്യൂണല്‍ വിധി ലഭിക്കുമ്പോള്‍ പുനഃപ്രവേശമുള്‍പ്പെടെ എല്ലാ കാര്യത്തിനും സമഗ്ര പരിഹാരവും മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നു. ട്രൈബ്യൂണല്‍ നടപടി നീണ്ടുപോയി. ഇത് നീട്ടിക്കൊണ്ടുപോയത് മാനേജ്‌മെന്റിന്റെ ബോധപൂര്‍വമുള്ള ശ്രമമെന്ന ആരോപണം സത്യവിരുദ്ധമാണെന്നും സര്‍ക്കുലര്‍ പറയുന്നു.

ഇതിനിടയില്‍ അദ്ദേഹത്തിന്റെ ഭാര്യ ആകസ്മികമായി മരിച്ചത് എല്ലാവരെയും വേദനിപ്പിച്ചു. മാര്‍ച്ച് 31ന് ശേഷം അധ്യാപകനെ സഹായിക്കാന്‍ മാനേജ്‌മെന്റിനും കഴിയില്ലായെന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് കാരുണ്യം കാണിക്കുന്നതിന് രൂപത തീരുമാനിച്ച് സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.

സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സമയത്ത് അദ്ദേഹത്തിനുമേല്‍ ചുമത്തിയ കുറ്റങ്ങളെ കുറിച്ചുള്ള ഒരു വിധിതീര്‍പ്പല്ലാ തീരുമാനം.
ഇത്തരത്തില്‍ മാനുഷിക പരിഗണന കാട്ടിയിട്ടും സഭയേയും സ്ഥാപനങ്ങളേയും താറടിക്കാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നത് വേദനാജനകമാണ്.

വാസ്തവത്തില്‍ കോതമംഗലം രൂപതയും ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റും കോളേജ് പ്രിന്‍സിപ്പലും അധ്യാപകന്റെ വിവേചനാശൂന്യമായ പ്രവൃത്തിയിലൂടെ ഇരകളാവുകയായിരുന്നു എന്നാണ് സര്‍ക്കുലര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന കഥകള്‍ തീര്‍ത്തും അവാസ്തവവും അടിസ്ഥാനരഹിതവുമാണ്.
സഭയുടെ നടപടികളെ ചോദ്യം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും അടിസ്ഥാനരഹിതമാണ് - സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.


3 comments:

  1. Joseph MatthewApril 7, 2014 at 7:52 AM
    കോടതി കുറ്റവിമുക്തനാക്കിയ പ്രൊഫ. ജോസഫിനെ വീണ്ടും കുറ്റക്കാരനായിട്ട് ഇടയ ലേഖനമിറക്കി വിധിക്കുന്ന ബിഷപ്പ് വാസ്തവത്തിൽ ഇന്ത്യൻ നീതിന്യായ കോടതികളെത്തന്നെ ചോദ്യം ചെയ്യുകയാണ്. ഇന്ത്യൻ കോടതിവിധിയെപ്പോലും ധിക്കരിച്ചുള്ള പ്രസ്താവനയാണിത്. ഒരു കുടുംബം മുഴുവൻ നാമാവിശേഷമാക്കിയ കോതമംഗലം രൂപതയുടെ അഭിഷിക്തന് കലി തീർന്നിട്ടില്ല. പീഡിതരും ദുഖിതരും എന്റെ പക്കൽ വരൂവെന്ന ക്രിസ്തുവിന്റെ വചനങ്ങൾക്ക് വില കല്പ്പിക്കാതെ വീണ്ടും ആ കുടുംബത്തെ ഇടയ ലേഖനത്തിന്റെ മറവിൽ എന്തിനിവർ വേട്ടയാടുന്നു? പാവപ്പെട്ട ഒരു സ്ത്രീയുടെ ജീവത്യാഗത്തിൽക്കൂടി ഇവരുടെ കണ്ണ് തുറന്നുവെന്നു കരുതി.

    ജോസഫ് സാറിൻറെ കുടുംബത്തെ നശിപ്പിച്ചവർ ഇന്നും കുറ്റവിമുക്തരായി 'സാർ' ചക്രവർത്തിമാരെപ്പോലെ നമ്മുടെ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നതും തികച്ചും വേദനാജനകമാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന്‌ കേസ്‌ ഫയൽ ചെയ്യാത്തതെന്ത്‌ ? കൈകൾ മുത്തി നടക്കുന്ന രാഷ്ട്രീയ മത സാമൂഹിക ഭരണത്തിലുള്ള നപുംസകങ്ങൾക്ക്‌ അതിനുള്ള ചങ്കൂറ്റമില്ല. അവരത് ഒരിക്കലും ചെയ്യുകയില്ല. ക്രിസ്തു പറഞ്ഞ വെള്ളയടിച്ച കുഴിമാടങ്ങളായ ഈ ശവക്കല്ലറകള്‍ ചിന്തിക്കുന്നത് സഭയെന്നാൽ അവരാണ് ; വിശുദ്ധിയുടെ വഴി കാണിച്ചു കൊടുക്കുന്നതും അവർ തന്നെ ; ‍ അവരാണ് ജീവിക്കുന്ന ക്രിസ്തുവെന്നൊക്കെയാണ്. അന്ധമായി വിശ്വസിച്ചുനടക്കുന്ന ഭക്തലോകമുള്ളടത്തോളം ഇവരുടെ പേഗൻസാമ്രാജ്യം കെട്ടുറപ്പുള്ളതായിരിക്കും. ഒരു ജീവനു നൽകുന്ന വിലയായി ഇത്തരത്തിലുള്ള അഭിഷിക്തരുടെ മഠയലേഖനം ജനം കൂവിയാണ് സ്വീകരിക്കേണ്ടത്.

    ReplyDelete
  2. Comments by George Kuttikattu. Coresspondent,
    "ഇവൻ കുറ്റക്കാരൻ തന്നെ, ഇവനെ കൊല്ലണം.".
    ഇടുക്കി മെത്രാൻ ഒരു രാഷ്ട്രീയപ്രവർത്തകനോട് അപമര്യാദയോടെ പെരുമാറിയെന്ന് പരക്കെ പത്രവാർത്തയുണ്ടായി. കസ്തൂരി രംഗൻ പ്രശ്നത്തിലുണ്ടായ പ്രതിഷേധത്തിൽ ഒരു വൈദികൻ പരസ്യമായി താമരശേരിയിൽ ബോംബിട്ടു നശിപ്പിക്കുമെന്ന് പറഞ്ഞു. ഇന്ത്യൻ ജൂഡീഷ്യറിയെ പ്പോലും ധിക്കരിച്ചു കോതമംഗലം മെത്രാനും കർത്താവിന്റെ ശുശ്രൂഷകരും കൂടി "ഇവൻ കുറ്റക്കാരൻ തന്നെ, ഇവനെ കൊല്ലണം.". പ്രൊ.ജോസഫിനെ നോക്കി എന്നട്ടഹസിച്ചു.
    നേരിട്ടിറങ്ങിയ മെത്രാനും വൈദീകരും കൂടി ഒരു പ്രൊ.ജോസഫിനെ ഡിസ്മിസ് ചെയ്തു. കോടതി കുറ്റക്കാരനല്ലായെന്നു കണ്ടെത്തി വിധി പറഞ്ഞു. മെത്രാനും പുരോഹിതർക്കും ഇതുകൊണ്ടും തൃപ്തിയായില്ല.. "ഇവനെ ക്രൂശിക്കണം എന്നവർ അട്ടഹസിച്ചു. പിലാത്തോസ് കൈകഴുകിയപ്പോഴും പുരോഹിതശ്രേഷ്ടർ അട്ടഹസിച്ചു " ഇവൻ കുറ്റക്കാരനാണ് ",ഇവനെ കൊല്ലണം." നാലുവർഷങ്ങൾ അവനെ ക്രൂശിച്ചു...ഒടുവിൽ മെത്രാനും കൂട്ടരും ജനങ്ങളോട് പറഞ്ഞു: "ഇവൻ കുറ്റവാളിയെന്നു അവൻ തന്നെ പറഞ്ഞല്ലോ." ഇവനെ കൊല്ലണം . ജോസഫിന്റെ ഭാര്യയുടെ ശവമാണ് മെത്രാനും കൂട്ടരും ആവശ്യപ്പെട്ടത്. അത് ലഭിച്ചാൽ ഞങ്ങൾ മാനുഷിക പരിഗണന എന്താണെന്ന് കാണിക്കാം. അതും വിധിയായി.
    സലോമിയുടെ രക്തസാക്ഷിത്വം ഉണ്ടായി. സഭ അംഗീകരിക്കയില്ലാത്ത ഒരു വിശുദ്ധയുണ്ടായിരിക്കുന്നു.! ആദ്യ അത്ഭുതം നടന്നു., മെത്രാനിലെയും പുരോഹിതരിലെയും പിശാചുക്കൾ അസ്വസ്ഥരായിത്തുടങ്ങി.. കുറ്റവാളിയെന്നു അവർ മുദ്രയടിച്ച പ്രൊ.ജോസഫിനെ ഗൂഡ തന്ത്രത്തിൽ "വീണ്ടും തിരിച്ചെടുത്തുവെന്ന്" അവർ പറഞ്ഞു. പിശാചുക്കൾ വീണ്ടും ഓടി നടക്കുന്നു. ഇടയലേഖനം വഴി ജോസഫിനെ വീണ്ടും ക്രൂശിക്കുവാൻ. ! സത്താന്മാർ ജനങ്ങളോട് ഇടയലേഖനത്തിൽ മഠയന്മാരായി വീണ്ടും അട്ടഹസിച്ചു എഴുതി : "ഇവൻ കുറ്റക്കാരൻ തന്നെ, ഇവനെ കൊല്ലണം."

    ReplyDelete
  3. Comment by Thonnika
    http://motivatione-books.blogspot.in/

    ഇടയലേഖനം.
    ഏപ്രില് 7 ലെ മാതൃഭൂമി പത്രത്തില്
    7-ാം പേജിലെ വാര്ത്ത "തിരിച്ചെടുത്തെങ്കിലും പ്രൊഫ.ടി.ജെ ജോസഫ് കുറ്റവിമുക്തനല്ലെന്ന് സഭ"
    അതുശരി .
    അപ്പോള് നാട്ടുകാരുടെ തെറിപേടിച്ച് തിരിച്ചെടുത്തതാണോ ?
    ഹേ...ഒരിക്കലുമല്ല...
    പിന്നെന്തു പറ്റി ?
    പണ്ട് സ്നാപക യോഹന്നാന്റെ തല വെള്ളിത്താലത്തില് രാജസന്നിധിയില് എത്തിയപ്പോള്
    ഹേറോദോസിനുണ്ടായ ഞെട്ടല് പോലെ
    സലോമിയുടെ ശരീരം വെള്ളയില് പൊതിഞ്ഞു കണ്ടപ്പോള്
    കോതമംഗലം മെത്രാനുണ്ടായ ഞെട്ടല് വിട്ടുമാറിയോ...
    എന്തായാലും കര്ദ്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി
    അന്നേ ദിവസം അതേ പത്രത്തിന്റെ 11-ാം പേജില്
    " സഭാവിശ്വാസികള് മൂല്യങ്ങള് കാത്തുസൂക്ഷിക്കണം" എന്ന് പറഞ്ഞിരിക്കുന്നത്
    കോതമംഗലം രൂപതയുടെ മെത്രാനെ ഉദ്ദേശിച്ചു തന്നെയാണ്.
    'അരീം തിന്ന് ആശാരിച്ചിയേം കടിച്ച പട്ടിക്ക് പിന്നേം മുറുമുറുപ്പ്'
    എന്ന് പറഞ്ഞപോലെയാണ് കോതമംഗലം രൂപതയുടെ ഇടയലേഖനം.
    സത്യത്തില് ഇവന്മാരെ വിളിക്കേണ്ട പദമാണ്
    കഴിഞ്ഞ ദിവസം പിണറായി വിജയന് പ്രേമചന്ദ്രനെ വിളിച്ച് പാഴാക്കിയത്.

    ReplyDelete