Translate

Tuesday, August 12, 2014

സീറോമലബാര്‍- ലത്തീന്‍ വിദേ്വഷവും സാമ്രാജ്യവികസനവും


രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുേശഷം 
അന്‍പതുകൊല്ലം കഴിഞ്ഞിട്ടും  ജനപങ്കാളിത്വമില്ലാത്ത സഭയാണ്‌ കേരളകത്തോലിക്ക സഭ. ജനങ്ങളുടെപണം കൊണ്ടു പള്ളികള്‍പണിയിക്കുക. മെത്രാന്‍ വന്നു ആശീര്‍വദിക്കുന്ന അന്നുമുതല്‍ അത്‌ മെത്രാന്‍ സ്വത്താക്കി മാറ്റുക.

അന്യന്റെ മുതല്‍ അപഹരിക്കരുതെന്ന്‌ പത്തു പ്രമാണങ്ങളില്‍ പറയുന്നുണ്ട്‌. പക്ഷെ ഈകാര്യത്തില്‍ സീറോമലബാര്‍ - ലത്തീന്‍ ബിഷപ്പുമാര്‍ ഒറ്റ കൈയ്യാണ്‌.

ജനശ്രദ്ധ തിരിച്ചുവിടുവാന്‍ അവര്‍ നടത്തുന്ന ഒരു ഗൂഡതന്ത്രത്തിന്റെ ഭാഗമാണ്‌ സീറോമലബാര്‍ - ലത്തീന്‍ വിദേ്വഷത്തെ പേ്രാത്‌സാഹിപ്പിക്കുകയെന്നത്‌. ഈ തന്ത്രം നടപ്പിലാക്കുന്നതിന്‌ സീറോ മലബാര്‍ സഭയ്‌ക്കു പ്രതേ്യകമായി ഒരു അപ്പസ്റ്റോല വിസിറ്ററെ കൂടി പുതിയതായി നിയമിച്ചിട്ടൂണ്ട്‌.

െകാല്ലം നിവാസികള്‍ പണിയുന്ന പുതിയ പള്ളി അവര്‍ക്കുകൂടി പങ്കാളിത്വമുള്ള ട്രസ്റ്റാക്കാന്‍  ശ്രമിച്ചതോടെ കൊല്ലം രൂപതക്ക് അത്‌ ഒരു തലവേദനയായി.   പോലീസിനെ വിന്യസിപ്പിച്ച്‌  ജനങ്ങളെ  തല്ലി 
ചതച്ച്‌ ഒരു പാഠം പഠിപ്പിക്കാന്‍ രൂപതയിലെ പുരോഹിതരും ബിഷപ്പും കൈകൊണ്ട നയം പൈശാചികമാണ്‌.

ഡല്‍ഹിയില്‍ അഴിച്ചുവിട്ട സീറോ മലബാര്‍ വിദേ്വഷത്തിനു
ബദലായി Laity4unity - യെന്ന പ്രസ്ഥാനം രൂപംകൊണ്ടു. 
അവര്‍ 155 പേജുള്ള പരാതി പോപ്പ്‌ഫ്രാന്‍സീസിന്‌ അയക്കുകയുണ്ടായി.അതിന്റെ പകര്‍പ്പുകള്‍ ആവശ്യകാര്‍ക്കു ലഭ്യമാണ്‌.(Contact: George Katticaren, soulandvision@gmail.com)

േകരളത്തില്‍ സീറോമലബാര്‍ ലത്തീന്‍ വിദേ്വഷത്തിനു പടയൊരുക്കം. വായിക്കുക, പ്രതീകരിക്കുക

1 comment:

  1. തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻവേണ്ടി മാത്രമാണ് മെത്രാന്മാർ എന്തെങ്കിലും ചെയ്യുന്നത്. അതൊക്കെ അസത്യപരവും. അതുകൊണ്ട് ജനങ്ങളുടെ മുമ്പിൽ അവർ പ്രതിദിനം ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്നു. പ്രതിച്ഛായ വഷളായിക്കൊണ്ടിരിക്കുന്നു. പോപ്പിനെ ഈ നാട്ടിലെ മതപ്രതിനിധികൾ പണ്ടുതൊട്ടേ കബളിപ്പിച്ചാണ് കാര്യങ്ങൾ നേടിയെടുത്തിരുന്നത്, പുണ്യവാന്മാരെയും പുണ്യവതികളെയും സൃഷ്ടിക്കുന്നതിലുള്പ്പെടെ.

    ദീപികയുടെ കഴിഞ്ഞ ഞായറാഴ്ചപ്പതിപ്പിൽ കാക്കനാട്ട് ഒത്തുകൂടി ചെമ്പട്ടക്കാർ ഒരു ഡോക്യുമെന്റ് പ്രകാശനം ചെയ്തതായി കണ്ടു - പുതിയ പ്രത്യേക റോമൻ സിനഡിൽ വായിക്കാൻ വേണ്ടി റോമായിലെയ്ക്കയക്കാനുള്ള കുടുംബപഠനറിപ്പോര്ട്ട്! പോപ്‌ ആവശ്യപ്പെട്ട്, ചോദ്യാവലിയും അയച്ചുകൊടുത്ത്‌, കുടുംബങ്ങളെ നേരിട്ട് ഭാഗഭാക്കുകളാക്കി നടത്താൻ ആവശ്യപ്പെട്ട ഈ പഠനത്തിനായി ചെറുവിരൽ അനക്കാത്ത സീറോമലബാർ തൊപ്പിക്കാരുടെ ഒരു കള്ളറിപ്പോർട്ടാണ് കുത്തിക്കെട്ടി ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഏതായാലും അതിന്റെ കോപ്പി POC യിൽ ലഭ്യമാണ് എന്ന് കാണിച്ച് ഫോണ്‍ നമ്പർ കൊടുത്തിട്ടുണ്ട്. ആരെങ്കിലും അത് വാങ്ങി വായിച്ച് ഒരു കുറിപ്പ് പോസ്റ്റ്‌ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. എന്തൊക്കെ പടാച്ചുകളാണ് കള്ളപ്പരിഷകൾ അതിൽ പ്രയോഗിച്ചിരിക്കുന്നത് എന്നറിയണമല്ലോ.

    ഈ പറഞ്ഞ കുടുംബസർവേ നടത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി ശ്രീ ജെയിംസ്‌ കോട്ടൂർ വളരെയധികം എഴുതുകയും എല്ലാ മെത്രാൻമാരുമായി ബന്ധപ്പെടാൻ വളരെപ്രാവശ്യം ശ്രമം നടത്തുകയും ചെയ്തതാണ്. ഒരൊറ്റ മെത്രാൻ സഹകരിച്ചില്ല. അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടികൾ ഉണ്ടായില്ല താനും. എന്നിട്ടിപ്പോൾ, ഇവിടെ ക്രിസ്തീയ കുടുംബജീവിതം വിശുദ്ധ കുടുംബത്തിന്റെതുപോലെ പവിത്രവും മാതൃകാപരവുമാണെന്നും അതിനെല്ലാം കാരണക്കാർ തങ്ങളാണെന്നും അന്യ മതസ്തര്ക്ക് ഇതൊരു പാഠമാണെന്നും മറ്റും ഈ വ്യാജറിപ്പോർട്ടിൽ നമ്മുടെ ദൈവദാസന്മാർ വീമ്പിളക്കുന്നുണ്ടാവണം. ഏതായാലും, ഉള്ളടക്കത്തെപ്പറ്റി കൂടുതൽ അതൊന്നു കണ്ടശേഷം.

    ReplyDelete