Translate

Sunday, August 3, 2014

Malayalamanorama, E-paper, dated 03.08.2014
Source: Manorama

5 comments:

 1. ഇന്ന് പോപ്‌ ഫ്രാന്‍സിസ് എന്ത് പറഞ്ഞാലും ഹിറ്റാണ്. മെയ്ജർ ആലഞ്ചേരി എന്തുപറഞ്ഞാലും പിഴക്കുന്നു. പ്രതിച്ഛായ നന്നാക്കുക എന്നത് ഭൌതികമാനങ്ങളിൽ തത്പരരായവരുടെ വ്യഥയിൽ പെടുന്നു എന്നത് അദ്ദേഹം തിരിച്ചറിയുന്നില്ല! കൂടുതലും രാഷ്ട്രീയക്കാരും സിനിമാക്കാരുമൊക്കെയാണ് അന്യർ അവരെക്കാണുന്ന രീതി അടിക്കടി നന്നാകണമെന്ന് ആഗ്രഹിച്ചുകൊണ്ട്‌ പ്രവർത്തിക്കുന്നത്. സ്വഭാവം എത്ര മോശമായാലും വേണ്ടില്ല, താൻ കേമനാണെന്ന് താനൊഴിച്ച് ബാക്കിയേവരും തെറ്റിദ്ധരിച്ചാൽ അതാണ്‌ അവർക്ക് നേട്ടം. ആദ്ധ്യാത്മികമേഖലയിൽ അതല്ല സ്ഥിതി. അവിടെ ഊന്നൽ ജീവിതവിശുദ്ധിയിലാണ്. അതുണ്ടായാൽ അതിലൂടെ അന്യർക്കും പ്രചോദനാത്മകമായ്ത്തീരുക നല്ലതുതന്നെ. ആലഞ്ചേരിയുടെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കാൻ പോരുന്നവയാണ് - അകമെങ്ങനെയായാലും, പുറമേയുള്ള നിങ്ങളുടെ പ്രത്യക്ഷം - പ്രതിച്ഛായ - നന്നാക്കണം എന്നാണ് അങ്ങേർ ധ്വനിപ്പിക്കുന്നത്. അകക്കാമ്പില്ലാത്ത ഇപ്പോഴത്തെ പൌരോഹിത്യവഴികൾ പിന്തുടരുന്നവർക്ക് ഈ വാക്കുകൾ സാന്ത്വനമായി കരുതാം. എന്തെന്നാൽ, ഒരു വ്യക്തി സ്വയം നന്നാകുക എന്നത് ഒരു കാര്യം, അയാളുടെ പ്രതിച്ഛായ നന്നാക്കുക എന്നത് മറ്റൊരുകാര്യം എന്നാണ് ഇക്കൂട്ടർ നിർഭാഗ്യവശാൽ ചിന്തിക്കാനിടവരുന്നത്. ഉത്തരവാദിത്വമുള്ള ഒരിടയൻ തന്റെ വാക്കുകൾ ഇത്ര അപക്വമായി ഉപയോഗിക്കരുതായിരുന്നു.

  ReplyDelete
 2. വിവരക്കേട്‌ പറയരുത്‌ തിരുമേനീ

  Comment by https://www.facebook.com/KCRMove
  േദവദാസി സമ്പ്രദായം ഇന്നും തുടരുന്നത്‌ ക്രിസ്‌ത്യാനികള്‍ മാത്രമാണ്‌ .പുരോഹിതര്‍ക്ക്‌ കാമദാഹം തീര്‍ക്കുവാനും കൊന്നു കിണറ്റില്‍ എറിയാനും പെണ്മക്കളെ കൊടുക്കില്ല എന്ന്‌ മാതാപിതാക്കള്‍ തീരുമാനിക്കുന്നത്‌ നല്ല കാര്യമല്ലേ . പണവും സ്വാധീനവും ഉള്ള കുടുംബങ്ങളിലെ കന്യാസ്‌ത്രീമാര്‍ വെയിലു കൊള്ളാതെ മേലനങ്ങാതെ ജീവിക്കുമ്പോള്‍ പാവപെട്ട കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ പശുവിനെ നോട്ടം ,പുല്ലു ചെത്തല്‍ ,റബ്ബര്‍ വെട്ടല്‍,അടുക്കളപ്പണി ,തുടങ്ങി എല്ലാ ജോലികളും. നിങ്ങള്‍ എല്ലാരും ദാരിദ്ര്യവൃതം അനുഷ്ടിക്കുന്നു എന്നാണല്ലോ സങ്കല്‌പം .കുടവയര്‍ ഇല്ലാത്ത എത്ര പുരോഹിതരും കന്യാസ്‌ത്രീകളും സഭയിലണ്ടുണ്ട്‌? .സിസ്റ്റര്‍ അഭയയുടെ കുടുംബത്തോട്‌ നിങ്ങള്‍ ചെയ്‌തത്‌ എന്താണ്‌ ? അതിനു ശേഷവും ഒരു ഡസനോളം കന്യാസ്‌തീകള്‍ മഠങ്ങളില്‍ കൊല്ലപ്പെട്ടു, മാധ്യമങ്ങളെ വിലയക്ക്‌ വാങ്ങി അത്‌ ലോക്കല്‍ പേജില്‍ മാത്രം ഒതുക്കാന്‍ നിങ്ങള്‍ക്കായി. ആള്‌ കൂടുന്ന ധ്യാനകേന്ദ്രങ്ങള്‍ വഴി ഈ വര്‍ഷം ദൈവവിളി ധ്യാനം നടത്തിയിട്ടും രക്ഷയുണ്ടായില്ല . പറ്റുമെങ്കില്‍ തെറ്റുകള്‍ തിരുത്താന്‍ നോക്കൂ, ഇല്ലെങ്കില്‍ അബദ്ധങ്ങള്‍ വിളിച്ചു പറയാതെ യിരിക്കാന്‍ ശ്രദ്ധിക്കൂ .
  https://www.facebook.com/KCRMove

  ReplyDelete
 3. Commented by http://joyvarocky.blogspot.in/
  കാര്‍ഡിനല്‍ ജോര്‍ജ്ജ് ആലഞ്ഞേരി ഇരുട്ട് കൊണ്ടു ഓട്ട അടക്കാം എന്നു ധരിക്കേണ്ട.
  ശുശ്രൂഷകരാകേണ്ടവര്‍ സമ്പത്തിന്റെ ഭരണം നടത്തുമ്പോള്‍ സംഭവിക്കുന്ന മൂല്യച്യുതിയിലാണിന്നു സഭ.
  വിശ്വാസികളുടെ സമ്പത്ത് കൈവശം വെച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്ക്കരുകളെ ഭീഷണിപ്പെടുത്തുന്നതും, സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കുന്നതിന് വിശ്വാസികളെ തെരുവിലിറക്കുന്നതും കൂദാശകളും ആചാരങ്ങളും കച്ചവട ചരക്ക് ആക്കുന്നതും ബാലപീഡകരും ലൈംഗീക കുറ്റവാളികളുമായ വൈദികരെ സംരക്ഷിക്കുന്നതും പള്ളിപൊളിച്ചു പുതിയ പള്ളി പണുത് സഭാജനങ്ങളെ ചൂഷണം ചെയ്യുന്നതും ആയ നയങ്ങളില്‍ നിന്ന് സഭ പിന്മാറണം.
  സഭാജനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സമിതി പള്ളിയും പള്ളിസമ്പത്തും ഭരിക്കണം.
  സോഷ്യല്‍ മീഡിയായെയും പൊതുസമൂഹത്തെയും കുറ്റം പറഞ്ഞു കാലം കഴിക്കാമെന്നു കരുതരുത്. ഫ്രാന്‍സീസ് പാപ്പായെ പിന്തുടര്ന്ന് ഒരു സമൂലമാറ്റം കേരള സഭയില്‍ വരുത്തുവാന്‍ അങ്ങ് മനസിരുത്തണം.

  ReplyDelete
 4. ചെലവാകാതെ കെട്ടിക്കിടക്കുന്ന പള്ളിപ്പണം ഓരോ രൂപതയുടെയും പരിധിയിൽ വരുന്ന ജലസ്രോതസ്സുകളെ സംരക്ഷിക്കാനും സംശുദ്ധമായി പരിരക്ഷിക്കാനുമായി വിനിയോഗിച്ചാൽ അത് ഈ നാടിനോട് ചെയ്യുന്ന ഏറ്റവും നല്ല സേവനമാകും. പകലും രാത്രിയിലും ആരാധന ആരാധന എന്നും പറഞ്ഞു നടക്കുന്ന വീട്ടമ്മമാർക്കും സീരിയലിനു മുമ്പിൽ ഇരുന്നു തിന്നുവീർക്കുന്ന പെമ്പിള്ളേർക്കും ഈ ദൌത്യത്തിൽ പങ്കുകാരാകാം. മനസ്സും ശരീരവും സുന്ദരവും ആരോഗ്യമുള്ളതും ആയിത്തീരും. പെണ്ണുങ്ങൾ ഇറങ്ങുമ്പോൾ അക്കൂടെക്കൂടാൻ നല്ല ആമ്പിള്ളേരെയും ധാരാളം കിട്ടും. പിള്ളേരെപ്പിടിക്കാൻ പെരണ്ട് നടക്കുന്ന അച്ചന്മാർക്കും അവരുടെ ഊർജ്ജം ചെലവാക്കാൻ നല്ലൊരു വേദിയുണ്ടാകും. മറ്റു മതസ്ഥർ ഈ സന്മാതൃക കണ്ടു പഠിക്കും. കേരളം വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാകും. എന്താ തുടങ്ങാം? പരിസ്ഥിതിക്കെതിരെയുള്ള പാപങ്ങളുടെ ലിസ്റ്റെഴുതി ഇടയലേഖനം ഇറക്കിയിട്ടോ,ക്യാമാറായ്ക്ക് മുന്നില് നിന്ന് രണ്ടു മരത്തൈകൾ നാട്ടിട്ടോ തിരുമേനിമാരുടെ പ്രതിച്ഛായയോ തടിയോ നന്നാവില്ല. പരിസ്ഥിതി മലിനീകരണം സഭയെ അലട്ടുന്ന വിഷയമാണെന്ന് അതിലിടപെട്ടു കാണിച്ചു കൊടുക്കണം. മനുഷ്യന്റെയും പ്രകൃതിയുടെയും പ്രതിച്ഛായ നന്നാകും. മതപരിവർത്തനം അനാവശ്യമായിത്തീരും. ചുരുക്കിപ്പറഞ്ഞാൽ നാടും മനുഷ്യനും നന്നാവും. ആയിരം സ്കൂളുകൾ നടത്തുന്നതിലും മെച്ചമാണ് ഇങ്ങനെ വല്ലതും തുടങ്ങുന്നത്. ചെയ്തുകൂട്ടിയ ജനവഞ്ചനക്കു പരിഹാരമാകാൻ ഇതേയുള്ളൂ വഴി. പുതുതായി ഒരു ഇടയലേഖനം പോലും എഴുതേണ്ടിവരില്ല. ഒരു പുതിയ പള്ളിയുടെയും ആവശ്യം വരില്ല. ഒരു സമൂലമാറ്റം കേരള സഭയില്‍ വരുത്തുവാന്‍ ഏറ്റവും ഉതകുന്ന മാർഗം വേണ്ടിടത്ത് വേണ്ടവിധത്തിൽ സമൂഹസേവനം നടത്തുകയാണ്.

  ReplyDelete
 5. യുവാള്ക്കിടയില് ദൈവവിളി കുറയുന്നു; കാരണം സോഷ്യല് മീഡിയ- കര്ദ്ദിനാള് ആലഞ്ചേരി
  തിരുമേനിക്കു തെറ്റുപറ്റി; തിരുമേനി കണ്ണടച്ചു ഇരുട്ടു സൃഷ്ടിക്കുന്നു.

  രക്ഷിതാക്കള് മക്കളെ കശാപ്പുശാലകളായ കോണ്വന്റുകളിലേക്ക് പറഞ്ഞുവിടുവാന് ഭയപ്പെടുന്നുവെന്നുള്ളതാണ് സത്യം.

  ഒരമ്മയുടെ വിലാപം!
  സഭയ്ക്ക് നല്കിയ ഈ മണവാട്ടിയുടെ (സി. അഭയയുടെ) ഘാതകരെ കണ്ടുപിടിക്കാൻ നാളിതുവരെയായി ഒരു പുരോഹിതനും തെരുവുകളിൽ ഇറങ്ങുന്നതായി കണ്ടില്ല. അഭയായുടെ അമ്മ ലീലാമ്മ പറയുകയുണ്ടായി, "ഒരിക്കൽ അയൽവക്കകാരുമൊത്ത് അഭയായെപ്പറ്റിയുള്ള ഒരു സിനിമാ കാണുവാൻ ഞാൻ പോയി. അതിലും ഒരു കൊച്ചിനെ കാലേൽ പിടിച്ച് കിണറ്റിലിടുന്ന രംഗമാണ് കാണുന്നത്. കിണറ്റിനുള്ളിൽ തള്ളുമ്പോൾ എന്റെ ചങ്ക് പൊട്ടി തകർന്നിരുന്നു. അറിയാതെയെന്നും എന്റെ സ്വപ്നാടനലോകത്തിൽ മോളെയോർത്ത് കണ്ണുനീർ പൊഴിക്കാത്ത ദിനരാത്രങ്ങളില്ല"

  ( ref:അഭയ കൊലക്കേസും കൈവെടിയുന്ന നീതിയും. ജോസഫ് പടന്നമാക്കേല്)

  ഈ വൈകിയവേളയിലെങ്കിലും യാഥാര്ത്ഥ്യം തിരിച്ചറിയുവാനുള്ള അരുപി തിരുമേനിക്കു നല്കണമെന്ന പ്രാര്ത്ഥനയോടെ ചുരുക്കുന്നു.

  ReplyDelete