Translate

Monday, August 18, 2014

ഇടയലേഖനം സഭയുടെയും വിശ്വാസികളുടെയും അഭ്യന്തര കാര്യമാണ്.
 By George Kuttikattu 

വ്യക്തിഹത്യ, രാഷ്‌ട്രിയ
പ്രസംഗം എന്നിവ നട
ത്താനുള്ള  വേദികളാ
ണോ നമ്മുടെ േദവാ
യങ്ങള്‍?
കേരളചരിത്രത്തിൽ സുമാർ 69  വർഷങ്ങൾക്കു മുമ്പാണ്  (1945 ,ആഗസ്റ്റ്‌ 15) കേരള കത്തോലിക്കാസഭ അന്നത്തെ തിരുവിതാംകൂർ ഭരണകൂടത്തിനെതിരെ ഒരു ഇടയലേഖനം പുറപ്പെടുവിച്ചു വെല്ലുവിളി നടത്തിയത്. പ്രകോപനപരമായി ആഞ്ഞടിച്ച ഇടയലേഖനം, ചെന്നുകൊണ്ടത് തിരുവിതാംകൂറിന്റെ ദിവാൻ സർ.സി.പി. രാമസ്വാമിയുടെ നേർക്കായിരുന്നു. ഇടയലേഖനം പുറപ്പെടുവിച്ചത് ചെങ്ങനാശ്ശേരി മെത്രാനായിരുന്ന മാർ ജയിംസ് കാളാശേരി ആയിരുന്നു. വിഷയം അന്നും ന്യൂനപക്ഷ സമുദായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെ. ലേഖനത്തിൽ ഉപയോഗിച്ച ബൈബിൾ  വാക്യങ്ങൾ ചേർത്തെഴുതിയ ഇടയലേഖനം ഉടൻതന്നെ സർക്കാർഭാഷയിൽ  അത് ഇംഗ്ലീഷിൽ വിവർത്തനം ചെയ്യിപ്പിച്ചു വായിച്ച സർ  സി.പി. ഞെട്ടിപ്പോയി എന്നാണു ചരിത്രം. ഇടയലേഖനത്തിലെ " ലൂക്കാ"യുടെ സുവിശേഷ ലേഖനത്തിലെ സാരമിതാണ്:" മടിശീലയെടുക്കുക, ഉടുതുണി വിറ്റു വാൾ വാങ്ങുക. രണ്ടു വാളുകളിൽ ഒരു വാൾ തല്ക്കാലം ഇപ്പോൾ പൊട്ടിക്കുന്നില്ല , അത്-ആദ്ധ്യാത്മിക അണുബോംബ് ! "  സർ സി.പി. ഇത് കേട്ട് ഞെട്ടിയതിൽ വല്ല ആക്ഷേപവും നമുക്ക് പറയാനുണ്ടോ?

ആദ്യത്തെ വാൾ വീശിയത് ആരുടെ നേർക്ക് ആയിരുന്നു? കൊണ്ടത്‌ കത്തോലിക്കാ സഭയുടെ നിത്യശത്രുവായ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ നേർക്ക്‌. നേരെ എതിർ  ദിക്കുകളിലേയ്ക്ക് പോകുന്നവർക്ക് എത്രശ്രമിച്ചാലും അടുക്കാനോക്കുമോ? അന്ന് വിശ്വാസികളെ ബോദ്ധ്യപ്പെടുത്തുവാൻ എല്ലാരൂപതാദ്ധ്യക്ഷന്മാരും ഇടയലേഖനം എഴുതിയ ചരിത്രം നടന്നിട്ട് ഏറെ നാളായില്ല. 2006-ൽ ആയിരുന്നു അതുണ്ടായത്‌ . ഇന്നിതാ സീറോമലബാർ മെത്രാന്മാർ കോണ്‍ഗ്രസിനെതിരെ വീശാൻ "ലൂക്കാ"യുടെ വാൾ ഉറയിൽനിന്നും എടുത്തു പുറത്തുകാണിച്ചിരിക്കുന്നു. ഒരു മെത്രാൻ താഴത്ത്, കോണ്‍ഗ്രസിപാർട്ടിയെ മുൾക്കിരീടം അണിയിച്ചു. ഇംഗ്ലീഷിൽ ഡൽഹിയിലേയ്ക്കു നേരിട്ട് വിട്ടു മുന്നറിയിപ്പിന്റെ വാൾ എടുത്തു കാണിച്ചിട്ടുണ്ട്.  

അടുത്തത്‌, സമുദായസംഘടനകളെന്ന വാൾ. ഇത് കേരളത്തിലെ കാര്യം. അതുമാകട്ടെ മേജർ ആർച്ചുബിഷപ്പ് പുറത്തിറക്കിയ ഇടയലേഖനത്തിൽനിന്നാണ് അത്. ഇത്തരം മഹത്തായ സന്ദേശം ഇടയലേഖനമായിത്തന്നെ  "ദൈവവിളി" ലഭിച്ചവർ എഴുതിയത്  വെറും 'വിളികേൾക്കാൻ' മാത്രം വിളിക്കപ്പെട്ടവരായ വിശ്വാസികളായ ആടുകൾക്ക് വല്ലപ്പോഴും കൊടുത്തില്ലെങ്കിൽ ആ മഹാ ഇടയന്മാരുടെ ആവശ്യം പിന്നെന്തിനാണ്?    എന്തിനാണ്? ഇവിടെയിപ്പോൾ പ്രസക്തമായ ഒരു സംശയം കത്തോലിക്കാ കോണ്‍ഗ്രസ് ഒരുസംഘടനയാണല്ലോ. ഈ സംഘടനയുടെ ഒരു വക്താക്കൾ പോലും ഒരു പ്രമേയവും പുറത്തു ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ അഭിവന്ദ്യ കർദ്ദിനാൾ ആലഞ്ചേരിക്ക് വേണ്ടത് എന്താണ്? ആലഞ്ചേരി കർദ്ദിനാൾ അങ്ങനെയൊരു സംഘടനയുടെ പരസ്യം നല്കിയോ? അതോ വിശ്വാസികളുടെ സായുധ സൈന്യത്തിലേയ്ക്ക് വാൾ കൊടുത്ത് അംഗങ്ങളെ  ചേർക്കൽ ആണോ? 

ക്രൈസ്തവരുടെ ചരിത്രാരംഭം മുതൽ വിശ്വാസികൾക്കായി ഇടയലേഖനങ്ങൾ എഴുതുമായിരുന്നു. അതിന്നും തുടരുന്നു. അതിലാർക്കും ഒരെതിരുമില്ലല്ലൊ. ചെയ്യരുതെന്ന് ആരുമൊട്ടു പറയുന്നുമില്ല. മെത്രാന്മാരും സഭയും ഉണ്ടെങ്കിൽ അവിടെ ഇടയലേഖനങ്ങളും കാണുമെന്നും അറിവുള്ള കാര്യവുമാണ്. ദേവാലയങ്ങളിൽ എത്തിച്ചേരുന്ന വിശ്വാസികൾ മാത്രം മനസ്സിലാക്കുവാനാണ് ഇടയലേഖനം. പള്ളികളിൽ ഇടയലേഖനം വായിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് അവിടെയുള്ളവർ പൂർണ്ണമായും ആധ്യാത്മിക കാര്യങ്ങളെ കേൾക്കുന്നതിനാണ്. ഒരു സത്യം നാമെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. ഇടവകയും അവിടെയുള്ള പൊതുസമൂഹവുമായി  ഇടയലേഖനത്തിന് യാതൊരു ബന്ധവുമില്ല. ദേവാലയത്തിൽ വരാത്തവരെ അതൊട്ട്‌ ബാധിക്കുന്നുമില്ല. പൊതുജനങ്ങൾക്കായി ഉച്ചഭാഷിണിയിലൂടെ ഇടയലേഖനം വായിച്ചു കേൾപ്പിക്കുന്നുമില്ലല്ലോ. ഇപ്പോഴുള്ള ഇടയലേഖന പ്രമേയവും ഇല്ലാത്ത ന്യൂനപക്ഷപ്രേമവും സഹതാപവുമാണ്. ലാഭം കൊയ്യുവാൻ എളുപ്പമുള്ള ഏക വഴിയാണല്ലോ വിദ്യാഭ്യാസവും ന്യൂനപക്ഷവും. 

ഇടയലേഖനം സഭാനടപടിക്രമം അനുസരിച്ച് സഭയുടെ മാത്രം തനതു കാര്യമാണ്. ഇതിനെതിരെ മെത്രാന്മാർ തന്നിഷ്ടം ചെയ്യുമ്പോൾ അത് വേണോഎന്ന് രാഷ്ട്രീയക്കാർ ചോദിച്ചു തുടങ്ങുന്നതിൽ അപാകതയില്ല. എന്ന് കരുതി, മതങ്ങൾക്കും ഇതിലുള്ള സംഘടനകൾക്കും സമുദായങ്ങൾക്കും മതനേതൃത്വങ്ങൾക്കും രാഷ്ട്രീയ അഭിപ്രായം ഉണ്ടാകരുത് എന്നർത്ഥമാക്കുന്നില്ല. പള്ളികളിൽ വായിക്കുവാനും ഇടവകളിലെ പള്ളികളിൽ എത്തിച്ചേരുന്ന വിശ്വാസികൾക്ക് വായിച്ചു കേൾക്കുവാനുമായി സഭാദ്ധ്യക്ഷൻ  പുറപ്പെടുവിച്ച ഇടയലേഖനം എങ്ങനെ എന്തുകൊണ്ട്  സഭാദ്ധ്യക്ഷൻ അത് മാദ്ധ്യമങ്ങൾക്ക് വിട്ടുനല്കി പൊതുവായി അവതരിപ്പിച്ചു? സഭയുടെ മുഴുവൻ അംഗങ്ങളും ഒരേ രാഷ്ട്രീയകാഴ്ച്ചപ്പാടിലുള്ളവർ അല്ലായെന്ന് അദ്ദേഹം ചിന്തിച്ചു കാണുകയില്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇടയലേഖനം പൊതു  പ്രസിദ്ധീകരണത്തിനു നല്കിയ ഔചിത്യമില്ലായ്മയെയാണ് മാർ ആലഞ്ചേരിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിലുള്ള വികലഇടയലേഖനമായി വിശ്വാസികൾ  വായിച്ചു കേൾക്കുന്നത്. ഇതൊന്നും ആലോചിക്കാതെ വിശ്വാസികളോട് പടയ്ക്കൊരുങ്ങുവാൻ ഓർമ്മിപ്പിക്കുന്നത് സമാന്യബുദ്ധിയുള്ളവരെ മുഴുവൻ പരിഹസിക്കുകയല്ലേ? ഇത് അദ്ദേഹത്തിനു മനസ്സിലാക്കുവാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് സഹതിപിക്കുകയല്ലാതെ മറ്റെന്താണ് വഴി?


2 comments:

  1. മുവറ്റുപുഴയില്‍ സലോമിയുടെ മരണശേഷം കോതമംഗലം ബിഷപ്പ്‌ പെ്രാഫ. ജോസഫിനെ സന്ദര്‍ശിച്ചു അദ്ദേഹത്തിനു കൊന്ത നല്‍കി സാന്ത്വനപ്പെടുത്തി. ദിവസങ്ങള്‍ അധികമായില്ല. ഈ ബിഷപ്പുതന്നെ അദ്ദേഹത്തെ തള്ളിപറഞ്ഞുകൊണ്ട്‌ ഇടയ ലേഖനമിറക്കി. അത്‌ വചനപ്രഘോഷണമല്ലായിരുന്നു പിന്നയോ ്യക്തിഹത്യയായിരന്നു വെന്ന്‌ പല വൈദികള്‍പ്പടെ അഭിപ്രായപ്പെടുകയും ചെയ്‌തു. അന്നാണ്‌ കേരള മെത്രാന്മാരുടെ ഇടയലേഖനത്തിന്റെ സവിശേഷതയെ പറ്റി ജനങ്ങള്‍ അറിയുന്നത്‌.

    *...*ബബിള്‍ വായിക്കാന്‍ ജനങ്ങള്‍ക്കു അവസരം ലഭിച്ചതോടെ അജ്ഞാനികളായിരുന്ന അവര്‍ ജ്ഞാനികളായി മാറിയ ഇന്നിന്റെ യുഗത്തിന്റെ അന്തരം ഉള്‍ക്കൊള്ളാത്ത ഇടയലേഖനങ്ങക്ക്‌ ജനമദ്ധ്യത്തില്‍ പ്രസക്തിയില്ല.

    േവാട്ടു പിടുത്തവും രാഷ്‌ട്രിയകളികളും പള്ളിയകത്തുവെച്ചു തന്നെ വേണമോ? പള്ളി പരിസരത്തെ ഹാളുകളിലായിക്കുടെ? അവിടെ ജനങ്ങള്‍ക്കു പ്രതീകരിക്കുവാനുള്ള അവസരം കിട്ടും.

    ReplyDelete
  2. http://www.mangalam.com/mangalam-varika/219403

    ReplyDelete