Translate

Sunday, August 24, 2014

മെത്രാന്‍മാര്‍ വീഞ്ഞുനിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിട്ടു മദ്യനിരോദനത്തിനു ഇറങ്ങിയാല്‍ മതിയായിരുന്നു.

അവര്‍ രാഷ്‌ട്രിയക്കാരെകാരെപോലെ ജനങ്ങളെ വിഡ്ഡിക്കളാക്കുന്നു. ഇതെല്ലാം കുടിച്ചു തീര്‍ക്കുന്നത്‌ പുരോഹിതൻമാരാണ്‌. വീഞ്ഞുതന്നെ വേണമെന്നു നിര്‍ബദ്ധം പിടിക്കുകയാണെങ്കില്‍ എന്തുകൊണ്ട്‌ കര്‍ത്താവ്‌ ഉപയോഗിച്ച ഉണക്കറൊട്ടി ദിവ്യബലിക്ക്‌  ഉപയോഗിച്ചു കൂടാ?

...............


കേരളത്തിലെ കത്തോലിക്ക സഭ മെത്രാന്മാരുടെ കൈവശം 23 അബ്കാരി ലൈസൻസുകൾ! ഒരെണ്ണം കന്യാസ്ത്രീയുടെ പേരി! വിശുദ്ധ കുർബാനയ്ക്കുവേണ്ടി വൈൻ  നിർമ്മിക്കുന്നതിങ്ങനെ 

Marunadan Malayali, August 24, 2014 | 07:49 AM | Permalink


സ്വന്തം ലേഖക

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിവാദമായ പരാമർശത്തിലൂടെ ശ്രദ്ധനേടിയ കത്തോലിക്ക സഭയുടെ വൈ നിർമ്മാണത്തിന്റെ കൂടുത വിവരങ്ങ പുറത്ത്. കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് നിർമ്മിക്കാൻ കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് 23 ലൈസൻസുകളുണ്ട്. മെത്രാന്മാരുടെ പേരിലാണ് 22 ലൈസൻസും. ഒരു ലൈസൻസ് കന്യാസ്ത്രീയുടെ പേരിലും. ർമലീത്ത സന്ന്യാസിസഭ സുപ്പീരിയ ജനറലിന്റെ പേരിലാണ് ലൈസൻസ്.
അബ്കാരി നിയമത്തിലെ കൊച്ചി മാസ് വൈ റൂൾസ് പ്രകാരമാണ് കേരളത്തി ക്രൈസ്തവ സഭക 23 അബ്കാരി ലൈസൻസുകൾ കൈവശം വച്ചിരിക്കുന്നത്. വിശുദ്ധകുർബാനയ്ക്ക് വൈനുണ്ടാക്കാ വേണ്ടിയാണ് വിവിധ രൂപതക അബ്കാരി ലൈസൻസെടുക്കുന്നത്.
സഭകൾക്ക് ഏറ്റവുമധികം ലൈസൻസുകളുള്ളത് എറണാകുളത്താണ്. എട്ട് ലൈസൻസാണ് സഭയ്ക്ക് ജില്ലയിലുള്ളത്. കോട്ടയത്ത് നാലെണ്ണമുണ്ട്. കോഴിക്കോട്, തൃശൂ ജില്ലകളി രണ്ടു വീതമാണ് ലൈസൻസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂ, കാസർകോട് ജില്ലകളി ഓരോ ലൈസൻസ് വീതവും സഭകൾക്കുണ്ട്.
റോമ കത്തോലിക്കാ സഭയിലെ ബിഷപ്പ്, മറ്റ് സഭകളിലെ ർച്ച് ബിഷപ്പ് ൾപ്പടെയുള്ള ബിഷപ്പുമാ, ർമലീത്ത സന്യാസിനി സമൂഹത്തിലെ പ്രിയോ ജനറ, കപ്പൂച്ചി സഭയിലെ മേജ സുപ്പീരിയ എന്നിവർക്കാണ് വൈ ലൈസൻസിന് അപേക്ഷിക്കാവുന്നത്. ർഷാവർഷം അതത് ജില്ലകളിലെ എക്സൈസ് കമ്മീഷണർമാർ അപേക്ഷ വാങ്ങി ലൈസൻസ് പുതുക്കുകയാണ് പതിവ്.
വൈ വാറ്റുന്നത് എവിടെ വച്ചാണെന്നും എത്രയളവ് നിർമ്മിക്കുന്നുവെന്നും കാണിച്ച് തുച്ഛമായ തുക ഫീസായി അടച്ചാ മാത്രം മതിയാകും. നിയമപ്രകാരം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെയാകണം ഉപയോഗവും. ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈ ഉണ്ടാക്കാവൂ. നിർമ്മാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാ പാടില്ല തുടങ്ങിവ ചട്ടങ്ങൾക്ക് അനുസൃതമായാണ് ലൈസൻസ് ൽകുന്നത്. നിർമ്മാണം പരിശോധിക്കാ എക്സൈസിന് അധികാരമുണ്ടെങ്കിലും ഇതുവരെ അങ്ങിനെയൊരു പരിശോധന നടന്നിട്ടില്ല.
വൈ 16 ശതമാനംവരെയും ബിയ 6 ശതമാനവും തെങ്ങി കളള് 8.1 ശതമാനവും അരിഷ്ടം 12 ശതമാനവും എന്നിങ്ങനെയാണ് ൽക്കഹോൾ അനുപാതമായി നിശ്ചയിച്ചിട്ടുള്ളത്. ഉമ്മ ചാണ്ടി ർക്കാർ അധികാരമേറ്റയുട വൈ നിർമ്മാണത്തെ അബ്കാരി നിയമത്തി നിന്നൊഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. എറണാകുളത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച അപേക്ഷ എക്സൈസ് കമ്മീഷണർമാരുടെ എതിർപ്പിനെ തുടർന്ന് തീരുമാനമെടുക്കാനാകാതെ പോകുകയായിരുന്നു.
Source: Marunadan Malayali

3 comments:

 1. മെത്രാന്മാകര് വീഞ്ഞുനിര്മാരണ കേന്ദ്രങ്ങള് അടച്ചുപൂട്ടിയിട്ടു മദ്യനിരോദനത്തിനു ഇറങ്ങിയാല് മതിയായിരുന്നു. അവര് രാഷ്‌ട്രിയക്കാരെകാരെപോലെ ജനങ്ങളെ വിഡ്ഡിക്കളാക്കുന്നു. ഇതെല്ലാം കുടിച്ചു തീര്ക്കു ന്നത് പുരോഹിതമാരാണ്. വീഞ്ഞുതന്നെ വേണമെന്നു നിര്ബുദ്ധം പിടിക്കുകയാണെങ്കില് എന്തുകൊണ്ട് കര്ത്താേവ് ഉപയോഗിച്ച ഉണക്കറൊട്ടി ദിവ്യബലിക്ക് ഉപയോഗിച്ചു കൂടാ? വാറ്റു കേന്ദ്രങ്ങള് അടച്ചു പൂട്ടുകയാണ് നല്ലത്.
  ചര്ച്ചെയില് പങ്കെടുക്കുന്ന സക്കറിയാസ് പറയുന്നതിങ്ങനെ
  Zach Nedunkanal: “ഏതായാലും അച്ചന്മാർക്ക് മാത്രം കുടിക്കാവുന്ന പാനീയമൊന്നും കുര്ബാനക്ക് കൊള്ളില്ല. എല്ലാവര്ക്കും പങ്കുപറ്റാവുന്ന, നാട്ടിൽ കിട്ടുന്ന എന്തെങ്കിലുമാകട്ടെ.”
  അതു പൊതുവെ സ്വീകാര്യമായ നയമായിരിക്കുമെന്നാണ് തോന്നുന്നത്. മുന്തിരിങ്ങാ നീര്(Juice) ആണെങ്കില് എന്തുകുഴപ്പമാണ് സംഭവിക്കാന് പോകുന്നത്. മദ്യാശം ഇല്ലാത്തതുകൊണ്ടു അതെല്ലാവര്ക്കും ഉപയോഗിക്കാം. ദിവ്യബലിയെന്ന ആചാരക്രമം സംപൂര്ണ മാക്കുകയുംചെയ്യാം.

  ദിവ്യബലി പ്രതീകാന്മകമായ ഒരു ആചാരക്രമം മാത്രമാണ്. അതില് ഭാഗഭാക്കുന്ന ഭൂരിപക്ഷം ജനങ്ങളും അതിന്റെ അന്തസത്തയിലേക്ക് ഇറങ്ങിചെല്ലുന്നില്ല. സി.േത്രസ്യാമ്മ മനയത്തിന്റെ അഭിപ്രായം അതിനു സഹായകമാകും.

  Theresia Manayath: ഇന്ന് കത്തോലിക്കാ സഭയിലെ പുരോഹിതരിൽ പോലും 90% വും കുർബാന ഒരു ബലിയാണെന്നോ അതിൽ ഉപയോഗിക്കുന്ന അപ്പത്തിനും വീഞ്ഞിനും പ്രതീകങ്ങൾ അല്ലെങ്കിൽ ചിഹ്നങ്ങൾ എന്നതിൽ കവിഞ്ഞ അർഥമുണ്ടെന്നോ വിശ്വസിക്കുന്നവരല്ല. പിന്നെയെന്തുകൊണ്ട് അവരത് ഉറക്കെപ്പറയുന്നില്ല? എന്തിനാണ് മനുഷ്യരെ ഇങ്ങനെ നൂറ്റാണ്ടുകളായി കബളിപ്പിക്കുന്നത്? അപ്പവും വീഞ്ഞും പ്രതീകങ്ങളാണെങ്കിൽ, ഓരോ നാട്ടിലുംഎളുപ്പത്തിൽ ലഭ്യമായ എന്തും അവയുടെ സ്ഥാനത്ത് ഉപയോഗിക്കാം. ഉള്ളവർ ഉള്ളതുപോലെ പങ്കിടുക എന്നതാണ് യേശു പഠിപ്പിക്കാനുദ്ദേശിച്ചത്. അവിടെ ജീവബലിയും ചോരയുമൊക്കെ സങ്കൽപ്പിച്ച് രംഗം വികാരഭരിതമാക്കുന്നതിൽ ഒരർഥവുമില്ല. എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞാണെങ്കിലും, സത്യം തിരിച്ചറിയുമ്പോൾ അത് അംഗീകരിക്കുക എന്നതാണ് മനുഷ്യത്വത്തിന് ഇണങ്ങുന്നത്. അങ്ങനെയൊന്ന് അസ്സാദ്ധ്യമാക്കുന്ന ഇന്നത്തെ സഭയിലെ ചുറ്റുപാട് തന്നെ മാറണം. പോളിന്റെ നാൾമുതൽ പറഞ്ഞുകൊണ്ടിരുന്ന നുണ ഇനിയും തുടരട്ടെ എന്ന് കരുതുന്ന പൌരോഹിത്യം ഒരു ശാപം തന്നെയാണ്. ഇനിയിപ്പോൾ സത്യം പറഞ്ഞാൽ ദൈവജനം തങ്ങളെ കുരുതികഴിക്കും എന്ന ഭയമാണ് ഇന്ന് വൈദികരെ തങ്ങളുടെ കാപട്യത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. സാധാരണ ജനത്തെക്കാൾ ഭീരുത്വം നിറഞ്ഞവരാണ് ഇവർ എന്നതാണ് യാഥാർഥ്യം.

  ReplyDelete
 2. Theresia Manayath: എഴുതിയതിലും വലിയ സത്യം ഒരു പുണ്യാളനും ഇനിയും ഇതേക്കുറിച്ചു പറയുവാനില്ലെന്നാലും, ഒരു വരികൂടി ഞാന്‍ വിനയപൂര്‍വ്വം ചേര്‍ക്കട്ടെ ..."അപ്പനെ വിറ്റകാശു" എന്നൊരു ഭാഷാ പ്രയോഗം മലയാളത്തിലുണ്ടല്ലോ ? അത് നമുക്കും ഈ കാര്യത്തില്‍ ശരിയാണ് ! നമ്മുടെ സ്വര്‍ഗസ്ഥ പിതാവിനെ വിറ്റകാശാണിവരുടെ കീശ നിറയെ ! ദൈവത്തിനേക്കാളും വലിയ ദൈവങ്ങളായി സ്വയം വേഷംകെട്ടി ,തലമുറകളായി നമ്മെയും, നമ്മുടെ പാവം അപ്പന്മാരെയും , അവരുടെയും നമ്മുടെയും ഭക്തി വിറ്റ കാശാണാ പുരോഹിത കീശയാകെ ; എന്ന അവബോധം വരുംതലമുറകളില്‍ ഇനിയെന്കിലിം ഉണ്ടാക്കാന്‍ നാം ഇന്ന് ചിന്തുന്ന മഷിച്ചോരയ്ക്ക് നിയോഗം ലഭിക്കട്ടെ !

  ReplyDelete
 3. Comment by Kerala Catholic Reformation

  മദ്യ നിരോധനം ശക്തമായി ഉള്ള മുസ്ലിം രാജ്യമായ കുവൈറ്റിൽ പള്ളികൾ ഉണ്ട് , അവിടെ വൈൻ ആണോ അതോ വെറും മുന്തിരി ജ്യൂസ്‌ ആണോ വിശുദ്ധ കുര്ബാനക്ക് ഉപയോഗിക്കുന്നതെ എന്ന് സഭ പറയണം . എന്റെ അറിവിൽ മുന്തിരി ജൂസ് ആണ് ഉപയോഗിക്കുന്നത് , അപ്പോൾ ഇവിടെയും അത് ആകാമെല്ലൊ ? സഭയുടെ പേരില് ഉള്ള ഈ ലയ്സെന്സുകൾ ഉടനടി നിരോധിക്കണം

  കുര്‍ബാനയില്‍ കര്‍ത്താവിന്റെ തിരുശ്ശരീരവും രക്തവും ആയി മാറാന്‍, ഗോതമ്പ് അപ്പവും, വീഞ്ഞും തന്നെ വേണമെന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ? ഒരു ഗ്ലാസ്സ് വെള്ളം പോലും അതിനു ഉപയോഗിക്കാം.. പിന്നെ ചുവന്ന വീഞ്ഞു രക്തത്തിന്റെ ഒരു പ്രതീകം എന്ന നിലയില്‍ ഉപയോഗിക്കുന്നു എന്നല്ലേ ഉള്ളൂ.

  https://www.facebook.com/KCRMove?ref=hl

  ReplyDelete