Translate

Friday, August 22, 2014

എല്ലാവരെയും സംശയിക്കുവിന്‍ !

സംശയം തോന്നുന്നത് ന്യായമല്ലേ? എന്നെ കളിയാക്കരുത്, മാര്‍ത്തോമ്മായ്ക്ക് സംശയിക്കാമെങ്കില്‍ എനിക്ക് സംശയിച്ചുകൂടെ? പാലായില്‍ പോലീസ് പ്രൊട്ടക്ഷനില്‍ നടന്ന ഒരു സമ്പൂര്‍ണ്ണ സിനഡ് ഉണ്ടല്ലോ, ആ സിനഡ് യുവാക്കള്‍ രാഷ്ട്രിയത്തില്‍ ഇറങ്ങണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ മുതല്‍ ഞാന്‍ സംശയിച്ചതാണ് കത്തോലിക്കാ സഭയെ നിരപ്പാക്കിയിട്ടെ ഈ മെത്രാന്മാര്‍ കാലം ചെയ്യൂവെന്ന്. സഭക്ക് രാഷ്ട്രിയം ഉണ്ടെന്ന് മാര്‍ ആലഞ്ചേരി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും സംശയം തീര്‍ന്നല്ലോ? ഈ പ്രഖ്യാപനം വായിച്ചത് ദേവാലയത്തില്‍ സുവിശേഷം വായിച്ചതിന്‍റെ തൊട്ടു പിന്നാലെയാണ്. ഗദ്സമെനില്‍ യേശു പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പട്ടാളം പിടിക്കാന്‍ വന്ന ഭാഗമായിരുന്നു അന്ന് വായിക്കേണ്ടിയിരുന്നത്. സര്‍ക്കാരില്‍നിന്ന് ഭീഷണി ഉണ്ടാകുമ്പോള്‍ നാം എന്ത് ചെയ്യണം എന്നാണല്ലോ ആ സുവിശേഷഭാഗം പറയുന്നത്. പറഞ്ഞത് രാഷ്ട്രിയമാണെന്ന് ഉറപ്പുണ്ടെങ്കില്‍ നടന്നത് കുര്‍ബാനയല്ല പ്രഹസനമാണെന്നും പറഞ്ഞു കൂടെ? അപ്പോ വൈദികരെ കുര്‍ബാനത്തൊഴിലാളികള്‍ എന്ന് വിളിക്കുന്നതിലും കാര്യമുണ്ട്. ഇടയലേഖനങ്ങള്‍ പള്ളിക്കുള്ളിലും ചാനലുകളിലും മറുപടി ഫെയിസ്ബുക്കിലും ബ്ലോഗ്ഗുകളിലും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും എന്നതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്.

സഭ രാഷ്ട്രിയം കളിക്കാന്‍ തീരുമാനിച്ചാല്‍ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഞാനൊന്നു വിഭാവനം ചെയ്തുനോക്കി. ഫണ്ട് പിരിക്കാന്‍ പള്ളിക്ക് ഒരു കാരണവും കൂടി കിട്ടിയതിന്‍റെ സന്തോഷം ഒരിടത്ത് കാണും. ഇടുക്കിയില്‍ ഒരിലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഒരു പന്നിപ്പടക്കം അരമനക്കുള്ളില്‍ വീണു. അപ്പോള്‍ ഒരു പൊതു തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ആകെ പൊട്ടിയേക്കാവുന്ന പന്നിപ്പടക്കങ്ങളുടെ എണ്ണം മിനിമം 13 (കേരളത്തില്‍ ആകെയുള്ള 30 രൂപതകളില്‍, കയ്യിലിരുപ്പിന്‍റെ അടിസ്ഥാനത്തില്‍, സിറോ മലബാറിനെ മാത്രമേ ഞാന്‍ പരിഗണിച്ചിട്ടുള്ളൂ). ആദ്യം ഇലക്ഷന്‍ രംഗത്തിറങ്ങിയ മെത്രാനെ ഒരു MLA വിളിച്ചത് ‘നികൃഷ്ടജീവി’ എന്ന്. സഭ കേരളത്തില്‍ സമ്പൂര്‍ണ്ണ രാഷ്ട്രിയം കളിക്കുമ്പോള്‍ ആ ബഹുമതി ലഭിച്ചേക്കാവുന്നതും 13 പേര്‍ക്ക്. അപ്പോള്‍ മേജറോ? ആ നല്ല മനുഷ്യനെ ആരും അതിനികൃഷ്ട ജീവി എന്ന് വിളിക്കാതിരുന്നാല്‍ മതിയായിരുന്നു. (ഈ 13 ഒരു നല്ല സംഖ്യയല്ല, ഒന്നുകില്‍ ഒരു രൂപത നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ ഒരു രൂപത പുതുതായി തുടങ്ങുകയോ ആവാം. നിര്‍ത്താനാണെങ്കില്‍ തൃശ്ശൂര്‍, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, കൊല്ലം ഇവയിലേതെങ്കിലും ഒന്ന് ആവാം. പുതുതായി തുടങ്ങാനാണെങ്കില്‍ ഇടമറ്റത്തായാല്‍ നന്ന്; അവിടെയാണെങ്കില്‍ ഓശാന മൌണ്ട് തന്നെ ഉണ്ടല്ലോ).

പല പാര്‍ട്ടികളും, ഞങ്ങള്‍ ഇവിടുണ്ട് എന്നറിയിക്കാന്‍ ചെയ്യുന്ന പണി, ഹര്‍ത്താല്‍ ആചരിക്കുകയാണ്. അപ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന ഹര്‍ത്താലുകളുടെ കൂട്ടത്തില്‍ കത്തോലിക്കാ ഹര്‍ത്താലുകള്‍ കൂടി കൂട്ടണം; ഷാപ്പുകള്‍ മാത്രമേ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ളൂ. ഓരോ രൂപതയിലും ഒരു രാഷ്ട്രിയകാര്യസമിതി ഉണ്ടായിരിക്കണമല്ലോ; അപ്പോള്‍ നേരുകേട്‌ കാണിക്കാന്‍ പരീക്ഷിക്കപ്പെടുന്ന വൈദികരുടെ എണ്ണവും 30 കൂടി ആവും. AKCC ഒരു സമ്പൂര്‍ണ്ണ പാര്ട്ടിയായാല്‍ പാപികള്‍ക്ക്, കുമ്പസ്സാരഗുരു പത്തു സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് ചൊല്ലണമെന്ന് പിഴ ഇടുന്നതിനു പകരം AKCCയുടെ പത്തു പോസ്റര്‍ ഒട്ടിക്കണമെന്നാണ് പറയുന്നതെങ്കിലും അത്ഭുതപ്പെടാനില്ല. മെത്രാന്മാര്‍ പറയുന്നതുപോലല്ലല്ലോ എല്ലാ വൈദികരും ചെയ്യാറ്. സര്‍ക്കാര്‍ കാര്യങ്ങള്‍ സാധിക്കാന്‍ തിരുവനന്തപുരത്തിനു പോകുന്ന വിശ്വാസികള്‍ വികാരിയുടെ എഴുത്ത് വാങ്ങിക്കൊണ്ടു പോകേണ്ടിവരും. അഡ്മിഷന് കിട്ടാന്‍ ഇപ്പോള്‍ അങ്ങനെ ഒരു സമ്പ്രദായം ഉണ്ടല്ലോ. പാര്‍ട്ടിയുടെ മദ്ധ്യസ്ഥനായി വി. പൌലോസാണ്‌ വേണ്ടത്. പത്രോസ്സുമായിപ്പോലും  വഴക്കിടാനും, ബൈബിളില്‍ ഇല്ലാത്ത ഉത്ഭവപാപം കണ്ടുപിടിക്കാനുമൊക്കെ അദ്ദേഹത്തിനല്ലേ കഴിഞ്ഞുള്ളു.

പാര്‍ട്ടി പത്രമായി സത്യജ്വാല ഞാന്‍ നിര്‍ദ്ദേശിക്കുന്നു. പൊതുജനം ശ്രദ്ധിക്കുന്ന ഒരു പ്രസിദ്ധീകരണം ആയതുകൊണ്ട് മാത്രമല്ല, സത്യദീപം, ശാലോം എന്നീ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ഒരു അഭിപ്രായ ഐക്യം ഉണ്ടാകാന്‍ സാധ്യത തീര്‍ത്തു കുറവാണെന്നാണ് എന്‍റെ അഭിപ്രായം. ഒരൊറ്റ MLA യെ ഉള്ളെങ്കിലും ഘടക കക്ഷി എന്ന നിലക്ക് മന്ത്രിസ്ഥാനം കിട്ടാം. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസവകുപ്പ് തന്നെ പിടിച്ചു മേടിച്ചോണം, കാര്യം ഞാന്‍ പറയേണ്ടല്ലോ; അതുപോലെ വിജിലന്‍സ്, വനം വകുപ്പുകളും വിട്ടുകൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുഖ്യമന്ത്രി ഏതു പാര്‍ട്ടിയാണെങ്കിലും മനസ്സറിഞ്ഞ് ആ വകുപ്പുകള്‍ തരാനും സാദ്ധ്യതയുണ്ട്. ലത്തിന്‍ ഭാഷ പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ പ്ലാനുണ്ടെങ്കില്‍ വിദ്യാഭ്യാസവകുപ്പ് ഉള്ളത് നല്ലതാ. സണ്ടേസ്കൂള്‍ ഇപ്പോള്‍ പ്ലസ്‌ റ്റു, ഡിഗ്രി തലത്തിലേക്ക് കടക്കുകയാണല്ലോ. എന്ട്രന്‍സ് പരീക്ഷക്ക് തയ്യാറാകേണ്ട സമയം ട്യുഷന്‍  വേണ്ടെന്നു വെച്ച് വേദപാഠത്തിനു പൊയി ദൈവഹിതം നിറവേറ്റിയവര്‍ ധാരാളം. അവരുടെ വിശ്വാസം എല്ലാവരും കണ്ടുപഠിക്കണം. വേദപാഠം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവ ഏര്‍പ്പെടുത്താനും ഈ വകുപ്പ് നമ്മുടെ കൈയ്യില്‍ വേണം. ക്യാപ്പിറ്റെഷന്‍ നിയമവിധേയമാക്കേണ്ടതുണ്ട്, മെഡിക്കല്‍/എഞ്ചിനീയറിഗ് സീറ്റുകളുടെ ഗവ.വിഹിതം കുറയ്ക്കെണ്ടതുണ്ട്... ചര്ച്ച് ആക്റ്റ് തയ്യാറാക്കിയവരോട് ചിലത് പറയാനുണ്ട്.... അങ്ങിനെ എത്രയെത്ര കാര്യങ്ങള്‍ അവിടെ വീര്‍പ്പുമുട്ടി നില്‍ക്കുന്നു. ആക്റ്റ് ഓഫ് മാര്‍ത്തോമ്മായുടെ സഭക്കെതിരല്ലാത്ത ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും വകുപ്പ് മൊത്തത്തില്‍ കൈക്കിട്ടണം. കൃസ്ത്യാനി ഏതെങ്കിലും വകുപ്പ് എടുത്തുവെന്ന് വെച്ചു മറ്റൊരു സമുദായവും ബേജാറാവേണ്ട; സ്വന്തം അണികളെ ബലികൊടുത്തും മതസൌഹാര്‍ദ്ദം നിലനിര്‍ത്തുകയാണ് ഇപ്പോള്‍ സഭ ചെയ്തുകൊണ്ടിരിക്കുന്നത് (ഉദാ: തൊടുപുഴ കൈവെട്ട് കേസ്).

ഇനി ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് കിട്ടുന്നതെങ്കില്‍ എല്ലാ വണ്ടികളും വെഞ്ചരിപ്പിച്ചിരിക്കണമെന്ന് ഒരു നിയമം കൊണ്ടുവരാം. കുരിശു വെച്ച മെത്രാന്‍ കാറുകള്‍ക്ക് മുകളില്‍ ബീക്കന്‍ ലൈറ്റും സൈറണും അനുവദിച്ചു നിയമം കൊണ്ടുവരാന്‍ ഈ വകുപ്പ് ഉപകാരപ്പെടും. കത്തോലിക്കാ വാഹനങ്ങള്‍ വെഞ്ചരിക്കണമെങ്കില്‍ ഇടവക വികാരിയുടെ കത്ത് വേണമെന്നുള്ള നിയമം ഉള്‍പ്പെടുത്തി കാനോന്‍ നിയമം ഭേദഗതി ചെയ്യുകയുമാവാം (അതായിട്ടെന്തിനാ വേണ്ടെന്നു വെയ്ക്കുന്നത്?). കല്യാണം നടക്കണമെങ്കില്‍ ഇത്തരം ഒരു കുറി വാങ്ങല്‍ ഇപ്പോള്‍ ഉണ്ടല്ലോ. കല്യാണത്തിന് പള്ളിമുറ്റത്തു വണ്ടി പാര്‍ക്ക് ചെയ്യണമെങ്കിലും കുറി സമ്പ്രദായം ഏര്‍പ്പെടുത്താം. പണ്ട് ദുര്‍മ്മരണം നടന്നാല്‍ ശവം തെമ്മാടിക്കുഴിയില്‍ ഇടാതിരിക്കാന്‍ മെത്രാന്മാരുടെ കാലുപിടിച്ചു ബന്ധുക്കള്‍ കരയുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നല്ലോ. എല്ലാം ആ പരുവത്തിലാക്കണം. വണ്ടി വെഞ്ചരിപ്പ് ആയുഷ്ക്കാല ഗാരണ്ടി ഉള്ളതിന് റേറ്റ്‌ അല്‍പ്പം കൂടുതലാണെങ്കിലും ആരും കുറ്റം പറയില്ല (ഏകദേശം ഒരു വര്ഷം മാത്രമാണല്ലോ വീട് വെഞ്ചരിപ്പിന്‍റെ ്‍റെ തിലാക്കണംanamംആയുസ്സ്).  ഇത്തരം കുറികളുടെ സോഫ്റ്റ്‌ കോപ്പികള്‍ (കക്ഷികള്‍ക്ക് പുറത്തു പറയാന്‍ മടിയുള്ള വാക്കുകള്‍കൂടി ഉള്പ്പെടുത്തിയവ) ബന്ധപ്പെട്ടവര്‍ എന്നും മനസ്സില്‍ സൂക്ഷിക്കാറുമുണ്ടല്ലോ. വെഞ്ചരിക്കുന്ന വണ്ടികള്‍ക്ക് ടാക്സ് സൌജന്യം കൊടുക്കുന്നതിനെപ്പറ്റിയും ചിന്തിക്കാം. വിജിലന്‍സ് വകുപ്പാണ് കിട്ടുന്നതെങ്കില്‍ സഭയ്ക്കെതിരായി ഇമെയില്‍/ഫീമെയില്‍/ഫെയിസ്ബുക്ക്/ബ്ലോഗ്ഗുകള്‍ എന്നിവ നടത്തുന്നവരെ ഒതുക്കാന്‍ ഉപകാരപ്പെടും. മാത്രമല്ല ഒതുക്കാന്‍ വേറെയും ഒത്തിരി കാണുമല്ലോ.
   
ബിഷപ്പുമാരുടെ സൗകര്യം പരിഗണിച്ച് ഏകോപന ഉപസമിതി യോഗങ്ങളെങ്കിലും കാക്കനാട്ട് ആക്കുന്നത് പരിഗണിക്കാവുന്നതേയുള്ളൂ. പാണക്കാട്ട് മന്ത്രിമാര്‍ കൂടാറുണ്ടല്ലോ. എറണാകുളത്തുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പ് ഹൌസിനു മട്ടുപ്പാവും സ്വിസ്സ് ഗാര്‍ഡുകളും ഇല്ലായെന്നൊരു കുറവല്ലേ ഉള്ളൂ. വത്തിയ്ക്കാനിലേപ്പോലെ സെ. തോമസ്‌ സ്ക്വയറില്‍ തടിച്ചു കൂടുന്ന വിശ്വാസികളെ ആശിര്‍വ്വദിക്കാന്‍ ഇപ്പോള്‍ ആര്‍ച്ചു ബിഷപ്പിന് കഴിയുന്നില്ല. AKCC പാര്‍ട്ടിയായാല്‍ റെഡ് വോളണ്ടിയര്‍മാരുടെതുപോലെ ഒരു സ്വകാര്യ സംരക്ഷണസേന ഉണ്ടാക്കാം. അങ്ങനെ സ്വിസ്സ് ഗാര്‍ഡുകളുടെ പോരായ്മ പരിഹരിക്കാം. AKCC മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാരായി കന്യാസ്ത്രികളെയും വൈദികരെയും ഉള്‍പ്പെടുത്തണം. MLAമാര്‍ക്ക് കുമ്പസ്സാരിക്കാനുള്ള സൗകര്യം ഒരു വിധാന്‍ സഭാ കൊമ്പ്ലക്സിലും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല, അത് ആദ്യം കേരളത്തിലായിരിക്കണം ഉണ്ടാകേണ്ടത്.

ഏതു മന്ത്രി സ്ഥാനം ആണെങ്കിലും പ്രതിപക്ഷ സമരം കാണും. AKCC മന്ത്രിമാരുടെ മന്ദിരത്തിനു നേരെ പ്രകടനം വന്നാല്‍ ജലപീരങ്കിക്കും ലാത്തിക്കും പകരം, ആരെയും വശീകരിക്കാന്‍ കെല്‍പ്പുള്ള ഏതു ദുഷ്ട ശക്തികളെയും നേരിടാന്‍ പോന്നവനെന്ന് ആയിരങ്ങള്‍ വിശ്വസിക്കുന്ന ആരെയെങ്കിലും കൊണ്ട്വന്ന് ഒരു ധ്യാനം നടത്തണം. ഒറ്റ ഒരുത്തന്‍ ആ വഴി വീണ്ടും സമരവുമായി വീണ്ടും വരില്ലെന്ന് ഉറപ്പ്. ഞാന്‍ ഇങ്ങിനെയൊക്കെ ചിന്തിക്കുന്നത് സഭയുടെ കാര്യമായതുകൊണ്ടാ. പണ്ട് കോണ്‍സ്ടന്റൈന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ കൂട്ട്പിടിച്ച് അവരെ തലയില്‍ കേറ്റിവെച്ചത്കൊണ്ടുണ്ടായ ഭവിഷ്യത്തുകളെപ്പറ്റി ഓര്‍ത്തപ്പോള്‍ ഞാന്‍ പറഞ്ഞതൊക്കെ സംഭവിച്ചുകൂടായ്കയില്ല താനും. സഭയുമായി ഉടമ്പടി ഉണ്ടാക്കിയ ഹിപ്പോ ചക്രവര്‍ത്തിയുടെ പിന്ഗാമികള്‍ക്കും സഭ വാക്ക്പാലിച്ചു അല്ലെങ്കില്‍ ചെയ്യേണ്ടതാണ് ചെയ്തത് എന്ന അഭിപ്രായം ഉണ്ടായിരുന്നില്ലല്ലോ.

എറണാകുളത്ത് അടിക്കടി സിനഡ് കൂടുന്നുണ്ട്. സര്‍വ്വ കാര്യങ്ങളിലും അവര്‍ മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഒരു മെത്രാന്‍റെ വന്ദ്യ മൃതദേഹം ആര് എപ്പോള്‍ എങ്ങനെ സംസ്കരിക്കണം എന്നതുവരെ ചര്‍ച്ചചെയ്തു തീരുമാനിച്ചുകഴിഞ്ഞു. പള്ളിക്കകത്ത് അടക്കി വിശ്വാസികളുടെ ചവിട്ട് ഏല്ക്കെണ്ടാ എന്നാണ് ഇപ്പോഴത്തെ തീരുമാനം. മാര്‍പ്പാപ്പ ‘താന്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കൂടിയെ കാണൂ’ എന്ന് സൂചിപ്പിച്ചതിന്‍റെ ബാക്കിയായി നമ്മുടെ മെത്രാന്മാരെല്ലാം കൂടി വല്ല അവിവേകവും കാണിക്കുമോയെന്നും ഞാന്‍ സംശയിക്കുന്നു. 

4 comments:

  1. പച്ച പരമാര്ഥങ്ങൾ ഇങ്ങനെ സഞ്ജയൻ സ്റ്റൈലിൽ അവതരിപ്പിക്കുന്നതുകൊണ്ട് നേട്ടങ്ങൾ ഏറെയാണ്. യൂറോപ്പിൽപോലും വീണ്ടുവിചാരത്തിന്റെ വിത്ത്‌ വിതക്കാൻ ഗൾഫിലെങ്ങാണ്ടോ കഴിയുന്ന റോഷന് ആകുന്നുണ്ട് എന്നത് വിസ്മയാകരം തന്നെ. "പപ്പാ, റോഷന്റെ ലേഖനം ഉണ്ടെങ്കിൽ വായിച്ചു കേൾപ്പിക്കണം" എന്ന് ഭാഷ വായിക്കാനറിയില്ലാത്ത മലയാളിപ്പിള്ളേർ ഉത്സാഹം കാണിക്കുന്നെന്ടെന്നു കേട്ടു. എത്ര യുക്തി നിരത്തിയാലും വിശ്വാസികൾക്ക് തലയിൽ കയറാത്ത കാര്യങ്ങൾ ഇത്രയും ലളിതമായി നർമത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുമ്പോൾ ആരും അറിയാതെ ചിന്തിച്ചു പോകും - ശരിയാണല്ലോ, ഇതിൽ വാസ്തവമുണ്ടല്ലോ എന്ന്. അങ്ങനെയെങ്കിൽ പള്ളിയിൽ പരിശുദ്ധ കുര്ബാനയുടെ പേരിൽ കാണിക്കുന്നതെല്ലാം പ്രഹസനമല്ലേ എന്ന് കുറെപ്പേരെങ്കിലും സംശയിക്കാൻ തുടങ്ങിയാൽ, പതുക്കെയെങ്കിലും അതിൽ ആഴത്തിൽ കിടക്കുന്ന അസത്യം തിരിച്ചറിയപ്പെടും. സ്വന്തം കാപട്യം മനസ്സിലാക്കുന്നവർ നല്ല മനുഷ്യരായിത്തീരും എന്നത് സംഭവ്യമാകും - എത്ര ധ്യാനങ്ങൾ കൂടിയാലും മനുഷ്യർ നന്നാവാത്തത് ഈ ഒരു സംഭവം ഇല്ലാത്തതുകൊണ്ട് മാത്രമാണല്ലോ.

    പ്രഹസനത്തിന് ഒന്നാന്തരം ഉദാഹരണമാണ് വട്ടത്തിൽ കണ്ടിചെടുത്ത കടലാസ് പോലുള്ള "അപ്പവും" ഈ നാടിന്റെ പാനീയ്മല്ലാത്ത വീഞ്ഞും ചേർത്തുള്ള യേശുവിന്റെ അത്താഴത്തിന്റെ അനുകരണം. അതിൽ അനുകരണം പോലുമില്ലന്നതാണ് സത്യം. പരസ്പരം ജീവിതം പങ്കുവയ്ക്കുന്നതിന്റെ ഒരു പ്രതീകമായിരുന്നു യേശു തന്റെ കൂട്ടുകാരെയെല്ലാം ചേർത്ത് നടത്തിയ വിരുന്ന്. അതിന്റെ ദൃശ്യം ലെയൊനാർദൊ ഡാവിഞ്ചി വരച്ചപ്പോൾ അതിൽ പെണ്ണുങ്ങളെ വിട്ടുകളഞ്ഞു. അതുപോലെ, മതമർദ്ദനത്തിന്റെ ഏതോ കാലത്ത്,ഒളിച്ചുകൊണ്ടു നടക്കാനുള്ള എളുപ്പത്തിന് സാധാരണ റൊട്ടി ചപ്പാത്തി പോലെ ആക്കിയതിന്റെ മോസ്റ്റ്‌ മോഡേണ്‍ വേർഷനാണ് ഇന്നത്തെ ഓസ്തി. അതിൽ എവിടെയാണ് അപ്പം? വിയര്പ്പിന്റെ ഫലമായ അപ്പത്തിന്റെയും കെട്ടുറപ്പുള്ള ബന്ധത്തിന്റെ പ്രതീകമായ രക്തത്തിന്റെയും സ്ഥാനത്ത് യേശുവിന്റെ സാക്ഷാൽ മാംസവും ചോരയും എന്ന ആശയം തിരുകിവച്ചതോടെ യേശു ഉദ്ദേശിച്ച അർഥം അപ്പാടേ കുഴിച്ചുമൂടപ്പെട്ടു. ശരിക്കുള്ള അർഥം പിടികിട്ടിയിരുന്നെങ്കിൽ കപ്പയും കട്ടങ്കാപ്പിയും ഉപയോഗിച്ചും അന്ത്യത്താഴത്തിന്റെ ഓർമ പുതുക്കാമായിരുന്നു. പക്ഷേ, അപ്പോൾ അത് നമ്മുടെ ക്രിസ്റ്റ്യാനിറ്റി പോലെ ഒരു ഇറക്കുമതി ഐറ്റം ആവില്ലല്ലോ. നാടനെക്കാളുംഎപ്പോഴും പ്രിയം ഇറക്കുമതിക്കാണല്ലോ. കൈയിൽ തൊടാതെ വായിൽ കിട്ടുന്ന കടലാസുകഷണം പല്ലിൽ തൊടാതെ വിഴുങ്ങിയിട്ട് അച്ഛൻ വീഞ്ഞ് കുടിക്കുന്നതും കണ്ടിട്ട് പോകുന്നവർ ക്രിസ്തുവിന്റെ ജീവിതസങ്കല്പങ്ങളെ പ്രാവർത്തികമാക്കണമെന്നു പറഞ്ഞാൽ എങ്ങനെ നടക്കും? അതുകൊണ്ടാണ് ഇടയലേഖനങ്ങള്‍ പള്ളിക്കുള്ളിലും ചാനലുകളിലും അവയ്ക്കു മറുപടി ഫെയിസ്ബുക്കിലും ബ്ലോഗ്ഗുകളിലും ഇംഗ്ളീഷ് പ്രസിദ്ധീകരണങ്ങളിലും എന്ന ഇപ്പോഴത്തെ നാട്ടുനടപ്പ് രൂപം കൊണ്ടത്‌.

    മെത്രാന്മാർക്ക് വിവരമുണ്ടെങ്കിൽ അല്മായരുമായി ഒരുമിച്ചിരുന്ന് കാര്യങ്ങൾ ചര്ച്ച ചെയ്യാം. അതിനു പകരം അവർ സിനഡ് കൂടി അവർക്കിഷ്ടമുള്ളത് എഴുതിയോ കോപ്പിയെടുത്തോ തുന്നിക്കെട്ടും, വിശ്വാസികൾ പെരുവഴിയേ നടന്ന് അവര്ക്കിഷ്ടമുള്ളത് പറയും, മാദ്ധ്യമങ്ങളിൽ എഴുതിക്കസറും. ക്രൈസ്തവരുടെ ജീവിതം ലോകത്തിനു മുമ്പിൽ ഒരു വലിയ പ്രഹസനമാകും. പോപ്പിന് ഇവിടെനിന്ന് മെത്രാന്മാർ ലോകത്തിലെ ഏറ്റവും തഴച്ചുവളരുന്ന സഭയുടെ റിപ്പോർട്ടും അയക്കും.
    Tel. 9961544169 / 04822271922

    ReplyDelete
    Replies
    1. ഞായറാഴ്ചകളിലെ ദൈവത്തിന്റെ ബോറടി എത്ര കഠിനമായിരിക്കും ?
      ഒരു കൊച്ചു കുട്ടിയുടെ ഡയറിക്കുറിപ്പുകൾ സമാഹാരിച്ചതാണ് The Boy Who Saw True: The Time-Honoured Classic of the Paranormal എന്ന ചെറുഗ്രന്ഥം . ഞായറാഴ്ച കുർബ്ബാനയെ ക്കുറിച്ച് അതിലുള്ളത് ഇങ്ങനെയാണ് .
      " I have been thinking a lot about church to-day. If I was a God I wouldn't want people all over the place to recite the same things out of books every sunday, because that is silly. God made the world, so GOD MUST BE VERY CLEVER, and clever people don't like silly things, they like clever things. Besides Mr.Wilcox told me one day,that when people are really clever they don't like being told how clever they are because it makes them uncomfy. I think poor God must feel very uncomfy on sundays".

      Delete
    2. Not only almighty God, but also Jesus, if he sees what is going on in the churches day after day, the offerings and prayers of silly humans, the way they build houses for God, how they judge who is saintly and who is not, all the theology and moral debates carried on for centuries would turn their eyes away, bcause these things that we think holy are stupid occupations in the eyes of an all seeing God. He would only once make a remark: how silly these creatures are whom I gave the best of tools (brains) to find happiness! Idiots!

      Delete
  2. 2014-08-23 16:11 GMT+05:30 Alex Paikada wrote:
    dear sir
    You are an interesting soul with a frailty to peck on the church. I guess that it is not worth the candle. The church will burn out itself in due course, the obscurantist clergy and the entire hierarchy of the holy see is sweating over time to finish up the business.

    Once Napoleon boasted that he would wipe out the church. Somebody replied that the pope and the lesser mortals below him are very much on the job but to no avail. Wait and see, nothing will overstay on the stage of the world, nature is very particular about that.
    sincerely
    alex


    Zach replied:
    But dear Alex, when these higher, nay, most holy mortals offer us for free, such an apt object to peck on, why should we deny ourselves the pleasure of doing it? To entertain others is an honorable job. These people do it with their eccentricities and we do it by observing them. And if, as you say, it's going to end up sooner or later, why waste our opportunity to have a good joke at their expense, knowing fully well that we're lesser mortals and will end up before the church itself.

    ReplyDelete