Translate

Tuesday, August 26, 2014

പല ബിഷപ്പുമാർക്കും അബ്കാരി ലൈസൻസ് 
Posted on: Tuesday, 26 August 2014 

കൊച്ചി:  കേരളത്തിലെ പ്രമുഖ ബിഷപ്പുമാരിൽ  പലരും സ്വന്തം പേരിൽ  അബ്കാരി ലൈസൻസുള്ളവർ. തിരുവനന്തപുരം ആർച്ച് ബിഷപ്പ് സൂസ പാക്യം, വരാപ്പുഴ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്‌ക്കൽ, പത്തനംതിട്ട ഭദ്രാസനാധിപൻ യുഹാനോൻ മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്ത, ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, അങ്കമാലി ഭദ്രാസനാധിപൻ തോമസ് മാർ ദിവന്നാസിയോസ്, കോതമംഗലം ബിഷപ്പ്  മാർ ജോർജ് പുന്നക്കോട്ടിൽ, വരാപ്പുഴ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് തുടങ്ങിയവരുടെ പേരിലാണ് അബ്കാരി ലൈസൻസുകൾ.

കൊല്ലം, പാലക്കാട്, കോഴിക്കോട്, പാല, ചങ്ങനാശേരി ബിഷപ്പുമാർക്കും ലൈസൻസുണ്ട്. സി.എം.എസ് സഭ, ഹോളി ഫാമിലി മൊണാസ്ട്രി,  ആലുവ മംഗലപ്പുഴ സെമിനാരി, കർമലീത്ത സഭ എന്നിവരും ലൈസൻസ് എടുത്ത്  വൈൻ നിർമ്മിക്കുന്നുണ്ട്.  വിശുദ്ധ കുർബാനയ്ക്ക് വൈൻ നിർമിക്കാനായി കൊച്ചിൻ മാസ് വൈൻ റൂൾ പ്രകാരമാണ് ഇവർ ലൈസൻസിന് അപേക്ഷിച്ചിട്ടുള്ളത്. അതത് രൂപതകളിലെ പള്ളികളുടെ എണ്ണവും അപേക്ഷകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  വർഷത്തിൽ മൂന്നും നാലും തവണയാണ് പല രൂപതകളും വൈൻ നിർമാണത്തിന് അനുമതി തേടുക. ഉല്പാദിപ്പിക്കുന്നതായി രേഖപ്പെടുത്തുന്ന വൈൻ ലിറ്ററിന് മൂന്നു രൂപ നിരക്കിൽ ഫീസും അടയ്ക്കണം.
Courtesy: Kerala Kaumudi
http://news.keralakaumudi.com/news.php?nid=7a3f8059a36ff10cb7be2f6fcb1bc1ed

1 comment:

  1. വീഞ്ഞിനെച്ചൊല്ലി ക്രൈസ്തവ സഭകളിൽ ഭിന്നിപ്പ് നുരയുന്ന

    വീഞ്ഞ് നിരോധിക്കാനാവില്ലെന്ന് കത്തോലിക്കാ സഭ.

    ഉപയോഗിക്കണമെന്നില്ലെന്ന് മാർത്തോമാ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം.

    പള്ളികളിൽ വിതരണം ചെയ്യുന്ന വീഞ്ഞും നിരോധിക്കണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യത്തെ ചൊല്ലി ക്രൈസ്തവസഭകളിൽ ഭിന്നിപ്പ് നുരഞ്ഞു പൊന്തുന്നു.

    അതേസമയം പള്ളികളിൽ വീഞ്ഞ് വില്പനയും പൊടിപൊടിക്കുന്നുണ്ട്.
    വീഞ്ഞ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സഭകൾ പുനഃപരിശോധിക്കുന്നതിനൊപ്പം വീഞ്ഞിനുപകരം പണ്ട് മുന്തിരിങ്ങ വെള്ളത്തിലിട്ട് ഉപയോഗിച്ചിരുന്ന രീതിയെക്കുറിച്ചും ആലോചിക്കണമെന്ന വലിയ മെത്രാപ്പൊലീത്തയുടെ നി‌ർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ സഭാ വക്താവ് ഫാ. പോൾ തേലക്കാട് വ്യക്തമാക്കിയതോടെ സഭകൾക്കിടയിലെ ഭിന്നിപ്പും പ്രകടമായി.
    ആരാധനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞാണ് കത്തോലിക്കാ സഭ ശേഷം വിശ്വാസികൾക്ക് നൽകുന്നത്.മറ്റു സഭകളാകട്ടെ കത്തോലിക്കാ പള്ളികളിൽ നിന്നാണ് വീഞ്ഞു വാങ്ങുന്നത്.
    കത്തോലിക്കാ പള്ളികൾക്ക് തമിഴ്നാട്ടിൽ നിന്ന് മേൽത്തരം മുന്തിരിങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന വീര്യം കൂടിയ വീഞ്ഞ് എത്തിക്കുന്ന ഏജൻസികളുമുണ്ട്.
    ഒരു പരിശോധനയുമില്ലാതെയാണ് അതിർത്തി കടന്ന് വീഞ്ഞ് എത്തുന്നത്.
    ഡിമാൻഡ് കൂടുതലുള്ള ഈ വീഞ്ഞ് ആവശ്യക്കാർക്ക് വിറ്റ് പല പള്ളികളും നല്ല വരുമാനവും ഉണ്ടാക്കുന്നുണ്ട്.
    പള്ളിവക പുസ്തകശാലകളും മറ്റും കേന്ദ്രീകരിച്ചാണ് വില്പന.
    പാലായിലും പുതുപ്പള്ളിയിലും പള്ളികളോട് ചേർന്നു വീഞ്ഞ് പരസ്യമായി വിൽക്കാറുമുണ്ട്.
    ചെറിയ കുപ്പിക്ക് 60 രൂപയും വലിയ കുപ്പിക്ക് 120 രൂപയും വാങ്ങിയിരുന്നത് ഇപ്പോൾ യഥാക്രമം 75ഉം 130 ആയി ഉയർത്തി.
    കോട്ടയം നഗരമദ്ധ്യത്തിൽ അരഡസനോളം പള്ളികൾ കേന്ദ്രീകരിച്ച് വീഞ്ഞ് വില്പനയുണ്ട്. നല്ല വീഞ്ഞായതിനാൽ ഇവിടെ ആവശ്യക്കാരും കൂടുതലാണ്.
    kerala kaumudi റിപ്പോർട്ട്.

    ;ബിവറേജ് പൂട്ടിയാ പിന്നെ കുടിയൻമാരെല്ലാം നന്നാവും !
    ദിവസവും പള്ളില് പോവുകയും ചെയ്യും ..
    എന്തതിശയമേ ദൈവത്തിൻ ...... ഹലലൂയ ഹല ലൂയ .....

    ReplyDelete