Translate

Wednesday, August 27, 2014

ലത്തീൻ - സീറോ മലബാർ റീത്ത് വിദ്വേഷം


ഡോ. ജെയിംസ് കോട്ടൂരിന്റെ  'Divisive Rite - Issue (Syro - Latin ) Explodes in Delhi' എന്ന ലേഖനം കാലികവും വളരെ പ്രസക്തവുമാണ്. അത് സഭാനവീകരണ ആശയവുമായി യോജിച്ചുപോകുകയും ചെയ്യുന്ന ഒരു വിഷയമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതപരമായ അധിനിവേശം നിബാധം തുടരാ സിറോ മലബാ സഭാധികാരിക അരയും തലയും മുറുക്കി ഇറങ്ങിയിരിക്കയാണന്നകാര്യം ഒരു വിശ്വാസിയെ അലട്ടുമെന്ന് തീച്ചയാണ്. മത അധിനിവേശത്തെ തടയാ തുറന്ന സംവാദങ്ങളും ച്ചകളും പഠനങ്ങളും ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്. 

ദൈവം തന്നിരിക്കുന്ന അധികാരം അല്മായരെ അടക്കിഭരിക്കാനാണെന്ന് മെത്രാറെ ബുദ്ധി മെത്രാനെത്തന്നെ  പറഞ്ഞ് പഠിപ്പിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയെന്നു പറയുന്നത് ദൈവജനത്തിറെ കൂട്ടായ്മയാണന്നും എല്ലാവരും ഒത്തുചേന്ന് ഏകമനസ്ക്കരായി (അപ്പോ. 1:14)  സഭാതീരുമാനങ്ങളി പങ്കാളികളാകേണ്ടത് അനിവാര്യമാണന്നും അല്മേനിക സഭാശ്രേഷ്ഠരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കേണ്ട അവസ്ഥയാണിന്നുള്ളത്ഓരോ വിശ്വാസിയുടെയും സ്വാതന്ത്ര്യം പവിത്രമായ ഒരു നിക്ഷേപമാണ്. സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാ ത്യാഗങ്ങ സഹിക്കേണ്ടിവരും. അത് ദൈവീകമാണ്. അതിന് ഉദാഹരണമാണ് പലസ്തീനയി ജനിച്ചുവളന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി കുരിശുമരണം വരെ സഹിച്ച യേശുവിറെ ജീവിതകഥ. പൌരോഹിത്യ വിറെ സന്തതിയായ ആദ്ധ്യാത്മിക ദുഷ്പ്രഭുത്വം യഹൂദ ജനതയെ പീഡിപ്പിച്ചപ്പോ  അവരുടെ രക്ഷയ്ക്കായിട്ടാണ് യേശു അവതരിച്ചത്. യേശു അവരുടെ വഴിയും സത്യവും ജീവനും ആയിരുന്നു (യോഹ. 14: 16). യേശു അവക്ക് സിദ്ധാന്തപരമായ ഒരു സത്യമായിരുന്നില്ല; മറിച്ച്, ജീവിതമാതൃക കാണിച്ചുകൊടുത്ത പച്ചമനുഷനായിരുന്നു. സത്യത്തിലേക്കും ജീവനിലേക്കും  വഴികാണിച്ചുകൊടുത്ത ഗുരുവായിരുന്നു, യേശു.

സദ്ഗുരുവി റെ നാമം ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ മുഴുവ ആത്മീയമായി പറ്റിക്കുന്ന പ്രസ്ഥാനമാണ് പള്ളിയെന്ന് പള്ളിയിലിരിക്കുന്നവ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. പള്ളിയധികാരികളുടെ ചൂഷണമാണ് മതപരമായ അധിനിവേശമെന്ന് കല്ല്യാകാരും ഫരിദാബാദുകാരും അമേരിക്കക്കാരും ആസ്ട്രേലിയാക്കാരും യൂറോപ്പി   താമസിക്കുന്നവരുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സുഖജീവിതത്തി    മുഴുകിക്കഴിയുന്ന സഭാധികാരിക  തങ്ങളുടെ സാമ്രാജ്യം പരത്താ തുനിയുന്നതി അത്ഭുതപ്പെടാനില്ല. ലത്തീസഭ കഴിഞ്ഞാ ഏറ്റവും കൂടുത രൂപതകളും മെത്രാന്മാരുമുള്ളത് സീറോ മലബാ സഭക്കാണ്. ലത്തീസഭയുടെ തലസ്ഥാനമായ വത്തിക്കാന് സമാന്തരമായി ഒരു 'കുട്ടിവത്തിക്കാ'നെ സൃഷ്ടിക്കാനായിരുന്നല്ലോ റോമി സീറോ മലബാ ആസ്ഥാനം വാങ്ങിക്കാ  മാര് ആലഞ്ചേരി പ്ലാനിട്ടത്. ഒരു മെത്രാപ്പോലീത്തയെയോ ദിനാളിനെത്തന്നെയോ അവിടെ കുടിയിരുത്തി സീറോ മലബാ സഭയുടെ പ്രതാപവും ശക്തിയും ദ്ധിപ്പിക്കാനും ലോകരെ കാണിക്കാനും അത് കാരണമായേനെ. പദ്ധതി ചീറ്റിപ്പോയ ലക്ഷണമാണ് കാണുന്നത്.

സീറോ മലബാ സഭാധികാരികളുടെ നിയന്ത്രണം തെറ്റിയ ലത്തീ വിദ്വേഷത്തെ സംബന്ധിച്ച്  ചിന്തിക്കുമ്പോ  വളരെ പ്രസക്തമായ  പല കാര്യങ്ങളും നമ്മുടെ മനസ്സി പൊന്തിവരും. 1962-ലാണ്  കേരളത്തിനു വെളിയി സീറോ മലബാ സഭയ്ക്ക് ആദ്യമായി ചാന്ദാ മിഷൻ ലഭിക്കുന്നത്അത് ലോകം മുഴുവ  സീറോ മലബാ വളത്താനുള്ള ആദ്യ  ചവിട്ടുപടിയായിത്തീന്നിരിക്കുന്നു. രൂപതകളുടെയും മെത്രാന്മാരുടെയും  എണ്ണമാണ് സഭയുടെ വളച്ചയായി ഇന്ന് കാണപ്പെടുന്നത്: മറിച്ച്, വിശ്വാസികളുടെ ആദ്ധ്യാത്മീക വളച്ചയല്ല! (ഷിക്കാഗോയി പുതിയ ഒരു മെത്രാനെ വാഴിക്കുന്നതിന് മൂന്നുലക്ഷം ഡോളറാണ് ചിലവഴിക്കുന്നതെന്നുകേട്ടു. അതിനും അല്മേനി അദ്വാനിച്ച് പണമുണ്ടാക്കണം).

1950-
  തുടങ്ങി സീറോ മലബാ സഭയിലെ ആയിരക്കണക്കിന് യുവതീയുവാക്കന്മാ കന്യസ്ത്രികളാകാനും  വൈദികരാകാനും ലത്തീ രൂപതകളി ചേരാ  തുടങ്ങി. ഇന്ന് ഇന്ത്യയിലെ എല്ലാ ലത്തീ രൂപതകളിലും ലത്തീ സന്യാസ ആശ്രമങ്ങളിലും നമ്മുടെ കന്യസ്ത്രികളും  വൈദികരും സേവനം ചെയ്യുന്നുണ്ട്. ലത്തീ സഭയി കന്യസ്ത്രികളാകാനും  വൈദികരാകാനും തടസ്സങ്ങ ഒന്നുമില്ല. ഒരു പെണ്ണിനേയോ ചെറുക്കനേയോ ലത്തീ പള്ളിയി കെട്ടിക്കുന്നതാണ് പ്രശ്നം. ഒരു കുടുംബം ലത്തീ ഇടവകയി അംഗത്വമെടുക്കുന്നതാണ് പ്രശ്നം. ലത്തീ പള്ളിക്കുവേണ്ടി പട്ടമേക്കാം. എന്നാ ലത്തീ പള്ളിയി കെട്ടാ പാടില്ല. ഇത് അല്മായരോട് കാണിക്കുന്ന വിവേചനമല്ലേ? സഭാനിയമങ്ങ മെത്രാന്മാരുടെ ഇഷ്ടംപോലെ വളച്ചൊടിക്കാമെന്നല്ലേ  ഇതിനത്ഥം? ലത്തീ സഭയി ചേരുന്ന കന്യസ്ത്രികക്കും  വൈദികക്കും മാതോമായുടെ പൈതൃകം വേണ്ടേ? അവരതി ജീവിക്കണ്ടേ?

ഒരു ശെമാശന് ലത്തീ  രൂപതയി പട്ടമേല്ക്കുന്നതിനുമുപ് അയാളുടെ സീറോ മലബാ  ഇടവകപള്ളിയിലെ വികാരിയുടെ കുറിവാങ്ങി  പട്ടം നല്കുന്ന മെത്രാനെ കാണിച്ച് ബോധ്യപ്പെടുത്തിയശേഷമാണോ മെത്രാ  പട്ടം നല്കുന്നത്. പണ്ടുകാലത്ത് പള്ളിപോതുയോഗമായിരുന്നു ശെമാശ പട്ടമേക്കാ യോഗ്യനാണോ എന്ന് തീരുമാനിച്ചിരുന്നത്. പൊതുയോഗം നല്കുന്ന കുറിയുടെ പേരായിരുന്നു ദേശക്കുറി. നിത്യവ്രതവാഗ്ദാനത്തിനുമുപ് ഒരു കന്യാസ്ത്രി താ ജനിച്ചുവളന്ന സീറോ മലബാ  ഇടവകയിലെ വികാരിയുടെ കുറിവാങ്ങി വൃതവാഗ്ദാനം സ്വീകരിക്കുന്ന സഭാധികാരിക്ക് നല്കുന്നുണ്ടോ? പെണ്ണിനേയോ ചെറുക്കനേയോ കെട്ടിക്കണമെങ്കി മാതാപിതാക്ക ജീവിക്കുന്നത് ഹിയിലോ  ഫിലോ ആയിരുന്നാപോലും രായിക്കുരായെ പറന്നെത്തി നാട്ടിലെ ഇടവക വികാരിയുടെ കുറി ഹാജരാക്കണം. ഇതും അല്മായരോടുള്ള വിവേചനമല്ലേ?

തിരുവിവാഹം എന്ന കൂദാശ ഞായറാഴ്ചകളിലും നോയമ്പു കാലങ്ങളിലും പരികമ്മം ചെയ്യ മെത്രാ സിനഡ് മുടക്കിയിരിക്കയാണ്. വൃതവാഗ്ദാനത്തിനും പട്ടംകൊടുക്കലിനും ഒരു നിബന്ധനകളും ഇല്ല. ഇതും അല്മേനിളോടുള്ള വിവേചനമല്ലേ?

ഇന്ന് ആയിരക്കണക്കിന് വൈദികരും കന്യാസ്ത്രികളും ലോകമെമ്പാടും ലത്തീ സഭയി സേവനം ചെയ്യുന്നുണ്ട്. ഇന്നത്തെ ഭാഷയി പറഞ്ഞാ അവരെ ഔട്ട്സോഴ്സ് ചെയ്യുന്നു. യൂറോയും പൌണ്ടും ഡോളറും രൂപതകളിലേക്കും സന്യാസാശ്രമങ്ങളിലേക്കും ഒഴുകുന്നു. വൈദികരും കന്യാസ്ത്രികളും ലത്തീ രൂപതകളി സേവനം  ചെയ്യാ പാടില്ല. കാരണം അവരും മാതോമയുടെ പൈതൃകത്തി ജീവിക്കണ്ടവരാണ്. സീറോ മലബാ കുടുംബങ്ങ മാതോമയുടെ പൈതൃകത്തി ജീവിക്കണ്ടവരായതുകൊണ്ടാണല്ലോ കല്ല്യാണിലും ഫാരിദാബാദിലും അമേരിക്കയിലും ആസ്ത്രേലിയായിലും സീറോ മലബാ രൂപതക സ്ഥാപിച്ചത്. അപ്പോ വൈദികരും കന്യാസ്ത്രികളും ലത്തീ രൂപതകളി ജോലി ചെയ്യുന്നത് ഒരു അപവാദമാണ്. സീറോ മലബാ കുടുംബങ്ങളോടുള്ള വിവേചനമല്ലേ നാമിവിടെ കാണുന്നത്.

ലത്തീ സഭയി പട്ടമേക്കുന്ന സീറോ മലബാറുകാരന് ലത്തീ പൈതൃകത്തി ജീവിക്കാം. ഒരു അല്മായ നിബന്ധമായും സീറോ മലബാ പൈതൃകത്തി ജീവിച്ചിരിക്കണം. എന്തൊരു വിരോധാഭാസം. ഇതെല്ലാം അല്മേനിയെ അടക്കിഭരിച്ചുവാഴാനുള്ള ചൊല്പ്പിടി വിദ്യകമാത്രം!
നമ്മുടെ വൈദികരും കന്യാസ്ത്രികളും ലത്തീ രൂപതകളി ജോലി ചെയ്യുന്നതിനെ സീറോ മലബാ മെത്രാ സിനഡ് അടിയന്തിരമായി നിത്ത ചെയ്യണം.
റീത്ത് കയറ്റുമതി ശരിയല്ല. ഉദാഹരണത്തിന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടുംബമെടുക്കാം. കുടുംബത്തിലെ അംഗങ്ങ കാലാന്തരത്തി അമേരിക്ക പൌരന്മാരാകുന്നുഅമേരിക്കയുടെ ഭാഷ, സംസ്ക്കാരം, സാമ്പത്തീകം, നിയമം, നികുതി, രാഷ്ട്രിയം, സാമൂഹികം എന്നുവേണ്ട എല്ലാ തുറകളിലും കുറെ ഷങ്ങകൊണ്ട്  കുടുംബം അലിഞ്ഞുചേരുന്നു. മക്കളുടെ കാലമാകുമ്പോഴേക്കും  അവ കൂടുത അമേരിക്കകാരാകുന്നു. നമുക്കാക്കും പിടിച്ചുനിത്താ സാധിക്കാത്ത ഒരു പരിണാമമാണത്. കുടുംബത്തിന് സീറോ മലബാ റീത്തുമായി എന്ത് ബന്ധമാണുള്ളത്. ഒന്നാം തലമുറക്ക് പ്പമൊക്കെ ബന്ധമുണ്ടെന്നിരുന്നാലും പിന്നീടുവരുന്ന തലമുറക്കാ സീറോ മലബാ എന്നുകേക്കുമ്പോ ചിരിക്കുകയേയുള്ളൂ. അവ ഇംഗ്ലീഷ് പള്ളികളി തുടരുകയെയുള്ളൂ. തന്നെയുമല്ല അവരുടെ മാതൃഭാഷയിലുള്ള  റീത്ത് ലത്തീ തന്നെ. ഏതാനും  കുറെ മെത്രാന്മാരെ സൃഷ്ടിക്കാനും കുറെ വൈദികരെ വിദേശത്തേയ്ക്ക് വിടാനും സഭയ്ക്ക്  സമ്പത്തും അധികാരവും ദ്ധിപ്പിക്കാനും സധാരണ  വിശ്വാസികളുടെ ജീവിതം നരകതുല്ല്യമാക്കുവാനെ റീത്ത് കയറ്റുമതികൊണ്ട് സാധിക്കൂ. ഇതിറെ എല്ലാം ദുഷ്ഫലങ്ങ അനുഭവിക്കണ്ടത് അല്മേനിക. കത്തോലിക്കാ സഭ സാവ്വത്രികമാണ്. അത് ലോകത്തിറെ എല്ലാ മുക്കിലും മൂലയിലും ഉണ്ട്. അതിറെ വിശ്വാസവും ഒന്നുതന്നെ. അപ്പോ അമേരിക്കയിലെ സഭയി ചേരുന്നതല്ലേ അമേരിക്ക മലയാളി കുടുംബങ്ങക്ക് നല്ലത്? ല്ത്തീ പള്ളിയി അംഗത്വമെടുത്ത് ഇടവകക്കാരുമായി ഇടപഴകി കുട്ടികളെ പള്ളിയി വിട്ട് വേദപാഠം പഠിപ്പിച്ച് മുപോട്ട് പോകുന്നതാണ് കുടുംബത്തിറെ ഭാവിക്ക് നല്ലത്.

ഇംഗ്ലീഷ് പള്ളികളി പോയാ മാന്യമായ ഒരു ദിവ്യബലിയി സംബന്ധിക്കാം. അവിടെ കുരിശിനെച്ചൊല്ലിയുള്ള വഴക്കില്ല. മദുബഹായുടെ മുപി തുണി തൂക്കലില്ല. പള്ളിക്കകത്തിരിക്കുന്ന അല്മേനികളെ 'പേപ്പട്ടിക' എന്ന്  പള്ളിവികാരി റെ പ്രസംഗത്തി വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുകയില്ല. എന്തെങ്കിലും കാര്യസാധ്യത്തിനായി പള്ളിമുറിയി ചെന്നാ കാര്യം മാന്യമായി നടത്തി തിരിച്ചുപോരാം. കല്യാണകുറിക്ക് കൈക്കൂലി കൊടുക്കേണ്ട. അതുകൊണ്ട് റീത്ത് ഇറക്കുമതി വിശ്വാസിക വ്വശക്തിയോടെ എതിക്കണം.

പണ്ടുകാലത്ത് പാത്രിയാക്കീസുമാ തമ്മി അധികാരത്തിനായി വഴക്കുണ്ടാക്കി ഓരോരുത്തരും അവരവരുടെ സഭ ഉണ്ടാക്കി. പിന്നീട് ശക്തനായ റോമ  പാത്രിയാക്കിസിറെ കീഴി  പല സഭകളായി. സഭകളി അല്മേനികളെ തളച്ചിടാ ഇന്ന് പരിശ്രമിക്കുന്നു. അതിറെ പരിണത ഫലമാണ്   റീത്തു പരത്തലും ലത്തീ വിദ്വേഷവും.

സീറോ മലബാ സഭയ്ക്ക് മാതോമായുടെ പൈതൃകം ആണെന്നാണ് വെപ്പ്. മാതോമ കേരളത്തി വന്നു എന്നതിനുതന്നെ തെളിവില്ല. ഇത് ഒരു പ്രത്യേക സഭയാണങ്കി അതിന് തനതായ ലിറ്റജിയും ദൈവശാസ്ത്രവും പള്ളിഭരണസമ്പ്രദായവും ശിക്ഷണവും എല്ലാം ഉണ്ടായിരിക്കണം. ഇന്ന് സീറോ മലബാ സഭയ്ക്ക് ദായ ലിറ്റജിയും ലത്തീ ദൈവശാസ്ത്രവും പാശ്ചാത്യ പള്ളിഭരണസമ്പ്രദായവും കിഴക്കിറെ കാനോ നിയമവുമാണുള്ളത്. അപ്പോ സഭ ഒരു വ്യക്തിസഭയാണെന്ന് പറയുന്നതി എന്തത്ഥമാണുളളത്?

അമ്മയുടെ യോനിയാണ് ജാതി നിശ്ചയിക്കുന്നത് എന്നു കേട്ടിട്ടുണ്ട്. ഉത്ഭവപാപവും അതുപോലെയാണല്ലോ പിന്തുടരുന്നത്. സീറോ മലബാ  റീത്തും നമ്മ ചന്ദ്രനി പോയാലും അങ്ങനെ പിന്തുടരുമെന്നാണ് സഭയുടെ സിദ്ധാന്തം. ജാതി വ്യവസ്ഥ ഇന്നത്തെ സാമൂഹിക  ചുറ്റുപാടി കാലഹരണപ്പെട്ട ഒന്നാണ്; അപലപനീയമാണ്. കത്തോലിക്കാ സഭയിലെ  റീത്തുവ്യവസ്ഥയും കാലഹരണപ്പെട്ട ഒന്നാണ്.

യേശുവിറെ അനുശാസനം നിങ്ങ പരസ്പരം സ്നേഹിക്കണമെന്നാണ് (യോഹ. 13: 34-35). മറിച്ച് നിങ്ങ റീത്തുക  സൃഷ്ടിച്ച് റീത്തിക്കൂടിയേ സ്വഗ്ഗത്തിലേക്ക് പ്രവേശിക്കാവു എന്ന് യേശു പഠിപ്പിച്ചിട്ടില്ല. റീത്ത് വിഭജനം കത്തോലിക്ക സഭയി ഇല്ലാതിരുന്നാ അതിറെ അടിസ്ഥാനത്തിലുള്ള പള്ളിവഴക്കുകളും വിദ്വേഷവും മത്സരവും ഇല്ലാതാകും. റീത്തിറെ പേരും പറഞ്ഞ് ആരും വിശ്വാസികളുടെ പുറകെ വരുകയുമില്ല.

8 comments:

 1. Mathew Joseph wrote:

  Matthew Joseph പൈതൃകമായ ഒരു സംസ്ക്കാരത്തിൽ ജീവിക്കുന്ന അമേരിക്കൻ ജനതയുടെ ആചാരത്തിനെതിരെയാണ് കേരളത്തിലെ ഈർക്കിലി കൾട്ട് സഭയായ സീറോ മലബാർ മല്ലിടാൻ വന്നിരിക്കുന്നത്. ഈ നാടിന്റെ വെള്ളവും ഭക്ഷണവും കഴിക്കണം. വായുവും ശ്വസിക്കണം. കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെ സഭയുടെ പേക്കോലം കളിച്ചു നടക്കുന്ന സീറോ മലബാർ പുരോഹിത വിഭാഗമാണ് ലത്തീൻ സഭകൾക്കെതിരെ കുഞ്ഞാടുകളെയിളക്കി മല്ലിടൽ നടത്തുന്നത്.

  അമേരിക്കൻ ലത്തീൻ രൂപതകളുടെ സഹായത്തിലാണ് ഇവിടെയുള്ള സീറോ മലബാറിലെ പുരോഹിതരെല്ലാവരും തന്നെ ഈ നാട്ടിൽ വന്നു കൊണ്ടിരുന്നത്. അവരുടെ ഉപ്പും വെള്ളവും കുടിച്ച് കൊഴുപ്പ് വർദ്ധിച്ചു കഴിഞ്ഞപ്പോൾ മെത്രാന്മാർ വരെയാണ് ലത്തീൻ രൂപതകൾക്കെതിരെ ഇന്ന് പ്രചരണങ്ങൾ നടത്തുന്നത്. ഒരു വ്യാഴവട്ടം മുമ്പുവരെ അമേരിക്കൻ കുടിയേറ്റക്കാർ ലത്തീൻ പള്ളികളിൽ പോയിയാണ് അവരുടെ ആചാരങ്ങൾ നടത്തിക്കൊണ്ടിരുന്നത്. ഇന്നും ഭൂരിഭാഗം മലയാളികളും ലത്തീൻ പള്ളികളിൽ തന്നെ പോവുന്നു. പിന്നീട് ഈ നാട്ടിൽ സീറോ മലബാർ രൂപതകൾ വരുകയും അവരുടെ വൈദികരുടെ പ്രവാഹം ആരംഭിക്കുകയും ചെയ്തു.

  ആരംഭകാലംതൊട്ട് ലത്തീൻ രൂപതകളിൽ ആചാരങ്ങൾ നടത്തിക്കൊണ്ടിരുന്ന മലയാളീ കുടുംബങ്ങൾ സീറോ വൈദികരുടെ പള്ളികളിൽ അംഗത്വം എടുത്തില്ലെങ്കിൽ അവരുടെ മക്കളും കുഞ്ഞുമക്കളും വഷളായി പോവുമെന്നാണ് ഇവരുടെ പ്രചരണം. അമേരിക്കൻ പള്ളിയിൽ ഇന്ത്യാക്കാരന്റെ പണം ഒഴുകുന്നത് ഇവർക്ക് സഹിക്കാൻ സാധിക്കുന്നില്ല. സീറോ മലബാർ പള്ളികൾ അമേരിക്കയിൽ സ്ഥാപിതമായത് ലത്തീൻ രൂപതകളുടെ സഹായത്തിലെന്ന കാര്യവും ഇവർ മറക്കുന്നു.

  പള്ളിയും പട്ടക്കാരുമായി നടക്കുന്ന തൊഴിലില്ലാത്ത കുടുംബക്കാർക്ക് സീറോ പള്ളികളും കച്ചവടവും സേവനവും പ്രയോജനപ്പെട്ടേക്കാം. വിഭിന്ന സംസ്ക്കാരത്തിൽ വളരുന്ന ഒരു നാട്ടിൽ സ്വന്തം സംസ്ക്കാരം അടിച്ചേല്പ്പിക്കാൻ ശ്രമിക്കുന്ന വിദേശികളായ സീറോ മലബാർ വൈദികരുടെ പ്രചരണങ്ങൾ ഈ നാട്ടിൽ ജനിച്ചു വളർന്ന കുട്ടികൾ തള്ളി കളയേണ്ടതാണ്. നാട്ടിൽനിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന പുരോഹിതരുടെ ഉപദേശം കേട്ടാൽ ഈ നാടും ഇവിടുത്തെ യുവജനങ്ങളും നശിച്ചെന്നു തോന്നും. ഇവിടെ വളരുന്ന യുവ മലയാളി തലമുറകൾ വിശുദ്ധ തോമസിന്റെ പൈതൃകത്തിൽ താൽപ്പര്യപ്പെട്ടെന്നിരിക്കില്ല. കോടി കണക്കിന് ഡോളർ മുടക്കുമുതലായി അല്മെനിയുടെ പണം കൊണ്ട് ഈ മെത്രാന്മാരും പുരോഹിതരും ലോകം മുഴുവൻ അവരുടെ സൌധങ്ങൾ പണിതു കൊണ്ടിരിക്കുന്നു. സിറിയായിലെ സംസ്ക്കാരവും പൊക്കി പിടിച്ച് മറ്റുള്ള സംസ്ക്കാരങ്ങളെ തള്ളി പറഞ്ഞ് പ്രചരണം നടത്തുന്നുവർ അമേരിക്കയ്ക്കും ഭാരതത്തിനും നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ഒരുപോലെ വെല്ലുവിളിയാണ്.

  നല്ല ഒരു ലേഖനം കാഴ്ച വെച്ച ശ്രീ ചാക്കോ കളരിക്കലിന് എന്റെ അഭിനന്ദനങ്ങൾ. സഭയുടെ ദുഷിച്ച ആചാരങ്ങളെ പച്ചയായി കാണിക്കുന്ന അനേക വിമർശന ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ് ശ്രീ ചാക്കോ. അദ്ദേഹത്തിൻറെ ശക്തിയേറിയ തൂലിക സഭാ നേതൃത്വത്തിനുതന്നെ ഇന്ന് തലവേദനയായി തുടങ്ങിയിരിക്കുകയാണ്.


  ReplyDelete
 2. Thomas Koovalloor wrote:

  വളരെ സത്യസന്ധമായ ഒരു സത്യം തുറന്നു പറഞ്ഞിരിക്കുന്നു. സത്യം തുറന്നു പറയാനുള്ള ലേഖകൻറെ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. അഭിനന്ദനങ്ങൾ......!

  ReplyDelete
 3. Anto Kokkat wrote:

  Differences and divisions in among believers. The quarrels in and among Rite is Anti Christian. The Bishop Appointed in sake of Rite should be withdrawn. I congratulate Chacko Kalarickal for his intervention against this evil practices. Anto Kokkat. Joint Christian council.

  ReplyDelete
 4. Alex Kaniamparambil wrote:

  ഉടനെ വിശുദ്ധനാകാന്‍ പോകുന്ന ചാവറയച്ചന്റെ ശവകുടീരത്തിന്റെ പേരില്‍ അടുത്ത അടി സീറോയും ലത്തീനുമായി കേരളത്തില്‍ തുടങ്ങിക്കഴിഞ്ഞു

  ReplyDelete
 5. Could somebody kindly explain how I can change my rite from Syro Malabar to Latin?

  ReplyDelete
 6. Congratulations to Mr. Chacko Kalarickal for his brilliant articulations on the patently divisive issue of 'rite'-based Churches that the power-hungry syro-malabar leadership is marketing all over the world today (noticeably not in the poorer regions of the world). You have raised several critical points in your analysis. In fact, what the so called protectors of the cultural ethos of faith are at one stroke undermining both faith and culture. This 'rite' originated and exist in a particular cultural, linguistic, historical and regional context. This context cannot be replicated elsewhere by anyone including by the 'miracle-working' syro-malabar priests and Bishops. Their behaviour vis-a-vis the laity is no different from that of the Taliban. Left to themselves, they will make Talibans out of the Syro-Malabar Laity also. Its leadership is actually behaving like the proverbial 'frogs in the well' today. It is high time they are reminded of their true place in the context of a spiritual relationship . The Laity should come together and call their bluff. The resistance against their divisive and unholy agenda in Delhi is only a pointer to the shape of things to come. If they pick up the right cue from this and indulge in course-correction, it will help them and the Universal Church. Let everyone realize that Christ has no place in their scheme of things !

  ReplyDelete
 7. This comment has been removed by a blog administrator.

  ReplyDelete
 8. ഷിജു അച്ഛന്ന്റെ കത്ത് വായിച്ചിട്ട് ചിരിക്കണോ കരയണോ എന്ന വൈശംമ്യത്തിലാണ് ഇപ്പോൾ. അദ്ദേഹം ഇഞ്ഞു കൊടുത്താൽ ഏക്കര് എടുക്കുന്ന സിറോ സഭ നേത്രുതുംതിന്റെ ഭാഗമാണുന്നു ആര്ക്കും സംസയിക്കാതെ പറയാം. ഇവര ലോകത്തിന്റെ മറ്റു ഭാഗങ്ങളില പോയി രീതും പറഞ്ഞു സഭയെ നശിപ്പിച്ചു വലുതാകാൻ നോക്കാതെ ക്രിസ്തു പഠിപ്പിച്ചത് പഠിപ്പിച്ചു കൊണ്ടും ക്രിസ്തു ജീവ്ച്ചതുപോലെ ജീവിച്ചുകൊണ്ടും ആഗോള സഭയെ വളര്തുവാൻ നോക്കിയാൽ ജനങ്ങള്ക്കും സഭക്കും ലോകതിനുമുശുവനും മെച്ചം ഉണ്ടാകും. പൌരോഹിത്യം ലോകം ചുറ്റിനടന്നു കാണാനും സുകിക്കുവാനും ഉള്ള ഒരു മാർഗമായി കാണാതെ ഇന്ത്യയിലെയും അഫ്രികായില്യും ഒക്കയുള്ള പാവപ്പെട്ടവരുടെ ഇടയിൽ പ്രവര്തിക്കാനുള്ള അവസരമായി കണ്ടാൽ ക്രിസ്തുവ്ന്റെ സന്ദേശം ഉള്കൊല്ലുന്നവരാന് പുരോഹിടന്മാർ എന്ന് ലോകം മനസിലാക്കും. അല്പജ്ഞാനി കളുടെ സഭയാണ് ഇന്ന് സീറോ സഭ. വേലി വിളവു തിന്നാൻ തുടങ്ങിയാൽ ആര് സഭയെ രക്ഷിക്കും.
  കളരിച്കലിനെപോലുല്ലവര എശുതുന്നത് എശുതിയില്ലെങ്കിൽ അല്മയരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കുക.

  ReplyDelete