Translate

Thursday, July 21, 2016

നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..

നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..                                                                                                                                     പുരോഹിതരെ ചുട്ടുകരിക്കുന്നു, തട്ടിക്കൊണ്ടുപോകുന്നു, എന്നൊക്കെയുള്ള വാർത്ത ഇന്ന് കേരളത്തിലെ പെണ്വാണിഭക്കഥകൾപോലെ, ഇന്ത്യയുടെ സ്ത്രീപീഡനങ്ങൾ പോലെ വെറും സാധാരണ വാർത്തയാകുമ്പോൾ, ഇതിനൊക്കെ കാരണമെന്തെന്നുകൂടി [ആടുകളായ നാം  അല്പബുദ്ധികളാണെങ്കിലും] തിരയേണ്ടിയിരിക്കുന്നു !
'സദാചാരം' എന്നവാക്കുകൂടി ഭാരതത്തിൽ ആർക്കും മനസിലാകാത്ത എന്തോ ആണെന്ന് വന്നിരിക്കുന്നു! കാരണം, ഒരു ഫ്‌ളാറ്റിൽ താമസിക്കുന്ന മുസല്മാന് പത്തുകെട്ടാമെങ്കിൽ / എതിർവശത്തെ ഫ്‌ളാറ്റിൽ താമസിക്കുന്ന പാഞ്ചാലിക്കു അഞ്ചുപേരെ ഭർത്താക്കന്മാരാക്കാമെങ്കിൽ, "കുമ്പസാരിച്ചൊരെൻ പാപങ്ങൾ വീണ്ടും ഞാൻ കുമ്പസാരിക്കുവാൻ ചെയ്തിടുന്നു "  എന്നു പാട്ടുംപാടിക്കൊണ്ടു ക്രിസ്ത്യാനിക്കും ഏതു പാപവും ചെയ്യാമെന്നായി!  അപ്പോൾപിന്നെ കുമ്പസാരിപ്പിക്കുന്ന / പാപങ്ങൾ മോചിപ്പിച്ചുകൊടുക്കുന്ന പാതിരിക്കു മതിവരുവോളം പാപം ചെയ്യാം; പിന്നെ പാതിരിക്കു എന്തിനൊരു 'പാപബോധം' എന്നാകില്ലെ? സോദോമ്യപാപം [സ്വവർഗരതി] പൗരോഹിത്യത്തിന്റെ സദാചാരമാണെന്നു വന്ന കത്തോലിക്കാസഭയിൽ കർത്താവുതന്നെ ഈ നിക്രിഷ്ടജീവികളെ ഉന്മൂലനം ചെയ്യാൻ വല്ല കുറുക്കു പദ്ധതിയും ഇട്ടതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു ! യദുകുലരതിദേവൻതന്നെ പണ്ട് യദുകുലത്തെ ഭൂമിയിൽനിന്നും തുടച്ചുനീക്കാൻ പണിതതും പണിയെടുപ്പിച്ചതും നാം കണ്ടതല്ലേ?

പുരോഹിത, മഹാപുരോഹിത മ്ലേച്ഛതകൾ അമ്പരപ്പിക്കുമാറ്  ഇന്ന് പെരുകിയപ്പോൾ കാലത്തിനു വേണ്ടാത്ത ഈ മ്ളേച്ചജീവികളെ ഇല്ലാതെയാക്കാൻ ] പഴയനിയമത്തിലെ ഫറവോന്റെ മനസിനെ കഠിനപ്പെടുത്തിയ യഹോവതന്നെ] ഇവറ്റകളോടുള്ള വെറുപ്പും പകയും മാനവഹൃദയങ്ങളിൽ നിറക്കുന്നു എന്നു മാത്രം നമുക്ക് ഇപ്പോൾ സമാധാനിക്കാം! കുറ്റം പറയരുതേ, ഈയിടെ തട്ടികൊണ്ടുപോയ ഒരു പാതിരിയുടെ പഴയ ചെത്തുഫോട്ടോയും ഇപ്പോൾ താടി വളർത്തിയ പടവും ടീവിയിൽ കണ്ടപ്പോൾ എനിക്കിങ്ങനെ എഴുതാൻ തോന്നിപ്പോയി! പരിണാമത്തിനു വിധേയമായ വെറും ശരീരത്തെ നാം എന്തിനിത്ര മാനിക്കുന്നു ? നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..

1 comment:

  1. കർത്താവ് കള്ളം പറഞ്ഞിട്ടില്ല !
    "നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും, ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു" വി.മത്തായി 23/13 എത്ര വലിയസത്യമാണിന്നുമെന്നും! ബൈബിളുമായി ഒരു പാസ്റ്റർ ഒരു വീട്ടിൽകയറിയാൽ [കൂദാശചൊല്ലാൻ കത്തനാരും], പിന്നീടാവീടിന്റെ 'കീരീടവും ചെങ്കോലും' ഇവന്മാരുടെ കയ്യിലാണ് നിശ്ചയം! കേറിയങ്ങു ഭരിച്ചുകളയും! "പാസ്റ്ററല്ലിയോ, പാതിരിയല്ലയോ" എന്നൊരു വിട്ടുവീഴ്ച്ചയോ ബഹുമാനമോ ഇവറ്റകൾക്ക് കൊടുത്താൽ പിന്നെ വീട്ടുകാരനും ഔട്! ഈയിടെ എന്റെ ഒരു സുഹൃത്തിന്റെ മകൻ അങ്ങു തെക്കൻനാട്ടിൽ മരിച്ചു, പക്ഷെ ശവസംസ്‌കാരം വടക്കൻ തിരുവിതാംകൂറിലും! കുന്നംകുളത്തെ കത്തോലിക്കനെ വത്തിക്കാനിൽ കൊണ്ടുപോയി അടക്കണം എന്നു കർദ്ദിനാൾ കൽപ്പിച്ചാലെന്നപോലെ, പാസ്റ്ററുടെ സഭയുടെ ആസ്ഥാനനഗരിയിലേക്കു ശവമഞ്ചം ചുമന്നുകൊണ്ടൊരു അതിദീർഘയാത്ര ആ കുടുംബവും ബന്ധുമിത്രാദികളും കൂടി നടത്തേണ്ടിവന്നപ്പോൾ ഞാനോർത്തു, "പാസ്റ്ററെ വീട്ടിൽകയറ്റിയാലുള്ള കുഴപ്പമേ"യെന്ന് ! ശവത്തിന്റെമേലുള്ള പൂർണ്ണ അവകാശം ഇവന്മാർക്ക് ആരോ തീറെഴുതിക്കൊടുത്തപോലൊരു ധിക്കാരം ! പിന്നീട് ഇവന്മാര് "ഉപായരൂപേണ ദീർഘമായി പ്രാര്ത്ഥിച്ചീ" വിധവയെ ഒരു വശത്താക്കും! ഏദനിലെ പാതിരിപ്പാമ്പുകളാണിവറ്റകളെന്നും സംശയമില്ല! കർത്താവിന്റെ ഒരു ദൂരക്കാഴ്ചയെ നാം സമ്മതിക്കണം! "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു ഇന്നതെന്നു നിങ്ങളുടെ പിതാവറിയുന്നുവല്ലോ" എന്ന കർത്താവിൻനെ മുന്നറിവീ ജനമെന്നു മനസിലാക്കുമോ ആവോ? അനന്യമായ ദൈവത്തെ അന്യനാക്കിയ അന്യായക്കാരാണിവർ !
    കഴിഞ്ഞയാഴ്ച തലസ്ഥാനത്തൊരു കല്യാണം! 'റിസീപ്‌ഷൻ' ഒക്കെ 'ഈവൻ മാനേജ്മെന്റിനെ' വീട്ടുകാർ ഏൽപ്പിച്ചുവെങ്കിലും ,കത്തനാർ അതിലും കയ്യിട്ടു സംഗതി കൊളമാക്കി ! ,മൈക്രോഫോൺ "ഈവൻകാരി" പെങ്കൊച്ചിന്റെ കയ്യിൽനിന്നും കത്തനാര് തട്ടിപ്പറിച്ചൊരെക്ട്രാ കസർത്ത് അവസരോചിതമല്ലാതെകാഴ്ചവച്ചു ! പ്രവാസികളായ മാതാപിതാക്കൾക്കരിസം മൂത്തു കത്തനാരോട് 'അച്ഛൻ മര്യാദയ്ക്കു പോയിരിക്കാൻ" കത്തനാരെ ശാസിക്കേണ്ടിയും വന്നു! ഈ പോക്ക് പോയാൽ പാസ്റ്ററും കത്തനാരുംകൂടി കേറി സാറുകളിച്ചു ക്രിസ്ത്യാനിയെ വെറും ആടിന്റെ പൂടയാക്കും ! ജാഗ്രതൈ ! samuelkoodal
    LikeShow more reactionsCommentShare

    ReplyDelete