Translate

Sunday, July 17, 2016

മനുഷ്യമനസുകളിൽ "കുരുക്ഷേത്രയുദ്ധം "

മനുഷ്യമനസുകളിൽ "കുരുക്ഷേത്രയുദ്ധം "                                                                                                                                      മനുഷ്യനിലെ 'മനുഷ്യത്വം' നഷ്ടമായതിനാലാണ്  മിടുക്കൻ കത്തനാർ അവനെ കാലാന്തരത്തിൽ പള്ളിമുറ്റത്തെ 'വെറും ആടാക്കി' മാറ്റിയത്  ! ആത്മീയനായ മനുഷ്യൻ [ദൈവത്തിന്റെ സ്വരൂപ സമഭാവമുള്ളവൻ ], ലൗകീകതയിൽ ഭ്രമിച്ചതുമൂലം  [അവന്റെ ആത്മീകാവരണം അവനു നഷ്ടപ്പെട്ടതുകാരണം], കുറുനരിയായ കത്തനാർക്കു /പാസ്റ്റർക്കു അവനെ ഉപഭോഗവസ്തുവാക്കാൻ കാരണമായി! വെറും പത്തോ മുപ്പതോ പാവപ്പെട്ട കുടുംബങ്ങളെയാണ് ഒരു പോഴൻ പാസ്റ്റർ, 'ഒരു കൂട്ടായ്മ' എന്ന പേരിൽ ഗ്രാമങ്ങളിൽ തിന്നു മുടിക്കുന്നതു! എന്റെ  അടുത്ത ഒരു സ്നേഹിതന്റെ മകൻ എങ്ങിനെയോ അവന്റെ പിതാവിന്റെ "ഓർത്തോഡോസ് സഭ" ജീവിക്കാൻ പോരാതെ വരികയാൽ, വിവാഹത്തിന് ശേഷം [അവന്റെ ഔവയെന്ന ചതിക്കുഴികാരണം ] പാസ്റ്ററിൽ രക്ഷ തേടി ! ഒടുവിൽ ആ കുടുംബം  "വിശ്വാസപട്ടണത്തിലും" ചേക്കേറി! കാലത്തികവിങ്കൽ പാസ്റ്ററന്മാർ പ്രാർത്ഥിച്ചു  പ്രാർത്ഥിച്ചവനെ രോഗശയ്യയിലാക്കി , നിർത്താത്ത പാസ്റ്ററുടെ പ്രാർത്ഥനാജൽപനം  ഒടുവിലവനെ 'മയ്യത്താക്കി' / ധർമ്മാധർമ്മ വിവേചനമില്ലാത്ത പാസ്റ്ററുടെ "ഓത്തുകാരണം" അവൻ  'അധർമ്മിയുമായി' ! സപ്തർഷികൾ കാട്ടാളൻ രക്നാകരനെ വാത്മീകിയെന്ന മാമുനിയാക്കിയ "കർമ്മഫലം" കത്തനാർക്കോ പാസ്റ്റർക്കോ അറിയുകയുമില്ലല്ലോ! തങ്ങളുടെ വിശ്വാസകൂട്ടായ്മയിൽ ഉള്ളവക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുകയും മറ്റുള്ള മനുഷ്യരെ 'അധമർ' എന്നു കരുതുന്നവരുമായ നിങ്ങളെയല്ലേ നാഥൻ "വെള്ളതേച്ച ശവക്കല്ലറകളെ" എന്നു നാമകരണം ചെയ്തത്  ? ദൈവത്തെയറിയാത്ത / സ്വയം "രക്ഷിക്കപ്പെട്ടവരെന്നു"  വീമ്പടിക്കുന്നവരെ,നിങ്ങൾക്കു ഹാ കഷ്ട്ടം ! 

''പ്രാര്ത്ഥനയോളം  ശക്തി പ്രാക്കിനുണ്ട് '' എന്ന പരമസത്യം മൂഢൻ പാതിരിമാർക്കും  പാസ്റ്റർമാർക്കുമറിയില്ലേ ? ഭോഷന്മാരെ, ഇതു രണ്ടും മനുഷ്യമനസ്സിന്റെ നിർഗ്ഗളിത സമാനശക്തിവൈഭവം തന്നെയാണ് ! ചതിക്കപ്പെട്ടവന്റെ ദുഃഖത്തോടെയുള്ള കണ്ണീരിന്റെ 'വിതുമ്പൽ' ചക്രവാളങ്ങൾക്കുമപ്പുറം , ആകാശഗംഗകൾക്കുമപ്പുറം , സ്വർഗാധിസ്വർഗ്ഗത്തിനും അപ്പുറമെത്തും എന്നുതും മൂഢന്മാരായ നിങ്ങൾക്കറിയില്ലയോ? കണ്ണീരും ശാപവും തലമുറകളെ ഇല്ലാതെയാകും ! "നീതിമാന്റെ സന്തതിയെ ഞാൻ ഭൂമിക്കു അവകാശികളാക്കും" എന്നതിന്റെ മറുപുറം "ദുഷ്ടനെ ഞാൻ ഇല്ലാതെയാകും" എന്നുകൂടി വായിച്ചറിയൂ .."ഭോഷാ നീ ദുഷ്ടതയിൽ പ്രശംസിക്കുന്നത് എന്തിനു" എന്നും കാലം ചോദിക്കുന്നുണ്ടല്ലോ! 

നിങ്ങളുടെ ഈ കപടത ഈ മണ്ണിൽനിന്നും എന്നന്നേക്കുമായി തുടച്ചുനീക്കാൻ, നിങ്ങൾ കള്ളസാക്ഷ്യം പറയുന്ന വിശ്വാസഗോപുരങ്ങളിൽനിന്നും / 'വിശ്വാസക്കൂട്ടായ്മയിൽനിന്നും' തന്നെ ദൈവമക്കൾ നാളെ താനേ എഴുനേറ്റു നിങ്ങളെ തച്ചുടക്കും നിശ്ചയം ! കുരിശിതന്റെ പുനർജനികളായി അനേകർ നാളെ ഉണർന്നെഴുനേൽക്കും ! അധർമ്മം ഇല്ലാതാകേണ്ടതും ,ധർമ്മം പുനഃസ്ഥാപിക്കപ്പെടേണ്ടതും കാലന്റെകൂടി [കാലത്തെ നിയന്ത്രിക്കുന്നവൻ] ആവശ്യമാണെന്നറിയുക!  
ഇതു കാലത്തിന്റെ പോര്വിളിയാണ് ; കണ്ണടച്ചു ഇരുട്ടാക്കുന്നവരെ, കണ്ണുതുറക്കൂ ... ക്രിസ്തു അവരിലൂടെ വീണ്ടും വരും , നേരിന്റെ തേരു തെളിക്കാൻ , സത്യത്തിന്റെ ദീപം തെളിക്കാൻ , ദൈവജനത്തെ ആത്മചൈതന്യത്തിൽ   മടക്കിക്കൊണ്ടുവരുവാൻ ! ഏദനിലെ പാതിരി പാമ്പുകളെ, / പാസ്റ്റർ പാമ്പുകളെ, നിങ്ങൾ ഇല്ലാതെയാക്കിയ 'മനുഷ്യനിലെ ദൈവീകത' വീണ്ടും പുനർജനിക്കുമവനിൽ, സംശയമില്ല ! 
തകരുന്ന ക്രിസ്തീയതയുടെ അവസാനക്കൊലയാളികളാണീ വിശ്വാസഗോപുര സംരക്ഷകരായ ഈ 'കിരാതചൂഷകർ' ! കാലമേ. കാതോർക്കുക ; നാളെ ഇവരുടെയീ കപടസാക്ഷ്യപ്രകാശങ്ങൾ കേട്ടു കോപിച്ചു ആക്രോശിക്കേണ്ടതാണ് നീ ..മനുഷ്യമനസുകളിൽ "കുരുക്ഷേത്രയുദ്ധം " ഇനിയുമുണ്ടാകട്ടെ ധർമ്മം ജയിക്കുവാൻ ..സംഭവാമി യുഗേ യുഗേ ...

No comments:

Post a Comment