Translate

Tuesday, July 19, 2016

"മനസാക്ഷി= മണ്ണാംകാട്ടി"

 "മനസാക്ഷി= മണ്ണാംകാട്ടി"                                                                                                                       "ദുഷ്ടനെ നീതിമാനെന്നും, നീതിമാനെ ദുഷ്ടനെന്നും വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ " എന്ന ക്രിസ്തുവിന്റെ വചനപ്രകാരം , മനുഷ്യരിൽ ഏറ്റവും ശപിക്കപ്പെട്ടവർ പുരോഹിതരും, പാസ്റ്ററന്മാരുമാണ് സത്യം !  ഇംഗ്ളീഷിലെ 4 " P "  കളിൽ ഒട്ടും മനസാക്ഷി ഇല്ലാത്ത കൂട്ടരും ഇവറ്റകൾ തന്നെ !  പോലീസിനും പൊളിറ്റീഷ്യനും പ്രോസ്റ്റിട്യൂട്ടിനും മനസും മനഃസാക്ഷിയും മാറിമാറി പ്രവർത്തിക്കുമ്പോൾ , പുരോഹിതനും പാസ്റ്ററും മനസുകൊണ്ട് മാത്രം ജീവിക്കുന്നു!  "മനസാക്ഷി= മണ്ണാംകാട്ടി" എന്നാണവരുടെ വാദം! ഹോ, ഹീനജീവികൾ! "നിന്റെ വാക്കു ഉവ്വേ ഉവ്വേ എന്നും, ഇല്ലാ ഇല്ലാ എന്നും ഇരിക്കട്ടെ , അല്ലാത്തതോ ദുഷ്ടങ്കൽ നിന്നും വരുന്നു "എന്ന യേശുവിന്റെ വചസു നിങ്ങൾ ഇതുവരെയും കേട്ടിട്ടില്ലയോ? സ്വയം ദുഷ്ടന്മാരാകാൻ അവതരിച്ച സാത്താന്റെ അവതാരങ്ങളോ നിങ്ങൾ? ഹോ, സാത്താനും  ആകാമല്ലോ "സംഭവാമി യുഗേ യുഗേ "!   

ഞാനൊരു സാക്ഷ്യം പറയാം , ഞങ്ങളുടെ പള്ളിയിൽ ഒരു പകൽമാന്യൻ കഴിഞ്ഞയിടെ മരിച്ചു ! ദുര്നടപ്പു കാരണം നാട് വിടേണ്ടി വന്നവൻറെ ശവമാണ് പള്ളിയിലൊടുവിൽ വന്നത്! മക്കൾ വകവരുത്തിയതാണെന്നു ജനം വിശ്വസിക്കുന്നു ! അതിന്റെ ശാപം അവന്മാര് വാങ്ങിച്ചോളും , നമുക്കെന്നതാ ചേതം ? കഥയവിടെയല്ല, ഭവനത്തിൽനിന്നും ശവമെടുക്കുംമുമ്പേ 'വികാരി ' വികാരഭരിതനായി ഒരു കാച്ച്! "ഈ അപ്പച്ചൻ നമുക്ക് മാതൃകയാക്കാവുന്ന  സൽഗുണസമ്പൂർണ്ണനാണെന്നു" ! കേട്ടുനിന്ന ജനമാകെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കിപ്പോയി സത്യം! ഞാനും അമ്പരന്നുപോയി!

ഈയിടെ ഇവിടെയടുത്തൊരു പകൽമാന്യനെ പാസ്റ്ററന്മാരും, അവരെ തോൽപ്പിക്കാൻ പാതിരിപ്പാടയും ആ ശവത്തിന്റെ "കീർവാണ" പ്പോരാട്ടം നടത്തുന്നത്  ചെവിപുള്ക്കെ ഞാനും കേട്ടന്തിച്ചു നിന്നുപോയി! ഹോ , അന്യന്റെ കണ്ണീരിലും പ്രാക്കിലും പൊതിഞ്ഞ പണം പള്ളിക്കോ പാസ്റ്റർക്കോ കൊടുത്താൽ മതി , ഇതുങ്ങള് കാണ്ടാമൃഗം വായ് തുറക്കുന്നമാതിരി വായ് തുറന്നു മരിച്ചവന്റെ സ്തുതിഗാനം പാടും! മനസാക്ഷി പണത്തിനായി പണയംവച്ച നീചജന്മങ്ങൾ = പാതിരി/പാസ്റ്റർ   ! ഇതുങ്ങളെ  "കണികാണാൻ കൊള്ളില്ല" എന്നത് മാത്രമല്ല, "കണ്ടാൽ കുളിക്കുകകൂടി ചെയ്യണം" മാളോരേ..
പഴയ നിയമത്തിൽ 'അകൃത്യം മൂലമുണ്ടാക്കിയ പണം',  യാതൊരു വിധമായ  നേർച്ചകാഴ്ചകളായി യഹോവയുടെ സന്നിധിയിൽ കൊണ്ടുവരരുതെന്നു പലയിടത്തു ഞാൻ വായിച്ചിട്ടുണ്ട്! ; ഇവറ്റകൾ ആ ബൈബിൾ വായിച്ചിട്ടില്ലായിരിക്കാം !. കക്ഷത്തിൽ നിന്നും ആ ബൈബിൾ ഒന്നെടുത്ത് വായിക്കെന്റെ പാസ്റ്റർമോനെ.... 'ഏവൻഗേലിയോൻ' വായിക്കുമ്പോളല്ലാതെയും ബൈബിൾ വായിക്കാമെന്റെ പാതിരീ.... പ്ളീസ് ഒരു തവണ വായിക്കൂ.... "ക്രിസ്തീയത" എന്തെന്ന്  ഇന്നും നിങ്ങൾക്കറിയില്ല മിടുക്കന്മാരെ... 'ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്തവരെ",  കാലത്തെ നിയന്ത്രിക്കുന്ന കാലനെയെങ്കിലും ഭയക്കൂ ...samuelkoodal   

No comments:

Post a Comment