Translate

Saturday, December 10, 2016

വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍

വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍  .....                                                           പരിശുദ്ധ സഭയുടെ പരിശുദ്ധ "അഭിഷക്തനെ" കോടതി പരിശുദ്ധ ജയിലറയിലെയ്ക്കാജീവനാന്തം പറഞ്ഞയച്ച സുദിനവും ഇന്നലെ പരിശുദ്ധമായി! ഇവിടെ സഭ, ഈ പാതിരിപയ്യനെ പണ്ട് പാതിരിപ്പട്ടം കൊടുക്കുമ്പോൾ എന്നതുകൊണ്ടാണ് ഇവനെ  "അഭിഷേകം" ചെയ്തതെന്നൊരു സംശയമെനിക്കുണ്ട്!

''നെയ്യഭിഷേകം സ്വാമിക്ക് / പാലഭിഷേകം സ്വാമിക്ക് / തേനഭിഷേകം  സ്വാമിക്ക്'' എന്നൊക്കെ പാടുന്ന അയപ്പന്മാര്‍ക്ക്, പതിനെട്ടാം പടി കയറിയാല്‍ ഈ അഭിഷേകങ്ങള്‍ നേരില്‍ കാണുകയും ചെയ്യാം                         ശബരിമലയില്‍ ! എന്നാൽ ''പാതിരിയെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നു '' എന്ന് പുളൂസടിക്കുന്ന സഭയ്ക്ക് , അഭിഷേക കർമ്മ ചെയ്യുന്ന മെത്രാന്റെ കൈവശം ''പരിശുദ്ധാത്മാവ്'' ഉണ്ടോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു ! കാരണം അഭിഷേകം കഴിഞ്ഞാണ് ഈ പാവം പയ്യൻ ജനത്തോടു സാത്താൻ തോൽക്കുമാറ് നീചമായി വർത്തിക്കുന്നതു, എന്നതുതന്നെ! ഒടുവിൽ സാത്താനാൽ അഭിഷക്തനായവൻ ജയിലിലെ കൂരിരുളിലുമായി! 

''ആത്മജ്ഞാനം'' ഇല്ലാത്ത മെത്രാനെങ്ങിനെ ആത്മാവിനെ അല്ല, പരിശുദ്ധാത്മാവിനെ അറിയും, അതിനെ കൈമാറ്റം ചെയ്യും ? തനി പുളൂ...സ്വർഗം ചിരിക്കുന്ന പുളൂ..പരിശുദ്ധാത്മാവും നാണിക്കുന്ന പരിശുദ്ധ പുളൂ...
കഴിഞ്ഞയിടെ അങ്ങ് തലമൂത്ത സ്ഥാനത്തെ മെത്രാൻ ഒരു പാവം കർത്താവിന്റെ മണവാട്ടിയെ വെപ്പാട്ടിയാക്കിയത് കണ്ടു അസൂയമൂത്ത ഒരു കത്തനാർ  ബാവായോട് പരാതിപ്പെട്ടു ! പാവം ബാവാ മെത്രാനെ ചോദ്യം ചെയ്യവേ, അരിശം മൂത്ത മെത്രാൻ ആ   വയസൻ ബാവായുടെ കഴുത്തിനു പിടിച്ചു കൊല്ലാൻ ശ്രമിച്ചു എന്ന സംഭവകഥ നാടാകെ നാടൻപാട്ടായി...

"യെരുസലേം പുത്രിമാരെ, നിങ്ങള്‍ എന്നെ ചൊല്ലി കരയേണ്ട ;നിങ്ങളുടെ മക്കളെ ചൊല്ലി കരയുവീന്‍ " എന്ന ക്രിസ്തുവിന്റെ അവസാന പബ്ലിക്‌ പ്രസംഗം വീണ്ടും ഇവിടെ നമുക്കും ഓര്‍ക്കാ0 ! "സഭകളെ, സഭാസംഘടകളെ, നിങ്ങൾ ആടുകളെ ഓർത്ത് വിലപിക്കേണ്ടാ , പകരം വ്യഭിചരിക്കപ്പെട്ട പൗരോഹിത്ത്യത്തെ സദാ ഓർത്ത്സ വിലപിപ്പീൻ " എന്ന ക്രിസ്തുവിന്റെ തേങ്ങൽ ,[നമ്മൾ അവന്റെ കല്പനയിലെപോലെ പള്ളിയിൽ പോകാതെ] മനസിന്റെ അറയിൽ കയറി മൗനമായിരിന്നാൽ ഓരോ ഹൃദയത്തിലും മാറ്റൊലിക്കൊള്ളും !                                                                         
                                                                                                                                      സാമാന്യജനത്തെക്കാള്‍ വളരെയധികം താണ ക്രിസ്തീയ സംസ്കാരം ഉള്ളവരാണ് എനിക്ക് പരിചയമുള്ള നമ്മുടെ പുരോഹിതരില്‍ ഏറിയ പങ്കും ! കോഴിക്കോട്ടെ ചില വൃത്തികെട്ട ജനവും ഈ പുരോഹിതരുമാല്ലാതെ ആരാണിന്നും ഭൂമിയില്‍ സോടോമ്യരെ പിന്തുടരുന്നത് !? ദൈവത്തെയും മനുഷ്യനെയും ഒരുമിച്ചു ഫൂളാക്കുന്ന മറ്റേതു ജന്തുവാണിവിടെ ഉള്ളതു പുരോഹിതനല്ലാതെ? അതിനാല്‍ >പുരോഹിതരെ സൂക്ഷിക്കുക,,,

ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു." എന്ന വാര്ത്ത അന്ന് മീഡിയാകളിൽ വന്നപ്പോള്‍ ഒരുമലയാളിയെയും അത്ഭുതപ്പെടുത്തിയില്ല ! അതു, "പേപ്പട്ടി കടിച്ചു " എന്നപോലെ "പാതിരിയുടെ പെണ്ണ് പിടിയും"," മണവാട്ടിയുടെ ദുര്മരണവും" വെറും സാധാരണമായി മലന്കരയിൽ! പക്ഷെ ,അല്മായശബ്ദത്തിലെ (ഇവിടെ സിസ്റ്റർ മേരിചാണ്ടിയുടെ വാക്കുകൾ കുട്ടികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ. "പുരോഹിതരുടെ പക്കലേയ്ക്ക് കുട്ടികളേയും സ്ത്രീകളെയും തന്ച്ച് വിടരുത് "എന്ന്.! ഈ വാക്കു മറന്നതാണ് എറണാകുളത്തെ ഈ കുഞ്ഞിനു പറ്റിയത്. ഇനിയെങ്കിലും സിസ്‌ററർ മേരിചാണ്ടിയുടെ വാക്ക്കൾ നമ്മോടെപ്പമുണ്ടാവട്ടെ".)

 "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ "എന്ന ക്രിസ്തുവിന്റെ ഉപദേശം മറന്നു വീണ്ടും ക്രിസ്തു നിഷേധികള്‍ പള്ളികള്‍ തേടി, കുര്ബാനദാഹവുമായി, കൂദാശ പ്രേമവുമായി അലയുന്നതു കാണുമ്പോള്‍ കാലം പിറുപിറുക്കുന്നു "ഈ വര്‍ഗത്തിന് എന്നാണ് വിവരം ഉണ്ടാകുക "എന്നു! ഈ മലീമസന്മാരുടെ നാവിനാല്‍ വീണ്ടും മലീമസമായ കൂദാശാജല്പനങ്ങള്‍ കേള്‍ക്കാന്‍ ഒരുദൈവവും ദൈവപുത്രനും ഇല്ല, എന്നു ഈ ജനം എന്നാണിനിയും അറിയുക? ഇ അറുകൊലപ്പാപികളുടെ മുന്നില്‍ പാപമോചനത്തിനായി മുട്ടുകുത്തുന്ന കുമ്പസാരക്കാരെ കര്‍ത്താവ് ഏതു നരകത്തിലെക്കാവും അവസാനനാളില്‍ വിധിക്കുക? ഓ സോറി , അവസാന ന്യായവിധി കത്തോലിക്കാസഭ "അവന്‍ വീണ്ടും വരാത്തതിനാല്‍" ക്യാന്‍സല്‍ ചെയ്തുവല്ലോ !

പതിനാലു വയസുകാരിയെ മതിവരുവോളം പള്ളിമേടയിൽ സ്ഥിരമായി പീഡിപ്പിച്ച പള്ളിയിലെ വികാരജീവി റെവ.എഡ്വിൻ ഫിഗാരസ് എന്ന 'ദൈവമില്ലാത്ത വൈദീകനെ' ആജീവനാന്ത്യം ജയിലിലേയ്ക്ക് പറഞ്ഞയച്ച കോടതിയെ വണങ്ങുമ്പോൾ , ജയിലിലും പുരോഹിതനാകാൻ അയ്യാൾക്ക് അനുവാദം കൊടുത്ത സഭയെ ഞാൻ മനസാ പുശ്ചിക്കുന്നു! ഒരു കൊടും കുറ്റവാളിയെ വീണ്ടും 'പാപവിമോചകനായി' കാണാൻ , മനനമില്ലാത്ത ആടുകളോട് കല്പിക്കുന്ന സഭയേ, നിനക്കു ഹാ കഷ്ടം! ജയിലിലിവൻ ഇനിയും ജയില്പുള്ളികളിലെ 'സഭയുടെ വിശ്വാസികളെ' മൂറോൻ പുരട്ടട്ടെ, കുമ്പസാരിപ്പിക്കട്ടെ , ഒത്താൽ കുര്ബാനവഴി ദിവ്യകാരുണ്യവും ജയിൽ പുള്ളികളുടെ വായിൽ ദിനവും നിറയ്ക്കട്ടെ ! ജയിലുകളേ, സന്തോഷിപ്പീന് ..ഇതാ നിങ്ങളുടെ വിടുതലുമായി പുരോഹിതൻ വിശുദ്ധ ളോഹയുമായി ജയിലിലേയ്ക്ക് സ്ഥിരവാസിയായി വരുന്നു..അവനായി ഒരു 'ഓശാനഗാനം' പാടുക ജയിലറകളെ.. കാലം കാതോർത്തിരുന്നു! samuelkoodal

No comments:

Post a Comment