Translate

Wednesday, December 14, 2016

ഇടുക്കി മെത്രാൻ വിവാഹം കഴിക്കണമോ?


ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ക്രിസ്ത്യാനികൾക്ക് ഉത്പാദനശേഷിയുള്ളിടത്തോളം കാലം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന ആഹ്വാനം കേട്ടു.അദ്ദേഹത്തിന്  വി. ബൈബിളിലും റോമൻ കത്തോലിക്കാ സഭയിലും പൗരസ്ത്യ കാനോനിക നിയമത്തിലും വിശ്വാസമുണ്ടെങ്കിൽ അദ്ദേഹവും സഹ പുരോഹിതരും വിവാഹം കഴിക്കണം. മഠങ്ങളിലെ അന്തേവാസികളെ സ്വതന്ത്രരാക്കണം. 

കാരണങ്ങൾ .
-------------
1. വിശുദ്ധ ബൈബിൾ  തിമോത്തേയോസ് ഒന്നിന്റെ മൂന്നിൽ ഇപ്രകാരം പറയുന്നു.ഒരു മെത്രാൻ ആരോപണങ്ങൾക്കതീതനും ഏകഭാര്യയുടെ ഭർത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും യോഗ്യനായ പ്രബോധകനും ആയിരിക്കണം. അവൻ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്. അവൻ തന്റെ കുടുംബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളർത്തുന്നവനും ആയിരിക്കണം. സ്വന്തം കുടുംബത്തെ ഭരിക്കുവാൻ അറിയാത്തവൻ ദൈവത്തിന്റെ സഭയെ എങ്ങനെ നയിക്കും . ഇവിടെ പുരോഹിതരും മെത്രാന്മാരും വിവാഹിതരായിരിക്കണമെന്ന് വ്യക്തമായി പറയുന്നു. സഭയുടെ നിയമമായ കാനോനിക നിയമത്തിൽ രഹസ്യവിവാഹം ആകാമെന്നും പറയുന്നു.

2. റോമിന്റെ കീഴിലുള്ള 22 സ്വതന്ത്രസഭയിലെ ഒരുസഭയാണ് സീറോ മലബാർ സഭ. ഇതിലെ ഒരു മെത്രാനാണ് ഇടുക്കിയിലേത് .സ്വതന്ത്ര പദവിയുള്ള സഭകൾക്ക് അവരുടെ പഴയ പൈതൃകത്തിലേയ്ക്ക് തിരികെപോകുവാനുള്ള സ്വാതന്ത്ര്യം റോം നൽകുന്നുണ്ട്. കേരളത്തിലെ കത്തോലിക്കാ പുരോഹിതർ ഉദയംപേരൂർ സൂനഹദോസ് വരെ വിവാഹം കഴിച്ചിരുന്നു. ഈ പാരമ്പര്യത്തിലേയ്ക്ക് നിയമാനുസൃതം തിരികെ പോകുവാൻ ഇവിടുത്തെ മെത്രാൻമാർ അരമണിക്കൂർ ഒരുമിച്ചിരുന്നാൽ മതി. 22-ൽ 17 സഭകളിലെയും പുരോഹിതർ വിവാഹം കഴിച്ച് മാതൃകാപരമായി ജീവിക്കുന്നു. ക്രിസ്തുവിന്റെ ദർശനവുമായി ബന്ധപ്പെട്ട് ബൈബിളിലോ മറ്റു ചരിത്രപുസ്തകങ്ങളിലോ ഒരിടത്തും കന്യാസ്ത്രീമഠങ്ങൾ തുടങ്ങി സ്ത്രീകളെ തടങ്കലിലേപോലെ പാർപ്പിക്കണമെന്നോ അവിവാഹിതനായിരുന്ന ക്രിസ്തുവിന് ഇത്രയധികം സ്ത്രീകളെ മണവാട്ടിമാരായി കൊടുത്ത് ക്രിസ്തുവിനെ അപമാനിക്കണമെന്നോ ഒരിടത്തും പറയുന്നില്ല. കൂടാതെ സഭാനേതൃത്വം പറയുന്നത് വിശ്വസിച്ചാൽ ക്രിസ്തുവിന്റെ മണവാട്ടിമാരായി മാറുന്ന കന്യാസ്ത്രീകളുടെ മാതാപിതാക്കൾ യേശുവിന്റെ അമ്മായിയച്ചനും അമ്മായിഅമ്മയും സഹോദരന്മാർ അളിയന്മാരുമാണെന്ന് വിശ്വസിക്കണം ഇത് എത്രവലിയ പാതകമാണെന്നു ചിന്തിക്കുക.

പൗരോഹിത്യം ഒരു കൂദാശയാണ് എന്നാൽ ഇതേ സന്യാസം എടുക്കുന്ന കന്യാസ്തീകളുടേത് കൂദാശയല്ലതാനും .സഭയിൽ കുർബാനയർപ്പിക്കുന്നതിനോ മറ്റു യാതോരുവിധ അധികാരങ്ങളും ഇല്ലാത്ത ഇവരെ പിന്നെ എന്തിനാണ് സഭാനേതൃത്വം ഉപയോഗിക്കുന്നത് എന്ന് സി. ജെസ്മിയും സി. മേരിചാണ്ടിയും സി. മേരിയും , സി. അനിയുമൊക്കെ അടുത്തയിടെത്തന്നെ പരസ്യമായി പറയുന്നതും, കന്യാസ്തീകളുടെ കൊലപാതകങ്ങളും ചില പുരോഹിതരുടെ ജയിൽവാസവുമൊക്കെ പൊതു സമൂഹം കേട്ടതുമാണ്
.
3. ഇവിടെ നമുക്ക് അയ്യായിരത്തിലധികം പുരോഹിതരും മപ്പത്തയ്യായിരത്തോളം കന്യാസ്ത്രീകളുമുണ്ടെന്നാണ് കണക്ക്. ഇവർ തമ്മിലോ പൊതുസമൂഹത്തിൽ നിന്നോ ഇവർക്ക് വിവാഹം നടത്തിയായൽ മെത്രാന്മാരുടെ ഉത്തരവ് പാലിക്കുവാൻ മറ്റുള്ളവരേക്കാൾ താത്പര്യം ഇവർക്കുണ്ടാവുകയും കുറഞ്ഞത് പത്തുകുട്ടികൾക്കെങ്കിലും ജന്മം നൽകുവാനും ഓരോകുടുംബത്തിനും കഴിഞ്ഞേക്കും. ഒരു നൂറുവർഷം കഴിയുമ്പോൾ തീർച്ചയായും ഈ ഗണത്തിൽ തന്നെ പത്തുകോടിക്കുമേൽ മനുഷ്യരുണ്ടാവും ഇതുകൊണ്ടൊക്കെ തൽക്കാലം സഭാനേതൃത്വം തൃപ്തരാകുകയും സാധാരണ വിശ്വാസികളെ വെറുതെ വിടുകയും ചെയ്താൽ സഭയുടെ മേൽ ദൈവകൃപയും രാജ്യത്തിന് നന്മയും ലഭിക്കും

ഇതെല്ലാം സത്യസന്തമായി മനസ്സിലാക്കിയിട്ടു പൊതു സമൂഹം പറയട്ടെ മെത്രാൻ വിവാഹിതനാകണമോ വേണ്ടയോയെന്ന്.  


1 comment:

  1. "ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ക്രിസ്ത്യാനികൾക്ക് ഉത്പാദനശേഷിയുള്ളിടത്തോളം കാലം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന ആഹ്വാനം കേട്ടു.! അദ്ദേഹത്തിന് വി.ബൈബിളിലും റോമൻ കത്തോലിക്കാ സഭയിലും പൗരസ്ത്യ കാനോനിക നിയമത്തിലും വിശ്വാസമുണ്ടെങ്കിൽ , അദ്ദേഹവും സഹപുരോഹിതരും വിവാഹം കഴിക്കണം.! മഠങ്ങളിലെ അന്തേവാസികളെ സ്വതന്ത്രരാക്കണം.! "
    അല്മായശബ്ദത്തിലെ ഈ ആഹ്വാനം വായിക്കാൻ നല്ലതാണെങ്കിലും, ഒടുവിലത്തെ വാചകം "മഠങ്ങളിലെ അന്തേവാസികളെ സ്വതന്ത്രരാക്കണം'' എന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല !
    "മോഹങ്ങൾ മരവിച്ചു മോതിരകൈ മുരടിച്ചു , മനസുമാത്രം മനസുമാത്രം മുരടിച്ചില്ല'' എന്ന ഷീലാമ്മയുടെ സിനിമാഗാനം പോലെ, വയസ്സായെങ്കിലും അവയവങ്ങൾ കർമ്മ നിരതമല്ലെങ്കിലും മനസുമാത്രം മുരടിക്കാത്ത ഈ ജീവനകളെ ''ദേവദാസി'' പട്ടത്തിൽനിന്നും സ്വാതന്ത്രരാക്കിയിട്ടു ഇവരെ വിവാഹിതരാകാൻ സഭ ''മാരിയേജ് ബ്യുറോ'' തുടങ്ങുമോ? എങ്കിൽ ഈ ദേവദാസികളെ മണവാട്ടിമാരാക്കാൻ ഏതു ക്രിസ്ത്യാനി മുതിരും ? ഒരിക്കൽ കർത്താവിന്റെ മണവാട്ടികളായിരുന്ന ഇവരെ ''അമ്മ'' എന്നല്ലേ ഒരു സത്യക്രിസ്ത്യാനിക്ക് കാണാനാവൂ? അപ്പോൾ പിന്നെ പഴയ കൂട്ടുകാര്ത്തന്നെ {പുരോഹിതർ} ഇവക്ക് ജാരന്മാരാകാതെ തോഴന്മാരാകട്ടെ ! ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മുന്നിൽ നിൽക്കവേ സഭയിനിയും ഈ മാതിരി കൊലച്ചതി പെണ്ണാടുകളോട് ചെയ്യാതിരുന്നാൽ മതി ...ഒരുവന് പുരോഹിതനാകണമെന്ന വല്ലാത്ത വയറുവേദന തോന്നുന്നുവെങ്കിൽ അവൻ ഒന്നാമതായി വന്ധീകരിക്കപ്പെടട്ടെ , പണ്ടത്തെ പരിച്ഛേദനപോലെ ! അല്ലാഞ്ഞാൽ യൂറോപ്പിലെപ്പോലെ ഈപ്പണിക്ക് ആരും സ്വയം ജീവിതക്കുരുതി കഴിക്കാതിരിക്കട്ടെ! എങ്കിലും ഇടുക്കി മെത്രാനെ താങ്കളുടെ തൊലിക്കട്ടിയെയോർത്തു സലാം ....അപാരം അവര്ണനീയം!!! samuelkoodal 9447333494

    ReplyDelete