Translate

Friday, December 2, 2016

കത്തോലിക്കാ സഭയിലെ റീത്തുകൾ



By: ചാക്കോ കളരിക്ക
 
അപ്പോസ്തലന്മാ യേശുസന്ദേശത്തെ റോമാസാമ്രാജ്യത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുവന്നപ്പോ സന്ദേശത്തിലെ പ്രധാന ഘടകങ്ങ അതത് സംസ്കാരങ്ങളി അലിഞ്ഞുചേരുകയും അവിടത്തെ ജനങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വേഷഭൂഷകളിലും ഭാഷകളിലുംകൂടി പ്രത്യക്ഷമാകുകയും ചെയ്തു. ആദ്യ നൂറ്റാണ്ടിലെ വേദപ്രചാരണം റോമാസാമ്രാജ്യത്തിറെ ഭാഗമായിരുന്ന റോമാ (ഇറ്റലി), കോസ്റ്റാറ്റിനോപ്പി (ക്കി), അന്ത്യോക്യ (സിറിയ), അലക്‌സാണ്ഡ്രിയ (ഈജിപ്റ്റ്), ജെറുശലേം (പാലസ്റ്റൈ)  എന്നീ ഭൂപ്രദേശങ്ങളിലായിരുന്നു. മേല്പറഞ്ഞ അഞ്ചുപ്രദേശങ്ങളും പികാലത്ത് പാത്രിയാർക്കെറ്റുകളായി. അതി റോം പാശ്ചാത്യ പാത്രിയാർക്കെറ്റും മറ്റ് നാല് പാത്രിയാർക്കെറ്റുക പൗരസ്ത്യ പാത്രിയാർക്കെറ്റുകളുമായി. റോമാസാമ്രാജ്യത്തിറെ പാശ്ചാത്യ/പൗരസ്ത്യ പ്രദേശങ്ങളുടെ അതൃത്തി വിഭജനത്തിറെ ചുവടുപിടിച്ചാണ് പാശ്ചാത്യ/പൗരസ്ത്യ പാത്രിയാർക്കെറ്റുക ഉണ്ടായത്. റോമാസാമ്രാജ്യത്തിലെ നാല് പൗരസ്ത്യ പാത്രിയാർക്കെറ്റുക പികലങ്ങളിവിഭജിക്കപ്പെട്ട് ഇന്ന് കത്തോലിക്കാസഭയി 22 പൗരസ്ത്യറീത്തുകളുണ്ട്. പാശ്ചാത്യ റോമ പാത്രിയാർക്കെറ്റ് വിഭജിക്കപ്പെടാതെ ഇന്നും പാശ്ചാത്യ ലത്തീറീത്തായി തുടരുന്നു.
ഒരിക്കലും റോമാസാമ്രാജ്യത്തിറെ ഭാഗമല്ലാതിരുന്ന എന്നാ റോമാസാമ്രാജ്യത്തിറെ കിഴക്കായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ കേരളത്തി യേശുശിഷ്യരിലൊരാളായ മാതോമാസ്ലീഹാ യേശുസന്ദേശത്തിറെ വിത്ത് ഒന്നാം നൂറ്റാണ്ടിത്തന്നെ പാകുകയുണ്ടായി. അതാണ് കേരളത്തിലെ മാതോമാ നസ്രാണിസഭ. മാതോമാ നസ്രാണിസഭ ഒരു കാലത്തും റോമാസാമ്രാജ്യത്തിലെ പൗരസ്ത്യസഭകളുടെ ഭാഗമായിരുന്നിട്ടില്ലന്നുള്ള ചരിത്രസത്യം നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. റോമാസാമ്രാജ്യത്തി വളന്നു വികസിച്ച പാശ്ചാത്യ/പൗരസ്ത്യ സഭകളെപ്പോലെതന്നെ ഭാരതത്തി വളന്നു വികസിച്ച ഒരു അപ്പോസ്തലിക സഭയാണ് മാതോമാ നസ്രാണിസഭ. അപലപനീയമെന്നു പറയട്ടെ, മാതോമായാ നട്ടുവളത്തി വികസിച്ചുവന്ന കേരളത്തിലെ നസ്രാണി അപ്പോസ്തലിക കത്തോലിക്കാസഭയെ ചില നാട്ടുമെത്രാന്മാരുടെ ഒത്താശയോടെ റോമിലെ പൗരസ്ത്യതിരുസംഘം മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ ദായ സഭയുടെ ഭാഗമാക്കിയിരിയ്ക്കുകയാണിന്ന്. അങ്ങനെ പൗരസ്ത്യറീത്തുകളുടെ എണ്ണം 23 ആക്കി പൗരസ്ത്യതിരുസംഘം വദ്ധിച്ചിരിക്കുകയാണ്.
എന്താണീറീത്തുക അഥവ സ്വയാധികാരസഭക? "ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാര സഭയും തങ്ങളുടേതായ രീതിയി വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്" എന്നാണ് പൗരസ്ത്യ സഭകളുടെ കാനോനകളി കാണുന്നത്. അപ്പോ റീത്തെന്ന് നാം പറയുമ്പോ അതൊരു പൈതൃകത്തെയാണ് ദ്വനിപ്പിക്കുന്നത്. പല ഘടകങ്ങ ചേന്നാണ് ഒരു പൈതൃകം രൂപംകൊള്ളുന്നത്. പൈതൃകത്തിലെ ഒരു ഘടകം മറ്റു ഘടകങ്ങളെക്കാ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നത് ശരിയല്ല. സമപൂരകങ്ങളാണ് ഓരോ ഘടകങ്ങളും. ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവ പല സഭകൾക്കും പൊതുഘടകമാകാം. എന്നാൽ ഓരോ ജനപദത്തിനും വ്യത്യസ്ത സംസ്കാരവും, സഭാപാരമ്പര്യങ്ങളും ചരിത്രവുമെല്ലാമുണ്ട്. അതുപോലുള്ള ഘടകങ്ങൾ മറ്റ് ജനതകളിൽനിന്നും ഒരു പ്രത്യേക പൈതൃകത്തെ വേർതിരിക്കുന്നു.
മാർതോമായാൽ സ്ഥാപിതമായ നസ്രാണിസഭയുടെ പൈതൃകത്തെ മാർതോമാക്രിസ്ത്യാനികൾ വിശേഷിപ്പിച്ചിരുന്നത് 'മാർതോമായുടെ മാർഗവും വഴിപാടും' എന്ന കുറുമൊഴികൊണ്ടാണ്. ഭാരതീയ പാരമ്പര്യത്തിൽ വളർന്നുവന്ന മാർതോമാക്രിസ്ത്യാനികളുടെ ആകമാന ജീവിതചര്യയെയാണ് 'മാർഗവും വഴിപാടും' എന്ന വിശേഷണംകൊണ്ട് അർത്ഥമാക്കുന്നത്. മാർതോമാസഭാപൈതൃകത്തിൻറെ അഭിവാജ്യ ഘടകങ്ങളായ ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം, സഭാപാരമ്പര്യങ്ങൾ, സഭാഭരണരീതികൾ, സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ എല്ലാം മാർതോമാക്രിസ്ത്യാനികളുടെ 'മാർഗവും വഴിപാടും' എന്ന ചൊല്ലിൽ അടങ്ങിയിക്കുന്നു.
മുൻകാലങ്ങളിൽ സ്വയാധികാരസഭകളെ വേർതിരിച്ചു കണ്ടിരുന്നത് അവയുടെ ആരാധനക്രമത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. നസ്രാണിസഭയ്ക്ക് സീറോ മലബാർ സഭ എന്ന പേരിട്ടതുതന്നെ അതിൻറെ ആരാധനക്രമപൈതൃകം കല്ദായമായതിനാലായിരുന്നില്ല. മറിച്ച്, സുറിയാനിഭാഷ ആരാധനക്രമഭാഷയായതിനാലായിരുന്നു. (സീറോ മലബാർ എന്ന പേര് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ഇന്ന് ആരാധനക്രമഭാഷ മലയാളമാണല്ലോ.) ആരാധനക്രമത്തെക്കാളുപരി ഓരോ സഭയുടെയും സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലവും സഭാഭരണ സമ്പ്രദായ പൈതൃകവുമാണ് സ്വയാധികാര സഭകളെത്തമ്മിൽ അഥവാ റീത്തുകളെത്തമ്മിൽ വേർതിരിക്കുന്ന ഘടകങ്ങൾ. മാർതോമാനസ്രാണികളുടെ ആരാധനക്രമ പൈതൃകം കല്ദായമാണെന്ന് വാദിച്ചിരുന്ന പൗരസ്ത്യതിരുസംഘത്തിൻറെ കൂടെ ചുരുക്കം ചില കല്ദായവാദികളായ മെത്രാന്മാർ കൂ ടിയതിൻറെ ഫലമായി ബഹുഭൂരിപക്ഷം സഭാംഗങ്ങളുടെയും എതിർപ്പിനെ അവഗണിച്ച് കൽദായ റാസകുർബാന സീറോ മലബാർ സഭയിൽ അടിച്ചേല്പിക്കുകയാണ് ചെയ്തത്. ചരിത്രപരമായി തെറ്റായ ഒരു നീക്കമായിരുന്നത്. കാരണം ഉദയമ്പേരൂർ സൂനഹദോസിനുമുമ്പ് നമ്മുടെ കത്തനാരന്മാർ റാസകുർബാന ചൊല്ലിയിരുന്നില്ല. കല്ദായയിൽനിന്നു വന്നിരുന്ന മെത്രാന്മാർ മാത്രമെ റാസകുർബാന ചൊല്ലിയിരുന്നൊള്ളു. കൽദായ റാസകുർബാന മാർതോമാ ക്രിസ്ത്യാനികളുടെ ആരാധനക്രമ പൈതൃകമല്ല (ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ 'നമ്മുടെ കത്തനാരന്മാർ കൽദായ കുർബാന ചൊല്ലിയിരുന്നുവോ?' എന്ന ലഘുലേഖ കാണുക).  ഉദയമ്പേരൂർ സൂനഹദോസിനുശേഷം 1622-ൽ റോസ്‌മെത്രാൻ പുതിയ കുർബാന (അത് കൽദായ കുർബാന ആയിരുന്നില്ല) നമ്മുടെ സഭയ്ക്ക് നല്കിയപ്പോൾ അന്നുവരെ ഉപയോഗിച്ചിരുന്ന ആരാധനഭാഷയായ സുറിയാനി തുടർന്ന് ഉപയോഗിക്കുകയായിരുന്നു. എന്നാൽ 1962-ൽ സുറിയാനിഭാഷമാറ്റി തദ്ദേശഭാഷയായ മലയാളം ആരാധനക്രമഭാഷയാക്കി. ഈ പരിണാമങ്ങളിലൊന്നും കൽദായ ആരാധനക്രമം നസ്രാണികളുടെ സഭാപൈതൃകമായി കാണാൻ സാധിക്കയില്ല. എന്നാൽ കൽദായ ആരാധനക്രമം നസ്രാണിസഭ യുടെ പൈതൃകമായി സ്ഥാപിച്ചതുവഴി അപ്പോസ്തലികസഭയായ മാർതോമാസഭയെ നസ്രാണി മെത്രാന്മാർ ശുഷ്ക്കമാക്കുകയാണ് ചെയ്തത്.
സ്വയംഭരണാധികാരം ലഭിച്ച സീറോ മലബാർ സഭാമേലധികാരികൾ മാർതോമായുടെ മാർഗവും വഴിപാടും എന്ന നസ്രാണി പൈതൃകത്തെ കാലോചിതമായി പ്രാവർത്തികമാക്കുന്നതിനെ സംബന്ധിച്ച് സംസാരിക്കാൻപോലും കൂട്ടാക്കിയിട്ടില്ല. "ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂർണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്‌ഷ്യം” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ നിർദേശത്തിനുനേരെ സീറോ മലബാർ മെത്രാന്മാർ കൊഞ്ഞനം കാണിക്കുകയാണ് ചെയ്തത്. അല്മായർക്ക് സഭാഭരണത്തിൽ പൂർണമായ പങ്കുണ്ടായിരുന്ന പള്ളിപൊതുയോഗങ്ങൾ വഴിയുള്ള സഭാഭരണരീതി മാർതോമാക്രിസ്ത്യാനികളുടെ തനിമയാർന്ന പൈതൃകമായിരുന്നു. ആ പൈതൃകത്തെയും സീറോ മലബാർ മെത്രാന്മാർ ഈ അടുത്തകാലത്ത് നശിപ്പിച്ചുകളഞ്ഞു. പകരം പാശ്ചാത്യ സഭാഭരണരീതിയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിലുംകൊണ്ട് അവർ തൃപ്തരായി. നസ്രാണികളുടെ എല്ലാമായ പള്ളിപൊതുയോഗഭരണസംമ്പ്രദായത്തെ തകിടം മറിച്ച്‌ എല്ലാ അധികാരങ്ങളും മെത്രാൻറെ ഭരണത്തിൻകീഴിലാക്കി. നസ്രാണികളുടെ വികേന്ദ്രീകൃത സഭാഘടനയെ ലത്തീനീകരിച്ച് അതികേന്ദ്രീകൃതമായ ഒരു വ്യവസ്ഥയ്ക്കു കീഴിലാക്കി.  കൂടാതെ ഒരുകാലത്തും റോമാസാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽ പെടാത്ത മാർതോമാ അപ്പോസ്തലിക സഭയായ സീറോ മലബാർ സഭയിലും പൗരസ്ത്യസഭകളുടെ കാനോനകൾ ബാധകമാക്കി. മെത്രാന്മാർ കൊടും വഞ്ചനയാണ് നസ്രാണികളോട് ചെയ്തത്.  ഒരു റീത്തായി നിലനിൽക്കേണ്ട പല ഘടകങ്ങളെയും ഇല്ലായ്മചെയ്ത് സഭാഭരണം പിടിച്ചെടുക്കുന്നതിനും അല്മായരുടെ സഭയിലുള്ള അന്തസ്സും അവകാശങ്ങളും നശിപ്പിക്കുന്നതിനും വേണ്ടിമാത്രമാണ് മെത്രാന്മാർ സഭയോട് ഈ കടുംകൈ ചെയ്തതെന്ന് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
പണ്ട് ഉദയമ്പേരൂർ സൂനഹദോസിൽ പറങ്കികൾ നമ്മുടെ പൂർവീകരെക്കൊണ്ട് ഏറ്റുപറയിച്ച അതുതന്നെ, "മിശിഹാ കർത്താവിനാൽ സ്ലിഹൻമ്മാര പഠിപ്പിക്കപ്പെട്ട നടത്തിയ മാർഗ്ഗം ഒന്നത്രെ എന്നും ശമഹൊർ കെപ്പാടെയും മർത്തൊമ്മാടയും മാർക്കവും വഴിപാടും ഒന്ന അത്രെ എന്നും വിശ്വസിക്കുന്നെൻ. അത രണ്ടിച്ച പറയുന്നത ഉപെക്ഷിക്കുന്നെൻ", ഇന്ന് പണ്ഡിതന്മാരായ സീറോമലബാർ നാട്ടുമെത്രാന്മാർ യാതൊരു ഉളിപ്പുംകൂടാതെ നസ്രാണികളെകൊണ്ട് ഏറ്റുപറയിപ്പിക്കുന്നു. പറങ്കികൾ നമ്മെ ലത്തീനീകരിച്ചുയെന്ന് നാണമില്ലാത്ത ഈ മെത്രാന്മാർ ലോകം മുഴുവൻ പ്രസംഗിച്ചു നടക്കുകയും ചെയ്യുന്നു! എന്തൊരു വിരോധാഭാസം!!
കേരളസമുദായത്തിൻറെ ക്രിസ്തുമത ജീവിത പാരമ്പര്യം മാത്രമാണ് മാർതോമാ കേരളത്തിൽ വന്നിരുന്നു എന്നതിൻറെ ഏക തെളിവ്. നസ്രാണികളുടെ ആസ്തിത്വത്തിൻറെയും നിലനില്പിൻറെയും സുപ്രധാന ഘടകമായ പാരമ്പര്യത്തിൻറെ കടയ്ക്കാണ് കഴിഞ്ഞ 30 വർഷംകൊണ്ട് കോടാലിവെച്ച് നസ്രാണി മെത്രാന്മാർ അട്ടിമറിച്ചതെന്ന് വിശ്വാസികൾ മനസ്സിലാക്കുമ്പോൾ മാത്രമെ കാര്യത്തിൻറെ ഗൗരവം തിരിച്ചറിയൂ.  20 നൂറ്റാണ്ടുകൊണ്ട് വികസിച്ചുവന്ന കേരള മാർതോമാ നസ്രാണി പൈതൃകത്തെ നശിപ്പിച്ച് അവരെ സുറിയാനി ക്രിസ്ത്യാനികളാക്കാൻ കൂട്ടുനിന്ന നാട്ടുമെത്രാന്മാർക്ക് നസ്രാണിസമുദായം ഒരു കാലത്തും മാപ്പു നല്കുകയില്ല. മാർതോമാ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ ഇതൊരു കറുത്ത അധ്യായമായി ഭാവിയിൽ വിശേഷിപ്പിക്കപ്പെടും.

1 comment:

  1. please visit http://www.malayalamdailynews.com/?p=262803

    ReplyDelete