Translate

Wednesday, December 21, 2016

'സത്യജ്വാല ആറാം വയസ്സിലേക്ക്!

പ്രമുഖര്‍ വിലയിരുത്തുന്നു!
2016 ഡിസംബര്‍ 31, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന്
പാലാ ടോംസ് ചേമ്പര്‍ ഹാളില്‍


{സത്യജ്വാലയുടെ ഇതുവരെ പ്രസിദ്ധീകരിച്ച മുഴുവന്‍ ലക്കങ്ങളും ഡൗണ്‍ലോഡ് ചെയ്തു വായിക്കാന്‍ സന്ദര്‍ശിക്കുക:
http://almayasabdam.com/sathyajvala/sathyajvala-2/ }

ബഹുമാന്യരേ, 
2012 ജനുവരി 29-നാണ് 'സത്യജ്വാല' പിറവികൊണ്ടത്. ഈ മാസം (ഡിസംബര്‍)  'സത്യജ്വാല' 5 വയസ്സ് പൂര്‍ത്തിയാക്കുകയാണ്. പാലാ ടോംസ് ചേമ്പര്‍ ഹാളില്‍വച്ച്, കോതമംഗലം 'സംസ്‌ക്കാര'യുടെ പ്രോഗ്രാം ഡയറക്ടര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കലിന് ആദ്യകോപ്പി നല്‍കി ജോസഫ് പുലിക്കുന്നേല്‍ സാര്‍ 'സത്യജ്വാല' പ്രകാശനം ചെയ്തത് മിക്കവരും ഓര്‍ക്കുന്നുണ്ടാവും. പ്രമുഖ അമേരിക്കന്‍ മലയാളിയെഴുത്തുകാരനായ ജോസഫ് പടന്നമാക്കലിന്റെ സാന്നിദ്ധ്യവും അന്നത്തെ ചടങ്ങിനുണ്ടായിരുന്നു.
കേരളക്രൈസ്തവസഭാമണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷക്കാലം നവീകരണകാഹളം മുഴുക്കി നിലനില്‍ക്കാന്‍ 'സത്യജ്വാല'യ്ക്കു കഴിഞ്ഞുവെന്നുള്ളത് ഒരു വലിയ കാര്യമായി KCRM കാണുന്നു. 'സത്യജ്വാല' വായിക്കുന്നവരുടെയും അതില്‍ എഴുതുന്നവരുടെയുംകൂടി ഭാഗത്തുനിന്നുള്ള വിശദമായ ഒരു വിലയിരുത്തല്‍ ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ പ്രസക്തമാണെന്നു കരുതുകയും ചെയ്യുന്നു. അതുകൊണ്ട് 'സത്യജ്വാല'യെ അത്തരമൊരു വിലയിരുത്തലിനു വിധേയമാക്കുകയാണ്. ഈ അവസരത്തില്‍, 'സത്യജ്വാല' വായനക്കാരുടെയും അതില്‍ എഴുതുന്ന ലേഖകരുടെയും പരമാവധി സാന്നിദ്ധ്യവും ഈ വിലയിരുത്തല്‍പ്രക്രിയയിലുള്ള പങ്കുചേരലും ആഗ്രഹിക്കുന്നു. 
എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുകയും ചെയ്യുന്നു.
സ്‌നേഹാദരപൂര്‍വ്വം,
കെ.കെ. ജോസ് കണ്ടത്തില്‍ ഫോണ്‍: 8547573730 (KCRM സംസ്ഥാന ജന. സെക്രട്ടറി)

'സത്യജ്വാല'യെക്കുറിച്ചുള്ള സ്വതന്ത്രവിലയിരുത്തലുകള്‍ 

കാര്യപരിപാടി

അദ്ധ്യക്ഷന്‍ : കെ.ജോര്‍ജ് ജോസഫ് (KCRM സംസ്ഥാന പ്രസിഡണ്ട്)

വിലയിരുത്തലുകള്‍  : ഡോ. എം.പി. മത്തായി (എം.ജി.യൂണിവേഴ്‌സിറ്റി ഗാന്ധിയന്‍ പഠനവിഭാഗം മുന്‍മേധാവി)  പ്രൊഫ. സി. മാമ്മച്ചന്‍ (എഡിറ്റര്‍, ദൗത്യം),  സാമുവല്‍ കൂടല്‍ (കവി, ഗ്രന്ഥകാരന്‍), പ്രൊഫ. റവ. എബ്രാഹം വെള്ളാന്തടം,  അഡ്വ. സി.ജെ.ജോസ്  (ചെയര്‍മാന്‍, ദളിത് ക്രിസ്റ്റ്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ-DCFI), മണര്‍കാട് മാത്യു (മുതിര്‍ന്ന  പത്രപ്രവര്‍ത്തകന്‍), ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ (പ്രോഗ്രാം ഡയറക്ടര്‍, 'സംസ്‌ക്കാര'), ഡോ.(ഫാ.)ജെ.വലിയമംഗലം, പ്രൊഫ. ജോണ്‍ എം. ഇട്ടി ('വിചാര' മാവേലിക്കര), റവ. പ്രൊഫ. കെ.വി. പൗലോസ്,  ഫാ. മാണി പറമ്പേട്ട് (ചെയര്‍മാന്‍ എക്‌സ്പ്രീസ്റ്റ്‌സ്- നണ്‍സ് അസ്സോസിയേഷന്‍)  

JCC-KCRM പ്രതിനിധികളുടെ പ്രതികരണങ്ങള്‍ : ജോസഫ് വെളിവില്‍ (പ്രസിഡന്റ്, JCC),    അഡ്വ. പോളച്ചന്‍ പുതുപ്പാറ (ചെയര്‍മാന്‍, കേരളകാത്തലിക് അസ്സോസിയേഷന്‍ ഫോര്‍ ജസ്റ്റീസ്) , റ്റി.ഒ. ജോസഫ് തോട്ടുങ്കല്‍ (പ്രസിഡന്റ്, KCNS) , ഇ.ആര്‍.ജോസഫ് (പ്രസിഡന്റ്, ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍), അഡ്വ. ചെറിയാന്‍ ഗൂഡല്ലൂര്‍ (KCRM ), ജോഷി ആന്റണി (സെക്രട്ടറി, ഓള്‍ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍), അഡ്വ. ജോസ് ജോസഫ്, കെ.കെ. ജോസ് കണ്ടത്തില്‍,  റെജി ഞള്ളാനി, പ്രൊഫ. ഇപ്പന്‍,  പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം.
പ്രതികരണങ്ങള്‍ : സദസ്യര്‍
വിലയിരുത്തലുകളോട് നന്ദിപൂര്‍വ്വം :  
ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല)
കൃതജ്ഞത :  മാത്യു എം.തറക്കുന്നേല്‍ (സര്‍ക്കുലേഷന്‍ മാനേജര്‍) 
പ്രത്യേക ശ്രദ്ധയ്ക്ക്:  
വളരെപ്പേര്‍ സംസാരിക്കാനുള്ളതിനാല്‍ കൃത്യം 1.30-നുതന്നെ പരിപാടി ആരംഭിക്കുന്നതായിരിക്കും.  ദയവായി 1.15 നെങ്കിലും ഹാളിലെത്തുക.

3 comments:

 1. സത്യജ്വാല സത്യമായും ഒരുചോദ്യചിഹ്നമായി കേരള കത്തോലിക്കാ സഭയിലുയർന്നു നിൽക്കുന്നു. നല്ല ഭാഷയിൽ നന്നായി പഠിച്ചൊരുങ്ങി തയ്യാറാക്കിയ വൈവിദ്ധ്യമുള്ള ലേഖനങ്ങൾ സത്യജ്വാലയെ ഈടുറ്റതാക്കുന്നു. അതു വായിക്കാൻ വൈദികരും മെത്രാന്മാരുമെല്ലാമുണ്ട്. ഇതിന്റെ പിന്നിൽ ശ്രീ ജോർജ്ജ് മൂലേച്ചാലിന്റെ ഇശ്ചാശക്തിയുമുണ്ട് അഹോരാത്രമുള്ള പ്രയത്നവുമുണ്ട്. സത്യജ്വാലയുടെ ആധികാരികതയാണ് അതിനെ വിശ്വാസീസമൂഹം പിന്തുണക്കാനൊരു കാരണം. ഇതിന്റെ എല്ലാ ലക്കങ്ങളും ആർക്കും എപ്പോഴും വായിക്കാൻ കഴിയട്ടെയെന്ന പ്രധാന ഉദ്ദേശത്തോടെയാണ് അല്മായാശബ്ദം.കോം (സി സി വി) തുടങ്ങിയത്. അതിന്നു ലോക കത്തോലിക്കരുടെയിടയിൽ സത്യജ്വാലയുടെ പതിന്മടങ്ങു പ്രചാരത്തിലായിയെന്നത് ആരും പ്രതീക്ഷിക്കാതിരുന്ന ഒരു മാറ്റം.
  നേരായ പാതയിൽ ജ്വലിക്കുന്ന സത്യമായി സത്യജ്വാല ഇനിയും മുന്നേറട്ടെ. ആശംശകൾ!

  ReplyDelete
 2. "ദുഖങ്ങളെ, നിങ്ങൾ പിച്ച നടത്തിയീ
  മുക്തിതൻ പാതയിൽ ഞാനണഞ്ഞു ;
  കഷ്ടങ്ങളെ, നിങ്ങൾ എത്തിയ കാരണം
  ഇഷ്ടദേവസ്വരം ഞാൻ തിരഞ്ഞു !

  മുക്ത പ്രമോദത്തിൻ കുത്തക വാഴ്ചയാൽ
  മത്തു പിടിച്ചെൻ മനം മയങ്ങി ;
  മൃത്യുവിൻ കാലൊച്ച എത്തിടും മുൻപേ
  എൻ ഉച്ചയുറക്കം ഉണർത്തി നിങ്ങൾ !

  നേരമില്ലേറെ എന്നാകിലും വേലകൾ
  ഏറെ എൻ പാതയിൽ ,ഞാനറിഞ്ഞു ;
  എന്നെ ഞാനാക്കിയ മിത്രദുഖങ്ങളെ ,
  ഇന്നിതെൻ ആത്മാവിൻ നന്ദി ഗാനം ,,"

  എന്ന "സാമസംഗീതത്തിലെ" എന്റെ "ദുഃങ്ങൾക്കൊരു നന്ദിഗാനം" പോലെ , എന്നെ ഞാനാക്കിയത് "സത്യജ്വാലയും " ,"അല്മായശബ്ദവും" മാത്രമാണ് ! കുട്ടിക്കാലത്തെ എന്നിലെ അൾത്താരാബോയ്ക്കു അന്നേ ചിന്താക്കുഴപ്പം ഉണ്ടാക്കിയ ഈ നാറുന്ന പാതിരിപ്പടയെക്കുറിച്ച് ഒന്ന് ഹൃദയം തുറന്നെഴുതാൻ 'ഇടം' തന്ന ശ്രീ .ജോർജ്ജ് മൂലേച്ചാലിയും [ഇടയനും] എഴുതാൻ എന്റെ വിരൽക്കൂട്ടിൽ അക്ഷരവടിവ് പകർന്നുതന്ന ശ്രീ സക്കര്യായാസ നെടുങ്കനാലും [ഗുരു],എഴുത്തിന്റെ തുടക്കത്തിലെന്നെ കൊത്തിപ്പറിക്കാൻ വന്ന വിമര്ശകരുടെ ചുണ്ടിൽ നിന്നും എന്നെ യുക്തിപൂർവം വിടുവിച്ച എന്റെ പ്രിയൻ ശ്രീ,ജോസഫ് പടന്നമാക്കൽ , ഇടയ്ക്കിടെ മുനവച്ച ഫലിതംപറഞ്ഞെന്നെ ഇക്കിളിപ്പെടുത്തിയ എന്റെ രോഷന്മോനെയും ,എന്നും എനിക്ക് പ്രേരണയായിരുന്ന ശ്രീ,ജോസഫ് മറ്റപ്പള്ളിസാറിനെയും ,തുടക്കത്തിലേ ടെക്‌നിക്കൽ അഡ്വൈസറായിരുന്ന നല്ലവനായ എന്റെ ജോസ് മൂലേച്ചാലിയെയും ഞാൻ നന്ദിയോടെ സ്മരിക്കുന്നു !
  "സത്യജ്വാലയും " ,"അല്മായശബ്ദവും" നിങ്ങളും ഇല്ലായിരുന്നെങ്കിൽ ഈ ഞാൻ ആരാകുമായിരുന്നു ? എന്നെ ഞാനാക്കിയ എന്റെ പൊന്ന് സ്നേഹിതരെ എനിക്ക് കാലം തന്ന നന്മയുടെ 'മന്ന' എന്നെന്മനമെന്നും കരുതും!
  പത്തിരുപതു കൊല്ലം മുൻപേ നിങ്ങളെനിക്കുണ്ടായിരുന്നെങ്കിൽ,,എന്ന് ഞാൻ വെറുതെ ആശിച്ചുപോകുന്നു ! ശ്രീ. ചാക്കോ കളരിക്കലിന്റെ വറ്റാത്ത അറിവിന്റെ തീരങ്ങളിൽ എനിക്കുമിത്തിരി ഉല്ലസിക്കാൻ 'ഇടം' തന്ന കാലമേ, നിനക്കും നന്ദി ! 'ഇടം' തന്ന ഇടയന്മാരെ , ഒരു പാതിരിയുമല്ലെന്റെ ഇടയൻ , നിങ്ങളാണ്! നിങ്ങൾക്കെന്റെ ഒരായിരം നന്ദി,,ആത്മാവിന്റെ നന്ദി,, samuelkoodal

  ReplyDelete
 3. VISIT http://almayasabdam.blogspot.in/2016/12/blog-post_28.html

  ReplyDelete