Translate

Friday, December 30, 2016

ഫാദർ ടോം ഉഴുന്നാലിയുടെ മോചനത്തിനായി ഈ കത്ത് കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു

.

ഫാദർ ടോം ഉഴുന്നാലിക്കുള്ള കത്ത്. 

ബഹുമാനപ്പെട്ട ഫാ.ടോം ഉഴുന്നാലി ,താങ്കളെ കസ്റ്റഡിയിൽ വച്ചിരിക്കുന്ന ആളുകൾക്ക് ഈ കത്തിന്റെ പരിഭാഷ നൽകിയാൽ മറ്റാരുടേയും  സഹായം ഇല്ലാതെതന്നെ താങ്കൾ മോചിപ്പിക്കപ്പെടുകയും താങ്കളെ അവർ കേരളത്തിൽ കൊണ്ടുവന്നാക്കുമെന്നും ഞൻ ഉറച്ചുവിശ്വസിക്കുന്നു. അച്ചനെ കസ്റ്റഡിയിൽ വച്ചിരിക്കുന്ന ബഹുമാന്യ സഹോദരങ്ങളുടെ അഡ്രസ്സ് എനിക്കറിയില്ലാത്തതിനാൽ ഏതുവിധേനയും ഈ കത്ത് അവരുടെ കൈകളിൽ എത്തുന്നതിനുവേണ്ടി ഞാനിത് സോഷ്യൽ മീഡിയ വഴി അയക്കുന്നു. 
ഫാദർ ടോം ഉഴുന്നാലിനെ കസ്റ്റഡിയിൽ വച്ചിരിക്കുന്ന ബഹുമാന്യ സഹോദരങ്ങളെ,
 കേരളത്തിൽ നിന്നും ഒരു സാധാരണ ക്രിസ്തീയ വിശ്വാസി എഴുതുന്നത് , ആദ്യമേ തന്നെ നിങ്ങൾക്ക് എന്റെ പ്രാർത്ഥനാമംഗളങ്ങൾ നേരുന്നു. ഭൂമി എല്ലാവർക്കുമായി ഉള്ളതാണ്. പരസ്പരം എല്ലാവരും ബഹുമാനത്തിൽ കഴിയേണ്ടവരാണ്. എന്നാൽ ലോകത്ത് ഇന്ന് അങ്ങനെയല്ല നടക്കുന്നത് ശക്തിയും അംഗബലവുമുള്ളവർ മറ്റുള്ളവരെ കീഴ്‌പ്പെടുത്തുകയും അവരെ അതികഠിനമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ചൂഷണത്തിനും മർദ്ദനത്തിനും എതിരെ ചെറുത്തുനിൽപ്പുകൾ ഉണ്ടാവുമ്പോൾ അവരെ ഔദ്യോഗികപക്ഷം തീവ്രവാദികളെന്നും വിമതരെന്നുമൊക്കെ വിളിച്ച് കൊല്ലുകയോ ജയിലിൽ അടക്കുകയോ മറ്റു വിധത്തിൽ ഇല്ലാതാക്കുകയോ ചെയ്യുന്നു. ഒരുപക്ഷേ നിങ്ങളും നീതിക്കുവേണ്ടിയുള്ള പരിശ്രമത്തിലായിരിക്കാം . പക്ഷേ ഇതിനിടയിലുള്ള ചില നിരപരാധികൾ എല്ലാറ്റിനും ഇരകളാകാറുണ്ട്. ഈ സാധുക്കളെ മറയും കവചവുമാക്കിയാണ് പല ഗ്രൂപ്പുകളും വിലപേശുകയും അധികാരം പിടിച്ചടക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത് . ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽപ്പെട്ട ഇരകളാണ് ഫാ.ടോമും ഞാനുമൊക്കെ. ഇതുപോലെ ലക്ഷക്കണക്കിന് ആളുകൾ നമ്മുടെ ഭൂമുഖത്ത് ജീവിതത്തിനും മരണത്തിനുമിടയിൽ നിൽക്കുന്നു
പ്രിയപ്പെട്ട എന്റെ സഹോദരങ്ങളെ ,ക്രിസ്തീയ മതപുരോഹിത നേതൃത്വത്തിന്റെ ചിന്തകൾ ഇപ്രകാരമാണ് . അവർക്ക് വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനും അന്തവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നതിനും വിശ്വാസികളെ അടിമകളാക്കിവയ്ക്കുന്നതിനും അവരുടെ പണം തട്ടിയെടുക്കുന്നതിനും അവർ ഏതുമാർഗവും സ്വീകരിക്കും . ഇവർക്ക് അതിനായി എന്നും രക്തസാക്ഷികളേയും പുണ്യവാളൻമാരേയുമൊക്കെ ആവശ്യമുണ്ട് .അതിനാവശ്യമായ കാര്യങ്ങൾ അവർ കാലാകാലങ്ങളിൽ കണ്ടെത്തും . കൂട്ടത്തിൽപ്പെട്ട ഒരാളെയാണ് അവർക്ക് കൂടുതൽ ഇഷ്ടം. 
നിങ്ങൾ കൈവശം വച്ചിരിക്കുന്ന ഫാദർ ടോമിനെ നിങ്ങളുമായി ചർച്ചചെയ്ത് രണ്ടു ദിവസത്തിനുള്ളിൽ മോചിപ്പിക്കുവാൻ ആവശ്യമായ പണവും രാഷ്ട്രീയ , ഭരണ സ്വാധീനവും ഇന്ത്യയിലെ കത്തോലിക്കാ സഭക്കുണ്ട്. പക്ഷേ അവർ അതിനു വരാനിടയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ടോമിനെ രക്ഷിച്ചാൽ ചിലപ്പോൾ കുറെ പണം പോയേക്കാം . നാളെകളിൽ പല പുരോഹിതരേയും വിവിധ സംഘടനകൾ തട്ടിയെടുത്താൽ സഭയുടെ കൈയ്യിലുള്ള കുറേ പണം നഷ്ടമാകുമെന്ന് അവർക്കറിയാം.  എന്നാൽ ഫാദർ ടോം നിങ്ങളുടെ കൈകളാലെയോ ഇതിനിടയിലോ കൊല്ലപ്പെട്ടാൽ ഉടൻ തന്നെ ഞങ്ങളുടെ ക്രിസ്തീയ സഭ ഇന്ത്യയിലും വിദേശത്തുമൊക്കെ ഈ പുരോഹിതന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുകയും ദുഖാ:ചരണങ്ങൾ സംഘടിപ്പിക്കുകയും സഭയുടെ രക്തസാക്ഷിയാക്കുകയും ചെയ്യും .
ഇതുവഴി വിശ്വാസികളെ കൈയ്യിലെടുക്കുന്നതിനും കബളിപ്പിക്കുന്നതിനും ഇവർക്ക് യാതോരു പ്രയാസവുമില്ല. പിന്നീട് കാലക്രമേണ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി കൊന്നുകളഞ്ഞ അച്ചനാണിതെന്നു പ്രചരിപ്പിച്ച്  മതവിദ്വേഷം പ്രചരിപ്പിക്കുകയും  രക്തസാക്ഷിയാക്കുകയുംചിലപ്പോൾ പുണ്യവാളനായി പ്രഖ്യാപിക്കുകയും ചെയ്യും .സിസ്റ്റർ അൽഫോൻസാമ്മയേപ്പോലുള്ളവരെ മഠത്തിനുള്ളിൽ ക്രൂരമായി പീഡിപ്പിച്ചു. മരിച്ചപ്പോൾ പുണ്യവതിയാക്കി. മറിയക്കുട്ടിക്കൊലക്കേസ്സിലെ പ്രതി ഫാദർ ഓണംകുളത്തിനെ സഹനദാസപുണ്യവാനാക്കിപ്പോലും പണപ്പിരിവുതുടങ്ങിയിരിക്കുന്നു. ഫാദർ ടോമിനേയും എങ്ങനെ വിൽപ്പനചരക്കാക്കാമെന്ന ചിന്ത രുപപ്പെടുത്തിക്കഴിഞ്ഞിരിക്കാം. ക്രിസ്തീയ സഭയുടെ  ക്രൂരവും പൈശാചികവുമായ പ്രവൃത്തികൾ ഫാ. കൂടപ്പുഴയുടെ സഭാചരിത്രത്തിൽ വളരെ വിശദമായി പറയുന്നു. 
 ഒരു പക്ഷേ ഇസ്ലാം മതവിശ്വാസത്തിനെതിരെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും ഇതൊരു ആയുധമാക്കിക്കൂടെന്നില്ല. ഇവിടെയും പാവപ്പെട്ട സാധാരണ ജനങ്ങൾ ബലിയാടുകളാകുമെന്നതിൽ തർക്കമില്ല. കൂടാതെ ഈ അച്ചനെ ഞങ്ങളുടെ സഭ പിന്നീട് വിശുദ്ധനാക്കാനും ,ഈ പുരോഹിതന്റെ ജീവൻ രക്ഷിക്കുവാൻ ഒരു ചെറുവിരൽ പോലും അനക്കാതെ ഇരിക്കുന്ന ഇവർ ലോകമെമ്പാടും വിശുദ്ധനെ വച്ചുള്ള പിരിവും പ്രാർത്ഥനയും തിരുശേഷിപ്പുമൊക്കെയായി ഈ പുരോഹിതന്റെ പേരിൽ കോടാനുകോടി രൂപ സമ്പാദിക്കും . ലോക ജനസമൂഹത്തിനു മുന്നിൽ, പണവും സൽകീർത്തിയും ക്രിസ്തീയ സഭാനേതൃത്വത്തിനും, ദുഷ്‌പേര് നിങ്ങൾക്കുമായിരിക്കുമെന്നതിൽ സംശയമില്ല. ഇതു നിങ്ങൾ മനസ്സിലാക്കണമെന്നാണ് എന്റെ അഭ്യർത്ഥന.
കഴിഞ്ഞ ദിവസം ഫാദർ ടോമിന്റെ ചിത്രവും വീഡിയോയും പുറത്തുവന്നത് സഭയുടെ പ്രതീക്ഷക്ക് അല്പം മങ്ങലേറ്റിട്ടുണ്ട്. എങ്കിലും ഇദ്ദേഹം നിങ്ങളിൽ നിന്നും രക്ഷപെട്ടിട്ടില്ലെന്നുള്ള സന്തോഷത്തിലും കൊല്ലപ്പെടുമെന്നുള്ള പ്രതീക്ഷയിലുമാണ്. നിങ്ങൾ ഈ അച്ചനെ തട്ടിയെടുത്തുവെന്നും കൊലചെയ്യുമെന്നും കേട്ടപ്പോൾ രാജ്യത്താകമാനമുള്ള പള്ളികളിൽ കൂട്ടപ്രാർത്ഥനകൾ സംഘടിപ്പിച്ചിരുന്നു.പത്രവാർത്തകളും നൽകിയിരുന്നു.  ഫലത്തിൽ വലിയ പ്രതീക്ഷയിലുമായിരുന്നു. നിങ്ങൾ ഇദ്ദേഹത്തെ കൊന്നില്ലെന്നു കേട്ടപ്പോൾ സഭാനേതൃത്വം സങ്കടത്തിലാവുകയും പ്രതീക്ഷ നഷ്ടപ്പെട്ട ഇവർ പ്രാർത്ഥനകൾ നിർത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു രക്തസാക്ഷിയെ കിട്ടണമേയെന്ന പ്രാർത്ഥനയിലാണ്. 

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ ഭൂമിയിൽ ഇസ്ലാമിനോ മറ്റ് ഏതെങ്കിലും മതവിഭാഗത്തിനോ എതിരെ ഉപയോഗിക്കുന്നതിനും പണം സമ്പാദിക്കുന്നതിനുമായി ഈ  പുരോഹിതന്റെ ജീവനെ നിങ്ങൾ കാരണമാക്കരുതെന്ന് അപേക്ഷിക്കുന്നു. ഈ പുരോഹിതനെ രക്ഷിക്കുന്നതിന് ക്രിസ്തീയ സഭ ശ്രമിക്കാനിടയില്ല. ഒരു പുരോഹിതന്റെ ജീവന് മറ്റുതരത്തിലുള്ള പ്രാധാന്യമൊന്നുംഇവിടെ കാണുന്നില്ലെന്നതാണ് സത്യം. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഈ പാവം മനുഷ്യനെ അദ്ദേഹത്തിന്റെ നാട്ടിൽ എത്തിച്ചാൽ പരമകാരുണ്യവാനായ ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പോരാട്ടം നീതിക്കുവേണ്ടിയാണെങ്കിൽ പോരാട്ടത്തിൽ ദൈവം നിങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യുമെന്നത് തീർച്ചയാണ്. 

നിങ്ങൾക്കുവേണ്ടി ദൈവനാമത്തിൽ ഞാൻ സമർപ്പിക്കുന്ന  ഈ കത്ത് നിങ്ങൾ സ്വീകരിക്കുന്നുവെങ്കിൽ അക്കാര്യം നിങ്ങൾ ലോകത്തോടും ഫാദർ ടോമിനോടും പറയണം. അദ്ദഹത്തിന്റെ ഇനിയുളള ജീവിതം പുരോഹിത വിഭാഗത്തിനുള്ള സന്ദേശവും ഇനിയും സെമിനാരികളിലേയ്ക്ക് മക്കളെ തള്ളിവിടുന്ന മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പുമാണ്. ഫാദർ ടോമിന്റെ മോചനം നിങ്ങളുടെ സ്‌നേഹത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പ്രതീകവുമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും സംരക്ഷണവും പരമകാരുണ്യവാനായ ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്.  
റെജി ഞള്ളാനി , ദേശീയ ചെയർമാൻ ,കാത്തലിക് പ്രീസ്റ്റ് &  എക്‌സ്പ്രീസ്റ്റ് നൺസ് അസോസിയേഷൻ. ph. +91 9447105070,   mail  rejinjallani@gmail.com  ഫാദർ ടോം ഉഴുന്നാലിയുടെ മോചനത്തിനായി ഈ കത്ത് കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.  

No comments:

Post a Comment