Translate

Friday, December 9, 2016

ശിക്ഷ പരമാവധി കുറച്ച് തരണമെന്ന് പള്ളിവികാരി എഡ്വിൻ ഫിഗാരസ്

വിശദമായ റിപ്പോർട്ടുകൾക്കും ഫോട്ടോകൾക്കും സന്ദർശിക്കുക: 
http://www.marunadanmalayali.com/news/special-report/fr-edvin-figaris-court-verdict-60706

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  ശിക്ഷ പരമാവധി കുറച്ച് തരണമെന്ന് അവസാന നിമിഷവും ജഡ്ജിക്കു മുന്നിൽ യാചിച്ചു. തുടർന്ന് എഡ്വിൻ ഫിഗാരസ് നിർവികാരതയോടെയാണ് ശിക്ഷാവിധികേട്ടത്. രാവിലെ 10.45 ഓടെയാണ് കോടതിയിൽ എത്തിച്ച വൈദികൻ, വിധി എന്തായാലും അനുഭവിക്കാൻ തയ്യാറാണെന്ന് മാനസിക നിലയിലായിരുന്നു. തുടർന്ന് ശിക്ഷാ വിധി വായിച്ച് തുടങ്ങിയപ്പോൾ വൈദികൻ മുഖം കുനിച്ച് നിർവികാരതയോടെ നിന്നു.
രണ്ടാം പ്രതിയും സഹോദരനുമായ സിൽവസ്റ്റർ ഫിഗാരസ് ഒന്നാം പ്രതിയുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വൈദികൻ ഇതൊന്നും കണ്ടഭാവം നടിച്ചില്ല. കേസിന്റെ വിചാരണ നടക്കുന്ന സമയം മുതലേ വൈദികൻ മാനസികമായി ഒരു പ്രത്യേകതലത്തിലായിരുന്നുവെന്ന് കോടതിയിലെ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. ജീവിതത്തിന്റെ ബാക്കികാലം മുഴുവനായും തടവ് ശിക്ഷയ്ക്ക വിധേയനാകുന്ന, രണ്ട് ആജീവനന്ത തടവ് ശിക്ഷയും(ഐ.പി.സി 375 എ,376) രണ്ടേകാൽ ലക്ഷം രൂപയുടെ പിഴയുമാണ് ഒന്നാം പ്രതിക്കെതിരെ കോടതി വിധിച്ചത്. പിഴ പണം പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
Stories you may Like
പള്ളിമേടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച വികാരി ജയിലിൽ തന്നെ; അഞ്ചാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി; ഉടൻ അന്വേഷണം പൂർത്തിയാക്കി വിചാരണ ചെയ്യാൻ ഹൈക്കോടതി
പള്ളിമേടയിൽ പതിനാലുകാരിക്ക് പീഡനം: പുത്തൻവേലിക്കര പള്ളിവികാരി എഡ്വിൻ ഫിഗ്രേസിനെ മെയ്‌ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശം; നടപടി മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ വൈകിയതോടെ
വൈദികന്റെ പീഡനം ബോധ്യമായപ്പോൾ ഗർഭനിരോധന ഗുളിക നൽകി; പൊലീസിനെ ഒന്നും അറിയിച്ചുമില്ല; പുത്തൻവേലിക്കര പള്ളി വികാരിയുടെ ലൈംഗികാതിക്രമക്കേസിൽ വനിതാ ഡോക്ടറും പ്രതിയായി
വൈദികന്റേത് ഹീനമായ കൃത്യം; പീഡനത്തിനിരയായ കുട്ടികൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് ആരും അന്വേഷിക്കാറില്ലെന്നും ഹൈക്കോടതി; ഫാദർ എഡ്വിൻ ഫിഗരേസിന് മുൻകൂർ ജാമ്യമില്ല; ഇനി കീഴടങ്ങാതെ വഴിയില്ല
സഹവികാരിമാരുടെ വൈരാഗ്യം തന്നെ കേസിൽ കുടുക്കിയെന്നാരോപിച്ച് പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട വൈദികൻ; സർക്കാർ നിലപാട് തേടി കോടതി; ധ്യാനത്തിനു സംഘടിപ്പിച്ച വിസയിൽ ഫാദർ എഡ്വിൻ ദുബായിക്ക് കടന്നെന്ന് സൂചന
കേസിലെ രണ്ടാം പ്രതിയും വൈദികന്റെ സഹോദരനുമായ സിൽവസ്റ്റർ ഫിഗാരസ് ശിക്ഷാവിധിക്ക് തൊട്ട്മുമ്പ് കോടതിമുറിക്കുള്ളിൽ ബോധംകെട്ടുവീണു. രണ്ടാം പ്രതിയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു. ഒന്നാം പ്രതിയെ ബാഗ്ലൂർ വഴി വിദേശത്തേക്ക് കടക്കാൻ സഹായിച്ചുവെന്ന് കുറ്റമാണ് രണ്ടാം പ്രതിക്കുമേൽ തെളിഞ്ഞത്. ഒരു വർഷം സാധാരണ തടവും 5000 രൂപ പിഴയുമായിരുന്നു രണ്ടാ പ്രതിക്കുള്ള ശിക്ഷ. ശിക്ഷാവിധി കേൾക്കാൻ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയും ബന്ധുവും എത്തിയിരുന്നു.
നിറകണ്ണൂകളോടെയാണ് പെൺകുട്ടിയുടെ അമ്മ വിധി കേട്ടത്. പൊടുന്നനെ ഇവർ കോടതി മുറി വിട്ട് പുറത്തേക്ക് പോയി. 11.30 ഓടെയാണ് അഡീഷ്ണൽ ജില്ല സെഷൻസ് കോടതി ജഡ്ജി കെ ടി നിസാർ അഹമ്മദ് വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി കീഴടങ്ങി കൃത്യം ഒരുവർഷം തികയുന്ന ദിവസം ശിക്ഷവിധിച്ചുവെന്ന പ്രത്യേകതയും കേസിനുണ്ട്. പ്രതിയുടെ ദൃശ്യങ്ങൾ പകർത്താൻ പ്രധാന കവാടത്തിൽ കാത്ത് നിന്ന് മാദ്ധ്യമപ്രവർത്തകരെ വെട്ടിച്ച് പ്രതിയെ മറ്റൊരുകവാടത്തിലൂടെ പുറത്ത് കടത്താൻ പൊലീസ് ശ്രമിച്ചു. വിധിയ്‌ക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ ബന്ധുക്കൾ സൂചന നൽകി.

കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞെങ്കിലും പ്രൊബേഷൻ ഓഫ് ഒഫഡേഴ്‌സ് ആക്ട് സെക്ഷൻ 3 പ്രകാരമാണ് നാലാം പ്രതി ഡോ അജിതയെ കോടതി വെറുതെ വിട്ടത്. ഇവരുടെ കരിയർ ഗുഡ് വില്ലും കോടതി പരിഗണിച്ചു. 102 പേജാണ് ശിക്ഷാവിധിക്കുള്ളത്. ഇതുവരെ 40 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. പുത്തൻവേലിക്കര എസ്.ഐ എംഎസ് ഷിബുവാണ് കേസ് തുടക്കത്തിൽ അന്വേഷിച്ചത്. തുടർന്ന് എസ്.ഐ ബൈജു പൗലോസ്, വടക്കേക്കര സി.ഐ മാരായ മനോജ് കുമാർ, ടി.എം വർഗ്ഗീസ്, വിശാൽ ജോൺസൺ എന്നിവർ കേസ് അന്വേഷിച്ചു.

1 comment:

  1. പതിനാലു വയസുകാരിയെ മതിവരുവോളം പള്ളിമേടയിൽ സ്ഥിരമായി പീഡിപ്പിച്ച പള്ളിയിലെ വികാരജീവി റെവ.എഡ്വിൻ ഫിഗാരസ് എന്ന 'ദൈവമില്ലാത്ത വൈദീകനെ' ആജീവനാന്ത്യം ജയിലിലേയ്ക്ക് പറഞ്ഞയച്ച കോടതിയെ വണങ്ങുമ്പോൾ , ജയിലിലും പുരോഹിതനാകാൻ അയ്യാൾക്ക് അനുവാദം കൊടുത്ത സഭയെ ഞാൻ മനസാ പുശ്ചിക്കുന്നു! ഒരു കൊടും കുറ്റവാളിയെ വീണ്ടും 'പാപവിമോചകനായി' കാണാൻ , മനനമില്ലാത്ത ആടുകളോട് കല്പിക്കുന്ന സഭയേ, നിനക്കു ഹാ കഷ്ടം! ജയിലിലിവൻ ഇനിയും ജയില്പുള്ളികളിലെ 'സഭയുടെ വിശ്വാസികളെ' മൂറോൻ പുരട്ടട്ടെ, കുമ്പസാരിപ്പിക്കട്ടെ , ഒത്താൽ കുര്ബാനവഴി ദിവ്യകാരുണ്യവും ജയിൽ പുള്ളികളുടെ വായിൽ ദിനവും നിറയ്ക്കട്ടെ ! ജയിലുകളേ, സന്തോഷിപ്പീന് ..ഇതാ നിങ്ങളുടെ വിടുതലുമായി പുരോഹിതൻ വിശുദ്ധ ളോഹയുമായി ജയിലിലേയ്ക്ക് സ്ഥിരവാസിയായി വരുന്നു..അവനായി ഒരു 'ഓശാനഗാനം' പാടുക ജയിലറകളെ.. കാലം കാതോർത്തിരുന്നു! samuelkoodal

    ReplyDelete