Translate

Saturday, December 10, 2016

കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാലും പേജുകളിൽ നൽകി ആഘോഷമാക്കി സഭയെ അപമാനിച്ച ഈ പത്രം ക്രിസ്ത്യനികളുടെ വീട്ടിൽ വേണമോയെന്നു ചിന്തിക്കുക.


റെജി ഞള്ളാനി 
ദേശീയ ചെയർമാൻ 
കാത്തലിക് പ്രീസ്റ്റ് ,നൺസ് അ
സോസിയേഷൻ

3 comments:

 1. പരിശുദ്ധ സഭയുടെ പരിശുദ്ധ "അഭിഷക്തനെ" കോടതി പരിശുദ്ധ ജയിലറയിലെയ്ക്കാജീവനാന്തം പറഞ്ഞയച്ച സുദിനവും ഇന്നലെ പരിശുദ്ധമായി! ഇവിടെ സഭ, ഈ പാതിരിപയ്യനെ പണ്ട് പാതിരിപ്പട്ടം കൊടുക്കുമ്പോൾ എന്നതുകൊണ്ടാണ് ഇവനെ "അഭിഷേകം" ചെയ്തതെന്നൊരു സംശയമെനിക്കുണ്ട്!

  ''നെയ്യഭിഷേകം സ്വാമിക്ക് / പാലഭിഷേകം സ്വാമിക്ക് / തേനഭിഷേകം സ്വാമിക്ക്'' എന്നൊക്കെ പാടുന്ന അയപ്പന്മാര്‍ക്ക്, പതിനെട്ടാം പടി കയറിയാല്‍ ഈ അഭിഷേകങ്ങള്‍ നേരില്‍ കാണുകയും ചെയ്യാം ശബരിമലയില്‍ ! എന്നാൽ ''പാതിരിയെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നു '' എന്ന് പുളൂസടിക്കുന്ന സഭയ്ക്ക് , അഭിഷേക കർമ്മ ചെയ്യുന്ന മെത്രാന്റെ കൈവശം ''പരിശുദ്ധാത്മാവ്'' ഉണ്ടോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു ! കാരണം അഭിഷേകം കഴിഞ്ഞാണ് ഈ പാവം പയ്യൻ ജനത്തോടു സാത്താൻ തോൽക്കുമാറ് നീചമായി വർത്തിക്കുന്നതു, എന്നതുതന്നെ! ഒടുവിൽ സാത്താനാൽ അഭിഷക്തനായവൻ ജയിലിലെ കൂരിരുളിലുമായി!

  ''ആത്മജ്ഞാനം'' ഇല്ലാത്ത മെത്രാനെങ്ങിനെ ആത്മാവിനെ അല്ല, പരിശുദ്ധാത്മാവിനെ അറിയും, അതിനെ കൈമാറ്റം ചെയ്യും ? തനി പുളൂ...സ്വർഗം ചിരിക്കുന്ന പുളൂ..പരിശുദ്ധാത്മാവും നാണിക്കുന്ന പരിശുദ്ധ പുളൂ...
  കഴിഞ്ഞയിടെ അങ്ങ് തലമൂത്ത സ്ഥാനത്തെ മെത്രാൻ ഒരു പാവം കർത്താവിന്റെ മണവാട്ടിയെ വെപ്പാട്ടിയാക്കിയത് കണ്ടു അസൂയമൂത്ത ഒരു കത്തനാർ ബാവായോട് പരാതിപ്പെട്ടു ! പാവം ബാവാ മെത്രാനെ ചോദ്യം ചെയ്യവേ, അരിശം മൂത്ത മെത്രാൻ ആ വയസൻ ബാവായുടെ കഴുത്തിനു പിടിച്ചു കൊല്ലാൻ ശ്രമിച്ചു എന്ന സംഭവകഥ നാടാകെ നാടൻപാട്ടായി...samuelkoodal

  ReplyDelete
 2. ഫാദർ എഡ്വിവിന് ശിക്ഷ കൂടിപ്പോയില്ലേയെന്നു തോന്നിപ്പോവുന്നു. പള്ളിമേടകൾ വ്യപിചാര ശാലയാക്കിയ പള്ളിയധികാരികൾക്ക് എന്തുകൊണ്ട് ശിക്ഷ കിട്ടിയില്ലെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. മാസങ്ങളോളം പള്ളിമുറിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചതിച്ചു ലൈംഗിക പീഡനം നടത്തിയ ഒരു പുരോഹിതനെതിരെ നടപടികൾ നടത്താതിരുന്ന അരമനയ്‌ക്കെതിരെയും കേസ് ചാർജ് ചെയ്യണമായിരുന്നു. അരമന ബിഷപ്പിൽനിന്നും അഞ്ചു മില്യൻ രൂപായെങ്കിലും പീഡിതയായ കുട്ടിയുടെ മാതാപിതാക്കൾക്ക് ലഭിക്കാനുള്ള അർഹതയുമുണ്ടായിരുന്നു.

  ഒരു കാര്യം കൂടി ചിന്തിക്കണം, ഇതിലും ക്രൂരമായ ലൈംഗികപീഡനങ്ങളും കൊലയും നടത്തിയ ഗോവിന്ദ ചാമിയും അഭയായുടെ ഘാതകരും ശിക്ഷകളില്ലാതെ നിയമത്തിന്റെ പഴുതുകളിൽകൂടി രക്ഷപ്പെട്ടു. അഭയായുടെ ഘാതകരെ രക്ഷിക്കാൻ അന്നത്തെ സർക്കാരും മാണി കോൺഗ്രസുമുണ്ടായിരുന്നു. സഭയുടെ കോടിക്കണക്കിനുള്ള രൂപാ പുതൃക്കയെയും കോട്ടൂരിനെയും രക്ഷിക്കാൻ ചെലവാക്കി. ലൈംഗിക ദാഹിയായ കൊക്കനെയും സഭ രക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഫാദർ എഡ്വിന്റെ കാര്യത്തിൽ സഭയിടപെടാൻ തയാറായില്ല. ലത്തീൻ ബിഷപ്പിന്റെയും മറ്റു പ്രമുഖ വികാരിമാരുടെയും വ്യക്തിഗതമായ പകകൾ ഫാദർ എഡ്വിനെതിരായുണ്ടായിരുന്നു. അയാൾ എന്നും അവരുടെ കണ്ണിലെ കരടായിരുന്നു. കേരളത്തിലെ പുരോഹിതരുടെയിടയിലുള്ള ലൈംഗിക പീഡനങ്ങളിൽ നീതിപൂർവമുള്ള ഒരു അന്വേഷണം നടത്തുകയാണെങ്കിൽ തൊണ്ണൂറു ശതമാനം പുരോഹിതരും ജയിലിൽ കിടക്കാൻ യോഗ്യരാണ്.

  ഇടവകയിൽ ഇരിക്കുന്ന പുരോഹിതരെക്കാളും പേടിക്കേണ്ടത് ആശ്രമങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുളള പുരോഹിതരെയാണ്. പ്രത്യേകിച്ച് കലാകാരന്മാരായ പുരോഹിതരെ കൂടുതലും പേടിക്കണം. ആരാധകർ ചുറ്റുമുള്ള അവർക്കുമുമ്പിൽ ഒരു മറ കാണില്ല. ആയിരം വർഷമെങ്കിലും തടവുശിക്ഷ കിട്ടേണ്ട സുപ്രസിദ്ധ കലാകാരന്മാരായ പുരോഹിതരും ഈ മണ്ണിൽക്കൂടി കടന്നുപോയിട്ടുണ്ട്. അക്കൂടെ അൾത്താര ഗീതങ്ങൾ രചിച്ചവരുമുണ്ട്. കോഴിക്കോട് ദേവഗിരിക്കടുത്തുള്ള ചേവായൂരെന്ന സ്ഥലത്ത് കൂലിപ്പണിയായി നടക്കുന്ന പുരോഹിത മക്കളെയും അറിയാം. പുരോഹിതരുടെ ലൈംഗികതയിൽ ഇരയായ വലിയൊരു അത്മായസമൂഹം തന്നെയുണ്ട്.

  എന്തെല്ലാം പീഡനങ്ങൾ നടന്നാലും സഭ സ്വന്തം മാനം രക്ഷിക്കാനേ നോക്കുകയുള്ളൂ. വിത്തുകാളകൾക്കുപകരിക്കുന്ന പുരോഹിതരും കൂന്തൻ തൊപ്പിക്കാരും അല്മായന്റെ കണ്ണുനീരുകൾക്കു വില കല്പിക്കില്ല. പള്ളിയോടും പട്ടക്കാരോടും പോലീസിനോടും ഇടപെടരുതെന്ന കാര്യവും കുഞ്ഞുങ്ങളെ വേദപാഠത്തിനയക്കുന്ന മാതാപിതാക്കൾ മറക്കുന്നു. സാമുവൽ കൂടലിന്റെ പുസ്തകമായ 'പ്രവാചക ശബ്ദം' ഓരോ ഭവനവും സൂക്ഷിക്കുന്നത് നന്നായിരിക്കും. മതപഠനം ആവശ്യമുള്ളവർ സ്വന്തം വീട്ടിൽ നടത്തട്ടെ. ക്രിസ്തുവിനെയറിയാൻ കപട പുരോഹിതരുടെ സഹായം ആവശ്യമില്ല. പാട്ടും കലകളും പുരോഹിതരുടെ അധാർമ്മിക പ്രവർത്തികൾക്ക് ഒരു പരിച മാത്രമാണ്. അതുകൊണ്ടു മാതാപിതാക്കൾ സൂക്ഷിക്കുക.

  ReplyDelete
 3. പള്ളിമേടകളിലെ കള്ളപ്പണവും കള്ളക്കളിയും , രാഷ്ട്രീയക്കാരുടെ ആർഭാടവും കൊള്ളയും പണക്കൊതിയും , മോഡിജി ഒരിക്കലായി നിർത്തലാക്കും എന്നൊന്നും ആരും കരുതേണ്ടാ. ഒഴുക്കുള്ള ആറ്റിലിത്തിരി നഞ്ചു കലക്കിയാൽ ചെറുമീൻ പരലുകൾ മാനത്തുകണ്ണി പൊത്തലും കൂരിയും ഒക്കെ ഒട്ടേറെ ചത്തൊടുങ്ങുന്നതല്ലാതെ ഒററ ചേറുമീൻപോലും ചാവുകയില്ല !. കാരണം നഞ്ചിന്റെ ചൊരിച്ചിൽ വെള്ളത്തിൽനിന്നും മാറും വരെ ഇവറ്റകൾ ചേറിൽ ഒളിച്ചിരിക്കും, അതുതന്നെ ! .അടുത്ത ഒരു വർഷക്കാലം ഭാരതാമ്മ ഒരു ഗര്ഭിണിയെപ്പോലെ ഒരുപാട് കഷ്ടങ്ങൾ സഹിക്കേണ്ടിവരും ! ആറു മാസത്തിനകം നാടാകെ ചെറുകര്ഷകര് ഒട്ടേറെ ചത്തൊടുങ്ങുന്നു കാരണം ഭക്ഷ്യധാന്യ പച്ചക്കറി പഴവര്ഗങ്ങള് എങ്ങും ലഭ്യമല്ലാതെവരും നിശ്ചയം ! ആറു മാസത്തെ ഒരു ''കഠിന പട്ടിണി'' കഴിഞ്ഞാൽ, ഒരു നല്ല ഭാരതം നിശ്ചയമായും ഉരുവാകും ! അന്ന് നാടാകെ ''കുരിശു കൃഷി'' നടത്തുന്ന , ''പള്ളികൃഷിയിലൂടെ'' തട്ടിപ്പുകൂദാശയുമായി ജനത്തെപറ്റിക്കുന്ന ഇന്നത്തെ പൗരോഹിത്യം ഇവിടെ കാലമാകുന്ന കുരിശിൽ തയ്ക്കപ്പെടും ! കർത്താവേ, നീ ഈ കായ്യപ്പാകൾ അന്ന് കുരിശിൽ പിടയുമ്പോൾ ഇവരെ വിടുവിക്കാൻ വീണ്ടുംവരില്ലല്ലോ ?! കാരണം ആരെയും കൂസാതെ ഇവർ അറിഞ്ഞുകൊണ്ടാണീ പതാകത്തം ചെയ്യുന്നത് !...ആമ്മേൻ samuelkoodal mob 9447333494

  ReplyDelete