Translate

Sunday, March 17, 2019

ലൂസി കളപ്പുര സിസ്റ്ററിന് എതിരായ നടപടിയെ കെസിആർഎം നോർത് അമേരിക്ക ശക്തമായി അപലപിച്ചു



പൗരസ്ത്യസഭകളുടെ കാനോനകൾ 553;  500.2.1,3; 1486; ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കോൺസ്റ്റിട്യൂഷൻ ആർട്ടിക്കിൾ നമ്പർ 103 എന്നീ നിയമങ്ങളെ ഉദ്ധരിച്ചുകൊണ്ട് 33 വർഷങ്ങൾക്കുമുമ്പ് വ്രതവാഗ്‌ദാനം നടത്തി സന്ന്യാസ്തജീവിതം നയിക്കുന്ന ലൂസി കളപ്പുര സിസ്റ്ററിനെ അവരുടെ സന്ന്യാസിനീസഭയിൽനിന്നും  പുറത്താക്കാനുള്ള ഷോ-കോസ് നോട്ടീസ് സുപ്പീരിയർ ജനറൽ കഴിഞ്ഞ ദിവസം നൽകുകയുണ്ടായി. എഫ്സിസി കോൺഗ്രിഗേഷൻ സന്ന്യാസിനീസഭാ മേലധികാരികളുടെ അപഹാസ്യമായ ഈ പ്രവർത്തിയെ കെസിആർഎം നോർത് അമേരിക്ക ശക്തമായി അപലപിക്കുന്നു.

കത്തോലിക്കാസഭയുടെ പ്രബോധനപ്രകാരം നിത്യനരകാഗ്നിക്ക് വിധിക്കപ്പെടാൻ എല്ലാംകൊണ്ടും അർഹരും കുറ്റവാളികളുമായ  മെത്രാന്മാർക്കും വൈദികർക്കും എതിരായി കാനോൻ നിയമം എന്ന ആയുധം കേരളസഭ ഈ അടുത്തകാലത്തൊന്നും എടുത്തുപയോഗിച്ചതായി പറഞ്ഞുകേട്ടിട്ടുപോലുമില്ല. ഒരു മെത്രാൻ കന്ന്യാസ്‌ത്രിയെ പീഡിപ്പിച്ചു എന്ന ആരോപണം ഉണ്ടായപ്പോൾ നീതിയുടെ പേരിൽ ഇരയോടൊപ്പം നിന്ന അച്ചന്മാരെയും കന്ന്യാസ്ത്രികളെയും അച്ചടക്കം പഠിപ്പിക്കാൻ  55 മെത്രാന്മാർ കൂടിയിരുന്ന് തീരുമാനമെടുത്തു. മനുഷാവകാശത്തെപ്പോലും വെല്ലുവിളിച്ചും ലംഘിച്ചുകൊണ്ട് സഭാധികാരികൾ സന്ന്യസ്തരുടെയും വൈദികരുടെയും അല്മായരുടെയും വാമൂടിക്കെട്ടാൻ ശ്രമിക്കുന്നത് ജനാധിപത്യരാജ്യമായ ഇന്ത്യയിൽ വെറും വ്യാമോഹവും കുറ്റകരവുമാണ്. മതാധിപത്യരാഷ്ട്രമായ വത്തിക്കാൻറെ സൃഷ്ടിയായ കാനോൻ നിയമം പൊക്കിപ്പിടിച്ച് ലൂസി സിസ്റ്ററിനെ മഠത്തിൻറെ പടിയിറക്കാനാണ് സഭാധികാരം ഉദ്ദേശിക്കുന്നതെങ്കിൽ, ഒന്നുരണ്ടുവർഷം മാത്രംപോലും ഒരു സ്ഥാപനത്തിൽ ജോലിചെയ്ത ഒരാളെ അവിടെനിന്നും പിരിച്ചുവിടാൻ നിയമസാധുത ഇല്ലാത്ത കേരളത്തിലാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് ഓർമിക്കുന്നത് നന്നായിരിക്കും. മനുഷാവകാശവിരുദ്ധവും ഏകാധിപത്യപരവുമായ നിങ്ങളുടെ ഈ നടപടി എത്രയുംവേഗം നിർത്തിവെക്കണമെന്ന് കെസിആർഎം നോർത് അമേരിക്ക ആവശ്യപ്പെടുന്നു.

 മനഃസാക്ഷിയുടെ പ്രചോദനത്തോടെ സ്വന്തം ദൗത്യനിർവഹണമാണ് അനുസരണത്തിൻറെ അടിത്തറ എന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ്  ലൂസി  സിസ്റ്റർ ജീവിക്കുന്നത്.  എന്നാൽ മേലധികാരികളുടെ വ്യാഖ്യാനത്തിൽ അനുസരണവ്രതമെടുത്ത  സിസ്റ്റർ എല്ലാ മനുഷ്യാവകാശങ്ങളെയും അടിയറവുവെച്ച്‌ അടിമയായി ജീവിക്കണം.  അത്തരം അപരിഷ്കൃത ജീവിതശൈലി സന്ന്യാസജീവിതത്തെ അപഹാസ്യമാക്കുകയാണ് ചെയ്യുന്നത്. അസാൽമാർഗികതയോ അഴിമതിയോ ഒന്നും  ലൂസി സിസ്റ്ററിനെതിരായി സഭാമേലധികാരികൾപോലും ആരോപിച്ചിട്ടില്ല.

എഫ്സിസി കോൺഗ്രിഗേഷൻറെ മേലധികാരികളേ, നിങ്ങളുടെ നീതിബോധം എവിടെ? യേശുവിൻറെ കരുണയുടെയും സ്നേഹത്തിൻറെയും സദ്‌വാർത്തയെ നിങ്ങൾ കുഴിച്ചുമൂടുകയല്ലേ ചെയ്യുന്നത്?  സന്ന്യാസിനീസഭാധികാരികളേ, നിങ്ങൾ എന്തിന് പുരുഷാധിപത്യത്തിൻറെ ഇരകളും അടിമകളുമായി  കഴിയുന്നു? നിങ്ങൾ നിങ്ങളുടെ സഹകന്ന്യാസ്ത്രികളോട് ചേർന്നുനിന്ന് അവർക്ക് അത്താണിയാകുകയല്ലേ വേണ്ടത്? പുരുഷമേധാവിത്വത്തിൻറെയും അവരുടെ ലൈംഗിക ദുർനടപ്പിൻറെയും ഇരകളാകാൻ നിങ്ങളുടെ സഹോദരികളെ വിട്ടുകൊടുക്കുന്നത് നീതിയ്ക്കു ചേർന്നതാണോ? നിങ്ങൾ നിങ്ങളുടെ മനസാക്ഷിയോട് ചോദിക്കുവിൽ. നൂറുകണക്കിന് കന്ന്യാസ്ത്രികൾ വൈദികരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടില്ലേ? സാമൂഹ്യ സമ്മർദ്ധംകൊണ്ടല്ലേ ഇരകളാകുന്ന കന്ന്യാസ്ത്രികൾ തുറന്നുപറയാതെ സഹിച്ച് മഠങ്ങളിൽ ജീവിച്ചുപോകുന്നത്?

ലൂസി സിസ്റ്റർ യാന്ത്രികയായ ഒരു മനുഷ്യസ്ത്രീയല്ല; മാംസവും രക്തവുമുള്ള മനുഷ്യസ്ത്രീയാണ്. 17 വയസുമുതൽ 54 വയസുവരെ ക്ലാരിസ്റ്റ് അമൂഹത്തിനുവേണ്ടി ജീവിച്ച നിങ്ങളുടെ ഒരു സഹോദരിയാണവർ.  അധികാരത്തിൻറെ മത്തുപിടിച്ച നിങ്ങൾക്ക് ലൂസി സിസ്റ്ററിനെ കറിവേപ്പിലപോലെ ഉപയോഗം കഴിഞ്ഞ്  ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാൻ നാണമില്ലേ? നിങ്ങൾ സമൂഹത്തിന് എന്ത് മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്? നിങ്ങൾ എന്തിന് സോഷ്യൽ മീഡിയായെ പഴിക്കുന്നു? വിവരമുള്ള പെൺകുട്ടികൾ നിങ്ങളുടെ മഠത്തിൻറെ പടി ഇനി കയറുമോ? നിങ്ങളുടെ പ്രവർത്തികൾ നിങ്ങളെത്തന്നെ കാർന്നുതിന്നുന്നുയെന്ന് നിങ്ങൾ തിരിച്ചറിയണം. കാലോചിതമായ മാറ്റങ്ങൾക്കായി ധീരതയോടെ ശബ്ദമുയർത്തിയ ലൂസി സിസ്റ്ററിൻറെ കൂടെയാണ് കെസിആർഎം നോർത് അമേരിക്കയെന്ന് ഞങ്ങൾ നിങ്ങളെ ബോധിപ്പിക്കുന്നു. സിസ്റ്ററിൻറെപേരിലുള്ള അടിസ്ഥാനരഹിതമായ എല്ലാ കുറ്റാരോപണങ്ങളും നീക്കി യേശുവിൻറെ സ്നേഹവും കരുണയും സിസ്റ്റർ ലൂസിയോട് കാണിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ചാക്കോ കളരിക്കൽ

(കെസിആർഎം നോർത് അമേരിക്ക, ജനറൽ കോർഡിനേറ്റർ)

2 comments:

  1. Hi Dear Friends, Well written by you. You have studied this issue well and your arguments are hundred percent true. It is good that you have sincerely taken up this issue. This is good work. After all the Mother General or Superior of the Convent is elected by these Sisters for just two or three years. If elected Sr. Lucy is also eligible to take that Chair. This is not a permanent post. Some bishop supporters might have asked her to give maximum trouble to Sr. Lucy. They do not know the law of our land. That is the main trouble for all these. Any how I am happy to see that this Sr. Lucy, Kalapura is very strong & bold too. She is able to manage this issue. Your sincere support is very good for her. We all should give her such encouragements. There is Manushavakasa Commission,. Hon. High Court, Hon. Supreme Court etc in India. I am sure Sr. Lucy Kalapura will get justice from them if taken up with them at the right time. So many Persons are supporting this Sister. This is very encouraging. All the best dear Sr. Lucy Kalapura. Joy Kaniyamparambil, Ph. 9400563626.

    ReplyDelete
  2. Canon law is the most primitive law and it should be written with consultation of all the church members.At present the law is written and implemented by the hierarchy , no consideration is given to the lay people .The spiritual leaders are there only to guide the church members on spirituality.They should be away from the physical properties of the church because the church members do not need the help of the hierarchy to manage the properties of the church. I have a request to the spiritual leaders please follow the footsteps of our god jesus christ,(guaranteed you will be saved).

    ,

    ReplyDelete