Translate

Friday, August 21, 2020

സീറോ-മലബാർ സഭയിൽ 'സ്പ്രിൻക്‌ളർ കുംഭകോണം'


വീണ്ടും വൻ അഴിമതി!

(ഒരു വാട്‌സാപ് പോസ്റ്റ്)

സ്വജനപക്ഷപാതവും വിവരാവകാശലംഘനവും കോടികളുടെ അഴിമതിയും അരങ്ങേറുന്ന ഒരു 'സ്പ്രിൻക്‌ളർ' നാടകം സീറോ-മലബാർസഭയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണയുമായി ബന്ധപ്പെട്ട് ആയിരങ്ങളുടെ വിവരങ്ങൾമാത്രമാണ് കേരളസർക്കാർ വിദേശ ഏജൻസിക്ക്  വില്ക്കുന്നതെങ്കിൽ, ലോകമെമ്പാടുമുള്ള സീറോ-മലബാർ വിശ്വാസികളായ ലക്ഷക്കണക്കിന് വ്യക്തികളുടെ വിവരങ്ങളാണ് സഭാനേതൃത്വം അതിന്റെ ഐ.ടി. വിഭാഗമായ 'ഇന്റർനെറ്റ് മിഷനി'ലൂടെ ശേഖരിക്കുന്നതും വിൽക്കുന്നതും കാശുണ്ടാക്കുന്നതും! ഈ കോടികൾ എവിടെ പോകുന്നു? ഇത് സഭയ്ക്ക് ലഭിക്കുന്നുണ്ടോ, അതോ ഇതിന്റെ പണമിടപാടുകൾ മുഴുവൻ അമേരിക്കയിലുള്ള കമ്പനിയാണോ നടത്തുന്നത്?
സഭയിലെ മെത്രാന്മാരും ഐ.ടി. വിഭാഗവും ഇതിലെ കള്ളക്കളികൾ മനസ്സിലാക്കുന്നുണ്ടോ? ഇതിലെ ഇടനിലക്കാർ ആരൊക്കെയാണ്? കപ്പലിൽത്തന്നെയുള്ള കള്ളന്മാരെ മെത്രാന്മാരും സഭാനേതൃത്വവും തിരിച്ചറിയുന്നുണ്ടോ? ഇത്രയേറെ ഐ.ടി. വിദഗ്ദ്ധർ കേരളത്തിൽ, സീറോ-മലബാർസഭയിൽ ഉള്ളപ്പോൾ എന്തിനാണ് ഈ അമേരിക്കൻ അമ്മാവൻ? ഇന്റർനെറ്റ് മിഷൻ ചുമതലയുള്ള ബിഷപ്പ് ജോസ്  പൊരുന്നേടം ഇതൊന്നും തിരിച്ചറിയാൻ കഴിവില്ലാത്ത ആളാണോ?  ഈ ഇടപാടിലെ സ്വകാര്യത സംരക്ഷണ നിയമങ്ങൾ എന്തൊക്കെയാണ്?
സീറോ-മലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫാ. ജോബി മാപ്രകാവിൽ ങടഠ ചാർജ്ജെടുത്തതുമുതൽ സീറോ-മലബാർസഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഒരുമിച്ച് ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ പലവിധ ബൃഹത്തായ പദ്ധതികൾ കൊണ്ടുവരികയും അതിൽ ഒന്നായ 'ഇന്റർനെറ്റ് മിഷൻ മൊബൈൽ ആപ്പ്' സീറോ-മലബാർസഭ നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ്. പ്രഥമദൃഷ്ട്യാ ഉത്തമസംരംഭം. സഭയുടെ സാമൂഹികസമ്പർക്ക മാധ്യമത്തിനുള്ള പൊതുവേദി. അജപാലനത്തിനുള്ള ഉപാധി. വിരൽത്തുമ്പിൽ വിസ്മയംകൊരുക്കുന്ന സഭയുടെ ആപ്പ്!
അപകടം നിറഞ്ഞ ആപ്പ്!
ഈ മൊബൈൽ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയുന്ന സമയത്തു ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ ആ വ്യക്തികളുടെയും കുടുംബങ്ങളുടെയും എല്ലാ വിവരങ്ങളും അവർ അറിയാതെതന്നെ ഈ മൊബൈൽ ആപ്പിലൂടെ ഏജൻസിക്ക് എടുക്കുവാൻ സാധിക്കും. മാത്രമല്ല, ഇൻസ്റ്റാൾ ചെയ്യുന്ന ഫോണിലെ കോൺടാക്ടുകൾ, കാൾ ഹിസ്റ്ററി, വെബ് ഹിസ്റ്ററി തുടങ്ങി സർവ്വവിവരങ്ങളും ഈ മൊബൈൽ ആപ്പിലൂടെ ശേഖരിക്കാം. വേണമെങ്കിൽ, വ്യക്തികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും, അവർ ആരെയൊക്കെയാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കാനും ഈ ആപ്പിന്റെ ഏജൻസിക്ക്  സാധിക്കും.  അങ്ങനെ വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന, അത്രയ്ക്കും അപകടകരമായ ഒന്നാണ് ഈ മൊബൈൽ ആപ്പ്. ലക്ഷക്കണക്കിന് സീറോ-മലബാർ വിശ്വാസികളുടെ വ്യക്തിപരമായ വിവരങ്ങൾ ഈ ആപ്പ്‌വഴി ശേഖരിക്കുന്നതും, അത് കോടികണക്കിന് രൂപയ്ക്ക് വിൽക്കാൻ സഭാതലവനും ഇന്റർനെറ്റ് മിഷൻ അംഗങ്ങളും കൂട്ടുനിൽക്കുന്നതും നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നാണോ? വിശ്വാസികൾ ജാഗരൂകരാകുവിൻ. കാര്യം ഗൗരവമേറിയതാണ്.
ഇടനിലക്കാരൻ - ങടഠ സുഹൃത്ത്
ഈ ആപ്പ് ഒരുക്കാനും കാര്യങ്ങളെല്ലാം ചെയ്യാനും ഫാ. ജോബി ഏൽപ്പിച്ചിരിക്കുന്നത് അമേരിക്കയിൽ താമസിച്ച് ബിസിനസ്സ് നടത്തുന്ന ഒരു വ്യക്തിയെയാണ്. പാലാക്കാരനായ ഇയാൾ നേരത്തെമുതൽ ഒരു എം.സ്.ടി. ഉപകാരിയും സുഹൃത്തുമാണ്. ഈ ഇടപാടിലെ ഒരു ലാഭവിഹിതം ചെല്ലുന്നതും എം.സ്.ടി-ക്കാണ്.
സീറോ-മലബാർസഭയുടെ ഈ സംരംഭങ്ങളിലേക്കുള്ള എല്ലാ വഴികളും അമേരിക്കയിലുള്ള ഈ വ്യക്തിക്ക് ഒരുക്കിയത് സഭാതലവൻ തക്കല ബിഷപ്പായിരുന്ന സമയത്താണ്. കോടികണക്കിന് രൂപയുടെ കോൺട്രാക്ട് ഫാ. ജോബി മാപ്രകാവിൽ ങടഠ-യുടെ ഒത്താശയോടെ സീറോ-മലബാർസഭയുടെ നേരിട്ടും അല്ലാതെയുമുള്ള ബന്ധത്തിൽനിന്ന് ഇതിനോടകം ഈ വ്യക്തിക്ക് ലഭിച്ചുകഴിഞ്ഞു എന്നതാണ് പുതിയ വാർത്ത.  കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി രൂപതകളുടെയും, ഏകദേശം രണ്ടായിരത്തോളം ഇടവകകളുടെയും വെബ്‌സൈറ്റ് കൺസ്ട്രക്ഷൻ, അപ്ഗ്രഡേഷൻ,  മെയ്‌ന്റെനൻസ്, ഇന്റർനെറ്റ് സെക്യൂരിറ്റി വർക്കുകൾ, കൂടാതെ, വിവിധ സന്ന്യാസസമൂഹങ്ങളുടെ വെബ്‌സൈറ്റ് ജോലികളുടെയും കോൺട്രാക്ട് ഈ വ്യക്തി നടത്തുന്ന കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്ത. ഇതിനെല്ലാം ഫാ. മാപ്രകാവിൽ, ഐ.ടി. വിഭാഗതലവൻ മാർ ജോസ് പൊരുന്നേടം എന്നിവർ കണ്ണികളാണെന്നുമാണ് വാർത്ത.
ആപ്പിലാക്കുന്ന ആപ്പ്!
മുകളിൽ എഴുതിയ മൊബൈൽ ആപ്പ് പൂർണമാകണമെങ്കിൽ എല്ലാ രൂപതകളും ഇടവകകളും ഇടവകയിലെ ഓരോ കുടുംബവും കുടുംബാംഗങ്ങളും  സീറോ-മലബാർ മൊബൈൽ ആപ്പ് അവരവരുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ആവശ്യമായ ഡാറ്റ അതിലൂടെ ലഭ്യമാക്കണം. സഭയിലെ പൊതുവായ വിവരങ്ങളോടൊപ്പം ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ ഉൾക്കൊള്ളുവാൻ പ്രാപ്തിയുള്ളതാണത്രെ ഈ ആപ്പ്! വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്ക് ക്രിയാത്മകമായ ഒരു ബദൽ സംവിധാനം എന്ന നിലയിലാണ് ഈ ആപ്പ് വിഭാവനംചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാണ് ഇപ്പോൾ കാക്കനാട് മൗണ്ട് സെന്റ് തോമസിൽനിന്ന് ഈ  ആപ്പ് വിജയിപ്പിക്കാൻ പ്രചാരണം നടത്തുന്നത്.         
സ്പ്രിൻക്‌ളർ കമ്പനിക്ക് രോഗ-ആരോഗ്യവിവരങ്ങൾമാത്രം നൽകിയാൽ മതിയെങ്കിൽ, ഈ ആപ്പിൽ എല്ലാ വ്യക്തികളുടെയും എല്ലാ വിവരങ്ങളും നൽകണം. സഭയുടെ ആപ്പിൽ വിശ്വാസപരമായ കാര്യങ്ങൾ മാത്രംപോരേ? പുറമേ മധുരം പുരട്ടി വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ മുഴുവൻ തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് ചിലരുടെ നിഗമനം. മറ്റൊരു വാർത്ത, ഈ തട്ടിപ്പുപദ്ധതിയിൽ സഹകരിക്കാനാകാതെ ഇന്റർനെറ്റ് മിഷനുമായി  ബന്ധപ്പെട്ട്  പ്രവർത്തിച്ചിരുന്ന തെക്കുനിന്നുള്ള ഒരു രൂപതയിലെ വൈദികൻ രാജിവച്ചോ, അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിച്ചോ തിരിച്ചുപോയി എന്നതാണ്. ഇന്റർനെറ്റ് മിഷൻ ചുമതല എം.സ്.ടി-ക്ക് കൊടുക്കാൻവേണ്ടി അദ്ദേഹത്തെ ഒഴിവാക്കിയതാണെന്നും പറയപ്പെടുന്നു.
ഇന്റർനെറ്റ് മിഷൻ: എം.സ്.ടി-ക്കുമാത്രം!
ഭൂമി ഇടപാട് കേസിൽ കുപ്രസിദ്ധനായ ഫാ. ജോബി മാപ്രകാവിൽ ങടഠ സീറോ-മലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും വിരമിക്കുന്നു. എന്നാൽ ഈ സ്ഥാനത്ത് വീണ്ടും ങടഠ സഭയിൽനിന്നുതന്നെ മറ്റൊരു വൈദികനെ സഭാതലവൻ നിയമിക്കുന്നു. അവിടെയാണ്, ഈ ഇന്റർനെറ്റ് മോബൈൽ ആപ്പ് കച്ചവടത്തെക്കുറിച്ച് വിശ്വാസികളിൽ സംശയം ഉറയ്ക്കുന്നത്.
അമേരിക്കൻ കമ്പനിയായ സ്പ്രിൻക്‌ളർ  ഇന്ത്യയിൽ ബിസിനസ് നടത്തണമെങ്കിൽ ഒരു ഇന്ത്യൻ ഐ.ടി. കമ്പനിയുമായി സഹകരിച്ചുവേണം അത് ചെയ്യാൻ. ഇടപാട്പണം ഈ ഇന്ത്യൻ കമ്പനിയിലേക്കാണ് ഒഴുകിയെത്തുക. അവർ ഒരു ആ2ആ പ്ലാറ്റ്‌ഫോറം ആയി പ്രവർത്തിക്കുന്നു. എന്നാൽ ഈ കടലാസ്സു കമ്പനിയുടെ മേധാവികൾ ഫാ. ജോബി മാപ്രകാവിൽ ങടഠയും മറ്റു ചില എം.സ്.ടി. വൈദികരും അവരുടെ ബിനാമികളും ആണ്. സഭയുടെപേരിൽ അവർക്ക് കോടികളാണ് ലാഭം!
ഫാ. ജോബി മാപ്രകാവിൽ ങടഠ-ക്ക് വിശ്വസ്തതയുള്ള ഒരു ബിനാമിയായി സേവനം ചെയ്യാൻ പറ്റിയ ഒരു വൈദികനെ കിട്ടണമെങ്കിൽ അത് ങടഠ സഭയിൽ നിന്നുതന്നെ നിയമിക്കണം. ഫാ. ജോബിയെ മാറ്റുവാൻ സഭാതലവൻ മാർ ആലഞ്ചേരിക്ക് ഇഷ്ടമില്ല. പക്ഷേ, രണ്ടുതവണ ഒരു സ്ഥാനത്ത് ഇരുന്നതുകൊണ്ടും ഭൂമി ഇടപാടിൽ അളിഞ്ഞ റോൾ കളിച്ചതുകൊണ്ടും ഫാ. ജോബിയെ മാറ്റുവാൻ സഭാതലവൻ നിർബന്ധിതനായി. അതിനാലാണ് ബിനാമിയെവെച്ച് ഇനിയുള്ള കാലം കളിക്കാൻ രണ്ടുപേരും തീരുമാനിച്ചിരിക്കുന്നത് എന്നുവേണം കരുതാൻ.
സഭയുടെ വഴിവിട്ട ബന്ധങ്ങൾ
'കമിഴ്ന്ന് വീണാൽ കാൽപ്പണം' എന്നു പറഞ്ഞപോലെ, സഭയ്ക്ക് ആരുടെ കൈയിൽ നിന്നായാലും പണം കിട്ടണമെന്നുണ്ടെങ്കിൽ, തരുന്ന ആളുടെ വിശ്വാസ്യതയോ വിശുദ്ധിയോ ക്രിസ്തീയജീവിതം പോലുമോ ഒരു വിഷയമല്ല.  അബ്കാരികളിൽനിന്നും അഴിമതിക്കാരായ കോൺട്രാക്ടർമാരിൽനിന്നും രാഷ്ട്രീയക്കാരിൽനിന്നും എന്തും കൈപ്പറ്റാൻ സഭാനേതൃത്വത്തിന് ഒരു മടിയും ഉളുപ്പുമില്ല. ഈയിടെ ഗൾഫിൽ മരിച്ച പ്രവാസി മലയാളി സഭയുടെയും മെത്രാന്മാരുടെയും കത്തോലിക്കാ കോൺഗ്രസിന്റെയും 'അടുത്ത' ആളായിരുന്നു. അയാളിൽനിന്നു കോടിക്കണക്കിന് സംഭാവനയും മലബാറിൽ  നൂറ് ഏക്കർ ഭൂമിയും തട്ടിയെടുത്തു എന്നാണ് വിവരം. അവിഹിത എണ്ണ ഇടപാടിൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോളാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ഏറ്റവും പുതിയ വിവരം.  ഇതുപോലെ, ഒരു അമേരിക്കൻ കമ്പനിക്ക് സഭാമക്കളുടെ വിവരങ്ങൾ കൈമാറിയാൽ എന്തെങ്കിലും കിട്ടുമെന്നുണ്ടെങ്കിൽ സഭ അതിനും തയ്യാറാണ്.
ലോകമെമ്പാടുമുള്ള സീറോ-മലബാർ വിശ്വാസികളുടെ ഡാറ്റ മുഴുവൻ ഒരു മൊബൈൽ ആപ്പിന്റെപേരിൽ ഒരു കമ്പനിക്കു നൽകി വിശ്വാസികളുടെ വിവരങ്ങൾ ചോർത്താൻ അവസരം ഉണ്ടാക്കിക്കൊടുക്കേണ്ട ആവശ്യം സഭയ്ക്കുണ്ടോ? കച്ചവടം നടത്താൻ മാത്രമാണോ ഈ സഭാതലവനും സഭയുടെ ഐ.ടി. വിഭാഗവും വന്നിരിക്കുന്നത്?  ഭൂമി വിവാദം അവസാനിച്ചിട്ടില്ല; വിവിധ കോടതികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും കേസുകൾ നിലനിൽക്കുന്നു. അതിനിടയ്ക്കാണ് ഇപ്പോൾ വിശ്വാസികളുടെ ഡാറ്റ മുഴുവൻ കൈമാറുന്ന മൊബൈൽ ആപ്പ് കച്ചവടം തുടങ്ങിയിരിക്കുന്നത്! സീറോ-മലബാർ മെത്രാൻസിനഡ് ഇതൊന്നും അറിയുന്നില്ലേ? ഒരു മൊബൈൽ ആപ്പ് എന്നു പറഞ്ഞു നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നാണോ ഈ ആപ്പ് കച്ചവടം?
ഇന്നത്തെ കാലഘട്ടത്തിൽ വളരെ തുച്ഛമായ രീതിയിൽ വെബ്‌സൈറ്റ് ഹോസ്റ്റിംഗും മറ്റുംചെയ്യാൻ കഠ കമ്പനികൾ ഇഷ്ടംപോലെ ഈ നാട്ടിലുള്ളപ്പോൾ എന്തിനാണ് ഒരു ഏകീകൃത സംവിധാനത്തിന്റെ പേരിൽ വിശ്വാസികളുടെ വിവരങ്ങൾ ഇപ്രകാരം ചോർത്തുന്നത്? എല്ലാ കുടുംബാംഗങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ എല്ലാ വിവരങ്ങളും  (ഡാറ്റ) ഈ മൊബൈൽ ആപ്പ് വഴി   ശേഖരിക്കാൻ  സഭാതലവൻ കല്പന ഇറക്കുന്നതിന്റെ അന്തർധാര അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, എങ്ങനെയാണ് ഈ അമേരിക്കക്കാരൻ ഇതിനുള്ളിൽ വന്നതെന്നും അറിയേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഭൂമി ഇടപാടിലൂടെ സഭാതലവൻ വട്ടംകറങ്ങുമ്പോൾ, വീണ്ടും സഭാമക്കളുടെ ഡാറ്റാ വിറ്റ് കാശുണ്ടാക്കാൻ ഒരുമ്പെടുകയാണോ? ഉണരേണ്ടത് വിശ്വാസികൾക്കൊപ്പം വൈദികരും, മെത്രാന്മാരുമാണ്.
                              

No comments:

Post a Comment