Translate

Friday, August 7, 2020

ഏകദൈവ വിശ്വാസവും ത്രിത്വത്തിലെ വൈരുദ്ധ്യങ്ങളും

 പ്രൊഫ. പി. എല്‍. ലൂക്കോസ് ഫോണ്‍: 94465 78174

യഹൂദന്മാരുടെ ദൈവമായിരുന്ന യഹോവയെ മാത്രമല്ല, അവരുടെ വേദപുസ്തകവും വേദപ്രമാണങ്ങളുംകൂടി കത്തോലിക്കാസഭ സ്വന്തമാക്കി; അബ്രാഹം മുതലുള്ള പിതാക്കന്മാരെയും പ്രവാചകന്മാരെയും സഭ ഏറ്റെടുത്തു. അതിനുശേഷം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തീയവിശ്വാസം സ്വീകരിച്ച കാലംമുതല്‍ 1948-ല്‍ ഇസ്രായേല്‍ രാജ്യം രൂപീകൃതമാകുന്നതുവരെ 17 നൂറ്റാണ്ടുകാലം യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനം (Chosen people of God) എന്നു വിളിക്കപ്പെട്ടിരുന്ന യഹൂദന്മാരെ പൈശാചികമായി പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തതിന്റെ ദൈവശാസ്ത്രം എന്തായിരുന്നു? 374 മുതല്‍ 397 വരെ മിലാനിലെ മെത്രാനായിരുന്ന വി. അംബ്രോസും 398-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ട വി. ക്രിസോസ്റ്റോമുമാണ് (രണ്ടു വിശുദ്ധരും സഭയുടെ പിതാക്കന്മാരാണ്) പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളില്‍ യഹൂദവിദ്വേഷം നീറിപ്പുകയുന്നതിനുള്ള ദൈവശാസ്ത്രം തയ്യാറാക്കിയത്. ഇന്നസെന്റ് മൂന്നാമന്‍ മാര്‍പാപ്പാ നാലാം ലാറ്ററന്‍ കൗണ്‍സിലില്‍ പ്രഖ്യാപിച്ച 71 ഡിക്രികളില്‍ അവസാനത്തെ നാലഞ്ചെണ്ണം യഹൂദന്മാരെ പീഡിപ്പിക്കുകയും മേച്ഛന്മാരാക്കി അകറ്റിനിറുത്തുകയും ചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായിരുന്നു. കുപ്രസിദ്ധമായ ഇന്‍ക്വിസിഷന്‍ കാലയളവില്‍ യഹൂദന്മാര്‍ക്കെതിരെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ മര്‍ദ്ദനങ്ങളും പ്രചരണങ്ങളും സംഘടിപ്പിച്ചതും റോമിലുണ്ടായിരുന്ന ജൂതന്മാരില്‍ പകുതിയോളംപേരെ കൊന്നൊടുക്കിയതും അഞ്ചു വര്‍ഷക്കാലംമാത്രം (1555-59) ഭരണംനടത്തിയ പോള്‍ നാലാമന്‍ മാര്‍പാപ്പായായിരുന്നു. കര്‍ദ്ദിനാളായിരുന്ന  കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ലഭ്യമായിരുന്ന യഹൂദരുടെ മതഗ്രന്ഥങ്ങളെല്ലാം സമാഹരിച്ച് അഗ്നിക്കിരയാക്കിയ മാര്‍പാപ്പാ, സ്ഥാനാരോഹണം കഴിഞ്ഞയുടനെ 1555 ജൂലെ 17-നു പുറപ്പെടുവിച്ച 'Cum nimis absurdum' എന്ന കല്പന (Papal bull) യഹൂദന്മാരോടും സെമിറ്റിക് വംശത്തോടുമുള്ള ആഴമേറിയ വിദ്വേഷത്തിന്റെയും ഒടുങ്ങാത്ത പകയുടെയും ഏറ്റവും കുപ്രസിദ്ധമായ രേഖയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. 'Jews are cursed for killing God' (ദൈവത്തെ കൊന്നതിനാല്‍ യഹൂദന്മാര്‍ ശപിക്കപ്പെട്ടവരാണ്) എന്നും എല്ലാക്കാലങ്ങളിലും അവര്‍ അടിമകളും ശപിക്കപ്പെട്ടവരുമായി തുടരണമെന്നുമുള്ള സിദ്ധാന്തമായിരുന്നു ആ കല്പനയുടെ സാരാംശം. ക്രിസ്തുവിനെ പരിത്യജിക്കുകയും കുരിശില്‍ തറയ്ക്കുകയും ചെയ്ത യഹൂദരുടെ കുറ്റം ഓരോ തലമുറ കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ഗുരുതരമാകുന്നതുകൊണ്ട് അവര്‍ അടിമകളായി എല്ലാക്കാലത്തും തുടരണമെന്നായിരുന്നു ഗ്രിഗറി പതിനൊന്നാമന്റെ 1581-ലെ അതിവിചിത്രമായ കല്പന! യഹൂദരോടുള്ള വിദ്വേഷവും പകയും നിരന്തരമായി ഊതിക്കത്തിക്കുന്നതില്‍ മാര്‍പാപ്പാമാരായ പയസ് VII, ലിയോ XII, പയസ് VIII, ഗ്രിഗറി XVI, പയസ് IX എന്നിവരെല്ലാം പോള്‍ നാലാമന്റെ ഉത്തമ ശിഷ്യന്മാരായിരുന്നു.

            മാര്‍പാപ്പാമാര്‍ നേരിട്ടു ഭരണംനടത്തിയിരുന്ന ഇറ്റാലിയന്‍ രാജ്യങ്ങളില്‍ (ജമുമഹ ടമേലേ)െ എല്ലാ മനുഷ്യാവകാശങ്ങളും യഹൂദന്മാര്‍ക്കു നിഷേധിച്ചിരുന്നു. അവരുടെ സിനഗോഗുകളെല്ലാംതന്നെ നശിപ്പിച്ചു. പുറത്തിറങ്ങാന്‍ ഒരു വാതില്‍ മാത്രമുള്ള ഗെറ്റോകളില്‍ (ghettos) കന്നുകാലികളെപ്പോലെ അവര്‍ അടയ്ക്കപ്പെട്ടു. സ്വന്തമായി വീടോ സ്ഥലമോ വാങ്ങാനുള്ള അവകാശം അവര്‍ക്കില്ലായിരുന്നു. തങ്ങളുടെ മ്ലേച്ഛത മറ്റുള്ളവരെ അറിയിക്കാനുള്ള മഞ്ഞത്തൊപ്പികള്‍ ധരിക്കാതെ തെരുവുകളില്‍ ഇറങ്ങാന്‍ അവകാശമുണ്ടായിരുന്നില്ല. എഡ്വേര്‍ഡ് ഒന്നാമന്‍ രാജാവ് 1290-ല്‍ എല്ലാ ജൂതന്മാരെയും ഇംഗ്ലണ്ടില്‍ നിന്നു നാടുകടത്തി. 1655-ല്‍ മാത്രമാണ് യഹൂദര്‍ക്ക് ഇംഗ്ലണ്ടില്‍ തിരികെ പ്രവേശനം ലഭിച്ചത്. മൂന്നു മാസത്തിനകം ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറാകാത്ത യഹൂദന്മാരെല്ലാം രാജ്യം വിട്ടുപോകണമെന്ന് 1492-മാര്‍ച്ചില്‍ സ്‌പെയിനിലെ രാജാവു കല്പിച്ചു. 14-ാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ അതിഭീകരമായ പ്ലേഗുബാധയില്‍ അനേകായിരം പേര്‍ മരിക്കാനിടയായത്, യഹൂദന്മാര്‍മൂലമാണ് എന്നാരോപിച്ച് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ 350 യഹൂദസമൂഹങ്ങളെ നിശ്ശേഷം കൊന്നൊടുക്കി!

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയിലെയും നാസികള്‍ പിടിച്ചടക്കിയ പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഫ്രാന്‍സ്, ക്രൊയേഷ്യ മുതലായ രാജ്യങ്ങളിലെയും  കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ചിട്ടു ഹിറ്റ്‌ലര്‍ കൂട്ടക്കൊല ചെയ്തത് 60 ലക്ഷം യഹൂദരെയായിരുന്നു! 'ഠവല ഒീഹീരമൗേെ' എന്നു ചരിത്രം വിശേഷിപ്പിക്കുന്ന ഈ കൂട്ടക്കൊലയെപ്പറ്റി ഹിറ്റ്‌ലറോടു ചോദിച്ച ഒരു നയതന്ത്രപ്രതിനിധിക്കു് ഹിറ്റ്‌ലര്‍ നല്കിയ മറുപടി, 'കഴിഞ്ഞ 16 നൂറ്റാണ്ടുകാലം കത്തോലിക്കാസഭ ചെയ്തുകൊണ്ടിരുന്നത് ഞാന്‍ കൂടുതല്‍ വേഗത്തില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതേയുള്ളു' എന്നായിരുന്നു!  യുദ്ധം അവസാനിക്കുന്നതിനു മുന്‍പ് റോമില്‍, മാര്‍പാപ്പായുടെ കണ്‍മുന്നില്‍ നിന്ന് രണ്ടായിരത്തോളം യഹൂദരെ തെരഞ്ഞുപിടിച്ചു കൊണ്ടുപോയി ഹിറ്റ്‌ലറുടെ സൈന്യം കശാപ്പു ചെയ്തിട്ടും മാര്‍പാപ്പാ നാവനക്കിയില്ല! ലോകത്തിലെ പരമോന്നത ധാര്‍മ്മികശക്തി എന്നറിയപ്പെടുന്ന മാര്‍പാപ്പാ പൈശാചികമായ ഈ വംശഹത്യയെ അപലപിച്ചാല്‍ ഹിറ്റ്‌ലര്‍ അല്പം വിട്ടുവീഴ്ച ചെയ്യുമെന്ന പ്രതീക്ഷയോടെ തന്റെ അപേക്ഷയുമായി പ്രസിഡന്റ് റൂസ്‌വെല്‍റ്റ് അമേരിക്കയുടെ നയതന്ത്രപ്രതിനിധിയെ 1942 സെപ്റ്റംബറില്‍ മാര്‍പാപ്പായുടെ അടുത്തേക്കയച്ചു. അതിനു മുന്‍പു് വത്തിക്കാനിലെ ബ്രിട്ടീഷ്, ഫ്രഞ്ച് നയതന്ത്രപ്രതിനിധികള്‍ പലവട്ടം മാര്‍പാപ്പായെ കണ്ട് അപേക്ഷിച്ചിരുന്നു. ജര്‍മ്മന്‍ സൈന്യത്തിന്റെ നല്ലൊരു ശതമാനം കത്തോലിക്ക രായിരുന്നതുകൊണ്ട് മാര്‍പാപ്പാ വിമര്‍ശിച്ചാല്‍ സൈന്യം മടിക്കുമെന്നു ഹിറ്റ്‌ലര്‍ ഭയപ്പെട്ടിരുന്നു! അതിശക്തമായ സമ്മര്‍ദ്ദം പലഭാഗങ്ങളില്‍ നിന്നുണ്ടായിട്ടും പയസ് പന്ത്രണ്ടാമന്റെ അധരങ്ങളില്‍ ഒട്ടിച്ചിരുന്ന സെല്ലോ ടേപ്പ് അദ്ദേഹം ഇളക്കി മാറ്റിയില്ല! ലോകംമുഴുവന്‍ അപലപിച്ച മാര്‍പാപ്പായുടെ ഈ നിശ്ശബ്ദതയെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അപലപിച്ചത് ഇങ്ങനെയായിരുന്നു : 'Probably, the greatest and most horrible single crime ever committed in the whole history of the world'. 1950 നവംബര്‍ ഒന്നാംതീയതി പരിശുദ്ധ മറിയത്തിന്റെ ശരീരം മാലാഖാമാര്‍ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി എന്നു മാര്‍പാപ്പാ പ്രഖ്യാപിച്ചപ്പോള്‍, ആ മറിയത്തിന്റെയും യേശുവിന്റെയും മാര്‍ യൗസേപ്പിന്റെയും വംശക്കാരായ യഹൂദന്മാരെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയതു് എന്നു മാര്‍പാപ്പാ ഒരിക്കല്‍പോലും ഓര്‍മ്മിച്ചില്ലല്ലോ എന്നായിരുന്നു ലോകനേതാക്കളുടെ പരിദേവനം! ലോകമെമ്പാടും ചിന്നിച്ചിതറിപ്പോയ, പല രാജ്യങ്ങളിലും പേപ്പട്ടികളെപ്പോലെ കല്ലെറിയപ്പെട്ട, യഹൂദര്‍ക്കായി 1948-ല്‍ ഇസ്രായേല്‍രാജ്യം രൂപീകൃതമായപ്പോള്‍ പയസ് പന്ത്രണ്ടാമന്റെ എതിര്‍പ്പ് അതിരൂക്ഷമായിരുന്നു. ഭൂരിപക്ഷം രാജ്യങ്ങള്‍ അംഗീകരിച്ചിട്ടും പയസ് തകക മരിക്കുന്നതുവരെ വത്തിക്കാന്‍ ഇസ്രായേലിനെ അംഗീകരിച്ചില്ല.  യഹൂദവംശത്തിനെതിരെ കത്തോലിക്കാസഭ ആസൂത്രിതമായി നടത്തിയ കൊടുംക്രൂരതകളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ മഹാഭാരതകഥ പോലെ അതിവിപുലമാണ്.

ദൈവപിതാവായി കത്തോലിക്കാസഭ ആരാധിക്കുന്ന യഹോവാ മോശവഴി നല്കിയ പത്തു പ്രമാണങ്ങളില്‍ സുപ്രധാനമായ ഒന്നാം പ്രമാണത്തിന്റെ ഉത്തരാര്‍ദ്ധം സഭ തിരസ്‌കരിക്കുന്നതും സര്‍വ്വദാ ലംഘിക്കുന്നതും യഹോവയോടുള്ള അവഹേളനവും നിന്ദനവുമല്ലേ? 'ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്. അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവരെ ആരാധിക്കുകയോ ചെയ്യരുത്' (പുറപ്പാട് 20: 3-5; നിയമാവര്‍ത്തനം. 5: 7-9). ത്രിത്വത്തിന്റെ തലവനും കര്‍ക്കശക്കാരനുമായ യഹോവയുടെ ഒന്നാമത്തെ പ്രമാണം എത്ര വ്യാപകമായിട്ടാണ് കത്തോലിക്കാസഭ ലംഘിക്കുന്നത്! നമ്മുടെ ദേവാലയങ്ങളിലും നാല്ക്കവലകളിലും വഴിയോരങ്ങളിലെ കപ്പേളകളിലും എത്രയെത്ര പുണ്യവാന്മാരുടെ വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്! വ്യാവസായികാടിസ്ഥാനത്തില്‍ പുണ്യവാന്മാരെ സൃഷ്ടിക്കുന്ന ഫാക്ടറിയല്ലേ കത്തോലിക്കാസഭ? ഇരുപത്തിയേഴു വര്‍ഷത്തെ ഭരണകാലത്ത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1340 പേരെ വാഴ്ത്തപ്പെട്ടവരും 483 പേരെ വിശുദ്ധരുമായി പ്രഖ്യാപിച്ചു! പുണ്യവാന്മാരുടെ വിഗ്രഹങ്ങള്‍ക്കു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന നേര്‍ച്ചപ്പെട്ടികളില്‍ വീഴുന്നതു കോടികളാണ്! ഓരോ പുണ്യവാന്റെയും നാമകരണത്തിനായി രൂപതകള്‍ തമ്മില്‍ കടുത്തമത്സരം നടക്കുന്നു! അല്‍ഫോന്‍സാമ്മ ഓരോ വര്‍ഷവും പാലാ രൂപതയ്ക്കായി അനേകകോടികള്‍ സമ്പാദിക്കുന്നതു കണ്ടപ്പോള്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ വിശുദ്ധന്മാരില്ലാത്ത കുറവ് നികത്താന്‍ ഫാ. ബനഡിക്ട് ഓണംകുളത്തെ 'സഹനദാസ'നായി വേഷംകെട്ടിച്ചു വിശുദ്ധനാക്കാനുള്ള ശ്രമം ചീറ്റിപ്പോയെങ്കിലും അണിയറയില്‍ നീക്കങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടത്രേ! പുണ്യവാന്മാരെ ആരാധിക്കുന്നില്ല, വണങ്ങുന്നതേയുള്ളു എന്ന വ്യാഖ്യാനം വെറും തട്ടിപ്പാണെന്ന് അല്‍ഫോന്‍സാമ്മയുടെ കല്ലറ സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ബോധ്യപ്പെടും. തൊട്ടടുത്തു വി. കുര്‍ബ്ബാന നടക്കുമ്പോള്‍ ഒരു നിമിഷംപോലും അങ്ങോട്ടു നോക്കാതെ അല്‍ഫോന്‍സാമ്മയുടെ കല്ലറയ്ക്കു ചുറ്റും തിങ്ങിക്കൂടി മുട്ടുകുത്തിയും കമിഴ്ന്നുവീണും കണ്ണീരൊഴുക്കിയും നെഞ്ചത്തലച്ചും ഓരോ ആവശ്യങ്ങള്‍ക്കായി ചങ്കുപൊട്ടി പ്രാര്‍ത്ഥിക്കുന്നതാണോ വണക്കം! ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ യേശുമാത്രമാണ് ഇടനിലക്കാരന്‍ എന്നു പൗലോസ് ശ്ലീഹാ പറഞ്ഞതു പാഴ്‌വാക്കായി! യേശുവിനെ അവഗണിച്ചു കത്തോലിക്കര്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കുന്നതു പതിനായിരക്കണക്കിനു വിശുദ്ധന്മാര്‍ വഴിയാണ്. ഇത്രയും കടുത്ത ദൈവനിന്ദക്കെതിരായി യഹോവ എന്താണു ചെയ്യുക!              (തുടരും)

No comments:

Post a Comment