Translate

Tuesday, August 11, 2020

വിവാഹവും ശവമടക്കും പുരോഹിതമതങ്ങളുടെ ജീവവായു!


ഫെലിക്‌സ് ജെ. പുല്ലൂടന്‍ 

ഫോണ്‍: 9496291024

(കണ്‍വീനര്‍, SOS ആക്ഷന്‍ കൗണ്‍സില്‍)

വിവാഹവും ശവമടക്കുമാണ് മതങ്ങളുടെ ജീവവായു. ഇവ രണ്ടും മതസംവിധാനങ്ങളില്‍നിന്ന് അടര്‍ന്നു മാറിയാല്‍ ഈ മതങ്ങളുടെ ശവമടക്ക് ആഘോഷമായി നടക്കും.


ഇക്കണക്കിന് കൊറോണ ലോകമെങ്ങും മുന്നോട്ടു പോയാല്‍ രണ്ടൊപ്പിട്ട് വിവാഹവും ഒരു പ്ലാസ്റ്റിക് ബാഗില്‍ ശവമടക്കും നടത്തി ജനത്തിനതങ്ങു ശീലമാവും. അതിനാല്‍ എല്ലാ മതസംവിധാനങ്ങളും ഭയപ്പാടിലാണ്.

എങ്ങനെയും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മതമേലധ്യക്ഷന്‍മാര്‍ മുറവിളി കൂട്ടുന്നത് വിശ്വാസികളുടെ വിമ്മിട്ടം കണ്ടിട്ടൊന്നുമല്ല. വിശ്വാസികള്‍ പിരിമുറുക്കത്തിലാണ് എന്നൊക്കെ ന്യായവാദങ്ങള്‍ പറയും.  കാര്യം എന്താണ് എന്ന് എല്ലാവര്‍ക്കും മനസ്സിലായി.


ഒരു പ്രയോജനവും ഇല്ലെങ്കിലും, ഈ അപകട സാഹചര്യത്തിലും ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം കൊടുക്കും. കാരണം, ഏതു ഭരണകൂടമായാലും മതങ്ങളുടെ മുന്നില്‍ മുണ്ടഴിച്ചിട്ടേ നില്‍ക്കാറുള്ളൂ. 

പക്ഷേ മതങ്ങളെ ഭയക്കാത്ത ഒരുവന്‍ അപ്പോഴും മുണ്ട് മടക്കിക്കുത്തിനിന്ന് പണി നടത്തും -  കൊറോണ. ഓന്റെ പള്ളയ്ക്ക് ശാസ്ത്രം കത്തികയറ്റുംവരെ അവന്‍ ഷൈന്‍ ചെയ്യും. ആ കാര്യം വിശ്വാസികള്‍ ഓര്‍ത്താല്‍ അവനവനു കൊളളാം. ഇല്ലെങ്കില്‍ അടുത്ത കൊല്ലം ക്യത്യസമയത്ത് കുടുംബത്ത് ആരേലും വിശ്വാസികള്‍  അവശേഷിക്കുന്നുവെങ്കില്‍ ആണ്ട് കര്‍മ്മങ്ങള്‍ നടക്കും.

No comments:

Post a Comment